നിങ്ങളുടെ പിഎഫ് ബാലൻസ് പരിശോധിക്കാൻ വളരെ എളുപ്പം

|

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) മെമ്പർമാർക്ക് തങ്ങളുടെ പിഎഫ് അക്കൌണ്ടുകൾ ഓൺലൈനായി തന്നെ നിയന്ത്രിക്കാനുള്ള ഓപ്ഷനുകൾ നൽകുന്നുണ്ട്. എല്ലാ മാസവും അടിസ്ഥാന ശമ്പളത്തിന്റെ ഒരു നിശ്ചിത വിഹിതം ഓരോ ജീവനക്കാരനും തൊഴിലുടമയും ഈ പിഎഫ് അക്കൗണ്ടുകളിലേക്ക് നൽകുന്നു. പിഎഫ് പലിശ നിരക്ക് എല്ലാ വർഷവും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ പ്രഖ്യാപിക്കും. ജീവനക്കാർക്ക് അവരുടെ ഇപിഎഫ് അക്കൗണ്ടുകളുടെ ബാലൻസ് 4 രീതിയിൽ പരിശോധിക്കാം.

 

എസ്എംഎസ് വഴി പിഎഫ് ബാലൻസ് പരിശോധിക്കാം

എസ്എംഎസ് വഴി പിഎഫ് ബാലൻസ് പരിശോധിക്കാം

എസ്എംഎസ് വഴി നിങ്ങളുടെ പിഎഫ് ബാലൻസ് പരിശോധിക്കാം. ഇതിനായി നിങ്ങൾ 7738299899 എന്ന നമ്പറിലേക്ക് "EPFOHO UAN ENG" എന്ന് എസ്എംഎസ് അയയ്‌ക്കുക. ഇത് ചെയ്താൽ നിങ്ങൾക്ക് അവസാനത്തെ പിഎഫ് കോൺട്രിബ്യൂഷനും മൊത്തം പിഎഫ് ബാലൻസും അടക്കമുള്ള കാര്യങ്ങൾ വിശദമാക്കുന്ന ഒരു എസ്എംഎസ് നിങ്ങൾക്ക് ലഭിക്കും. യുഎഎൻ നൽകാതെ തന്നെ നിങ്ങൾക്ക് ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാതിരിക്കുമ്പോൾ പോലും പിഎഫ് ബാലൻസ് പരിശോധിക്കാൻ ഈ രീതി നിങ്ങളെ സഹായിക്കും. രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്ന് മാത്രമേ എസ്എംഎസ് അയക്കാൻ പാടുള്ളു എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

കാർ എസിയുടെ എഫിഷ്യൻസി കൂട്ടാനുള്ള എളുപ്പവഴികൾകാർ എസിയുടെ എഫിഷ്യൻസി കൂട്ടാനുള്ള എളുപ്പവഴികൾ

ഇപിഎഫ്ഒ വെബ്സൈറ്റ് വഴി പിഎഫ് ബാലൻസ് പരിശോധിക്കാം
 

ഇപിഎഫ്ഒ വെബ്സൈറ്റ് വഴി പിഎഫ് ബാലൻസ് പരിശോധിക്കാം

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ വെബ്സൈറ്റ് വഴി ബാലൻസ് പരിശോധിക്കാനുള്ള ഒരു ഓപ്ഷനും ലഭ്യമാണ്. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ നോക്കാം.

• ഇപിഎഫ്ഒ വെബ്സൈറ്റിൽ കയറി എംപ്ലോയി വിഭാഗത്തിന് കീഴിലുള്ള ‘മെമ്പർ പാസ്ബുക്ക്' ക്ലിക്ക് ചെയ്യുക

• നിങ്ങളുടെ യുഎഎന്നും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക

• നിങ്ങളുടെ പിഎഫ് പലിശ സഹിതം പിഎഫ് പാസ്ബുക്കിൽ കാണിക്കും.

• നിങ്ങളുടെ യുഎഎൻ നമ്പരിൽ ഒന്നിൽ കൂടുതൽ പിഎഫ് അക്കൗണ്ടുകൾ അറ്റാച്ച് ചെയ്‌തിട്ടുണ്ടെങ്കിൽ ആ അക്കൗണ്ടുകളുടെ വിശദാംശങ്ങളും കാണാം. ഈ അക്കൌണ്ടുകളിൽ ഒന്നിലുള്ള ബാലൻസ് പരിശോധിക്കാൻ നിങ്ങൾ മെമ്പർ ഐഡിയിൽ ക്ലിക്ക് ചെയ്യണം.

ഉമാങ്ക് (UMANG) ആപ്പ് വഴി പിഎഫ് ബാലൻസ് അറിയാം

ഉമാങ്ക് (UMANG) ആപ്പ് വഴി പിഎഫ് ബാലൻസ് അറിയാം

ഉമാങ്ക് ആപ്പിലോ ന്യൂ-ഏജ് ഗവേണൻസ് ആപ്പിനായുള്ള ഏകീകൃത മൊബൈൽ ആപ്പിലോ നിങ്ങളുടെ പിഎഫ് ബാലൻസ് പരിശോധിക്കാൻ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ആപ്പ് ഡൗൺലോഡ് ചെയ്യുക. ക്ലെയിം സ്റ്റാറ്റസ്, നോ യുവർ കസ്റ്റമർസ്റ്റാറ്റസ് തുടങ്ങിയ ഇപിഎഫ് വിശദാംശങ്ങൾ നിങ്ങൾക്ക് ഇതിലൂടെ പരിശോധിക്കാം.

നിങ്ങളുടെ സ്മാർട്ട്‌ഫോണിലും ആൻഡ്രോയിഡ് 13 ബീറ്റ ഇൻസ്റ്റാൾ ചെയ്യാംനിങ്ങളുടെ സ്മാർട്ട്‌ഫോണിലും ആൻഡ്രോയിഡ് 13 ബീറ്റ ഇൻസ്റ്റാൾ ചെയ്യാം

മിസ്ഡ് കോൾ വഴി പിഎഫ് ബാലൻസ് പരിശോധിക്കാം

മിസ്ഡ് കോൾ വഴി പിഎഫ് ബാലൻസ് പരിശോധിക്കാം

മിസ്‌ഡ് കോൾ രീതിയിലൂടെ ബാലൻസ് പരിശോധിക്കാൻ നിങ്ങളുടെ രജിസ്‌റ്റർ ചെയ്‌ത ഫോൺ നമ്പറിൽ നിന്ന് ഇപിഎഫ്‌ഒ നൽകുന്ന നമ്പറിൽ ഒരു മിസ്‌ഡ് കോൾ നൽകിയാൽ മതി. ഇത് സൗജന്യമാണ് എന്നത് കൂടാതെ സ്‌മാർട്ട്‌ഫോൺ ഇല്ലാത്ത ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവർക്കും ഈ രീതി ഉപയോഗിക്കാവുന്നതാണ്. മിസ്ഡ് കോൾ വഴി പിഎഫ് ബാലൻസ് അറിയാനായി യുഎഎൻ നൽകേണ്ടതില്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഇതിനായി നിങ്ങളുടെ ഫോൺ നമ്പർ നിങ്ങളുടെ ബാങ്ക് അക്കൗണ്ട്, ആധാർ നമ്പർ, പാൻ എന്നിവയുമായി കണക്റ്റ് ചെയ്തിട്ടുണ്ട് എന്ന കാര്യം ഉറപ്പാക്കുക.

പാൻ കാർഡ് വ്യാജമാണോ ഒറിജിനലാണോ എന്ന് കണ്ടെത്താം

പാൻ കാർഡ് വ്യാജമാണോ ഒറിജിനലാണോ എന്ന് കണ്ടെത്താം

പാൻ കാർഡ് വ്യാജമാണോ ഒറിജിനലാണോ എന്ന് മനസിലാക്കാനായി വളരെ ചെറിയ കാര്യങ്ങൾ ചെയ്താൽ മതി.

• നിങ്ങൾ ആദ്യം ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടലിൽ കയറണം

• ഇ-ഫയലിംഗ് പോർട്ടലിൽ വലതുവശത്ത് മുകളിലേക്ക് 'ചെക്ക് യുവർ പാൻ ഡീറ്റൈൽസ്' എന്ന ഒരു ഓപ്ഷൻ കാണാം. ഇതിൽ ക്ലിക്ക് ചെയ്യണം.

• പാൻ കാർഡ് വിവരങ്ങൾ അറിയാൻ ഉപയോക്താക്കൾ പാൻ കാർഡ് നമ്പർ അടക്കമുള്ള കാർഡിലെ വിവരങ്ങൾ പൂരിപ്പിച്ച് നൽകണം.

• പാൻ കാർഡ് നമ്പർ നൽകി കഴിഞ്ഞാൽ നിങ്ങൾക്ക് പാൻ നമ്പർ, പാൻ കാർഡ് ഉടമയുടെ മുഴുവൻ പേര്, അവന്റെ ജനനത്തീയതി മുതലായ വിവരങ്ങൾ ലഭിക്കും.

• ശരിയായ വിവരങ്ങൾ പൂരിപ്പിച്ച ശേഷം, പൂരിപ്പിച്ച വിവരങ്ങൾ നിങ്ങളുടെ പാൻ കാർഡുമായി പൊരുത്തപ്പെടുന്നുണ്ടോ ഇല്ലയോ എന്ന മെസേജ് പോർട്ടലിൽ കാണിക്കും.

• ഈ രീതിയിൽ, നിങ്ങൾക്ക് പാൻ കാർഡ് വ്യാജമാണോ ഒറിജിനലാണോ എന്ന് എളുപ്പത്തിൽ കണ്ടെത്താനാകും

പണമയച്ച് പണം നേടാം; വാട്സ്ആപ്പ് പേയിലൂടെ ക്യാഷ്ബാക്ക് നേടുന്നതെങ്ങനെപണമയച്ച് പണം നേടാം; വാട്സ്ആപ്പ് പേയിലൂടെ ക്യാഷ്ബാക്ക് നേടുന്നതെങ്ങനെ

Best Mobiles in India

English summary
Members of the Employees Provident Fund Organization (EPFO) have several options to know the balance in their PF account.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X