ലാപ്‌ടോപ്പിന്റെ ഓവര്‍ഹീറ്റ് എങ്ങനെ കണ്ടുപിടിച്ച് പരിഹരിക്കാം?

Written By:

ഇപ്പോള്‍ ധാരാളമായി ലാപ്‌ടോപ്പുകള്‍ ഉപയോഗിക്കുന്ന കാലമാണ്. എന്നാല്‍ അതിലെ ഓവര്‍ ഹീറ്റ് പലപ്പോഴും നിങ്ങളെ ബുദ്ധിമുട്ടിപ്പിക്കാറുണ്ട്. ലാപ്‌ടോപ്പിലെ ഹീറ്റിങ്ങ് നോര്‍മല്‍ ആണോ അല്ലയോ എന്ന് എങ്ങനെ മനസ്സിലാക്കാം? അതിനു നമ്മളെ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വയര്‍ ആണ് Core Temp. അത് ആദ്യം നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുക.

ഡൗണ്‍ലോഡ് ചെയ്ത സോഫ്റ്റ്‌വയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു RUN ചെയ്തു കഴിഞ്ഞാല്‍  ഒരു വിന്‍ഡോ ഓപ്പണ്‍ ആയി വരുന്നതാണ്.

ലാപ്‌ടോപ്പിന്റെ ഓവര്‍ഹീറ്റ് എങ്ങനെ കണ്ടുപിടിച്ച് പരിഹരിക്കാം?

ഇതില്‍ നിന്നും നിങ്ങള്‍ക്കു മനസ്സിലാക്കാം നിങ്ങളുടെ ലാപ്‌ടോപ്പ് ഓവര്‍ ഹീറ്റ് ആണോ അല്ലയോ എന്ന്.

ഓവര്‍ ഹീറ്റായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് എങ്ങനെ പരിഹരിക്കാം?

ലാപ്‌ടോപ്പിന്റെ ഫാന്‍ എപ്പോഴും മാക്‌സിമം സ്പീഡിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ തകരാറുണ്ടാകാന്‍ ഇടയുണ്ട്. അതു പോലെ സിസ്റ്റം ഇടയ്ക്കിടെ ഓഫ് ആകുന്നുണ്ടെങ്കില്‍ ഓവര്‍ ഹീറ്റ് ആകും എന്ന് മനസ്സിലാക്കുക.

ലാപ്‌ടോപ്പിന്റെ ഓവര്‍ഹീറ്റ് എങ്ങനെ കണ്ടുപിടിച്ച് പരിഹരിക്കാം?

എന്താണ് പ്രതിവിധി?

1. തലയിണ, ബ്ലാങ്കറ്റ് മറ്റു കട്ടിയുളള തുണികള്‍ എന്നിവയുടെ മേല്‍ ലാപ്‌ടോപ്പ് വയ്ക്കരുത്.

2. കട്ടിയുളള ഉറപ്പുളള പ്രതലങ്ങളില്‍ ലാപ്‌ടോപ്പ് വയ്ക്കുക. ഏറ്റവും നല്ലത് ലാപ്‌ടോപ്പ് കൂളര്‍ ഉപയോഗിക്കുന്നതായിരിക്കും.

3. ലാപ്‌ടോപ്പിന്റെ വായു സഞ്ചാമുളള ഹോളുകള്‍ അടഞ്ഞിട്ടില്ല എന്ന് ഉറപ്പുവരുത്തുക.

കൂടുതല്‍ വായിക്കാന്‍:3ഡി ഹോളോഗ്രാഫിക് സ്‌ക്രീനുമായി പുതിയ സ്മാര്‍ട്ട്‌ഫോണ്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot