ആധാർ കാർഡിലെ ജനനത്തീയതി എളുപ്പം മാറ്റാം, ചെയ്യേണ്ടത് ഇത്ര മാത്രം

|

ആധാർ കാർഡിന് നമ്മുടെ നിത്യജീവിതത്തിൽ ഏറെ ഉപയോഗങ്ങൾ ഉണ്ട്. ഇന്ത്യയിലെ ഓരോ പൌരന്റെയും ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ഏത് കാര്യത്തിനും ഇന്ന് ആധാർകാർഡ് ആവശ്യമാണ്. ആധാർകാർഡുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാണ്. ആധാർ കാർഡിലെ വിവരങ്ങൾ തിരുത്താനും ഓൺലൈനിൽ സംവിധാനം ഉണ്ട്. പേര്, ഫോട്ടോ, വിലാസം തുടങ്ങിയ ആധാർ കാർഡിലെ സുപ്രധാന വിവരങ്ങൾ തിരുത്തുന്നത് എങ്ങനെയെന്ന് ഇതിനകം തന്നെ ഗിസ്ബോട്ട് മലയാളം ലേഖനങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ആധാർ കാർഡ്

ആധാർ കാർഡിൽ പേര്, പിതാവിന്റെ പേര്, ലിംഗഭേദം, ജനന തിയ്യതി തുടങ്ങിയ വിവരങ്ങൾ ഉണ്ട്. ആധാർ കാർഡിലെ വിവരങ്ങൾ പലപ്പോഴും തെറ്റായി നൽകാറുണ്ട്. ആധാർ കാർഡിലെ നിങ്ങളുടെ ജനനത്തീയതി തെറ്റാണെങ്കിൽ നിങ്ങളുടെ ലാപ്‌ടോപ്പോ സ്‌മാർട്ട്‌ഫോണോ ഉപയോഗിച്ച് തന്നെ അത് തിരുത്താൻ നിങ്ങൾ സാധിക്കും. ഇതിനായി ചെയ്യേണ്ട കാര്യങ്ങളാണ് നമ്മളിന്ന് നോക്കുന്നത്. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

യൂട്യൂബ് വീഡിയോ എളുപ്പം ഫോണിലേക്ക് ഡൌൺലോഡ് ചെയ്യാംയൂട്യൂബ് വീഡിയോ എളുപ്പം ഫോണിലേക്ക് ഡൌൺലോഡ് ചെയ്യാം

ചെയ്യേണ്ടത് ഇത്രമാത്രം

• നിങ്ങൾ ആദ്യം UIDAI വെബ്‌സൈറ്റ് സന്ദർശിക്കണം

• ഹോംപേജ് തുറന്ന് കഴിഞ്ഞാൽ, സ്‌ക്രീനിൽ വലതുവശത്ത് കാണിച്ചിരിക്കുന്ന കണ്ടിന്യൂ റ്റു അപ്ഡേറ്റ് ആധാർ എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക.

• നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകുക

• ക്യാപ്‌ച പരിശോധന പൂർത്തിയാക്കുക.

• നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിച്ച ഒടിപി നൽകുക.

• നിങ്ങളുടെ ആധാർ കാർഡിലെ ജനനത്തീയതി അപ്‌ഡേറ്റ് ചെയ്യുന്നതിന് ‘അപ്‌ഡേറ്റ് ഡെമോഗ്രാഫിക്സ് ഡാറ്റ' ഓപ്ഷനിൽ ക്ലിക്കുചെയ്യുക.

• നിങ്ങളുടെ 10 അക്ക മൊബൈൽ നമ്പറിൽ അയച്ച ഒടിപി ഉപയോഗിച്ച് വിശദാംശങ്ങൾ വീണ്ടും പരിശോധിക്കുക

• അവസാനമായി ജനനത്തീയതി അപ്‌ഡേറ്റ് ചെയ്യുന്നതിന് നിങ്ങൾ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്.

ജനന തിയതി
 

ജനന തിയതി മാറ്റാനോ അപ്ഡേറ്റ് ചെയ്യാനോ നിങ്ങളുടെ മൊബൈൽ നമ്പർ ആധാർ കാർഡുമായി ലിങ്ക് ചെയ്തിരിക്കണം എന്നത് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്നതിന് നിങ്ങൾ അടുത്തുള്ള ആധാർ സേവാ കേന്ദ്രത്തിലേക്ക് പോകേണ്ടതുണ്ട്. ഇത് നിങ്ങൾക്ക് ഓൺലൈനായി ചെയ്യാൻ സാധിക്കില്ല. എങ്ങനെയാണ് നിങ്ങളുടെ ആധാർകാർഡ് മൊബൈൽ നമ്പരുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് എന്ന് നോക്കാം. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ ചുവടെ കൊടുക്കുന്നു.

ബ്രോഡ്ബാന്റിൽ നിന്നുള്ള വൈഫൈ വേഗത വർധിപ്പിക്കാനുള്ള വഴികൾബ്രോഡ്ബാന്റിൽ നിന്നുള്ള വൈഫൈ വേഗത വർധിപ്പിക്കാനുള്ള വഴികൾ

വെബ്സൈറ്റ്

• ഔദ്യോഗിക UIDAI വെബ്സൈറ്റ് തുറക്കുക

• ഹോം സ്‌ക്രീനിലെ മൈആധാർ വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക

• ആധാർ സേവന വിഭാഗത്തിലെ എന്റെ ഇമെയിൽ/മൊബൈൽ നമ്പർ പരിശോധിച്ച് ഉറപ്പിക്കാനുള്ള ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

• കാർഡ് നമ്പർ, മൊബൈൽ നമ്പർ, ക്യാപ്‌ച എന്നിവ അടക്കമുള്ള വ്യക്തിഗത വിശദാംശങ്ങൾ നൽകുക.

• നിങ്ങളുടെ ആധാർ മൊബൈൽ നമ്പരിൽ ലിങ്ക് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് വെബ്സൈറ്റ് കാണിക്കും. ഇത് ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ, നിങ്ങൾ നൽകിയ മൊബൈൽ ഞങ്ങളുടെ റെക്കോർഡുകൾ ഉപയോഗിച്ച് ഇതിനകം പരിശോധിച്ചു എന്ന് വെബ്‌സൈറ്റ് കാണിക്കും.

ആധാർ കാർഡിലെ ഫോട്ടോ മാറ്റാൻ ചെയ്യേണ്ടത് ഇത്രമാത്രം

ആധാർ കാർഡിലെ ഫോട്ടോ മാറ്റാൻ ചെയ്യേണ്ടത് ഇത്രമാത്രം

• ആധാർ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക

• ആധാർ കാർഡ് ഫോം പൂരിപ്പിച്ച് അതിൽ ആധാർ നമ്പർ എഴുതുക.

• നിങ്ങളുടെ അടുത്തുള്ള ആധാർ കേന്ദ്രം സന്ദർശിക്കുക.

• നിങ്ങളുടെ ഫോം അവിടെ സമർപ്പിക്കുക.

• നിങ്ങൾക്ക് വോട്ടർ ഐഡി കാർഡ്, പാൻ കാർഡ്, പാസ്പോർട്ട്, റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് മുതലായ ഏതെങ്കിലും തിരിച്ചറിയൽ രേഖ ഉണ്ടായിരിക്കണം.

• ആധാർ കേന്ദ്രത്തിലേക്ക് നിങ്ങളുടെ ആധാർ കാർഡ് കൂടി കൊണ്ടുപോകുക.

• എൻറോൾമെന്റ് സെന്ററിലുള്ള ജീവനക്കാരൻ ഫോട്ടോയും ആധാർ കാർഡ് ഉടമയുടെ ബയോമെട്രിക് വിവരങ്ങളും എടുക്കും.

• ഇതിന് ശേഷം, നിങ്ങൾക്ക് ഒരു അക്നോളജ്മെന്റ് സ്ലിപ്പ് ലഭിക്കും, അതിൽ നിങ്ങളുടെ യുആർഎൻ ഉണ്ടായിരിക്കും.

• ആധാർ സ്റ്റാറ്റസ് പരിശോധിക്കാൻ യുആർഎൻ ഉപയോഗിക്കുക.

• എല്ലാ വിവരങ്ങളും അപ്‌ഡേറ്റ് ചെയ്യുന്നത് ബെംഗളൂരു കേന്ദ്രത്തിൽ വച്ചായിരിക്കും

• പുതിയ ഫോട്ടോയുള്ള ആധാർ കാർഡ് നിങ്ങളുടെ രജിസ്റ്റർ ചെയ്ത വിലാസത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ എത്തിച്ചേരും.

• ഫോട്ടോ മാറ്റുന്നതിന് 25 രൂപയും ഫീസും ജിഎസ്ടിയും ഈടാക്കും.

അഡ്രസ് ഇല്ലാത്തവരുടെ അഡ്രസ്; ഗൂഗിൾ മാപ്സിന്റെ പ്ലസ് കോഡ്സ് ഫീച്ചർഅഡ്രസ് ഇല്ലാത്തവരുടെ അഡ്രസ്; ഗൂഗിൾ മാപ്സിന്റെ പ്ലസ് കോഡ്സ് ഫീച്ചർ

Best Mobiles in India

English summary
It is easy to change the date of birth on the Aadhaar card. You can do this with your smartphone or laptop. Here's how to change Aadhar's date of birth online.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X