കേരളാ ലോട്ടറി ഫലം ഓൺലൈനായി പരിശോധിക്കുന്നതെങ്ങനെ? അറിയേണ്ടതെല്ലാം

|

കേരളത്തിലെ ഭാഗ്യക്കുറിയുടെ ചരിത്രം പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ്. മലയാളികളിൽ വലിയൊരു വിഭാഗം നിരന്തരം ലോട്ടറികളിൽ ഭാഗ്യം പരീക്ഷിക്കുന്നവരുമാണ്. ലോട്ടറി ടിക്കറ്റ് എടുക്കാനായി സമ്പാദിക്കുന്നതിൽ നിന്ന് ചെറിയൊരു തുക മാറ്റി വയ്ക്കുന്ന നിരവധി ആളുകളെ നമുക്ക് ചുറ്റിലും കാണാം. കേരള സർക്കാരിന് കീഴിൽ വളരെ സുതാര്യമായാണ് ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കുന്നത്. വലിയൊരു വിഭാഗം ആളുകളുടെ തൊഴിൽ മേഖല കൂടിയാണ് ലോട്ടറി.

ഭാഗ്യക്കുറികൾ
 

കാരുണ്യ ഉൾപ്പെടെയുള്ള ഭാഗ്യക്കുറികളിൽ പലതിന്റെയും ലാഭം രോഗികളുടെ ചികിത്സാ സഹായമായും ദുരിതാശ്വായ നിധിയിലേക്കുമാണ് പോകുന്നത്. അതുകൊണ്ട് തന്നെ മലയാളിയുടെ ഭാഗ്യക്കുറി പരീക്ഷണങ്ങളുടെ മേഖല ജീവകാരുണ്യ പ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ചേർന്ന് നിൽകുന്നു. കാരുണ്യ ലോട്ടറിയിലൂടെ ഹൃദയ-വൃക്ക രോഗികൾക്കുള്ള ചികിത്സ സഹായമാണ് ആദ്യഘട്ടത്തൽ ലഭ്യമാക്കിയത്. കെഎം മാണിയുടെ ആശയമായിരുന്നു ഇതിന് പിന്നിൽ.

കൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ലാൻഡ്‌ലൈൻ ബിൽ ഓൺ‌ലൈനായി അടയ്ക്കുന്നതെങ്ങനെ; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: ബി‌എസ്‌എൻ‌എൽ ലാൻഡ്‌ലൈൻ ബിൽ ഓൺ‌ലൈനായി അടയ്ക്കുന്നതെങ്ങനെ; അറിയേണ്ടതെല്ലാം

കേരള ലോട്ടറിയുടെ ആരംഭം

കേരളത്തിലെ ലോട്ടറിയുടെ ചരിത്രത്തിന് അഞ്ച് പതിറ്റാണ്ടിലധികം നീണ്ട ചരിത്രമുണ്ട്. 1967ലാണ് കേരളത്തിൽ ലോട്ടറി വകുപ്പ് ആരംഭിക്കുന്നത്. അന്നത്തെ ധനകാര്യ മന്ത്രിയായിരുനനു പികെ കുഞ്ഞ് സാഹിബാണ് ഈ ആശയത്തിന് പിന്നിൽ. സർക്കാരിന് വരുമാനം വർധിപ്പിക്കാനുള്ള വഴിയായിരുന്നു ഈ ആശയം. ഒരു ഭാഗ്യക്കുറി കൊണ്ട് കേരളത്തിലെ നിരവധി ആളുകളുടെ ജീവിതം തന്നെ മാറി മറിഞ്ഞിട്ടുണ്ട്. ആയിരങ്ങൾ മുതൽ കോടികൾ വരെ സമ്മാനമായി നൽകുന്ന ഭാഗ്യക്കുറികൾ ഇന്ന് ലഭ്യമാണ്.

ലോട്ടറി റിസൾട്ട്

ലോട്ടറി എടുക്കുന്ന ആളുകൾ നറുക്കെടുപ്പ് കഴിഞ്ഞാൽ പിറ്റേന്ന് പത്രം വരാൻ കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അതല്ലെങ്കിൽ ലോട്ടറി ഏജന്റിനെ കണ്ട് തങ്ങളുടെ ടിക്കറ്റിൽ സമ്മാനം ഉണ്ടോ എന്ന് പരിശോധിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. ടെലിവിഷൻ സജീവമായ ഒരു കാലയളവിൽ ലൈവ് ആയി ലോട്ടറി ഫലം ടെലിവിഷനിലൂടെ അറിഞ്ഞിരുന്നു. എന്നാലിപ്പോൾ ഇതിൽ നിന്നൊക്കെ നാം മുന്നോട് കടന്നിരിക്കുന്നു. ഇന്ന് ഓൺലൈനായാണ് ആളുകൾ റിസൾട്ട് അറിയുന്നത്.

കൂടുതൽ വായിക്കുക: നിങ്ങളുടെ ഫോണിൽ അനാവശ്യ കോളുകളും മെസേജുകളും ഒഴിവാക്കാൻ ചെയ്യേണ്ടത് ഇത്രമാത്രംകൂടുതൽ വായിക്കുക: നിങ്ങളുടെ ഫോണിൽ അനാവശ്യ കോളുകളും മെസേജുകളും ഒഴിവാക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

ഔദ്യോഗിക വെബ്സൈറ്റ്
 

ലോട്ടറി വകുപ്പിന് ഒരു ഔദ്യോഗിക വെബ്സൈറ്റുണ്ട്. ഇതിലൂടെ ലോട്ടറി നറുക്കെടുപ്പിന്റെ വിവരങ്ങൾ എല്ലാം അറിയാൻ സാധിക്കും. http://www.keralalotteries.com എന്ന വെബ്സൈറ്റാണ് ഔദ്യോഗികമായ കേരള ലോട്ടറിയുടെ വെബ്സൈറ്റ്. ഇതിൽ തന്നെ ലോട്ടറി നറുക്കെടുപ്പിന്റെ ഫലം വളരെ പെട്ടെന്ന് അറിയാനായി റിസൾട്ട് എന്നൊരു പ്രത്യേക വിഭാഗവും ഉണ്ട്. ലോട്ടറി റിസൾട്ട് പരിശോധിക്കേണ്ട ആളുകൾക്ക് http://keralalotteries.com/index.php/quick-view/result ക്ലിക്ക് ചെയ്ത് പരിശോധിക്കാവുന്നതാണ്.

റിസൾട്ട് വ്യൂ

http://www.keralalotteries.com എന്ന വെബ്സൈറ്റിൽ കയറിയാൽ മുകളിൽ മൂന്നാമത്തെ ഓപ്ഷനായി റിസൾട്ട് വ്യൂ എന്നത് കാണാം. ഇത് തിരഞ്ഞെടുക്കുമ്പോൾ റിസൾട്ട്, ഏജൻസ്, പ്രൈസ് സ്ട്രെക്ച്ചർ, പ്രൈസ് ക്ലൈം എന്നീ ഓപ്ഷനുകൾ കാണാൻ സാധിക്കും. ഇതിൽ ആദ്യത്തെ റിസൾട്ട് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിൽ ഡ്രോ നമ്പരോട് കൂടി ലോട്ടറിയുടെ പേര് നൽകിയിട്ടുണ്ടാകും. അതിന് അടുത്ത കോളത്തിൽ നറുക്കെടുപ്പ് നടന്ന തിയ്യതിയും നൽകിയിട്ടുണ്ടാകും. തിയ്യതിയുടെ വലത് ഭാഗത്താണ് വ്യൂ ഓപ്ഷൻ ഉണ്ടാവുക. ഈ വ്യൂ ഓപ്ഷൻ ക്ലിക്ക് ചെയ്താൽ ലോട്ടറി ഫലം ലഭ്യമാകും. ഇത് ഡൌൺലോഡ് ചെയ്യാനും ഓപ്ഷൻ ഉണ്ട്.

കൂടുതൽ വായിക്കുക: ജിയോ ഫോണിൽ യൂട്യൂബ് വീഡിയോസ് ഡൌൺലോഡ് ചെയ്യുന്നതങ്ങനെകൂടുതൽ വായിക്കുക: ജിയോ ഫോണിൽ യൂട്യൂബ് വീഡിയോസ് ഡൌൺലോഡ് ചെയ്യുന്നതങ്ങനെ

Most Read Articles
Best Mobiles in India

Read more about:
English summary
The Lottery Department has an official website. This will allow you to know all the details of the lottery draw. The official Kerala Lottery website is http://www.keralalotteries.com/.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X