തെരഞ്ഞെടുപ്പ് ഫലങ്ങൾ ഓൺലൈനായി തത്സമയം അറിയാം, ചെയ്യേണ്ടത് ഇത്രമാത്രം

|

ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ആരംഭിച്ചിരിക്കുകയാണ്. ഈ വോട്ടെണ്ണലിന്റെ വിവരങ്ങൾ അടക്കം ഏത് തിരഞ്ഞെടുപ്പ് ഫലവും നമുക്ക് ഓൺലൈനായി അറിയാൻ സാധിക്കും. ടിവിക്ക് മുന്നിലിരുന്ന് ലീഡിങ് നില മനസിലാക്കാൻ സമയം കളയേണ്ട ആവശ്യമില്ല. എല്ലാ ലീഡിങ് വിവരങ്ങളും തത്സമയം നമുക്ക് നമ്മുടെ ഫോണിൽ തന്നെ അറിയാൻ സാധിക്കും.

 

ലീഡിങ് നില

ഏതൊരു തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെയും അന്തിമഫലങ്ങൾ വൈകുന്നേരത്തോടെ മാത്രമേ വ്യക്തമാകുകയുള്ളു. എങ്കിലും ലീഡിങ് നില അറിയുക എന്നത് ഓരോ പ്രദേശത്തിന്റെയും രാഷ്ട്രീയ സ്വഭാവം മനസിലാക്കുന്നതിന് നമ്മെ സഹായിക്കുന്നുണ്ട്. വോട്ടിങ് പ്രക്രീയ തന്നെ ഇവിഎം മെഷീനിലൂടെയാണ് എന്നതിനാൽ വോട്ടെണ്ണൽ എളുപ്പത്തിൽ നടക്കുന്നു. നമുക്ക് തത്സമയം വോട്ടെണ്ണൽ വിവരങ്ങൾ അറിയാൻ സഹായികുന്ന ആപ്പും വെബ്സൈറ്റും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയിട്ടുണ്ട്. ഇതിലൂടെ എങ്ങനെയാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ തത്സമയം അറിയുന്നത് എന്ന് നോക്കാം.

IRCTC വെബ്സൈറ്റിലൂടെ അതിവേഗം തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇക്കാര്യങ്ങൾ ചെയ്താൽ മതിIRCTC വെബ്സൈറ്റിലൂടെ അതിവേഗം തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇക്കാര്യങ്ങൾ ചെയ്താൽ മതി

വെബ്സൈറ്റ് വഴി തത്സമയം തെരഞ്ഞെടുപ്പ് ഫലങ്ങൾ അറിയാം

വെബ്സൈറ്റ് വഴി തത്സമയം തെരഞ്ഞെടുപ്പ് ഫലങ്ങൾ അറിയാം

• ഇസിഐയുടെ വെബ്സൈറ്റ് സന്ദർശിക്കുക.

• ഹോംപേജിൽ ഏത് തെരഞ്ഞെടുപ്പിന്റെ ഫലമാണോ അറിയേണ്ടത് അതിന്റെ റിസൾട്ട് കാണാനുള്ള ലിങ്ക് ഉണ്ടാകും. ഇത്തവണ 'ജനറൽ ഇലക്ഷൻസ് ടു അസബ്ലി കോൺസ്റ്റിറ്റ്യൻസി മാർച്ച്-2022' എന്ന ഓപ്ഷൻ കാണാം. ഇത് ക്ലിക്ക് ചെയ്യുക.

• ലിങ്കിൽ ക്ലിക്ക് ചെയ്താൽ സ്ക്രീനിൽ ഒരു പുതിയ വിൻഡോ തുറക്കും.

• അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ ഈ തുറന്ന് വരുന്ന വിൻഡോയിലൂടെ കാണാൻ സാധിക്കും.

മൊബൈൽ ആപ്പ് വഴി തെരഞ്ഞെടുപ്പ് ഫലങ്ഹൾ അറിയാം
 

മൊബൈൽ ആപ്പ് വഴി തെരഞ്ഞെടുപ്പ് ഫലങ്ഹൾ അറിയാം

എല്ലാ ആവശ്യങ്ങൾക്കും ആപ്പുകളുള്ല കാലമാണ് ഇത്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ ലൈവ് ആയി അറിയാനും ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ആളുകൾക്ക് സ്മാർട്ട്ഫോണുകളിലേക്ക് എളുപ്പത്തിൽ ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന ആപ്പാണ് ഇത്. ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ മാത്രമല്ല ഇനി വരുന്ന തെരഞ്ഞെടുപ്പുകളുടെ വിവരങ്ങളും വോട്ടെണ്ണലുമെല്ലാം ഈ ആപ്പിലൂടെ അറിയാൻ സാധിക്കും. ആപ്പിലൂടെ ഇലക്ഷൻ റിസൾട്ട് അറിയുന്നത് എങ്ങനെ എന്ന് നോക്കാം.

സ്‌മാർട്ട്‌ഫോണിൽ വൈഫൈ സിഗ്നൽ ശക്തിപ്പെടുത്താനുള്ള വഴികൾസ്‌മാർട്ട്‌ഫോണിൽ വൈഫൈ സിഗ്നൽ ശക്തിപ്പെടുത്താനുള്ള വഴികൾ

ആപ്പ് വഴി റിസൾട്ട് അറിയാം

• ഗൂഗിൾ പ്ലേ സ്റ്റോർ/ആപ്പിൾ സ്റ്റോർ ആപ്പിൽ നിന്ന് വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് ഡൗൺലോഡ് ചെയ്യുക

• നിങ്ങൾ നിങ്ങളുടെ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് സ്വയം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്

• രജിസ്ട്രേഷന് ശേഷം, 'അസംബ്ലി ഇലക്ഷൻ 2022'ന്റെ റിസൾട്ട് അറിയാൻ ഹോംപേജിലെ 'റിസൾട്ട്' ടാബിലേക്ക് പോകുക.

• റിസൾട്ട് ടാബിൾ നിലവിൽ നടക്കുന്ന വോട്ടെണ്ണലിന്റെ എല്ലാ വിവരങ്ങളും കൃത്യമായി നൽകിയിട്ടുണ്ടാകും.

ഇവിഎമ്മിന്റെ പ്രവർത്തനം എങ്ങനെ?

ഇവിഎമ്മിന്റെ പ്രവർത്തനം എങ്ങനെ?

ഇന്ത്യയിൽ തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ ഇലക്ട്രോണിക്ക് ഡിവൈസാണ് ഇലക്ട്രോണിക്ക് വോട്ടിങ് മെഷീൻ. വോട്ടുകൾ ഇലക്ട്രോണിക്കായി രജിസ്റ്റർ ചെയ്യുന്ന ബാലറ്റ് പേപ്പറുകൾക്ക് പകരമായുള്ള മെഷീനാണ് ഇത്. ഓരോ തിരഞ്ഞെടുപ്പ് കാലത്തും ഇവിഎമ്മിൽ ക്രമക്കേട് നടത്തിയെന്ന ആരോപണങ്ങളും മറ്റും ഉണ്ടായിരുന്നു. ഇവിഎം മെഷീനുകൾ ഒറ്റ ഡിവൈസല്ല. രണ്ട് ഭാഗങ്ങളാണ് ഈ മെഷീനിനുള്ളത്. ഇതിൽ ആദ്യത്തേത് കൺട്രോൾ യൂണിറ്റാണ്. ഇത് പോളിങ് ബൂത്തിലെ സ്റ്റാഫാണ് നിയന്ത്രിക്കുന്നത്. ഓരോ ആളും വോട്ട് ചെയ്ത് കഴിഞ്ഞ് അത് സേവ് ചെയ്യുന്നതും അടുത്ത വോട്ടിങിന് മെഷീനെ തയ്യാറാക്കുന്നതും ഈ കൺട്രോൾ യൂണിറ്റാണ്. കൺട്രോൾ യൂണിറ്റിലൂടെ ലഭിക്കുന്ന ഇൻസ്ട്രക്ഷൻ അനുസരിച്ചാണ് ബാലറ്റ് യൂണിറ്റ് പ്രവർത്തിക്കുന്നത്.

നീണ്ട ക്യൂവിൽ നിൽക്കേണ്ട; അൺറിസർവ്ഡ് ട്രെയിൻ ടിക്കറ്റ് എടുക്കാൻ പേടിഎം മതിനീണ്ട ക്യൂവിൽ നിൽക്കേണ്ട; അൺറിസർവ്ഡ് ട്രെയിൻ ടിക്കറ്റ് എടുക്കാൻ പേടിഎം മതി

പോളിങ് യൂണിറ്റ്

ഇവിമ്മിലെ വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താൻ സ്വിച്ചുകൾ ഉള്ള ഡിവൈസാണ് പോളിങ് യൂണിറ്റ്. പോളിങ് യൂണിറ്റിൽ ധാരാളം ബട്ടണുകൾ ഉണ്ടായിരിക്കും. ഓരോ സ്ഥാനാർത്ഥിയുടെയും പേരിന് നേരെ ബട്ടണുകൾ ഉണ്ട്. ഈ ബട്ടണുകളിലൂടെയാണ് ഇവിഎമ്മിൽ വോട്ട് രേഖപ്പെടുത്തപ്പെടുന്നത്. കൺട്രോൾ യൂണിറ്റിൽ നിന്നും ലഭിക്കുന്ന ഇൻസ്ട്രക്ഷനുകളാണ് ഇവിഎമ്മിനെ നിയന്ത്രിക്കുന്നത്.

Most Read Articles
Best Mobiles in India

English summary
There is an app and a website of Election Commission that will help you to know the counting information in real time. Let's see how the election results are known in real time.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X