നിങ്ങളുടെ സാധാരണ ടിവിയെ ഇനി വളരെ എളുപ്പം സ്മാർട്ട് ടിവിയാക്കി മാറ്റാം

|

സാധാരണ നിലയിൽ ദീർഘകാലം ഉപയോഗിക്കുന്നവയാണ് ടെലിവിഷനുകൾ. സ്മാർട്ട് ടിവി സജീവമായപ്പോഴും പഴയ ടിവികൾ യാതൊരു പ്രശ്നവും ഇല്ലാതെ പ്രവർത്തിക്കുന്നത് കൊണ്ട് സ്മാർട്ട് ടിവിയിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതിൽ വിമുഖത കാണിക്കുന്ന ആളുകൾ നിരവധിയണ്. പഴയ ടിവി മാറ്റാതെ തന്നെ സ്മാർട്ട് ടിവിയുടെ ഫീച്ചറുകൾ ആ ടിവിയിൽ ലഭ്യമാക്കാൻ വഴിയുണ്ട്. ഇതിനായി സ്മാർട്ട് സെറ്റ് ടോപ്പ് ബോക്സുകൾ ഉപയോഗിച്ചാൽ മതി. മികച്ച ചില സ്മാർട്ട് സെറ്റ്ടോപ്പ് ബോക്സുകളെ പരിചയപ്പെടാം.

എയർടെൽ എക്സ്സ്ട്രീം ബോക്സ്
 

എയർടെൽ എക്സ്സ്ട്രീം ബോക്സ്

2008ലാണ് എയർടെൽ ഡിജിറ്റൽ സേവനങ്ങൾ ആരംഭിച്ചത്. ഇപ്പോഴിത് രാജ്യത്തെ മുൻനിര ഡിടിഎച്ച് കമ്പനികളിൽ ഒന്നാണ്. കഴിഞ്ഞ വർഷം കമ്പനി ആൻഡ്രോയിഡ് 9.0 ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്ന എക്സ്സ്ട്രീം ബോക്സ് പുറത്തിറക്കി. ബോക്സ് ഗൂഗിൾ അസിസ്റ്റന്റ് സപ്പോർട്ടോടെയാണ് വരുന്നത്. സാറ്റലൈറ്റ് ടെലിവിഷനുകളിൽ നിന്നും എല്ലാ പ്രമുഖ ഒടിടി ആപ്ലിക്കേഷനുകളിലെയും കണ്ടന് ആക്സസ് ചെയ്യാൻ ഈ എക്സ്സ്ട്രീം ബോക്സ് നിങ്ങളെ സഹായിക്കും. 3,999 രൂപ രൂപയാണ് ഇതിന്റെ വില.

കൂടുതൽ വായിക്കുക: സൌജന്യമായി നെറ്റ്ഫ്ലിക്സ് സബ്ക്രിപ്ഷൻ നേടാനുള്ള വഴി ഇതാണ്

എസിടി സ്ട്രീം ടിവി 4കെ സ്ട്രീമിംഗ് ബോക്സ്

എസിടി സ്ട്രീം ടിവി 4കെ സ്ട്രീമിംഗ് ബോക്സ്

4കെ സ്ട്രീമിംഗ് ക്വാളിറ്റി, ഡോൾബി ഓഡിയോ, ഗൂഗിൾ അസിസ്റ്റന്റ് വോയ്‌സ് കൺട്രോൾ എന്നീ സവിശേഷതകളോടെയാണ് പ്രമുഖ ബ്രോഡ്ബാന്റ് സേവന ദാതാക്കളായ എസിടി സ്ട്രീം ടിവി 4കെ ബോക്സ് പുറത്തിറക്കിയിരിക്കുന്നത്. ഇതിന് നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയടക്കമുള്ളവ സ്ട്രീം ചെയ്യാൻ സാധിക്കും. ഈ ബോക്സിന് 4,499 രൂപയാണ് വില. HiSilicon 3798M V200 ചിപ്‌സെറ്റുള്ള ഈ ബോക്സ് ആൻഡ്രോയിഡ് 9.0 പൈയിലാണ് പ്രവർത്തിക്കുന്നത്.

ഡിഷ് SMRT ഹബ് ആൻഡ്രോയിഡ് എച്ച്ഡി സെറ്റ്-ടോപ്പ്-ബോക്സ്

ഡിഷ് SMRT ഹബ് ആൻഡ്രോയിഡ് എച്ച്ഡി സെറ്റ്-ടോപ്പ്-ബോക്സ്

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഡിഷ് ടിവി ഈ സെറ്റ് ടോപ്പ് ബോക്സ് 3,999 രൂപയ്ക്ക് പുറത്തിറക്കിയത്. ഇത് ഒരു ഗൂഗിൾ സെറ്റ്-ടോപ്പ് ബോക്സ് കൂടിയാണ്. ഗൂഗിൾ അസിസ്റ്റന്റിനൊപ്പം ഗൂഗിൾ പ്ലേ സ്റ്റോർ സപ്പോർട്ടും ഈ ബോക്സിൽ ഉണ്ട്. ആമസോൺ പ്രൈം, സീ 5 എന്നിവയടക്കമുള്ള എല്ലാ ആപ്പുകളും ആക്സസ് ചെയ്യാനും ഈ എസ്ടിബിയിലൂടെ സാധിക്കും. ഈ സെറ്റ്ടോപ്പ് ബോക്സിൽ ബിൽറ്റ്-ഇൻ ക്രോം കാസ്റ്റ് ഫീച്ചറും ഉണ്ട്. ബോക്സിന് ഓൺലൈൻ ആപ്പുകൾ ഡൌൺലോഡ് ചെയ്യാനും സാധിക്കും.

കൂടുതൽ വായിക്കുക: സൺ ഡയറക്റ്റ്, ടാറ്റ സ്കൈ, എയർടെൽ ഡിടിഎച്ച് എന്നിവയിൽ വിക്ടേഴ്സ് ചാനൽ എങ്ങനെ ലഭിക്കും?

ടാറ്റ സ്കൈ ബിംഗ് + സെറ്റ്-ടോപ്പ് ബോക്സ്
 

ടാറ്റ സ്കൈ ബിംഗ് + സെറ്റ്-ടോപ്പ് ബോക്സ്

ടാറ്റ സ്കൈയുടെ ബിംഗ് + സെറ്റ്-ടോപ്പ് ബോക്സ് സ്മാർട്ട് ടിവി, ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ എന്നിവയിൽ എല്ലാ സിനിമകളും ഷോകളും കാണാൻ സഹായിക്കുന്നു. ഇത് ക്രോം കാസ്റ്റ് ഫീച്ചറോടെയാണ് വരുന്നത്. ഗൂഗിൾ അസിസ്റ്റന്റ് ഫീച്ചറും ഈ സെറ്റ് ടോപ്പ് ബോക്സിൽ നൽകിയിട്ടുണ്ട്. പ്ലേ സ്റ്റോറിൽ ലഭ്യമായ ഗെയിമുകളിലേക്കും അപ്ലിക്കേഷനുകളിലേക്കും സെറ്റ്-ടോപ്പ് ബോക്സ് ആക്സസ് നൽകുന്നു. 3,999 രൂപയാണ് ഈ സെറ്റ്ടോപ്പ് ബോക്സിന്റെ വില.

ആമസോൺ ഫയർ ടിവി സ്റ്റിക്ക്

ആമസോൺ ഫയർ ടിവി സ്റ്റിക്ക്

ആമസോൺ ഫയർ ടിവി സ്റ്റിക്ക് ഇന്ത്യയിൽ ലൈവ് ടിവി സേവനം നൽകുന്നുണ്ട്. എംടിവി ബീറ്റ്സ് എച്ച്ഡി, സോണി ബിബിസി എർത്ത് എച്ച്ഡി, മാസ്തി ടിവി മ്യൂസിക്, സോണി സാബ് എച്ച്ഡി, കളേഴ്സ് എച്ച്ഡി, സെറ്റ് എച്ച്ഡി, നിക്ക് എച്ച്ഡി +, ദംഗൽ, ഡിഡി നാഷണൽ, ഡിസ്കവറി, സീ ടിവി, സീ സിനിമ, സീ ന്യൂസ്, ന്യൂസ് 18 ഇന്ത്യ എന്നീ ചാനലുകൾ ഇതിലൂടെ ലഭിക്കും. . ആമസോൺ ഫയർ ടിവി സ്മാർട്ട് ടിവി സൗകര്യങ്ങളും എച്ച്ഡിഎംഐ പോർട്ടുമായിട്ടാണ് പുറത്തിറക്കിയിട്ടുള്ളത്.

കൂടുതൽ വായിക്കുക: ഐഫോൺ എക്സ്ആർ, ഐഫോൺ എസ്ഇ (2020), ഐഫോൺ 11 എന്നിവയ്ക്ക് ഇന്ത്യയിൽ വിലകുറവ്: പുതിയ വിലകൾ അറിയാം

Most Read Articles
Best Mobiles in India

Read more about:
English summary
There is a way to make the features of a smart TV available on normal TV. All you have to do is use the smart set top boxes.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X