ബി‌എസ്‌എൻ‌എൽ ടോക്ക് ടൈം, ഇൻറർനെറ്റ്, എസ്എംഎസ് ബാലൻസ് എങ്ങനെ അറിയാം

|

സ്വകാര്യ ടെലികോം കമ്പനികളെ പോലെ ഇന്ത്യയിൽ ഉടനീളം 4ജി സേവനങ്ങൾ ബി‌എസ്‌എൻ‌എല്ലിന് ഇല്ലെങ്കിലും മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് തങ്ങളുടെ എസ്എംഎസ് ബാലൻസ്, ടോക്ക് ടൈം, ഡാറ്റ ബാലൻസ് എന്നിവ അറിയുന്നതിനായി കമ്പനി ചില യുഎസ്എസ്ഡി കോഡുകൾ നൽകിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് കമ്പനി ആപ്പ് വഴിയും ടോൾ ഫ്രീ നമ്പറുകൾ വഴിയും ബാലൻസ് അറിയാൻ സാധിക്കും.

എസ്എംഎസ് വഴി ബി‌എസ്‌എൻ‌എൽ ബാലൻസ് പരിശോധിക്കാം
 

എസ്എംഎസ് വഴി ബി‌എസ്‌എൻ‌എൽ ബാലൻസ് പരിശോധിക്കാം

നിങ്ങളുടെ ബിഎസ്എൻഎൽ നമ്പരിലെ ബാലൻസ് പരിശോധിക്കുന്നതിന് നിങ്ങൾ '* 123 * 2 #' അല്ലെങ്കിൽ '* 123 * 1 #' അല്ലെങ്കിൽ '* 123 * 5 #' അല്ലെങ്കിൽ '* 125 #' എന്ന നമ്പരുകളിൽ ഒന്ന് ഡയൽ ചെയ്യുക. ബിഎസ്എൻഎൽ ടോൾ ഫ്രീ കോളിങ് സേവനങ്ങളും ഉപയോക്താക്കൾക്കായി നൽകുന്നുണ്ട്. ഇതിലൂടെ ഉപയോക്താവിന്റെ പ്രീപെയ്ഡ് കണക്ഷനിൽ ബാക്കിയുള്ള എസ്എംഎസുകളുടെയും ഡാറ്റയുടെയും വിവരങ്ങളും പ്ലാനിന്റെ വാലിഡിറ്റി അവസാനിക്കുന്നത് എപ്പോഴാണ് എന്നും അറിയാൻ സാധിക്കും. ഇതിനായി 1503 എന്ന നമ്പരിലേക്കാണ് വിളിക്കേണ്ടത്.

കൂടുതൽ വായിക്കുക: സാംസങ് സ്മാർട്ട്‌ഫോണുകളിൽ സ്പ്ലിറ്റ് സ്ക്രീൻ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?

ബിഎസ്എൻഎൽ ആപ്പ്

നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ മൈ ബിഎസ്എൻഎൽ ആപ്പ് വഴിയും ബാലൻസ് അറിയാം. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ ആപ്പ് ഡൌൺലോഡ് ചെയ്യാം. ആപ്പിൽ നിങ്ങളുടെ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് കഴിഞ്ഞാൽ ആ കണക്ഷനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാകും. ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് തങ്ങളുടെ പ്രീപെയ്ഡ് നമ്പരിലുള്ള എല്ലാ സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പിലൂടെ ലഭിക്കും.

ബി‌എസ്‌എൻ‌എൽ ഡാറ്റ ബാലൻസ് പരിശോധിക്കാനുള്ള വഴികൾ

ബി‌എസ്‌എൻ‌എൽ ഡാറ്റ ബാലൻസ് പരിശോധിക്കാനുള്ള വഴികൾ

ബിഎസ്എൻഎൽ ഉപയോക്താക്കൾ ഇന്റർനെറ്റ് ഡാറ്റ ബാലൻസ് പരിശോധിക്കുന്നതിനായി * 124 # എന്ന നമ്പർ ഡയൽ ചെയ്താൽ മതിയാകും. നിങ്ങൾ 2ജി, 3ജി നെറ്റ്‌വർക്ക് ഉപയോഗിക്കുന്നവരാണെങ്കിൽ ഇന്റർനെറ്റ് ബാലൻസ് പരിശോധിക്കുന്നതിന് * 123 * 10 #', '* 112 #' എന്നീ നമ്പരുകൾ ഡയൽ ചെയ്യാം. സമാന വിവരങ്ങൾ പരിശോധിക്കുന്നതിനായി 121 എന്ന നമ്പരിലേക്ക് മെസേജ് അയക്കാനും സാധിക്കും. ഉപയോഗിച്ച ഡാറ്റ ആനുകൂല്യം എത്രയാണെന്നും ഇനി എത്ര ബാലൻസ് ഉണ്ടെന്നും തിരിച്ചറിയാൻ ഈ നമ്പർ പരിശോധിച്ചാൽ മതി.

കൂടുതൽ വായിക്കുക: എസ്എംഎസ് വഴി മൊബൈൽ നമ്പർ പോർട്ടബിലിറ്റി ചെയ്യുന്നതെങ്ങനെ

ബി‌എസ്‌എൻ‌എൽ ബാലൻസ് പരിശോധിക്കുന്നതിനുള്ള വ്യത്യസ്ത വഴികൾ
 

ബി‌എസ്‌എൻ‌എൽ ബാലൻസ് പരിശോധിക്കുന്നതിനുള്ള വ്യത്യസ്ത വഴികൾ

ടോക്ക് ടൈം ബാലൻസ് പരിശോധിക്കാൻ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് നിരവധി വഴികളുണ്ട്. ഇതിൽ ആദ്യത്തേത് മെയിൻ ബാലൻസ് വിവരങ്ങൾ ലഭിക്കുന്നതിന് ഡയൽ ചെയ്യേണ്ട നമ്പരാണ്. '* 123 #' എന്ന നമ്പർ ഡയൽ ചെയ്താൽ മെയിൻ ബാലൻസ് ലഭിക്കും. ഇത് കൂടാതെ '* 124 * 1 #' ഡയൽ ചെയ്താലും മെയിൻ ബാലൻസ് വിവരങ്ങൾ ഉപയോക്താക്കൾക്ക് ലഭിക്കും. ഇത് കൂടാതെ മെയിൻ ബാലൻസ് പരിശോധിക്കാൻ മുകളിൽ പറഞ്ഞത് പോലെ ബിഎസ്എൻഎൽ ആപ്പും ഉപയോഗിക്കാവുന്നതാണ്. സ്വകാര്യ ടെലിക്കോം കമ്പനികളും ഉപയോക്താക്കൾക്കായി ബാലൻസ് അറിയുന്നതിന് ഇത്തരത്തിൽ നിരവധി ഓപ്ഷനുകൾ നൽകുന്നുണ്ട്.

Most Read Articles
Best Mobiles in India

English summary
BSNL has provided some USSD codes for users to know their SMS balance, talk time and data balance.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X