വാട്സ്ആപ്പ് മെസേജുകളിലെ അക്ഷരങ്ങൾ ബോൾഡ്, ഇറ്റാലിക്ക് ഫോർമാറ്റുകളിലേക്ക് മാറ്റാം

|

ജനപ്രീയ ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പുകളിൽ ഒന്നാണ് വാട്സ്ആപ്പ്. അതിന്റെ ജനപ്രീതിക്ക് കാരണം ഉപയോക്തൃ അനുഭവം വർദ്ധിപ്പിക്കുന്നതിനായി ഓരോ അപ്ഡേറ്റിലും വാട്സ്ആപ്പ് അവതരിപ്പിക്കുന്ന പുതിയ സവിശേഷതകളാണ്. ഇത്തരത്തിലുള്ള ഒരു ഫീച്ചറാണ് അക്ഷരങ്ങളുടെ ഫോർമാറ്റ് മാറ്റുന്ന രീതി. ടെക്സ്റ്റിന്റെ ഫോർമാറ്റ് മാറ്റുകയും ഇറ്റാലിക്ക്, ബോൾഡ്, സ്ട്രൈക്ക്, മോണോസ്പൈസ്ഡ് തുടങ്ങിയ മോഡുകളിലേക്ക് ഇവ മാറ്റുകയും ചെയ്യാം. ഇത് എങ്ങനെയാണ് എന്ന് നോക്കാം.

വാട്സ്ആപ്പിൽ ബോൾഡ് ടെക്സ്റ്റ് അയക്കുന്നത് എങ്ങനെ

വാട്സ്ആപ്പിൽ ബോൾഡ് ടെക്സ്റ്റ് അയക്കുന്നത് എങ്ങനെ

ടെക്സ്റ്റ് മെസേജ് ബോൾഡ് ഫോർമാറ്റിൽ കാണാനായി നിങ്ങൾ ടെക്സ്റ്റിന് മുമ്പും ശേഷവും ഒരു * ചിന്ഹം കൂടി ടൈപ്പ് ചെയ്താൽ മതി. ഉദാഹരണമായി ഗിസ്ബോട്ട് എന്ന ടെക്സ്റ്റ് ബോൾഡ് ആക്കാനായി *ഗിസ്ബോട്ട്* എന്ന് ടൈപ്പ് ചെയ്താൽ മതി. ടെക്സ്റ്റിന്റെ അവസാനം നിങ്ങൾ നക്ഷത്രചിഹ്നം ഇട്ടാൽ അതിനിടയിലുള്ള ടെക്സ്റ്റ് ബോൾഡിൽ കാണും. ഇത് കൂടാതെ ടെക്സ്റ്റ് സെലക്ട് ചെയ്ത് ബോൾഡ് ആക്കാനുള്ള ഓപ്ഷൻ തിരഞ്ഞെടുത്തും നിങ്ങൾക്ക് അക്ഷരങ്ങൾ ബോൾഡ് ആക്കി മാറ്റാം.

ആരെങ്കിലും നമ്മളെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ആഡ് ചെയ്യുന്നത് തടയുന്നതെങ്ങനെആരെങ്കിലും നമ്മളെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ആഡ് ചെയ്യുന്നത് തടയുന്നതെങ്ങനെ

വാട്സ്ആപ്പിൽ ടെക്സ്റ്റ് ഇറ്റാലിക്സിൽ അയക്കാം

വാട്സ്ആപ്പിൽ ടെക്സ്റ്റ് ഇറ്റാലിക്സിൽ അയക്കാം

വാട്സ്ആപ്പിൽ മെസേജ് അയക്കുമ്പോൾ അവ ഇറ്റാലിക്സിലേക്ക് മാറ്റാനും വളരെ എളുപ്പമാണ്. ഇത്തരത്തിൽ ടെക്സ്റ്റ് ഇറ്റാലിക്സിലേക്ക് മാറ്റാനായി ഉപയോഗിക്കേണ്ടത് _ ചിന്ഹമാണ്. മുകളിൽ ബോൾഡ് ആക്കാനായി സ്റ്റാർ ചിന്ഹം ചെയ്യേണ്ട രീതിയിൽ തന്നെയാണ് _ ചിന്ഹവും ഉപയോഗിക്കേണ്ടത്. ഉദാഹരണത്തിന് ഗിസ്ബോട്ട് എന്ന ടെക്സ്റ്റ് ഇറ്റാലിക്സിൽ ആക്കാനായി _ഗിസ്ബോട്ട്_ എന്ന് ടൈപ്പ് ചെയ്താൽ മതി. ഇത് കൂടാതെ നിങ്ങൾക്ക് ഇറ്റാലിക്സിൽ കാണേണ്ട ഭാഗത്തെ ടെക്സ്റ്റ് മെസേജ് തിരഞ്ഞെടുത്തും ഇത് ചെയ്യാം.

വാട്സ്ആപ്പിൽ ടെക്സ്റ്റ് എങ്ങനെ സ്ട്രൈക്ക്ത്രൂ ചെയ്യാം
 

വാട്സ്ആപ്പിൽ ടെക്സ്റ്റ് എങ്ങനെ സ്ട്രൈക്ക്ത്രൂ ചെയ്യാം

വാട്ട്‌സ്ആപ്പിൽ സ്ട്രൈക്ക് ഔട്ട് ഫോർമാറ്റിൽ കാണുന്ന ഒരു ടെക്സ്റ്റ് മെസേജ് അയയ്‌ക്കുന്നതിന് ടെക്സ്റ്റ് മെസേജിന്റെ തുടക്കത്തിലും അവസാനത്തിലും നിങ്ങൾ ഒരു ടിൽഡ് കൂടി ടൈപ്പ് ചെയ്യണം. ഉദാഹരണത്തിന് ഗിസ്ബോട്ട് എന്ന ടെക്സ്റ്റ് ആണ് സ്ട്രൈക്ക്ത്രൂ ചെയ്യേണ്ടത് എങ്കിൽ -ഗിസ്ബോട്ട്- എന്ന ഫോർമാറ്റിൽ ടൈപ്പ് ചെയ്താൽ മതിയാകും. ടെക്സ്റ്റിന്റെ ആവശ്യമുള്ള ഭാഗത്ത് ക്ലിക്ക് ചെയ്ത് സ്ട്രൈക്ക്ത്രൂ ഓപ്ഷൻ തിരഞ്ഞെടുത്തും ഇത് ചെയ്യാം.

വാട്സ്ആപ്പ് മെസേജ് അയച്ചായാൾ അറിയിക്കാതെ മെസേജ് രഹസ്യമായി വായിക്കാംവാട്സ്ആപ്പ് മെസേജ് അയച്ചായാൾ അറിയിക്കാതെ മെസേജ് രഹസ്യമായി വായിക്കാം

വാട്ട്‌സ്ആപ്പിൽ മോണോസ്‌പേസ് ടെക്സ്റ്റ് എങ്ങനെ അയയ്ക്കാം

വാട്ട്‌സ്ആപ്പിൽ മോണോസ്‌പേസ് ടെക്സ്റ്റ് എങ്ങനെ അയയ്ക്കാം

മോണോസ്പേസ് ടെക്സ്റ്റ് മെസേജുകൾ സാധാരണ ടെക്സ്റ്റ് മെസേജുകളിൽ നിന്ന് വ്യത്യസ്തമായ ഫോർമാറ്റിൽ ആയിരിക്കും. മോണോസ്‌പേസ് മെസേജ് അയയ്‌ക്കുന്നതിന്, ടെക്സ്റ്റ് മെസേജിന്റെ തുടക്കത്തിലും അവസാനത്തിലും നിങ്ങൾ ബാക്ക്‌ടിക്കുകൾ ടൈപ്പ് ചെയ്ത് നൽകണം. ഉദാഹരണത്തിന് ഗിസ്ബോട്ട് എന്ന ടെക്സ്റ്റ് മോണോസ്പൈസ് ചെയ്യാണമെങ്കിൽ "ഗിസ്ബോട്ട്" എന്ന് ടൈപ്പ് ചെയ്യണം. ഇത് കൂടാതെ മെസേജ് ഫീൽഡിൽ ടൈപ്പ് ചെയ്യുമ്പോൾ നിങ്ങൾക്ക് മെസേജ് തിരഞ്ഞെടുത്ത് മോണോ ക്ലിക്ക് ചെയ്യുക. മോണോസ്പേസ് ഫോർമാറ്റിൽ കാണുന്നതിനുള്ള മറ്റൊരു ഓപ്ഷൻ ആണ് ഇത്.

ഐഫോൺ

നിങ്ങൾ ഒരു ഐഫോണാണ് ഉപയോഗിക്കുന്നത് എങ്കിൽ മുകളിൽ നൽകിയിരിക്കുന്ന രീതിയിൽ യാതൊന്നും ചെയ്യേണ്ടതില്ല. ടെക്സ്റ്റിന്റെ ഭാഗം തിരഞ്ഞെടുത്ത് നിങ്ങൾക്ക് ആവശ്യമുള്ള രീതിയിൽ ഇത് മാറ്റാൻ സാധിക്കും. B_I_U എന്ന ചിന്ഹങ്ങളിലാണ് ബോൾഡ് ഇറ്റാലിക്ക് സ്ട്രൈക്ക്ത്രൂ തുടങ്ങിയ ഓപ്ഷനുകൾ ലഭിക്കുന്നത്. ഇത് കൂടുതൽ എളുപ്പമാണ്. വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് ഏറെ ഉപകാരപ്പെടുന്ന ടിപ്സ് ആണ് ഇത്.

എടിഎം കാർഡുപോലുള്ള ആധാർ കാർഡ് ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രംഎടിഎം കാർഡുപോലുള്ള ആധാർ കാർഡ് ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

Best Mobiles in India

English summary
We can change text formats in WhatsApp. Let's see how to change text format to bold and italic.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X