റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ നിങ്ങൾക്കും ഉപയോഗിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

|

ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള 6,100 റെയിൽവേ സ്റ്റേഷനുകളിലെ യാത്രക്കാർക്ക് സൗജന്യവും മികച്ച വേഗത നൽകുന്നതുമായ വൈഫൈ ആക്സസ് ചെയ്യാൻ കഴിയും. ഇതിൽ 5,000 റെയിൽവേ സ്റ്റേഷനുകൾ രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലാണുള്ളത്. അവിടങ്ങളിൽ പോലും വൈഫൈ സേവനം ലഭ്യമാക്കി എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. വടക്കുകിഴക്കൻ ഇന്ത്യയിലെ പല വിദൂര റെയിൽവേ സ്റ്റേഷനുകളിലും കശ്മീർ താഴ്‌വരയിലെ 15 റെയിൽവേ സ്റ്റേഷനുകളിലും പോലും സൌജന്യ വൈഫൈ ലഭ്യമാണ്.

 

റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ

റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ

നിങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തി സൌജന്യ വൈഫൈയിലേക്ക് കണക്റ്റ് ചെയ്താൽ ആദ്യത്തെ 30 മിനിറ്റ് മാത്രമാണ് ഈ സൗജന്യ വൈഫൈയിലേക്കുള്ള ആക്‌സസ് ലഭിക്കുന്നത്. ഈ അരമണിക്കൂറിൽ ഉപയോക്താക്കൾക്ക് 1 എംബിപിഎസ് വേഗതയിൽ വൈഫൈ ആക്‌സസ് ചെയ്യാൻ കഴിയും. അര മണിക്കൂർ കഴിഞ്ഞാൽ പിന്നീട് അടുത്ത ദിവസം മാത്രമേ ഈ വൈഫൈ ആക്സസ് ലഭിക്കുകയുല്ലു. ഈ ടൈം ലിമിറ്റ് കഴിഞ്ഞ് വളരെ കുറഞ്ഞ നിരക്കിൽ നിങ്ങൾക്ക് അതിവേഗ വൈഫൈ കണക്ഷൻ ഉപയോഗിക്കാവുന്നതാണ്.

വൈഫൈ

ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകളിലെ വൈഫൈ കണക്റ്റിവിറ്റിയുടെ ഉത്തരവാദിത്തം റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ റെയിൽടെല്ലിനാണ്. റെയിൽവേയുടെ മിനി രത്‌ന കമ്പനിയായ റെയിൽടെൽ 'റെയിൽവയർ' എന്ന പേരിൽ ബ്രോഡ്ബാന്റ് സേവനവും നൽകുന്നുണ്ട്. ഇത് എല്ലാ ആളുകൾക്കും ലഭ്യമാകുന്ന സാധാരണ ഫൈബർ ബ്രോഡ്ബാന്റ് സേവനത്തിന് സമാനമായ സംവിധാനമാണ്. ഇതിനകം തന്നെ റെയിൽവയർ കേരളം അടക്കമുള്ള ഇടങ്ങളിൽ ജനപ്രിതി നേടിയിട്ടുണ്ട്. റെയിൽടെൽ നിലവിൽ 6,100 റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന വൈഫൈ സേവനം ഇനി മുതൽ ഹാൾട്ട് സ്റ്റേഷനുകൾ ഒഴികെയുള്ള രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ലഭ്യമാക്കാനുള്ള ശ്രമങ്ങളിൽ ആണെന്ന് റെയിൽടെൽ അറിയിച്ചിട്ടുണ്ട്.

ആൻഡ്രോയിഡ് ഫോണുകളിൽ നിർബന്ധമായും മാറ്റിയിരിക്കേണ്ട സെറ്റിങ്സ്ആൻഡ്രോയിഡ് ഫോണുകളിൽ നിർബന്ധമായും മാറ്റിയിരിക്കേണ്ട സെറ്റിങ്സ്

ഇന്റർനെറ്റ് കണക്റ്റിവിറ്റി
 

നഗര, ഗ്രാമ വ്യത്യാസം ഇല്ലാതെ എല്ലായിടത്തും മികച്ച ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്ന ഈ പദ്ധതി ലോകശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യവും അതിവേഗ വൈഫൈ ഇന്റർനെറ്റ് സൗകര്യവും ലഭ്യമാക്കുന്നതിനുള്ള പദ്ധതി 2015 ലെ റെയിൽവേ ബജറ്റിൽ വിഭാവനം ചെയ്തതാണെന്നും അന്നുമുതൽ സമയാസമയങ്ങളിൽ ഞങ്ങൾ അത് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും റെയിൽടെൽ വ്യക്തമാക്കിയിട്ടുണ്ട്. വടക്കൻ റെയിൽവേയിലെ ലഖ്‌നൗ ഡിവിഷനിലെ ഉബ്രാനി റെയിൽവേ സ്റ്റേഷനാണ് വൈഫൈ സൗകര്യം ലഭിക്കുന്ന ഏറ്റവും പുതിയ റെയിൽവേ സ്റ്റേഷൻ.

റെയിൽവേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈയിൽ എങ്ങനെ കണക്ട് ചെയ്യാം

റെയിൽവേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈയിൽ എങ്ങനെ കണക്ട് ചെയ്യാം

റെയിൽവേ സ്റ്റേഷനുകളിൽ ഉള്ള സൗജന്യ വൈഫൈ കണക്റ്റ് ചെയ്യാനായി നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ നോക്കാം.

• നിങ്ങൾ സേവനം ലഭ്യമായ റെയിൽവേ സ്റ്റേഷനിൽ ഇരിക്കുകയാണെങ്കിൽ ലഭ്യമായ വൈഫൈ നെറ്റ്‌വർക്കുകൾ സ്കാൻ ചെയ്യേണ്ടതുണ്ട്. ഓപ്ഷനുകളുടെ പട്ടികയിൽ നിന്ന് നിങ്ങൾ റെയിൽവയർ തിരഞ്ഞെടുക്കുക.

• റെയിൽവയർ തിരഞ്ഞെടുത്താൽ ബ്രൗസറിൽ നിങ്ങളെ റെയിൽവയർ പോർട്ടലിലേക്ക് റീഡയറക്‌ട് ചെയ്യുകയും മൊബൈൽ നമ്പർ ആവശ്യപ്പെടുകയും ചെയ്യും.

• നിങ്ങൾ നൽകിയ ഫോൺ നമ്പറിലേക്ക് ഒടിപി (OTP) അയയ്‌ക്കും.

• ഒരിക്കൽ നിങ്ങൾ റെയിൽവയർ വൈഫൈ നെറ്റ്‌വർക്കിലേക്ക് കണക്‌റ്റ് ചെയ്‌താൽ ഈ കണക്ഷൻ 30 മിനിറ്റ് നീണ്ടുനിൽക്കും.

• വൈഫൈ സേവനത്തിന് 1 എംബിപിഎസ് വരെ വേഗത ഉണ്ടായിരിക്കും. നേരത്തെ സൂചിപ്പിച്ചതുപോലെ ആദ്യത്തെ 30 മിനിറ്റ് സൗജന്യമായിരിക്കും.

30 മിനിറ്റിൽ കൂടുതൽ വൈഫൈ സൗകര്യം

ഉയർന്ന വേഗതയിൽ 30 മിനിറ്റിൽ കൂടുതൽ വൈഫൈ സൗകര്യം ലഭിക്കുന്നതിന് ഉപയോക്താക്കൾ നാമമാത്രമായ ഫീസ് നൽകി ഉയർന്ന വേഗതയുള്ള ഒരു പ്ലാൻ തിരഞ്ഞെടുക്കണം. റെയിൽവയർ നൽകുന്ന ഈ വൈഫൈ പ്ലാനുകൾ പ്രതിദിനം 10 രൂപ മുതൽ ആരംഭിക്കുന്നു. ഈ പ്ലാനിലൂടെ 34 എംബിപിഎസ് വേഗതയിൽ 5 ജിബി ഇന്റർനെറ്റ് ലഭിക്കും. ഒരു വൈഫൈ പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ, നെറ്റ്ബാങ്കിങ്, വാലറ്റുകൾ, ക്രെഡിറ്റ് കാർഡുകൾ, യുപിഐ എന്നിങ്ങനെ ഒന്നിലധികം പേയ്‌മെന്റ് ഓപ്‌ഷനുകൾ വഴി നിങ്ങൾക്ക് പേയ്‌മെന്റുകൾ നടത്താൻ സാധിക്കും.

ഗൂഗിൾ മാപ്‌സിലെ ലൈവ് ട്രെയിൻ സ്റ്റാറ്റസിനെക്കുറിച്ചറിയാമോ?ഗൂഗിൾ മാപ്‌സിലെ ലൈവ് ട്രെയിൻ സ്റ്റാറ്റസിനെക്കുറിച്ചറിയാമോ?

ഇന്റർനെറ്റ്

റെയിൽവേ സ്‌റ്റേഷനിൽ ആയിരിക്കുമ്പോൾ ഇന്റർനെറ്റ് കണക്‌റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കുള്ള ഒരു വൈഫൈ സേവനമാണിതെന്ന് ഓർമ്മിക്കുക. എന്നിരുന്നാലും ഈ പ്ലാനുകൾ തിരഞ്ഞെടുത്താൽ യാത്രയിൽ ട്രെയിനിനുള്ളിൽ ഇന്റർനെറ്റ് കണക്ഷൻ ഉണ്ടാകില്ല. നിലവിൽ ടെലികോം ഓപ്പറേറ്റർമാർ നൽകുന്ന മികച്ച നല്ല ഇന്റർനെറ്റ് കണക്റ്റിവിറ്റി കണക്കിലെടുക്കുമ്പോൾ റെയിൽവേ സ്റ്റേഷനുകളിൽ ലഭിക്കുന്ന വൈഫൈ സേവനം ഉപയോഗിക്കേണ്ട ആവശ്യം ആർക്കും വരുന്നില്ല എന്നതാണ് വാസ്തവം.

വൈഫൈ സേവനം

പൊതുസ്ഥലങ്ങളിൽ വൈഫൈ സേവനം ലഭിക്കുന്നത് ഇന്ന് പുതുമയുള്ള കാര്യമല്ല. നമ്മുടെ പല പൊതു ഇടങ്ങളിലും ഇന്ന് പബ്ലിക്ക് വൈഫൈ ലഭ്യമാണ്. ബസ്റ്റാന്റുകളിലും പാർക്കുകളിലും സൌജന്യ വൈഫൈ ലഭ്യമാക്കാൻ പ്രത്യേക പദ്ധതികളും സർക്കാർ നടപ്പിലാക്കുന്നുണ്ട്. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തന്നെ ഇത്തരത്തിലുള്ള നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നുണ്ട്. പൊതുസ്ഥലങ്ങളിൽ സൗജന്യ വൈഫൈ ലഭ്യമാക്കുന്നത് സർക്കാരിന്റെ നടപടിയുടെ ഭാഗം തന്നെയാണ് റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ സേവനങ്ങൾ നൽകുന്നത്.

റെയിൽവേ

റെയിൽവേ ടെലികോം കമ്പനിയായ റെയിൽടെലുമായി സഹകരിച്ച് ഇന്റർനെറ്റ്, ടെക്‌നോളജി ഭീമനായ ഗൂഗിൾ ഇൻക് ആണ് റെയിൽവേ സ്റ്റേഷനുകളിലെ സൌജന്യ വൈഫൈ എന്ന പദ്ധതിക്ക് മുന്നിൽ നിന്നത്. റെയിൽവേ സ്റ്റേഷനിൽ ഇരിക്കുമ്പോൾ മൊബൈൽ ഡാറ്റ ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾക്കും മുകളിൽ കൊടുത്തിരിക്കുന്ന രീതിയിൽ റെയിൽവേ സ്റ്റേഷനിലെ സൌജന്യ വൈഫൈ ഉപയോഗിക്കാം.

വാട്സ്ആപ്പ് മൾട്ടി ഡിവൈസ് ഫീച്ചർ എങ്ങനെ ഉപയോഗിക്കാംവാട്സ്ആപ്പ് മൾട്ടി ഡിവൈസ് ഫീച്ചർ എങ്ങനെ ഉപയോഗിക്കാം

Best Mobiles in India

English summary
Free Wi-Fi internet is available at railway stations in India. Let's see how to connect free wifi at railway stations.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X