യൂട്യൂബ് ചാനൽ ആരംഭിക്കുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം

|

കേരളത്തിലും യൂട്യൂബർമാരുടെ തരംഗം അലയടിക്കുകയാണ്. പല വിഷയങ്ങളിലുള്ള യൂട്യൂബ് ചാനലുകൾ ഇന്ന് നമുക്ക് കാണാം. പുതിയ പല ആളുകളും ഈ രംഗത്തേക്ക് കടന്നുവരുന്നുമുണ്ട്. പണമുണ്ടാക്കാനും പ്രശസ്തി നേടാനും മികച്ച മാർഗമാണ് യൂട്യൂബ്. പക്ഷേ അധ്വാനവും മികച്ച കണ്ടന്റുകൾ ഉണ്ടാക്കാനുള്ള കഴിവുകളും വേണം. പണവും പ്രശസ്തിക്കും അല്ലാതെ യൂട്യൂബ് ചാനലുകൾ ആരംഭിക്കുന്ന ആളുകളുമുണ്ട്. ബോറടി മാറ്റാനോ തങ്ങളുടെ കഴിവുകളോ താല്പര്യമുള്ള കാര്യങ്ങളോ വീഡിയോയിൽ പകർത്തി അപ്ലോഡ് ചെയ്ത് സുക്ഷിക്കാനോ യൂട്യൂബ് ഉപയോഗിക്കാം.

 

യൂട്യൂബ് ചാനൽ

യൂട്യൂബ് ചാനൽ തുടങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യം ഇതിനായി ഒരു ജി-മെയിൽ ഐഡി വേണം എന്നതാണ്. രണ്ട് തരത്തിൽ നമുക്ക് യൂട്യൂബ് ചാനൽ തുടങ്ങാവുന്നതാണ്. ആദ്യത്തേത് പേഴ്സണൽ ചാനലാണ്. നമ്മുടെ വ്യക്തിപരമായ ചാനലാണ് ഇത്. ഇതിന്റെ നിയന്ത്രണം നമുക്ക് മാത്രമായിരിക്കും. മറ്റൊരാൾക്കും ഈ ചാനലിന്റെ നിയന്ത്രണം ലഭിക്കുകയില്ല. രണ്ടാമത്തേത് ബിസിനസിന്റെയോ സംഘടനയുടെയോ ഒക്കെ പേരിൽ ആരംഭിക്കുന്ന ചാനലാണ്. ഇത്തരം ചാനുകൾ ഒന്നിൽ കൂടുതൽ ആളുകൾക്ക് നിയന്ത്രിക്കാൻ സാധിക്കും. വീഡിയോകൾ അപ്ലോഡ് ചെയ്യാനും നീക്കം ചെയ്യാനുമെന്നാം എല്ലാവർക്കും ഇതിലൂടെ സാധിക്കും. ഇത്തരം ചാനലുകൾ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ഡ്രൈവിങ് ലൈസൻസ് ഇനി കൊണ്ടുനടക്കേണ്ട, ഫോണിലെ ഡിജിലോക്കർ ആപ്പിൽ സൂക്ഷിക്കാംഡ്രൈവിങ് ലൈസൻസ് ഇനി കൊണ്ടുനടക്കേണ്ട, ഫോണിലെ ഡിജിലോക്കർ ആപ്പിൽ സൂക്ഷിക്കാം

പേഴ്സണൽ ചാനൽ തുടങ്ങാൻ ചെയ്യേണ്ടത്

പേഴ്സണൽ ചാനൽ തുടങ്ങാൻ ചെയ്യേണ്ടത്

നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് നിങ്ങൾക്ക് മാത്രം നിയന്ത്രിക്കാനാകുന്ന ഒരു ചാനൽ ഉണ്ടാക്കാനായി ചെയ്യേ കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.

• കമ്പ്യൂട്ടറിലോ മൊബൈലിലോ യൂട്യൂബിലേക്ക് ലേക്ക് സൈൻ ഇൻ ചെയ്യുക.

• നിങ്ങളുടെ പ്രൊഫൈൽ പിക്ച്ചറിൽ ക്ലിക്കുചെയ്യുക, തുടർന്ന് ക്രിയേറ്റ് എ ചാനൽ എന്നത് ക്ലിക്ക് ചെയ്യുക

• ഒരു ചാനൽ ക്രിയേറ്റഅ ചെയ്യാൻ ആവശ്യപ്പെടും.

• വിശദാംശങ്ങൾ പരിശോധിച്ച് (നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് പേരും ഫോട്ടോയും) ക്രിയേറ്റ് യുവർ ചാനൽ എന്നത് കൺഫം ചെയ്യുക

ബിസിനസിന്റെയോ സംഘടനയുടെയോ ചാനൽ തുടങ്ങാൻ ചെയ്യേണ്ടത്
 

ബിസിനസിന്റെയോ സംഘടനയുടെയോ ചാനൽ തുടങ്ങാൻ ചെയ്യേണ്ടത്

ഒന്നിലധികം മാനേജരോ ഉടമകളോ ഉള്ള ഒരു ചാനൽ ക്രിയേറ്റ് ചെയ്യാനും നിങ്ങൾക്ക് സാധിക്കും. ഇതിലൂടെ തിരഞ്ഞെടുത്ത ആളുകൾക്ക് ആ ചാനൽ നിയന്ത്രിക്കാൻ സാധിക്കും. ഇത്തരമൊരു ചാനൽ ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം.

• കമ്പ്യൂട്ടറിലോ മൊബൈൽ സൈറ്റിലോ യൂട്യൂബിലേക്ക് സൈൻ ഇൻ ചെയ്യുക.

• ചാനൽ ലിസ്റ്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക

• ക്രിയേറ്റ് ന്യൂ ചാനൽ എന്ന ഓപ്ഷനോ എക്സിസ്റ്റിങ് ബ്രാൻഡ് അക്കൗണ്ട് ഓപ്ഷനോ തിരഞ്ഞെടുക്കുക:

• ക്രിയേറ്റ് ന്യൂ ചാനൽ ക്ലിക്കുചെയ്ത് ഒരു ചാനൽ ക്രിയേറ്റ് ചെയ്യുക

ഫോളോ ചെയ്യാതെ തന്നെ പ്രൈവറ്റ് ഇൻസ്റ്റഗ്രാം പ്രൊഫൈലിലെ ഫോട്ടോകൾ കാണാംഫോളോ ചെയ്യാതെ തന്നെ പ്രൈവറ്റ് ഇൻസ്റ്റഗ്രാം പ്രൊഫൈലിലെ ഫോട്ടോകൾ കാണാം

ചാനൽ മാനേജരെ ചേർക്കാം

• ലിസ്റ്റിൽ നിന്ന് ബ്രാൻഡ് അക്കൗണ്ട് തിരഞ്ഞെടുത്ത് നിങ്ങൾ ഇതിനകം മാനേജുചെയ്യുന്ന ഒരു ബ്രാൻഡ് അക്കൗണ്ടിനുള്ള യൂട്യൂബ് ചാനൽ ക്രിയേറ്റ് ചെയ്യാം. ഈ ബ്രാൻഡ് അക്കൗണ്ടിന് ഇതിനകം തന്നെ ചാനൽ ഉണ്ടെങ്കിൽ, നിങ്ങൾക്ക് പുതിയൊരെണ്ണം ഉണ്ടാക്കാൻ കഴിയില്ല എന്ന കാര്യം ശ്രദ്ധിക്കണം. ലിസ്റ്റിൽ നിന്ന് നിങ്ങൾ ബ്രാൻഡ് അക്കൗണ്ട് തിരഞ്ഞെടുക്കുമ്പോൾ ആ ചാനലിലേക്ക് നിങ്ങൾ എത്തും.

• നിങ്ങളുടെ പുതിയ ചാനലിന് പേരിടുന്നതിനായി വിശദാംശങ്ങൾ പൂരിപ്പിക്കുക. തുടർന്ന് ക്രിയേറ്റ് ക്ലിക്കുചെയ്യുക. ഇതിലൂടെ ഒരു പുതിയ ബ്രാൻഡ് അക്കൗണ്ട് ക്രിയേറ്റ് ആകും.

• ചാനൽ മാനേജരെ ചേർക്കാനും ചാനൽ ഉടമകളെയും മാനേജർമാരെയും മാറ്റുന്നതിനുള്ള ഓപ്ഷനും നിങ്ങൾക്ക് യൂട്യൂബ് നൽകുന്നുണ്ട്.

യൂട്യൂബിൽ നിന്ന് വരുമാനം

നിങ്ങൾക്ക് ആവശ്യമുള്ള രീതിയിൽ യൂട്യൂബ് ചാനൽ ക്രിയേറ്റ് ചെയ്യാം. ഇനി യൂട്യൂബിൽ നിന്ന് വരുമാനം ഉണ്ടാക്കണം എന്ന ആഗ്രഹം ഉണ്ടെങ്കിൽ അത് ഇത്ര എളുപ്പമുള്ള കാര്യമല്ല. യൂട്യൂബ് നമ്മുടെ ചാനലിന് നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചാൽ മാത്രമേ മോണിട്ടൈസ് ചെയ്യാൻ സാധിക്കുകയുള്ളു. ഇതിന് നിശ്ചിക സബ്ക്രൈബർമാർ, വീഡിയോകൾ, വീഡിയോ വ്യൂസ് എന്നിങ്ങനെയുള്ള കാര്യങ്ങളൊക്കെ വേണം. യൂട്യൂബ് ചാനൽ തുടങ്ങി രസകരമായ കണ്ടന്റുകൾ പോസ്റ്റ് ചെയ്താൽ നിങ്ങൾക്കും വരുമാനം ഉണ്ടാക്കാൻ സാധിക്കും.

ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ സ്മാർട്ട്ഫോൺ ക്യാമറയിൽ കിടിലൻ ഫോട്ടോസ് എടുക്കാംഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ സ്മാർട്ട്ഫോൺ ക്യാമറയിൽ കിടിലൻ ഫോട്ടോസ് എടുക്കാം

Most Read Articles
Best Mobiles in India

English summary
Starting a YouTube channel is a very easy thing to do. You can start a YouTube channel using only your Gmail account.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X