ഗൂഗിൾ പേ ഉപയോഗിക്കുന്നവർക്ക് യുപിഐ പിൻ എളുപ്പം മാറ്റാം

|

ഗൂഗിൾ പേ, ഫോൺ പേ, പേടിഎം എന്നിവയിൽ ഏതെങ്കിലും ഉപയോഗിക്കുന്നവരായിരിക്കും നമ്മളെല്ലാം. ഈ യുപിഐ പേയ്മെന്റ് ആപ്പുകൾ വഴി എളുപ്പത്തിൽ സാധനങ്ങൾ വാങ്ങി പണം നൽകാനും പണം മറ്റൊരാൾക്ക് അയക്കാനും റീചാർജ് ചെയ്യാനും ബില്ലുകൾ അടയ്ക്കാനും സാധിക്കും. ഈ ആപ്പുകളിൽ തന്നെ ഏറ്റവും ജനപ്രീയം ഗൂഗിൾ പേയ്ക്കാണ്. ആകർഷകമായ ക്യാഷ്ബാക്ക് ഓഫറുകളാണ് ഗൂഗിൾ പേയുടെ പ്രധാന ആകർഷണം. ഗൂഗിൾ പേ ഉപയോഗിക്കുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ടതും പ്രധാനപ്പെട്ടതുമായ കാര്യമാണ് യുപിഐ പിൻ.

 

യുപിഐ പിൻ

പണം അയക്കാനോ ബില്ലുകൾ അടയ്ക്കാനോ ആയ ട്രാൻസാക്ഷനുകൾക്ക് നമ്മൾ രഹസ്യ യുപിഐ പിൻ നമ്പർ നൽകണം. നാലോ ആറോ അക്കങ്ങളായിരിക്കും ഈ പിൻ. ഈ പിൻ മറന്നുപോയാൽ പേയ്മെന്റ് നടത്താൻ സാധിക്കില്ല. മറ്റൊരാൾക്ക് പറഞ്ഞുകൊടുക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്യാൻ പാടില്ലാത്ത നമ്പരുകളാണ് യുപിഐ പിൻ. ഈ പിൻ ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് ഗൂഗിൾ പേയിലൂടെ പണം അയക്കാൻ സാധിക്കൂ എന്നതിനാൽ തന്നെ ഇത് ഓർത്തുവെക്കേണ്ടതുണ്ട്.

ട്രാൻസാക്ഷൻ

ഉപയോക്താക്കൾ ട്രാൻസാക്ഷൻ നടത്തുമ്പോൾ യുപിഐ പിൻ 3 തവണയിൽ കൂടുതൽ തെറ്റായി നൽകിയാൽ അവരുടെ പിൻ റീസെറ്റ് ചെയ്യുകയോ അടുത്ത ട്രാൻസാക്ഷൻ നടത്താൻ 24 മണിക്കൂർ കാത്തിരിക്കുകയോ ചെയ്യണമെന്ന് ഗൂഗിൾ പേ വ്യക്തമാക്കിയിട്ടുണ്ട്. ഈ സമയത്ത് ഉപയോക്താക്കൾക്ക് പണം അയയ്ക്കാനോ സ്വീകരിക്കാനോ കഴിയില്ല. ഗൂഗിൾ പേ ഉപയോക്താക്കൾക്ക് അവരുടെ പിൻ മറന്നുവെന്ന് ഉറപ്പാണെങ്കിൽ അത് അപ്ഡേറ്റ് ചെയ്യാൻ കഴിയും.

ഗൂഗിൾ പേയിൽ യുപിഐ പിൻ മാറ്റുന്നത് എങ്ങനെ
 

ഗൂഗിൾ പേയിൽ യുപിഐ പിൻ മാറ്റുന്നത് എങ്ങനെ

ഗൂഗിൾ പേയിൽ രജിസ്റ്റർ ചെയ്ത നമ്പറുള്ള ഫോൺ നിങ്ങളുടെ കൈവശം ഉണ്ടെങ്കിൽ ആപ്പിൽ നിന്ന് തന്നെ നിങ്ങളുടെ ഗൂഗിൾ പേ യുപിഐ പിൻ മാറ്റാൻ സാധിക്കും. ഗൂഗിൾ പേയിലെ നിങ്ങളുടെ യുപിഐ പിൻ മാറ്റുന്നത് എങ്ങനെയെന്ന് നോക്കാം.

• ഗൂഗിൾ പേ ഓപ്പൺ ചെയ്യുക

• മുകളിൽ വലതുവശത്ത്, നിങ്ങളുടെ ഫോട്ടോയിൽ ടാപ്പുചെയ്യുക.

• ബാങ്ക് അക്കൗണ്ടിൽ ടാപ്പ് ചെയ്യുക.

• നിങ്ങൾക്ക് എഡിറ്റ് ചെയ്യേണ്ട ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക.

• ഫോർഗോട്ട് യുപിഐ പിൻ എന്നതിൽ ടാപ്പ് ചെയ്യുക.

• നിങ്ങളുടെ ഡെബിറ്റ് കാർഡ് നമ്പറിന്റെ അവസാന 6 അക്കങ്ങളും വാലിഡിറ്റി അവസാനിക്കുന്ന തീയതിയും നൽകുക.

• ഒരു പുതിയ യുപിഐ പിൻ ക്രിയേറ്റ് ചെയ്യുക

• എസ്എംഎസ് വഴി ലഭിക്കുന്ന ഒടിപി നൽകുക.

അക്കൌണ്ട് ബാലൻസും ട്രാൻസാക്ഷനുകളും അറിയാം

അക്കൌണ്ട് ബാലൻസും ട്രാൻസാക്ഷനുകളും അറിയാം

അക്കൗണ്ട് ബാലൻസുകളും മുമ്പ് നടത്തിയ ട്രാൻസാക്ഷനുകളും പരിശോധിക്കാൻ ഗൂഗിൾ പേ ഉപയോക്താക്കൾക്ക് എളുപ്പം സാധിക്കും. ഇത് എങ്ങനെയാണ് എന്ന് നോക്കാം

• ഗൂഗിൾ പേ ഓപ്പൺ ചെയ്യുക

• മുകളിൽ വലതുവശത്തുള്ള നിങ്ങളുടെ ഫോട്ടോയിൽ ടാപ്പുചെയ്യുക.

• ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക.

• വ്യൂ ബാലൻസ് ടാപ്പ് ചെയ്യുക.

• നിങ്ങളുടെ യുപിഐ പിൻ നൽകുക.

ബാങ്ക് അക്കൌണ്ട് ഒഴിവാക്കാം, പുതിയത് ചേർക്കാം

ബാങ്ക് അക്കൌണ്ട് ഒഴിവാക്കാം, പുതിയത് ചേർക്കാം

ഉപയോക്താക്കൾക്ക് അവരുടെ പഴയ ബാങ്ക് അക്കൗണ്ടുകൾ ഒഴിവാക്കാനും പ്ലാറ്റ്‌ഫോമിൽ പുതിയ ബാങ്ക് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യാനും എളുപ്പം കഴിയും ഇതിനായി ചെയ്യേണ്ടത് എന്താണെന്ന് നോക്കാം

• ഗൂഗിൾ പേ ഓപ്പൺ ചെയ്യുക

• മുകളിൽ വലതുവശത്ത്, നിങ്ങളുടെ ഫോട്ടോ ടാപ്പുചെയ്യുക

• ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക.

• നിങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന അക്കൗണ്ടിൽ ടാപ്പുചെയ്യുക.

• വലതുവശത്തുള്ള ഡോട്ടുകൾ ടാപ്പുചെയ്യുക.

• റിമൂവ് അക്കൌണ്ട് ഓപ്ഷൻ തിരഞ്ഞെടുക്കുക.

പ്രൈമറി അക്കൌണ്ട് തിരഞ്ഞെടുക്കാം

പ്രൈമറി അക്കൌണ്ട് തിരഞ്ഞെടുക്കാം

നിങ്ങളുടെ അക്കൌണ്ടിലേക്ക് മറ്റൊരാൾ പണം അയക്കുമ്പോൾ അത് ഏത് അക്കൗണ്ടിലാണ് സ്വീകരിക്കേണ്ടതെന്ന് ഉപയോക്താക്കൾക്ക് തീരുമാനിക്കാൻ സാധിക്കും. പറഞ്ഞ അതേ കാര്യങ്ങൾ ചെയ്ത് ബാങ്ക് അക്കൌണ്ടുകൾ എടുത്ത് താഴെയായി സെറ്റ് ആസ് പ്രൈമറി അക്കൌണ്ട് എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ ആ ആക്കൌണ്ടിലേക്ക് പണം നിക്ഷേപിക്കപ്പെടും.

Best Mobiles in India

English summary
The UPI PIN is one of the most important security feature of Google Pay. Without this PIN we will not be able to send money or pay bills. Let us see how to change the UPI PIN.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X