PDF to Doc File: പിഡിഎഫ് ഫയലിനെ ഡോക് ഫയലാക്കി മാറ്റുന്നതെങ്ങനെ
പിഡിഎഫ്, ഡോക് ഫയലുകൾ, ജെപിഇജി തുടങ്ങിയ ഫോർമാറ്റുകളിൽ ഇന്ന് നമ്മൾ കൈകാര്യം ചെയ്യുന്ന സോഫ്റ്റ് കോപ്പി ഫയലുകൾ ധാരാളമാണ്. സോഫ്റ്റ് കോപ്പികൾ അയയ്‌ക്കുന്നതിലൂടെ പേപ്പർ ലാഭിക്കുന്നത് ഉൾപ്പെടെയുള്ള നിരവധി പ്രയോജനങ്ങൾ ഉണ്ട്. നിരവധി ഫോർമാറ്റുകളിൽ സോഫ്റ്റ് കോപ്പികൾ ഉള്ളതിനാൽ നമുക്ക് ചിലപ്പോൾ അവയുടെ ഫോർമാറ്റിൽ മാറ്റം വരുത്തേണ്ടി വരും. മറ്റെല്ലാ ഫോർമാറ്റുകളും എളുപ്പത്തിൽ മാറ്റാം. എന്നാൽ പിഡിഎഫ് ഫയലുകളുടെ ഫോർമാറ്റ് മാറ്റുക എളുപ്പമല്ല. പിഡിഎഫ് ഫയലിനെ ഡോക് ഫയലാക്കി മാറ്റുന്നതെങ്ങനെ എന്നാണ് നമ്മളിന്ന് നോക്കുന്നത്.

സൗജന്യ ഓൺലൈൻ ടൂളുകൾ
ഇന്ന് എല്ലാ കാര്യങ്ങൾക്കും നമ്മളെ സഹായിക്കാൻ ആപ്പുകൾ ഉണ്ട്. നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ തന്നെ ഏത് പിഡിഎഫ് ഫയലും എളുപ്പത്തിൽ ഒരു ഡോക് ഫയലാക്കി മാറ്റാൻ സാധിക്കും. ഇത് കൂടാതെ പിഡിഎഫിനെ ഡോക് ഫയലുകളാക്കി മാറ്റാൻ നിങ്ങളുടെ ലാപ്‌ടോപ്പിലോ പിസിയിലോ സൗജന്യ ഓൺലൈൻ ടൂളുകളും ആക്‌സസ് ചെയ്യാൻ സാധിക്കും. മൊബൈലിലും പിസിയിലും നിങ്ങളുടെ ഫയലുകൾ കൺവേർട്ട് ചെയ്യുന്നതിനുള്ള ചില സൗജന്യ ആപ്പുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

മൈക്രോസോഫ്റ്റ് വേഡ് ഉപയോഗിച്ച് കൺവേർട്ട് ചെയ്യാം
മൈക്രോസോഫ്റ്റ് വേഡ് ഉപയോഗിച്ച് പിഡിഎഫിനെ ഡോക് ഫയലിലേക്ക് കൺവേർട്ട് ചെയ്യാൻ സാധിക്കും. ഈ ആപ്പ് വ്യാപകമായി ഉപയോഗിക്കുന്ന ആപ്പാണ്. ഇതിലൂടെ എങ്ങനെയാണ് ഫയൽ കൺവേർട്ട് ചെയ്യുന്നത് എന്ന് നോക്കാം.
• ഒരു പുതിയ മൈക്രോസോഫ്റ്റ് ഫയൽ ഓപ്പൺ ചെയ്യുക
• ഫയൽ സെർച്ച് ചെയ്ത് ഓപ്പൺ ഓപ്ഷൻ കൊടുക്കുക. ഇതിൽ നിങ്ങൾ കൺവേർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന പിഡിഎഫ് ഡോക്യുമെന്റ് കണ്ടെത്തുക
• നിങ്ങൾ പിഡിഎഫ് ഫയൽ സെർച്ച് ചെയ്യുകയാണ് എങ്കിൽ ഫയൽ ഒരു ഡോക് ഫയലായി കൺവേർട്ട് ചെയ്യണം എന്നറിയിക്കുന്ന ഒരു പോപ്പ്-അപ്പ് മെസേജ് നിങ്ങൾക്ക് ലഭിക്കും.
• ഇത് ഒരിക്കൽ ചെയ്തുകഴിഞ്ഞാൽ നിങ്ങൾക്ക് ഡോക് ഫയലിലേക്ക് കൺവേർട്ട് ചെയ്ത പിഡിഎഫ് ഫയൽ ഓട്ടോമാറ്റിക്കായി ലഭിക്കും. നിങ്ങൾക്ക് ആവശ്യമുള്ള സ്ഥലത്ത് ഈ ഫയൽ സേവ് ചെയ്യാം

ഗൂഗിൾ ഡോക്‌സ് ഉപയോഗിച്ച് കൺവേർട്ട് ചെയ്യാം
മൈക്രോസോഫ്റ്റ് വേഡിന് പുറമെ പിഡിഎഫ് ഡോക് ഫയലാക്കി മാറ്റാൻ നിങ്ങൾക്ക് ഗൂഗിൾ ഡോക്‌സ് ഉപയോഗിക്കാവുന്നതാണ്. ഗൂഗിൾ ഡോക്‌സ് ഒരു മൊബൈൽ ആപ്പായി ലഭ്യമാണ്, നിങ്ങളുടെ ക്രോം ബ്രൗസറിൽ നിന്നും ഇത് ആക്‌സസ് ചെയ്യാനും കഴിയും. ഗൂഗിൾ ഡോക്‌സ് ഉപയോഗിച്ച് പിഡിഎഫ് ഫയലിനെ ഡോക് ഫയലാക്കി മാറ്റുന്നത് എങ്ങനെയെന്ന് നോക്കാം.
• നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് ഡിവൈസിൽ ഗൂഗിൾ ഡോക്‌സ് തുറക്കുക
• താഴെ-വലത് കോണിലുള്ള 'ഫയൽ' ഐക്കൺ തിരഞ്ഞെടുക്കുക > നിങ്ങളുടെ പിഡിഎഫ് ഫയൽ അപ്‌ലോഡ് ചെയ്യുക
• മുകളിലെ മധ്യഭാഗത്ത് ത്രികോണത്തിലുള്ള ടാബ് ക്ലിക്ക് ചെയ്യുക > ഡ്രോപ്പ്ഡൗൺ ലിസ്റ്റിൽ ഫയൽ തുറക്കാൻ ഗൂഗിൾ ഡോക്‌സ് തിരഞ്ഞെടുക്കുക. പിഡിഎഫ് ഫയൽ ഇതിൽ ഓപ്പൺ ആകും. സ്‌പെയ്‌സിംഗും മറ്റ് എഡിറ്റുകളിലും തിരുത്തലുകൾ നടത്തേണ്ടി വരും.
• 'ഫയൽ' ഓപ്ഷൻ തിരഞ്ഞെടുക്കുക > ഡൗൺലോഡ് > ഡോക് ഫയൽ ഫോർമാറ്റ് എന്ന ഓപ്ഷൻ കൊടുക്കുക. ഇത് ഓട്ടോമാറ്റിക്കായി പിഡിഎഫിനെ ഡോക് ഫയലാക്കി മാറ്റും. ഈ രീതിയിൽ കൺവേർട്ട് ചെയ്യുമ്പോൾ സ്‌പെയ്‌സിങ് പ്രശ്‌നങ്ങൾ ഉണ്ടാകും.

സ്മോൾപിഡിഎഫ് ഉപയോഗിച്ച് കൺവേർട്ട് ചെയ്യാം
മേൽപ്പറഞ്ഞ പിഡിഎഫ് ഫയൽ ഡോക്യുമെന്റായി കൺവേർട്ട് ചെയ്യാനുള്ള വഴികൾ നിങ്ങളുടെ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യാവുന്ന ആപ്പുകളായി ലഭ്യമാണ്. നിങ്ങൾക്ക് ആപ്പ് ആക്‌സസ് ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ പിഡിഎഫ് ഫയലിനെ ഓൺലൈനായി ഡോക് ഫയലിലേക്ക് കൺവെർട്ട് ചെയ്യാം. വ്യാപകമായി പ്രചാരത്തിലുള്ള സ്മോൾപിഡിഎഫ് ടൂൾ ഉൾപ്പെടെ നിരവധി സൗജന്യ ടൂളുകൾ ഇതിനായി ലഭ്യമാണ്.
• നിങ്ങളുടെ ഡിവൈസിൽ ബ്രൗസർ ഓപ്പൺ ചെയ്ത് സ്മോൾപിഡിഎഫ് സെർച്ച് ചെയ്യുക
• പിഡിഎഫ് ഡോക്യുമെന്റ് ഓപ്പൺ ചെയ്യാനായി ഫയൽസ് തിരഞ്ഞെടുക്കുക. ഇതിലേക്ക് നിങ്ങൾക്ക് ഫയൽ വലിച്ചിടാനും കഴിയും
• ഫയൽ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ 'കൺവേർട്ട് ടു വേർഡ്' എന്ന ഓപ്ഷൻ കാണാം. അത് തിരഞ്ഞെടുക്കുക.
• നിങ്ങൾക്ക് പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷൻ ഉണ്ടെങ്കിൽ, എഡിറ്റ് ചെയ്യാവുന്ന ഡോക് ഫയലാക്കി ഇതിനെ മാറ്റാനും നിങ്ങൾക്ക് കഴിയും
• പിഡിഎഫ് ഒരു ഡോക് ഫയലായി കൺവേർട്ട് ചെയ്യപ്പെടും, ഇത് നിങ്ങൾ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് സേവ് ചെയ്യാം

അഡോബ് ടൂൾസ് ഉപയോഗിച്ച് കൺവേർട്ട് ചെയ്യാം
എഡിറ്റിങ്, കണ്ടന്റ് ക്രിയേഷൻ തുടങ്ങിയവയ്ക്കുള്ള വിപുലമായ ടൂളുകൾ നൽകുന്ന മറ്റൊരു ജനപ്രിയ പ്ലാറ്റ്ഫോമാണ് അഡോബ്. പിഡിഎഫ് ഫയലിനെ ഡോക് ഫയലിലേക്ക് കൺവേർട്ട് ചെയ്യാനും അഡോബ് ടൂൾസിന് സാധിക്കും. അഡോബ് ഉപയോഗിച്ച് പിഡിഎഫിനെ ഡോക് ഫയലിലേക്ക് കൺവേർട്ട് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം.
• അഡോബ് പിഡിഎഫ് ടു വേഡ് ഫയൽ കൺവെർട്ടർ ഓപ്പൺ ചെയ്യുക.
• സെലക്ട് ഫയൽ എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ഇഷ്ടമുള്ള പിഡിഎഫ് ഫയൽ തിരഞ്ഞെടുക്കുക
• അഡോബ് പിഡിഎഫിനെ ഡോക് ഫയലിലേക്ക് ഇത് ഓട്ടോമാറ്റിക്കായി കൺവേർട്ട് ചെയ്യും
• നിങ്ങൾക്ക് ഫയൽ ഡൗൺലോഡ് ചെയ്യാനും നിങ്ങളുടെ ഇമെയിലിലേക്ക് കൺവേർട്ട് ചെയ്ത ഫയൽ ലഭിക്കുന്നതിന് ഇമെയിൽ ഐഡി നൽകിയാൽ മതിയാകും.


Click it and Unblock the Notifications