Home
How to

JPG To PDF: ജെപിജി ഫയൽ പിഡിഎഫ് ആയി കൺവേർട്ട് ചെയ്യുന്നതെങ്ങനെ

നമ്മുടെ ഫോണിലോ പിസിയിലോ ഉള്ള ഫോട്ടോകളിൽ സാധാരണയുണ്ടാകാറുള്ള ഫയൽ ഫോർമാറ്റാണ് ജെപിജി. ഫയലുകൾ വ്യക്തതയോടെയും ഉയർന്ന റസലൂഷനിലും ലഭിക്കുന്നു എന്നതാണ് ഈ ഫോർമാറ്റിന്റെ സവിശേഷത. ചിലപ്പോഴൊക്കെ നമുക്ക് ജെപിജി ഫയലായിട്ടുള്ള ഫോട്ടോ പിഡിഎഫ് ഫയലാക്കി മാറ്റേണ്ടി വരാറുണ്ട്. പിസിയിലോ ആൻഡ്രോയിഡ് ഫോണിലോ ഐഒഎസ് ഡിവൈസിലോ നമുക്ക് എളുപ്പത്തിൽ ജെപിജി ഫയൽ പിഡിഎഫ് ആക്കി മാറ്റാം. പലപ്പോഴും ഓൺലൈൻ ആയി അപേക്ഷകൾ നൽകുമ്പോഴും മറ്റും ഫോട്ടോകളും സർട്ടിഫിക്കേറ്റുകളും പിഡിഎഫ് ഫോർമാറ്റാക്കി അപ്ലോഡ് ചെയ്യേണ്ടി വരാറുണ്ട്.

ഫയലുകൾ കൺവേർട്ട് ചെയ്യാം

ഫയലുകൾ കൺവേർട്ട് ചെയ്യാൻ ധാരാളം തേർഡ് പാർട്ടി ആപ്പുകളും വെബ്സൈറ്റുകളും ഇന്ന് ലഭ്യമാണ്. എന്നാൽ ഇവയുടെ ഒന്നും ആവശ്യമില്ലാതെ നമ്മുടെ പക്കലുള്ള ഡിവൈസുകൾ വഴി തന്നെ നമുക്ക് ജെപിജി ഫയൽ പിഡിഎഫ് ഫയലാക്കി മാറ്റാൻ സാധിക്കും. ഇതിനുള്ള നാല് വഴികളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. പിസിയിലെ പ്രിന്റെ ഓപ്ഷൻ വഴി ഫയൽ കൺവേർട്ട് ചെയ്യുന്നതെങ്ങനെ, പിസിയിലെ തേർഡ് പാർട്ടി പ്ലാറ്റ്ഫോമുകൾ വഴി കൺവേർട്ട് ചെയ്യുന്നതെങ്ങനെ, ആൻഡ്രോയിഡ് ഫോണിൽ കൺവേർട്ട് ചെയ്യുന്നത് എങ്ങനെ, ഐഫോണിൽ ഫയൽ കൺവേർട്ട് ചെയ്യുന്നതെങ്ങനെ എന്നീ കാര്യങ്ങൾ നോക്കാം.

കമ്പ്യൂട്ടറിലെ പ്രിന്റ് ഓപ്ഷൻ വഴി കൺവേർട്ട് ചെയ്യാം

കമ്പ്യൂട്ടറിലെ പ്രിന്റ് ഓപ്ഷൻ വഴി കൺവേർട്ട് ചെയ്യാം

ഏത് ഫയലും പിഡിഎഫിലേക്ക് കൺവേർട്ട് ചെയ്യുന്നതിനുള്ള എളുപ്പവഴികളിൽ ഒന്നാണ് പ്രിന്റ് ഓപ്ഷൻ ഉപയോഗിക്കുക എന്നത്. ഇതിനായി പിസിയിൽ പ്രിന്റർ കണക്ട് ചെയ്യേണ്ട ആവശ്യം ഇല്ല. പ്രിന്റ് ഓപ്‌ഷൻ വഴി ജെപിജി ഫോർമാറ്റിലുള്ള ഫയർ പിജിഎഫ് ആക്കി മാറ്റാം.

• ആദ്യം,നിങ്ങൾ കൺവേർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ജെപിജി ഫയൽ തുറക്കുക

• പ്രിന്റ് ഐക്കണിൽ ക്ലിക്ക് ചെയ്യുകയോ Ctrl + P അമർത്തുകോ ചെയ്യുക

• ഡ്രോപ്പ്-ഡൗൺ മെനുവിൽ നിരവധി ഓപ്ഷനുകൾ കാണാം, ഇതിൽ മൈക്രോസോഫ്റ്റ് പ്രിന്റ് ടു പിഡിഎഫ് തിരഞ്ഞെടുക്കുക

• പ്രിന്റ് തിരഞ്ഞെടുക്കാൻ താഴേക്ക് സ്ക്രോൾ ചെയ്യുക > നിങ്ങൾ പിഡിഎഫ് ഫയൽ സേവ് ചെയ്യാൻ ആഗ്രഹിക്കുന്ന ലൊക്കേഷൻ തിരഞ്ഞെടുക്കുന്നതിന് മറ്റൊരു വിൻഡോ പോപ്പ് അപ്പ് ആയി വരും.

• ലൊക്കേഷൻ തിരഞ്ഞെടുത്ത് സേവ് അമർത്തുക. ജെപിജി ഫയൽ പിഡിഎഫിലേക്ക് ഓട്ടോമാറ്റിക്കായി കൺവേർട്ട് ആവുകയും നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥലത്ത് സെവ് ചെയ്യപ്പെടുകയും ചെയ്യും.

പിസിയിലെ തേർഡ് പാർട്ടി പ്ലാറ്റ്ഫോമുകൾ വഴി കൺവേർട്ട് ചെയ്യാം

പിസിയിലെ തേർഡ് പാർട്ടി പ്ലാറ്റ്ഫോമുകൾ വഴി കൺവേർട്ട് ചെയ്യാം

നിങ്ങളുടെ പിസിയിലെ തേർഡ് പാർട്ടി പ്ലാറ്റ്‌ഫോമുകൾ വഴിയും ആപ്പുകൾ വഴിയും നിങ്ങൾക്ക് ജെപിജി ഫയൽ പിഡിഎഫിലേക്ക് കൺവേർട്ട് ചെയ്യാൻ കഴിയും. സ്മോൾപിഡിഎഫ്, ഐലവ്പിഡിഎഫ് മുതലായ വെബ്സൈറ്റുകളും ആപ്പുകളും ഇതിനായി ഉണ്ട്.

• നിങ്ങളുടെ പിസിയിലോ ലാപ്‌ടോപ്പിലോ ബ്രൗസർ ഓപ്പൺ ചെയ്യുക > കൺവേർട്ട് ജെപിജി ടു പിഡിഎഫ് എന്ന് സെർച്ച് ചെയ്യുക

• സ്മോൾപിഡിഎഫ്, ഐലവ്പിഡിഎഫ്എന്നിവ ഉൾപ്പെടുന്ന ഓപ്ഷനുകളുടെ ഒരു ലിസ്റ്റ് നിങ്ങൾക്ക് കാണാം. ഇതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക

• കൺവേർട്ട് ചെയ്യാനുള്ള ജെപിജി ഫയൽ അപ്‌ലോഡ് ചെയ്യുക. ഇതിൽ നിങ്ങൾക്ക് ഫയൽ ഡ്രോപ്പ് ചെയ്യാനോ ക്ലൗഡ് സ്റ്റോറേജിൽ നിന്ന് ആക്‌സസ് ചെയ്യാനോ കഴിയും

• "കൺവേർട്ട് ബട്ടൺ ക്ലിക്ക് ചെയ്യുക"

• നിങ്ങൾക്ക് കൺവേർട്ട് ചെയ്ത പിഡിഎഫ് ഫയൽ നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥലത്ത് സേവ് ചെയ്യാനോ മെയിൽ ചെയ്യാനോ ക്ലൗഡിലേക്ക് അപ്‌ലോഡ് ചെയ്യാനോ കഴിയും.

ആൻഡ്രോയിഡ് ഫോണിൽ കൺവേർട്ട് ചെയ്യുന്നത് എങ്ങനെ

ആൻഡ്രോയിഡ് ഫോണിൽ കൺവേർട്ട് ചെയ്യുന്നത് എങ്ങനെ

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ജെപിജി ഫയൽ പിഡിഎഫിലേക്ക് കൺവേർട്ട് ചെയ്യുന്നത് വളരെ എളുപ്പമാണ്. ഇത് ഇൻസ്റ്റന്റ് ആയി ചെയ്യാവുന്നതാണ്. ആൻഡ്രോയിഡ് ഫോണുകളിൽ മുൻകൂട്ടി ഇൻസ്‌റ്റാൾ ചെയ്‌തിരിക്കുന്ന ഗൂഗിൾ ഫോട്ടോസ് ആപ്പ് ഉപയോഗിച്ച് ഇത് ചെയ്യാം.

• നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ ഗൂഗിൾ ഫോട്ടോസ് ആപ്പ് തുറക്കുക

• ജെപിജിയിൽ നിന്ന് പിഡിഎഫിലേക്ക് കൺവേർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ചിത്രം തിരഞ്ഞെടുക്കുക. ഗൂഗിൾ ഫോട്ടോസിൽ ബാക്കപ്പ് ചെയ്തിട്ടില്ലെങ്കിലും നിങ്ങൾക്ക് ഫോട്ടോ തിരഞ്ഞെടുക്കാം.

• സ്ക്രീനിന്റെ മുകളിൽ വലത് കോണിലെ ത്രീ-ഡോട്ട് മെനുവിൽ ടാപ്പ് ചെയ്ത് പ്രിന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക.

• മുകളിൽ വലത് കോണിലുള്ള 'ഡൗൺ' ഐക്കൺ തിരഞ്ഞെടുക്കുക > ജെപിജി ഫയൽ പിഡിഎഫ് ആയി സേവ് ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക. ഈ ഫയൽ ഫയൽസിലോ ഫയൽ മാനേജർ ആപ്പിലോ കാണാം.

ഐഫോണിൽ ഫയൽ കൺവേർട്ട് ചെയ്യുന്നതെങ്ങനെ

ഐഫോണിൽ ഫയൽ കൺവേർട്ട് ചെയ്യുന്നതെങ്ങനെ

ഐഫോണിൽ ജെപിജി ഫയൽ പിഡിഎഫ് ആയി കൺവേർട്ട് ചെയ്യുന്ന പ്രക്രീയ ആൻഡ്രോയിഡ് ഫോണുകളിൽ നിന്ന് വ്യത്യസ്തമാണ്. ഇതിനായി നിങ്ങൾക്ക് അഡോബ് സ്കാൻ പോലുള്ള തേർഡ് പാർട്ടി ആപ്പുകൾ ആവശ്യമാണ്. ഇത് എങ്ങനെയാണ് എന്ന് നോക്കാം.

• അഡോബ് സ്കാൻ ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക

• നിങ്ങൾക്ക് ഇഷ്ടമുള്ള ജെപിജി ഇമേജ് അപ്‌ലോഡ് ചെയ്യാൻ ഗാലറിയോ ക്യാമറ ഐക്കണോ തിരഞ്ഞെടുക്കുക

• പിഡിഎഫിലേക്ക് കൺവേർട്ട് ചെയ്യാൻ നിങ്ങൾക്ക് ഒന്നോ അതിലധികമോ ചിത്രങ്ങൾ തിരഞ്ഞെടുക്കാം

• സ്ക്രീനിന്റെ മുകളിൽ വലത് കോണിൽ നിന്ന് 'സേവ് പിഡിഎഫ്' ഓപ്ഷൻ തിരഞ്ഞെടുക്കുക.

• ഇത്രയും ചെയ്താൽ ജെപിജി ഫയൽ പിഡിഎഫ് ആയി കൺവേർട്ട് ആകും. നിങ്ങളുടെ ഡിവൈസിൽ പിഡിഎഫ് ഫയൽ സേവ് ചെയ്യുകയോ ഐക്ലൌഡിൽ സേവ് ചെയ്യുകയോ ചെയ്യാം.

Best Mobiles in India

English summary
It is very easy to convert photo from JPG file to PDF file. Let's see how to convert file on PC, Android phone and iOS devices.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X