ആധാർ നമ്പർ വ്യാജമാണോ എന്ന് പരിശോധിക്കാൻ വളരെ എളുപ്പം

|

ഇന്ത്യയിലെ പൌരന്മാർക്ക് ആധാർ കാർഡ് എന്നത് ഏറ്റവും പ്രധാനപ്പെട്ട രേഖയാണ്. ആധാർ നമ്പർ ഏത് തരം ഗവൺമെന്റ്, ബാങ്കിങ് സേവനങ്ങൾക്കും നമുക്ക് ആവശ്യവുമാണ്. തിരിച്ചറിയൽ രേഖയായും സർക്കാരിന്റെ വിവിധ പദ്ധതികളിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും ഇത് ഉപയോഗിക്കുന്നു. റേഷൻ കാർഡ്, പാസ്‌പോർട്ട്, പാൻ കാർഡ് തുടങ്ങിയ സർക്കാർ അംഗീകൃത രേഖകൾ ലഭിക്കുന്നതിനും ആധാർ നമ്പർ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ആധാർ നമ്പർ തിരിച്ചറിയൽ തെളിവായി സ്വീകരിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും അതിന്റെ ആധികാരികത എളുപ്പത്തിൽ പരിശോധിക്കാൻ കഴിയും.

 

ആധാർ പരിശോധിക്കുന്നത് എന്തിന്

ആധാർ പരിശോധിക്കുന്നത് എന്തിന്

നിങ്ങൾ ഒരു ജീവനക്കാരനെയോ വീട്ടുജോലിക്കാരനെയോ ഡ്രൈവറെയോ നിയമിക്കുകയാണ് എന്ന് കരുതുക, ഈ അവസരത്തിൽ അവരുടെ ആധാർ പരിശോധിക്കേണ്ടത് ആവശ്യമാണ്. അതല്ലെങ്കിൽ നിങ്ങളുടെ ഉടമസ്ഥതിയിൽ ഉള്ള വീട്ടിൽ പുതിയ താമസക്കാർ വരുന്നുണ്ടാകും. ആ താമസക്കാർ കുഴപ്പക്കാരല്ലെന്നും അവരുടെ പക്കലുള്ള ആധാർ കാർഡ് വ്യാജമല്ലെന്നും ഉറപ്പ് വരുത്തേണ്ടത് ആവശ്യമാണ്. ഇതിന് വേണ്ടി തന്നെയാണ് യുഐഡിഎഐ ആധാർ നമ്പർ പരിശോധിക്കാനുള്ള സംവിധാനം പൊതുജനങ്ങൾക്കും നൽകുന്നത്.

ആധാർ ബയോമെട്രിക് ഡാറ്റ ഓൺലൈനിൽ ലോക്ക് ചെയ്യാംആധാർ ബയോമെട്രിക് ഡാറ്റ ഓൺലൈനിൽ ലോക്ക് ചെയ്യാം

ആധാർ കാർഡുകൾ

ആധാർ കാർഡുകൾ നൽകുന്ന സർക്കാർ സ്ഥാപനമായ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഓൺലൈനായും ഓഫ്‌ലൈനായും ആധാർ നമ്പർ യഥാർത്ഥമാണോ വ്യാജമാണോ എന്ന് പരിശോധിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. രണ്ട് ലളിതമായ വഴികളിലൂടെയാണ് ആധാർ നമ്പർ വ്യാജമാണോ എന്ന് പരിശോധിക്കുന്നത്. നിങ്ങൾക്കും മറ്റൊരാളുടെ ആധാർ നമ്പർ വ്യാജമാണോ എന്ന് എളുപ്പം പരിശോധിക്കാൻ സാധിക്കും. ഇതിനായി ചെയ്യേണ്ട കാര്യങ്ങളാണ് നമ്മളിന്ന് നോക്കുന്നത്.

വെബ്സൈറ്റ് വഴി പരിശോധിക്കാം
 

വെബ്സൈറ്റ് വഴി പരിശോധിക്കാം

ആധാർ നമ്പർ വ്യാജമാണോ എന്ന് പരിശോധിക്കാനുള്ള ഒരു വഴി ഓൺലൈൻ ആണ്. ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ഇത് ചെയ്യുന്നത്. ആധാർ നമ്പർ ഒറിജിനലാണോ ഫേക്ക് ആണോ എന്ന് പരിശോധിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ചുവടെ കൊടുക്കുന്നു

• വെബ്സൈറ്റിൽ കയറി ആധാർ നമ്പർ നൽകുക.

• ക്യാപ്‌ച കോഡ് നൽകി 'വെരിഫൈ ആധാർ' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ഇത്രയും ചെയ്ത് കഴിഞ്ഞാൽ ആ ആധാർ നമ്പരിൽ യഥാർത്ഥത്തിൽ ഒരു കാർഡ് ഉണ്ടോ എന്ന് അറിയാം. ഇതിനുപുറമെ ആധാർ ഉടമയുടെ മൊബൈൽ നമ്പരിന്റെ അവസാനത്തെ മൂന്ന് അക്കങ്ങൾ, വ്യക്തിയുടെ പ്രായം, ലിംഗഭേദം, സംസ്ഥാനം, തുടങ്ങിയ വിശദാംശങ്ങളും ഇതിലൂടെ നിങ്ങൾക്ക് അറിയാം.

പണം അയയ്ക്കാൻ ആധാർ മാത്രം; അതിശയിപ്പിക്കുന്ന സൌകര്യങ്ങളുമായി ഭീം ആപ്പ്പണം അയയ്ക്കാൻ ആധാർ മാത്രം; അതിശയിപ്പിക്കുന്ന സൌകര്യങ്ങളുമായി ഭീം ആപ്പ്

ആപ്പ് വഴി പരിശോധിക്കാം

ആപ്പ് വഴി പരിശോധിക്കാം

ആധാർ നമ്പർ യഥാർത്ഥമാണോ വ്യാജമാണോ എന്ന് എങ്ങനെ പരിശോധിക്കാൻ ഓഫ്‌ലൈൻ ചാനലുകൾ വഴിയും സാധിക്കും. ഇതിനായി ചില ആപ്പുകളെയാണ് ആശ്രയിക്കേണ്ടത്.

• ആപ്പിൾ ആപ്പ് സ്റ്റോർ വഴിയോ ഗൂഗിൾ പ്ലേ വഴിയോ നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലും ഐഫോണിലും ആധാർ ക്യുആർ സ്കാനർ ആപ്പ് ഡൗൺലോഡ് ചെയ്യാം.

• ആപ്പ് ഓപ്പൺ ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകി ലോഗിൻ ചെയ്യുക.

• കാർഡ് ഉടമയുടെ ആധാർ കാർഡിലെ ക്യുആർ കോഡ് സ്കാൻ ചെയ്യുക. ഇത് ചെയ്താൽ ആധാർ നമ്പർ ആധികാരികമാണോ അല്ലയോ എന്ന് നിങ്ങൾക്ക് മനസ്സിലാകും.

പാൻ കാർഡ് വ്യാജമാണോ എന്ന് പരിശോധിക്കുന്നത് എങ്ങനെ

പാൻ കാർഡ് വ്യാജമാണോ എന്ന് പരിശോധിക്കുന്നത് എങ്ങനെ

പാൻ കാർഡ് വ്യാജമാണോ ഒറിജിനലാണോ എന്ന് മനസിലാക്കാനും വളരെ എളുപ്പാണ്. ഇത് എങ്ങനെയാണ് എന്ന് നോക്കാം.

• നിങ്ങൾ ആദ്യം ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടലിൽ കയറണം

• ഇ-ഫയലിംഗ് പോർട്ടലിൽ വലതുവശത്ത് മുകളിലേക്ക് 'ചെക്ക് യുവർ പാൻ ഡീറ്റൈൽസ്' എന്ന ഒരു ഓപ്ഷൻ കാണാം. ഇതിൽ ക്ലിക്ക് ചെയ്യണം.

• പാൻ കാർഡ് വിവരങ്ങൾ അറിയാൻ ഉപയോക്താക്കൾ പാൻ കാർഡ് നമ്പർ അടക്കമുള്ള കാർഡിലെ വിവരങ്ങൾ പൂരിപ്പിച്ച് നൽകണം.

• പാൻ കാർഡ് നമ്പർ നൽകി കഴിഞ്ഞാൽ നിങ്ങൾക്ക് പാൻ നമ്പർ, പാൻ കാർഡ് ഉടമയുടെ മുഴുവൻ പേര്, അവന്റെ ജനനത്തീയതി മുതലായ വിവരങ്ങൾ ലഭിക്കും.

• ശരിയായ വിവരങ്ങൾ പൂരിപ്പിച്ച ശേഷം, പൂരിപ്പിച്ച വിവരങ്ങൾ നിങ്ങളുടെ പാൻ കാർഡുമായി പൊരുത്തപ്പെടുന്നുണ്ടോ ഇല്ലയോ എന്ന മെസേജ് പോർട്ടലിൽ കാണിക്കും.

• ഈ രീതിയിൽ, നിങ്ങൾക്ക് പാൻ കാർഡ് വ്യാജമാണോ ഒറിജിനലാണോ എന്ന് എളുപ്പത്തിൽ കണ്ടെത്താനാകും.

ആധാർ കാർഡ് ദുരുപയോഗം തടയാൻ 'മാസ്ക്ഡ് ആധാർ' ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ?ആധാർ കാർഡ് ദുരുപയോഗം തടയാൻ 'മാസ്ക്ഡ് ആധാർ' ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ?

Best Mobiles in India

English summary
It is very easy to identify whether the Aadhaar number is fake or original. There is a website and an app for this.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X