നിങ്ങളുടെ പരിസരത്തും ജിയോഫൈബർ ലഭ്യമാണോ? എളുപ്പം പരിശോധിക്കാം

|

ഉപഭോക്താക്കളുടെ എണ്ണം രണ്ട് കോടിയിലേക്ക് ഉയർത്താനൊരുങ്ങുന്നതായി ജിയോ ഫൈബർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ എല്ലായിടങ്ങളിലും തങ്ങളുടെ നെറ്റ്വർക്ക് എത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ജിയോ ഫൈബർ 30 എംബിപിഎസ് മുതൽ 1 ജിബിപിഎസ് വരെ വേഗതയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ തുടങ്ങി എല്ലാ മികച്ച കണ്ടന്റ് പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും പ്ലാനുകൾക്കൊപ്പം ജിയോ ഫൈബർ നൽകുന്നുണ്ട്.

ജിയോ ഫൈബർ

ജിയോ ഫൈബർ എല്ലാ വില നിലവാരത്തിലും പ്ലാനുകൾ ലഭ്യമാക്കുന്നുണ്ട്. ഉപയോക്താക്കൾക്ക് തങ്ങളുടെ ആവശ്യത്തിനും ചിലവഴിക്കാൻ ഉദ്ദേശിക്കുന്ന തുകയ്ക്കും അനുസരിച്ച് പ്ലാനുകൾ തിരഞ്ഞെടുക്കാം. ഹൈ സ്പീഡ് ഡാറ്റയ്ക്കൊപ്പം അറ്റ് നിരവധി ആനുകൂല്യങ്ങളും ജിയോഫൈബർ നൽകുന്നുണ്ട്. ഇന്ത്യയിൽ എവിടേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. നിങ്ങളുടെ പ്രദേശത്ത് ജിയോ ഫൈബർ സേവനങ്ങൾ ലഭ്യമാണോ എന്നറിയാൻ എളുപ്പമാണ്. ഇതാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

കൂടുതൽ വായിക്കുക: സ്മാർട്ട്‌ഫോണിൽ കിടിലൻ ഫോട്ടോകൾ എടുക്കാനായി ചെയ്യേണ്ട 10 കാര്യങ്ങൾകൂടുതൽ വായിക്കുക: സ്മാർട്ട്‌ഫോണിൽ കിടിലൻ ഫോട്ടോകൾ എടുക്കാനായി ചെയ്യേണ്ട 10 കാര്യങ്ങൾ

നിങ്ങളുടെ പ്രദേശത്തെ ജിയോഫൈബർ സർവ്വീസ് പരിശോധിക്കാം

നിങ്ങളുടെ പ്രദേശത്തെ ജിയോഫൈബർ സർവ്വീസ് പരിശോധിക്കാം

റിലയൻസ് ജിയോയുടെ വെബ്‌സൈറ്റിൽ കയറി ജിയോഫൈബർ ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിൽ സർവ്വീസ്, ടൂൾസ്, ഫൈൻഡ് എ സ്റ്റോർ, ബുക്ക് നൌ തുടങ്ങിയ നാല് ഓപ്ഷനുകൾ കാണാം. ഇതിൽ ബുക്ക് നൌ ഓപ്ഷനിൽ ക്ലിക്കുചെയ്യണം. ഇത് നിങ്ങളെ രജിസ്ട്രേഷൻ പേജിലേക്ക് റീഡയറക്ട് ചെയ്യും. തുറന്ന് വരുന്ന പേജിൽ നിങ്ങളുടെ മൊബൈൽ നമ്പറിനൊപ്പം നിങ്ങളുടെ പേരും ടൈപ്പ് ചെയ്യണം. നിങ്ങളുടെ മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കും. ഈ ഒടിപി നൽകി കഴിഞ്ഞാൽ പിന്നീട് ഒരു ഫോം കൂടി പൂരിപ്പിക്കണം.

ഒടിപി

ഒടിപി നൽകിയാൽ തുറന്ന് വരുന്ന പേജിൽ ഫ്ലാറ്റ്, ഓഫീസ് വിലാസം എന്നിവയ്ക്കൊപ്പം നിങ്ങളുടെ പിൻകോഡ്, സംസ്ഥാനം, നഗരം, കെട്ടിടം, അപ്പാർട്ട്മെന്റ്, സൊസൈറ്റിയുടെ പേര് എന്നിവ ടൈപ്പ് ചെയ്യണം. തുടർന്ന് നിങ്ങളുടെ ഇമെയിൽ ഐഡി കൂടി ടൈപ്പ് ചെയ്തതിന് ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇത്രയും ചെയ്താൽ നിങ്ങളുടെ സ്ഥലത്ത് ജിയോ ഫൈബർ സേവനങ്ങൾ ലഭ്യമാണോ അല്ലയോ എന്ന് മനസ്സിലാക്കും. നിങ്ങളുടെ സ്ഥലത്ത് സർവ്വീസ് ഇല്ലെങ്കിൽ ഇല്ലാ എന്ന് അറിയിക്കുക മാത്രമല്ല സേവനം ആരംഭിക്കുമ്പോൾ ഇക്കാര്യം നിങ്ങളെ അറിയിക്കുകയും ചെയ്യും.

കൂടുതൽ വായിക്കുക: ആധാർ കാർഡ് നഷ്ടമായാൽ എളുപ്പത്തിൽ വീണ്ടും ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രംകൂടുതൽ വായിക്കുക: ആധാർ കാർഡ് നഷ്ടമായാൽ എളുപ്പത്തിൽ വീണ്ടും ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

ജിയോ ഫൈബർ പ്ലാനുകൾ

ജിയോ ഫൈബർ പ്ലാനുകൾ

ആറ് പ്ലാനുകളാണ് ജിയോ ഫൈബർ ഉപയോക്താക്കൾക്ക് നൽകുന്നത്. 399 രൂപ, 699 രൂപ, 799 രൂപ, 999 രൂപ, 1,499 രൂപ, 2,499 രൂപ, 3,999 രൂപ, 8,499 രൂപ എന്നിവയാണ് ജിയോ ഫൈബറിന്റെ പ്ലാനുകൾ. ഈ പ്ലാനുകൾ 30 എംബിപിഎസ്, 100 എംബിപിഎസ്, 150 എംബിപിഎസ്, 300 എംബിപിഎസ്, 500 എംബിപിഎസ്, 1 ജിബിപിഎസ് എന്നിങ്ങനെയുള്ള സ്പീഡിലുള്ള ഡാറ്റയാണ് നൽകുന്നത്. ഈ ഇന്റർനെറ്റ് പായ്ക്കുകൾ മറ്റേതൊരു ബ്രോഡ്‌ബാൻഡ് പ്ലാനുകളേക്കാളും കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഈ പ്ലാനുകളിലൂടെ ഇന്ത്യയിലെ ബ്രോഡ്ബാന്റ് വിപണി പിടിച്ചെടുക്കാനാണ് ജിയോ ശ്രമിക്കുന്നത്.

Best Mobiles in India

English summary
It's easy to know if Jiofiber services are available in your area. Check out how to know this online.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X