ആധാർ കാർഡിലെ പഴയ ഫോട്ടോ മാറ്റി പുതിയത് ചേർക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

|

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നൽകുന്ന 12 അക്ക നമ്പരോട് കൂടിയ കാർഡാണ് ആധാർ കാർഡ്. ഇന്ത്യയിലെ എല്ലാ ആവശ്യങ്ങൾക്കും ഇന്ന് ആധാർകാർഡ് ഒരു അവശ്യ രേഖയായി മാറിക്കഴിഞ്ഞിരിക്കുന്നു. നിങ്ങളുടെ പേര്, ജനനത്തീയതി, ആധാർ നമ്പർ, ഫോട്ടോഗ്രാഫ്, ബയോമെട്രിക് ഡാറ്റ തുടങ്ങിയ നിരവധി വിവരങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇന്ത്യയിലുള്ള ആളുകളുടെ ഐഡന്റിറ്റിയുടെയും വിലാസത്തിന്റെയും തെളിവാണ് ഈ കാർഡ്. സർക്കാരുമായി ബന്ധപ്പെട്ട സേവനങ്ങൾ, ബാങ്കിങ് തുടങ്ങി എല്ലാ കാര്യങ്ങൾക്കും ഇന്ന് ആധാർ നിർബന്ധമാണ്.

ആധാർ കാർഡ്

ഇന്ത്യയിൽ താമസിക്കുന്ന ഏത് പ്രായത്തിലുള്ള വ്യക്തിക്കും ലിംഗവിവേചനമില്ലാതെ ആധാർ കാർഡ് ലഭിക്കുന്നതിന് സ്വമേധയാ എൻറോൾ ചെയ്യാം. ആധാർ സേവനങ്ങളിൽ മിക്കതും നമുക്ക് ഓൺലൈനായി തന്നെ ലഭിക്കുകയും ചെയ്യുന്നു. ഇ-ആധാർ ഡൌൺലോഡ് ചെയ്യുന്നതും എടിഎം കാർഡ് പോലുള്ള ആധാർകാർഡ് ലഭിക്കുന്നതുമെല്ലാം എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങൾ നേരത്തെ പലപ്പോഴുമായി പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ ഗിസ്ബോട്ട് ടീം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് നമ്മൾ ആധാറിലെ ഫോട്ടോ മാറ്റുന്നത് എങ്ങനെ എന്ന കാര്യമാണ് നോക്കുന്നത്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ സ്ക്രീൻ റെക്കോർഡ് ചെയ്യുന്നത് എങ്ങനെനിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ സ്ക്രീൻ റെക്കോർഡ് ചെയ്യുന്നത് എങ്ങനെ

ഫോട്ടോ

ആധാർ മറ്റൊരാളുടെ മുന്നിൽ കാണിക്കാൻ പോലും നമ്മൾ മടിക്കാറുണ്ട്. ഇതിനുള്ള പ്രധാന കാരണം ഇതിലെ ഫോട്ടോയാണ്. നമ്മളുമായി യാതൊരു സാമ്യതയും ഇല്ലാത്ത ഫോട്ടോയാണ് ഈ കാർഡിൽ ഉണ്ടാവുക. ആധാർ കാർഡ് എടുക്കുന്ന സമയത്ത് ഇതിനായി സജ്ജീകരിച്ച ക്യാമ്പുകളിൽ വെബ്ക്യാം ഉപയോഗിച്ച് എടുക്കുന്ന ഫോട്ടോകളാണ് ഇപ്പോഴും നമ്മളിൽ പലരുടെയും ആധാർ കാർഡിൽ ഉണ്ടാവുക. നമ്മളുമായി സാമ്യമുണ്ടാവില്ല എന്നത് മാത്രമല്ല വളരെ മോശം ഫോട്ടോയുമായിരിക്കും ഇത്. കൂട്ടുകാർ നമ്മളെ കളിയാക്കാൻ പോലും ഈ ഫോട്ടോകൾ ഉപയോഗിക്കാറുണ്ട്.

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ

നിങ്ങൾക്ക് ആധാർ കാർഡിലെ നിങ്ങളുടെ ഫോട്ടോ മാറ്റണമെങ്കിൽ അത് നിഷ്പ്രയാസം ചെയ്യാം. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ, അതായത് യുഐഡിഎഐ ആധാർ കാർഡിലെ ഫോട്ടോ അപ്‌ഡേറ്റ് ചെയ്യാനുള്ള സൌകര്യം ഓൺലൈനായി തന്നെ നൽകുന്നുണ്ട്. ഇതിനായി നിങ്ങൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കുകയും തുടർന്ന് അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്റർ സന്ദർശിക്കുകയും ചെയ്യണം. എന്തൊക്കെ കാര്യങ്ങളാണ് ഓൺലൈനായി ആധാർകാർഡിലെ ഫോട്ടോ മാറ്റുന്നതിന് ചെയ്യേണ്ടത് എന്ന് നോക്കാം.

പ്രായമായ ആളുകൾക്ക് സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾപ്രായമായ ആളുകൾക്ക് സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

ആധാർ കാർഡിലെ ഫോട്ടോ മാറ്റം

ആധാർ കാർഡിലെ ഫോട്ടോ മാറ്റം

• ആധാർ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക

• ആധാർ കാർഡ് ഫോം പൂരിപ്പിച്ച് അതിൽ ആധാർ നമ്പർ എഴുതുക.

• നിങ്ങളുടെ അടുത്തുള്ള ആധാർ കേന്ദ്രം സന്ദർശിക്കുക.

• നിങ്ങളുടെ ഫോം അവിടെ സമർപ്പിക്കുക.

• നിങ്ങൾക്ക് വോട്ടർ ഐഡി കാർഡ്, പാൻ കാർഡ്, പാസ്പോർട്ട്, റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് മുതലായ ഏതെങ്കിലും തിരിച്ചറിയൽ രേഖ ഉണ്ടായിരിക്കണം.

• ആധാർ കേന്ദ്രത്തിലേക്ക് നിങ്ങളുടെ ആധാർ കാർഡ് കൂടി കൊണ്ടുപോകുക.

• എൻറോൾമെന്റ് സെന്ററിലുള്ള ജീവനക്കാരൻ ഫോട്ടോയും ആധാർ കാർഡ് ഉടമയുടെ ബയോമെട്രിക് വിവരങ്ങളും എടുക്കും.

• ഇതിന് ശേഷം, നിങ്ങൾക്ക് ഒരു അക്നോളജ്മെന്റ് സ്ലിപ്പ് ലഭിക്കും, അതിൽ നിങ്ങളുടെ യുആർഎൻ ഉണ്ടായിരിക്കും.

• ആധാർ സ്റ്റാറ്റസ് പരിശോധിക്കാൻ യുആർഎൻ ഉപയോഗിക്കുക.

• എല്ലാ വിവരങ്ങളും അപ്‌ഡേറ്റ് ചെയ്യുന്നത് ബെംഗളൂരു കേന്ദ്രത്തിൽ വച്ചായിരിക്കും

• പുതിയ ഫോട്ടോയുള്ള ആധാർ കാർഡ് നിങ്ങളുടെ രജിസ്റ്റർ ചെയ്ത വിലാസത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ എത്തിച്ചേരും.

• ഫോട്ടോ മാറ്റുന്നതിന് 25 രൂപയും ഫീസും ജിഎസ്ടിയും ഈടാക്കും.

ആധാർ കേന്ദ്രം

ആധാർ കേന്ദ്രത്തിൽ പോകാതെ ഫോട്ടോമാറ്റാൻ സാധിക്കില്ല. നിങ്ങൾക്ക് പിവിസി കാർഡ് എടുക്കാനോ ഇ-ആധാർ ഡൌൺലോഡ് ചെയ്യാനോ ഓൺലൈനായി എളുപ്പം ചെയ്യാം. ഇത്തരം കാര്യങ്ങൾക്ക് ആധാർ സെന്ററിൽ കയറിയിറങ്ങേണ്ട ആവശ്യം വരുന്നില്ല. ഫോൺ നമ്പർ മാറണമെങ്കിലും ആധാർ സെന്ററിൽ തന്നെ പോകേണ്ടി വരും.

സ്മാർട്ട്ഫോൺ ചൂടാകുന്നോ?, അമിതമായി ഫോൺ ചൂടാകുന്നത് തടയാനുള്ള 5 വഴികൾസ്മാർട്ട്ഫോൺ ചൂടാകുന്നോ?, അമിതമായി ഫോൺ ചൂടാകുന്നത് തടയാനുള്ള 5 വഴികൾ

Best Mobiles in India

English summary
Have you ever wanted to change the photo on your Aadhaar card and add a new one? You can do this easily.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X