ആൻഡ്രോയിഡ് ഹോം സ്ക്രീനിൽ ഐക്കൺ നൈയിമുകൾ മാറ്റാം, എളുപ്പത്തിൽ

|

മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ മുൻപന്തിയിലുള്ള OS ആണ് ആൻഡ്രോയിഡ്. മൊബൈലിനായുള്ള മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, മികച്ച സവിശേഷതകളോടെ ആൻഡ്രോയിഡ് അതിന്റെ ഉപയോക്താവിന് ഇഷ്ടമുള്ള രീതിയിൽ ഫോണിനെ ക്രമീകരിക്കാനുള്ള ഓപ്ഷനുകൾ നൽകുന്നു. വ്യക്തികളുടെ താല്പര്യങ്ങൾക്കനുസരിച്ച് ഫോണിനെ കസ്റ്റമൈസ് ചെയ്യാൻ സാധിക്കുന്ന അനേകം ഓപ്ഷനുകളാണ് ആൻഡ്രോയിഡിലേക്ക് ആകർഷിക്കപ്പെടുന്ന ഏറ്റവും പ്രധാന സവിശേഷത.

 

പുതിയ ഐക്കൺ

നിങ്ങൾ ഒരു ആൻഡ്രോയിഡ് ഉപയോക്താവാണെങ്കിൽ ഒരു പുതിയ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുമ്പോൾ മൊബൈലിൻറ OS ആ അപ്ലിക്കേഷനായി ഒരു പുതിയ ഐക്കൺ ക്രിയേറ്റ് ചെയ്യുന്നത് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരിക്കാം. ഹോം സ്‌ക്രീനിൽ ഡീഫോൾട്ട് ഐക്കണും പേരുമായാണ് ഇവ ക്രിയേറ്റ് ചെയ്യപ്പെടുന്നത്. അപ്ലിക്കേഷനുകൾ വേഗത്തിൽ കണ്ടെത്താനും ഉപയോഗിക്കാനും അപ്ലിക്കേഷൻ ഐക്കണുകൾ നമ്മെ സഹായിക്കുന്നു. ഈ ഹോം സ്ക്രീനിലെ ആപ്പ് ഐക്കൺ നെയിമുകൾ ഉപയോക്താവിന് മാറ്റാൻ സാധിക്കുമെന്ന കാര്യം പലർക്കും അറിയണമെന്നില്ല.

ഹോം സ്‌ക്രീൻ

ആൻഡ്രോയിഡ് ഫോണുകളുടെ ഹോം സ്‌ക്രീനിൽ ഐക്കണിന്റെ പേരുകൾ മാറ്റാൻ സാധിക്കും. ഇതിനായി മറ്റ് അപ്ലിക്കേഷനുകളുടെ സഹായം ആവശ്യമാണ്. ആൻഡ്രോയിഡ് ഫോണുകളിലെ ഐക്കണുകളുടെ പേരുകൾ മാറ്റാനുള്ള ലളിതമായ മാർഗ്ഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. താഴെ കൊടുത്തിരിക്കുന്നവ ആപ്പ് ഐക്കണുകൾ മാറ്റാൻ സാധിക്കുന്ന വിധത്തിലുള്ള ഏറ്റവും എളുപ്പമുള്ള മാർഗ്ഗങ്ങളാണ് ഇതിലൂടെ നിങ്ങളുടെ ഹോം സ്ക്രീനിലുള്ള ആപ്പുകളുടെ ഐക്കണുകൾ ഇഷ്ടാനുസരണം മാറ്റാം.

കൂടുതൽ വായിക്കുക : ഓൺ‌ലൈനിലൂടെ എൽ‌പി‌ജി ഗ്യാസ് കണക്ഷൻ എങ്ങനെ ബുക്ക് ചെയ്യാമെന്ന് നിങ്ങൾക്കറിയമോ ?കൂടുതൽ വായിക്കുക : ഓൺ‌ലൈനിലൂടെ എൽ‌പി‌ജി ഗ്യാസ് കണക്ഷൻ എങ്ങനെ ബുക്ക് ചെയ്യാമെന്ന് നിങ്ങൾക്കറിയമോ ?

1.ക്വിക്ക് ഷോർട്ട്കട്ട് മേക്കർ ഉപയോഗിക്കാം
 

1.ക്വിക്ക് ഷോർട്ട്കട്ട് മേക്കർ ഉപയോഗിക്കാം

പേര് സൂചിപ്പിക്കുന്നത് പോലെ, കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്ത അപ്ലിക്കേഷനുകൾക്കായി ഒരു കുറുക്കുവഴി സൃഷ്ടിക്കാൻ ക്വിക്ക് ഷോർട്ട് കട്ട് മേക്കർ ഉപയോക്താക്കളെ സഹായിക്കുന്നു. ഇഷ്‌ടാനുസൃത പേരുകളും ഐക്കണുകളും ഉപയോഗിച്ച് ഹോം സ്‌ക്രീൻ ഷോർട്ട് കട്ട് സൃഷ്‌ടിക്കാനുള്ള സ്വാതന്ത്ര്യം ഉപയോക്താക്കൾക്ക് നൽകുന്നുവെന്നതാണ് ഈ ആപ്പിൻറെ സവിശേഷത.

ക്വിക്ക് ഷോർട്ട്കട്ട് മേക്കർ ഉപയോഗിക്കേണ്ടത്

• ആദ്യം, നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ക്വിക്ക് ഷോർട്ട്കട്ട് മേക്കർ ഡൗൺലോഡുചെയ്യുക.

• ഇത് ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള അപ്ലിക്കേഷൻ ലിസ്റ്റുകൾ നിങ്ങൾക്ക് കാണാൻ കഴിയും.

• നിങ്ങൾ പേര് മാറ്റാൻ ആഗ്രഹിക്കുന്ന അപ്ലിക്കേഷനിൽ ടാപ്പുചെയ്യുക.

• ടാപ്പ് ചെയ്യുമ്പോൾ അപ്ലിക്കേഷൻറെ വിവരങ്ങൾ നിങ്ങളുടെ ഉപകരണത്തിൽ കാണിക്കും, കൂടാതെ ലേബൽ മാറ്റുക എന്ന ഒരു ഓപ്ഷൻ നിങ്ങൾക്ക് നൽകും.

• അതിനുശേഷം നിങ്ങളുടെ സ്ക്രീനിൽ ഒരു പോപ്പ്-അപ്പ് ദൃശ്യമാകും, ഇതിൽ നിങ്ങൾ അപ്ലിക്കേഷനായി നിങ്ങൾ ആഗ്രഹിക്കുന്ന പേര് പൂരിപ്പിക്കേണ്ടതുണ്ട്. തുടർന്ന് ഓകെ ക്ലിക്കുചെയ്യുക.

• ഇപ്പോൾ ഒരു അപ്ലിക്കേഷൻ ഷോർട്ട് കട്ട് സൃഷ്ടിക്കുന്നതിന് നിങ്ങളുടെ ഉപകരണത്തിൽ ഒരു ക്രിയേറ്റ് ഓപ്ഷൻ കാണും. ചെയ്‌തുകഴിഞ്ഞാൽ, അപ്ലിക്കേഷൻ ഡ്രോയറിൽ അപ്ലിക്കേഷൻ കാണിക്കുന്നതിന് റാങ്കിംഗ് സെറ്റ് ചെയ്യണം.

ഈ സ്റ്റെപ്പുകൾ പൂർത്തിയാക്കിയാൽ നിങ്ങളുടെ ഫോണിൽ നിങ്ങൾ നൽകിയ വിധത്തിൽ തന്നെ ആപ്പുകൾ കാണാൻ സാധിക്കും.

കൂടുതൽ വായിക്കുക : ആൻഡ്രോയിഡിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നർ അറിഞ്ഞിരിക്കേണ്ട 5 സവിശേഷതകൾകൂടുതൽ വായിക്കുക : ആൻഡ്രോയിഡിൽ വാട്സ്ആപ്പ് ഉപയോഗിക്കുന്നർ അറിഞ്ഞിരിക്കേണ്ട 5 സവിശേഷതകൾ

2.നോവ ലോഞ്ചർ ഉപയോഗിച്ച് ഐക്കൺ മാറ്റാം

2.നോവ ലോഞ്ചർ ഉപയോഗിച്ച് ഐക്കൺ മാറ്റാം

മികച്ച പ്രകടനം നൽകുന്നതും വളരെയധികം കസ്റ്റമൈസേഷൻ ഫീച്ചറുകളുള്ളതുമായ ലോഞ്ചറാണ് നോവ ലോഞ്ചർ. ഐക്കണിന്റെ പേര് എഡിറ്റുചെയ്യാൻ സാധിക്കുന്നതും ഐക്കൺ ഇഷ്‌ടാനുസൃതം മാറ്റാൻ ഉപയോക്താക്കളെ അനുവദിക്കുന്നതുമായ സവിശേഷതകൾ ഇത് നോവ ലോഞ്ചർ. ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കാം.

നോവ ലോഞ്ചർ

• നോവ ലോഞ്ചർ ഡൗൺലോഡുചെയ്യുക

• നോവ ലോഞ്ചറിൽ ബാക്കപ്പ് തിരഞ്ഞെടുക്കുക. തുടരാൻ, നെക്സ്റ്റ് ബട്ടൺ ടാപ്പുചെയ്യുക.

• പ്രീസെറ്റ് തിരഞ്ഞെടുക്കുന്നതിന് ലോഞ്ചർ റിക്വസ്റ്റ് ചെയ്യും. ഇതിൽ ഡാർക്ക് അല്ലെങ്കിൽ ലൈറ്റ് തീം ഓപ്ഷൻ തിരഞ്ഞെടുക്കുക.

• പിന്നീട് ഡ്രോയറിൻറെ ശൈലി തിരഞ്ഞെടുക്കാൻ നിങ്ങളോട് ആവശ്യപ്പെടും. ആവശ്യമുള്ളത് തിരഞ്ഞെടുക്കുക.

• നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ നോവ ലോഞ്ചർ സെറ്റ് ചെയ്തതിന് ശേഷം ഹോം സ്‌ക്രീനിലേക്ക് പോകുക. അവിടെ നിന്ന് പേര് മാറ്റാൻ ആഗ്രഹിക്കുന്ന ഐക്കൺ തിരഞ്ഞെടുത്ത് അതിൽ ലോഗ് ടച്ച് ചെയ്യുക

• റിമൂവ്, എഡിറ്റ്, ആപ്പ് ഇൻഫോ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകൾ നിങ്ങൾക്ക് കാണിക്കും. ഇതിൽ എഡിറ്റ് ടാപ്പുചെയ്യണം.

• തുടർന്ന് ഐക്കണിന്റെ പേര് മാറ്റാനുള്ള ഓപ്ഷൻ നിങ്ങൾക്ക് ലഭിക്കും.

ഇതിലൂടെ നിങ്ങൾക്ക് ലളിതമായി ആപ്പിൻറെ പേര് മാറ്റാൻ സാധിക്കും. ഇത് കൂടാതെ നിരവധി ആപ്പുകൾ ഇന്ന് നിലവിലുണ്ട്. ഏറ്റവും ലളിതമായ രണ്ട് ആപ്പുകളാണ് നമ്മൾ പരിചയപ്പെട്ടത്.

 

Best Mobiles in India

English summary
Android has been at the forefront of mobile operating systems. When compared to other operating systems for mobile, Android presents its user's customization options with great features. Android is recognized for providing its user's endless features for customization.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X