Home
How to

ജിയോ വൈഫൈയുടെ പാസ്‌വേഡ് മാറ്റുന്നതെങ്ങനെ

ഇന്ത്യൻ ടെലികോം വിപണിയിൽ പ്രവർത്തനം ആരംഭിച്ച് കുറച്ച് കാലത്തിനിടെ തന്നെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായി മാറിയ റിലയൻസ് ജിയോയുടെ ജിയോഫി എന്ന പോർട്ടബിൾ ബ്രോഡ്‌ബാൻഡ് റൂട്ടർ ഉപയോഗിക്കുന്ന ആളുകൾ ധാരാളമാണ്. ആകർഷകമായ പാക്കേജുകളും ഉയർന്ന വേഗതയുള്ള 4 ജി ഇന്റർനെറ്റ് മിതമായ നിരക്കിൽ റൂട്ടർ വാഗ്ദാനം ചെയ്യുന്നു.

വൈഫൈ

സ്മാർട്ട്‌ഫോണുകളുമായും മറ്റ് വൈഫൈ എനേബിൾഡ് ഉപകരണങ്ങളുമായും കണക്റ്റുചെയ്യാനാകുന്ന 4 ജി ഹോട്ട്‌സ്‌പോട്ട് ആക്‌സസ്സുചെയ്യാൻ സഹായിക്കുന്ന ഈ പോർട്ടബിൾ റൂട്ടർ ജിയോ സിം കാർഡ് ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ജിയോഫി റൂട്ടർ വ്യത്യസ്ത വലുപ്പത്തിലും ബാറ്ററി ശേഷിയിലും വരുന്നു. കൂടാതെ എല്ലാ റൂട്ടറുകളും വെബ്സൈറ്റ് ലിങ്ക് വഴിയോ മൈജിയോ ആപ്പ് വഴിയോ സെറ്റ് ചെയ്യാനും സാധിക്കും. ഉപയോക്താവിന് അവരുടെ ആവശ്യമനുസരിച്ച് പ്ലാൻ മാറ്റാനും കഴിയും.

ഒന്നിലധികം

ഒന്നിലധികം ഡിവൈസുകളിലേക്ക് കണക്റ്റുചെയ്യാവുന്ന ഏത് റൂട്ടറിനും സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകും. ഇത്തരം സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി പാസ്‌വേഡ് പതിവായി മാറ്റുന്നത് ആവശ്യമാണ്. നിങ്ങളുടെ ജിയോഫൈ റൂട്ടറിന്റെ പാസ്‌വേഡ് മാറ്റുന്നതിന് നിങ്ങൾ ഈ ലളിതമായ കാര്യങ്ങൾ ചെയ്താൽ മതി. വെബ്‌സൈറ്റിലൂടെയും മൈ ജിയോ അപ്ലിക്കേഷനിലൂടെയും നിങ്ങളുടെ ജിയോഫൈ പാസ്‌വേഡ് മാറ്റാനാകും.

വെബ്‌സൈറ്റ് വഴി ജിയോഫൈ പാസ്‌വേഡ് എങ്ങനെ മാറ്റാം

വെബ്‌സൈറ്റ് വഴി ജിയോഫൈ പാസ്‌വേഡ് എങ്ങനെ മാറ്റാം

- ആദ്യം, നിങ്ങൾ ഡിവൈസ് (കമ്പ്യൂട്ടർ, സ്മാർട്ട്ഫോൺ, ടാബ്‌ലെറ്റ്) ജിയോഫൈ ഹോട്ട്‌സ്‌പോട്ടുമായി കണക്ട് ചെയ്യുക

- ഇനി വെബ് ബ്രൌസറിലേക്ക് പോയി വെബ്സൈറ്റിലേക്ക് പ്രവേശിക്കണം.

- വെബ്‌സൈറ്റിന്റെ മുകളിൽ വലത് കോണിലുള്ള ലോഗിൻ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

- ഇനി യൂസർ നെയിം അഡ്മിനിസ്ട്രേറ്റർ എന്നും പാസ്‌വേഡ് അഡ്മിനിസ്ട്രേറ്ററെന്നും നൽകി ലോഗിൻ ബട്ടണിൽ ക്ലിക്കുചെയ്യുക.

- നെറ്റ്‌വർക്ക് ഓപ്ഷനിൽ ക്ലിക്കുചെയ്യുക, തുടർന്ന് വൈഫൈ കോൺഫിഗറേഷനിൽ ക്ലിക്ക് ചെയ്ത് സെക്യൂരിറ്റി കീ തിരഞ്ഞെടുക്കുക.

- നിങ്ങളുടെ ആവശ്യമനുസരിച്ച് പുതിയ യൂസെർനെയിമും പാസ്‌വേഡും നൽകുക.

മൈ ജിയോ ആപ്പ് വഴി ജിയോഫി പാസ്‌വേഡ് എങ്ങനെ മാറ്റാം

മൈ ജിയോ ആപ്പ് വഴി ജിയോഫി പാസ്‌വേഡ് എങ്ങനെ മാറ്റാം

- ആദ്യം, നിങ്ങളുടെ സ്മാർട്ട്‌ഫോണുമായി റൂട്ടർ കണക്റ്റുചെയ്‌ത് മൈജിയോ അപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക.

- നിങ്ങളുടെ സ്ക്രീനിന്റെ ചുവടെ കാണുന്ന മൈ ഡിവൈസസ് ടാപ്പ് ചെയ്യുക.

- മുകളിൽ വലത് കോണിൽ നിങ്ങൾക്ക് സെറ്റിങ്സ് ഐക്കൺ കാണാം. അതിൽ ക്ലിക്കുചെയ്‌ത് SSID- ന് ചുവടെയുള്ള ചേഞ്ച് പാസ്‌വേഡ് ഓപ്ഷൻ തിരഞ്ഞെടുക്കുക.

- ഒരു പുതിയ പാസ്‌വേഡ് നൽകി സബ്മിറ്റ് ക്ലിക്കുചെയ്യുക.

More from GizBot

Best Mobiles in India

English summary
Any router can be on security risk after connecting to multiple devices, and we recommend users to keep changing the password frequently. To change the password of your JioFi router you need to follow these simple step. You can change the password on your JioaFi via the website and the My Jio app.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X