പാൻ കാർഡ് വ്യാജനാണോ ഒറിജിനലാണോ എന്ന് കണ്ടെത്താൻ ചെയ്യേണ്ടത് ഇത്രമാത്രം
പാൻ കാർഡ് നമുക്കെല്ലാം ഇന്ന് ആവശ്യമായ ഒരു രേഖയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാൻ കാർഡ് തട്ടിപ്പ് കേസുകൾ വർധിച്ചതോടെ അധികൃതർ കാർഡിൽ ക്യുആർ കോഡുകൾ ചേർക്കാൻ ആരംഭിച്ചിരുന്നു. 2018 ജൂലൈയ്ക്ക് ശേഷം ഉണ്ടാക്കിയ പാൻ കാർഡുകളിൽ ഒരു ക്യുആർ കോഡ് എംബഡ് ചെയ്തിട്ടുണ്ട്. പാൻ കാർഡിലെ ക്യുആർ കോഡ് ആ കാർഡ് വ്യാജമാണോ ഒറിജിനാൽ ആണോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്നു. ഇതിനായി ആദായനികുതി വകുപ്പ് നൽകുന്ന ഒരു സ്മാർട്ട്ഫോൺ ആപ്പ് മാത്രം മതിയാകും.

കൊറോണ കാലത്ത് വ്യാജ പാൻ കാർഡുകളുമായി ബന്ധപ്പെട്ട കേസുകൾ വൻതോതിൽ ഉയർന്നിട്ടുണ്ട്. നിങ്ങളുടെ കൈവശമുള്ള പാൻ കാർഡ് ഒറിജിനലാണോവ്യാജമാണോ എന്ന് അറിയേണ്ടത് അത്യാവശ്യമാണ്. പാൻ കാർഡ് വ്യാജമാണോ അതോ ഒറിജിനലാണോ എന്ന് ഇപ്പോൾ നിങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ കണ്ടെത്താൻ സാധിക്കും. ഇതിന് വളരെ ലളിതമായ ചില കാര്യങ്ങൾ ചെയ്താൽ മതിയാകും.

10 അക്കമുള്ള പാൻ കാർഡ് നമ്പരിലൂടെ നിങ്ങൾക്ക് ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യുകയോ വസ്തു വാങ്ങുകയോ വിൽക്കുകയോ ചെയ്യാം. വാഹനം വാങ്ങുകയോ വിൽക്കുകയോ ചെയ്യാനും ഐടിആർ ഫയൽ ചെയ്യാനുമെല്ലാം ഈ പാൻ കാർഡ് നമ്പർ ആവശ്യമാണ്. രണ്ട് ലക്ഷത്തിന് മുകളിലുള്ള ആഭരണങ്ങൾ വാങ്ങുന്നത് അടക്കമുള്ള നിരവധി കാര്യങ്ങൾ ചെയ്യാൻ പാൻ കാർഡ് ആവശ്യമാണ്. എന്നാൽ ഇക്കാലത്ത് വ്യാജ പാൻ കാർഡുകളുടെ നിരവധി കേസുകൾ പുറത്തുവരുന്നുണ്ട്.

നേരിട്ടുള്ള ആനുകൂല്യങ്ങളില്ലാത്ത ഒരു സർക്കാർ രേഖയാണ് പാൻ കാർഡ്. എന്നാൽ ബാങ്കിങിലും മറ്റ് സാമ്പത്തിക കാര്യങ്ങളിലും ഇതിന് പ്രാധാന്യം ഏറെയാണ്. സാമ്പത്തിക ഇടപാടുകൾ മുതൽ ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നത് വരെ നിരവധി കാര്യങ്ങൾക്ക് പാൻ കാർഡ് ആവശ്യമാണ്. ഇതുകൂടാതെ, വസ്തുവകകൾ വാങ്ങുന്നതിനും വിൽക്കുന്നതിനും, ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനും ഉൾപ്പെടെ നിരവധി അവശ്യങ്ങൾക്ക് മാസവരുമാനക്കാരായ ജീവനക്കാർ പാൻ കാർഡ് ഉപയോഗിക്കുന്നു. ഏതെങ്കിലും കമ്പനിയിൽ ജോലിക്ക് കയറാനും ഇന്ന് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാനുമെല്ലാം പാൻ കാർഡ് ആവശ്യമാണ്.

പാൻ കാർഡ് വ്യാജമാണോ ഒറിജിനലാണോ എന്ന് കണ്ടെത്താം
പാൻ കാർഡ് വ്യാജമാണോ ഒറിജിനലാണോ എന്ന് മനസിലാക്കാനായി വളരെ ചെറിയ കാര്യങ്ങൾ ചെയ്താൽ മതി. എല്ലാം ഓൺലൈനായി സാധ്യമാകുന്ന ഈ കാലത്ത് പാൻ കാർഡ് വ്യാജനാണോ എന്ന് തിരിച്ചറിയാനുള്ള സംവിധാനവും സർക്കാർ ഓൺലൈൻ ആയി ഒരുക്കിയിട്ടുണ്ട്. ഇതിനായി ആദായ നികുതി വകുപ്പ് ഒരു വെബ്സൈറ്റ് തന്നെ നൽകുന്നുണ്ട്. ഈ വെബ്സൈറ്റ് വഴി എങ്ങനെയാണ് ഒരാളുടെ പാൻ കാർഡ് വ്യാജമാണോ ഒറിജിനലാണോ എന്ന് തിരിച്ചറിയുന്നത് എന്ന് നോക്കാം. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ ഘട്ടം ഘട്ടമായി ചുവടെ നൽകുന്നു.

ചെയ്യേണ്ടത് ഇത്രമാത്രം
• നിങ്ങൾ ആദ്യം ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടലിൽ കയറണം
• ഇ-ഫയലിംഗ് പോർട്ടലിൽ വലതുവശത്ത് മുകളിലേക്ക് 'ചെക്ക് യുവർ പാൻ ഡീറ്റൈൽസ്' എന്ന ഒരു ഓപ്ഷൻ കാണാം. ഇതിൽ ക്ലിക്ക് ചെയ്യണം.
• പാൻ കാർഡ് വിവരങ്ങൾ അറിയാൻ ഉപയോക്താക്കൾ പാൻ കാർഡ് നമ്പർ അടക്കമുള്ള കാർഡിലെ വിവരങ്ങൾ പൂരിപ്പിച്ച് നൽകണം.
• പാൻ കാർഡ് നമ്പർ നൽകി കഴിഞ്ഞാൽ നിങ്ങൾക്ക് പാൻ നമ്പർ, പാൻ കാർഡ് ഉടമയുടെ മുഴുവൻ പേര്, അവന്റെ ജനനത്തീയതി മുതലായ വിവരങ്ങൾ ലഭിക്കും.
• ശരിയായ വിവരങ്ങൾ പൂരിപ്പിച്ച ശേഷം, പൂരിപ്പിച്ച വിവരങ്ങൾ നിങ്ങളുടെ പാൻ കാർഡുമായി പൊരുത്തപ്പെടുന്നുണ്ടോ ഇല്ലയോ എന്ന മെസേജ് പോർട്ടലിൽ കാണിക്കും.
• ഈ രീതിയിൽ, നിങ്ങൾക്ക് പാൻ കാർഡ് വ്യാജമാണോ ഒറിജിനലാണോ എന്ന് എളുപ്പത്തിൽ കണ്ടെത്താനാകും.


Click it and Unblock the Notifications