എസ്എംഎസ് വഴി മൊബൈൽ നമ്പർ പോർട്ടബിലിറ്റി ചെയ്യുന്നതെങ്ങനെ

|

ഇന്ത്യയിലെ എല്ലാ ടെലികോം ഓപ്പറേറ്റർമാരും തങ്ങളുടെ ഉപഭോക്താക്കൾക്കായി എം‌എൻ‌പി സേവനങ്ങൾ നൽകുന്നുണ്ട്. നിങ്ങൾക്ക് നിലവിലുള്ള ടെലിക്കോം ഓപ്പറേറ്ററിൽ നിന്നും നമ്പർ മാറാതെ തന്നെ മറ്റൊരു നെറ്റ്വർക്കിലേക്ക് മാറാൻ ഈ സേവനം സഹായിക്കുന്നു. മൊബൈൽ നമ്പർ പോർട്ടബിലിറ്റി (എം‌എൻ‌പി) എന്നാണ് ഈ സേവനം അറിയപ്പെടുന്നത്. നിങ്ങളുടെ നിലവിലെ നമ്പർ നിലനിർത്താൻ ഈ സേവനം സഹായിക്കുന്നു. എംഎൻപി സേവനങ്ങൾ വളരെ കാലമായി ഇന്ത്യയിൽ നിലവിലുണ്ട്.

 

ടെലികോം

പുതിയ ഉപഭോക്താക്കളെ തങ്ങളുടെ നെറ്റ്വർക്കിലേക്ക് കെണ്ടാവരാനായി ടെലികോം ഓപ്പറേറ്റർമാർ പരസ്പരം മത്സരിക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തിൽ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് നിങ്ങൾക്ക് നമ്പർ പോർട്ട് ചെയ്യാൻ സാധിക്കും. ഇപ്പോൾ വളരെ എളുപ്പത്തിൽ തന്നെ എംഎൻപി ചെയ്യാവുന്നതാണ്. ഇതിനായി ചെയ്യേണ്ട കാര്യങ്ങളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

കൂടുതൽ വായിക്കുക: വോഡഫോണിലെ കസ്റ്റമർ കെയർ കോളുകൾ ശല്യമാകുന്നുവോ, ഇത്തരം കോളുകൾ ബ്ലോക്ക് ചെയ്യാംകൂടുതൽ വായിക്കുക: വോഡഫോണിലെ കസ്റ്റമർ കെയർ കോളുകൾ ശല്യമാകുന്നുവോ, ഇത്തരം കോളുകൾ ബ്ലോക്ക് ചെയ്യാം

എസ്എംഎസ്

എസ്എംഎസ് വഴി ടെലികോം ഓപ്പറേറ്ററെ മാറ്റുന്നത് എളുപ്പമാണ്. എല്ലാ ടെലികോം ഓപ്പറേറ്റർമാരും നെറ്റ്‌വർക്ക് ഓപ്പറേറെ മാറ്റുന്നതിന് എസ്എംഎസ് സേവനങ്ങൾ നൽകുന്നുണ്ട്. ഇതിനായി ഉപയോക്താക്കൾ മെസേജ് ബോക്സിൽ പോർട്ട് എന്ന് ടൈപ്പുചെയ്ത് സ്വന്തം മൊബൈൽ നമ്പർ കൂടി ചേർത്ത് 1900 എന്ന നമ്പരിലേക്ക് മെസേജ് അയക്കുക. ഇതിന് ശേഷം ഒരു യുണീക്ക് പോർട്ടിംഗ് കോഡുള്ള മെസേജ് ലഭിക്കും. ഈ എസ്എംഎസ് അയക്കുന്നതിനും നിങ്ങൾക്ക് കമ്പനി സ്റ്റോർ സന്ദർശിക്കാം.

എം‌എൻ‌പി
 

എം‌എൻ‌പി സേവനങ്ങൾ പൂർത്തിയാക്കുന്നതിന് ആവശ്യമുള്ള ചില രേഖകൾ നൽകേണ്ടതുണ്ട്. ഇത്തരത്തിൽ രേഖകൾ നൽകിയാൽ സ്റ്റോർ ഓപ്പറേറ്റർ നിങ്ങൾക്ക് ഒരു പുതിയ സിം കാർഡ് തരും. ഈ സിം കാർഡിലേക്ക് നിങ്ങളുടെ നമ്പർ മാറുന്നതിനൊപ്പം പഴയ സിം കാർഡ് ഡീ ആക്ടിവേറ്റ് ആവുകയും ചെയ്യും. ഈ പ്രോസസിനായി കുറച്ച് സമയം വേണ്ടി വരും.

കൂടുതൽ വായിക്കുക: സാംസങ് സ്മാർട്ട്‌ഫോണുകളിൽ സ്പ്ലിറ്റ് സ്ക്രീൻ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?കൂടുതൽ വായിക്കുക: സാംസങ് സ്മാർട്ട്‌ഫോണുകളിൽ സ്പ്ലിറ്റ് സ്ക്രീൻ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?

മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്ക് ആവശ്യമായ രേഖകൾ

മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്ക് ആവശ്യമായ രേഖകൾ

എം‌എൻ‌പി സേവനത്തിനായി നിങ്ങളുടെ വിലാസം തെളിയിക്കുന്ന രേഖ, ഫോട്ടോകൾ (പാസ്‌പോർട്ട് സൈസ്), രണ്ട് ഓതന്റിക്കേഷൻ ഡോക്യുമെന്റുകൾ എന്നിവ ആവശ്യമാണ്. ഇപ്പോൾ മുഴുവൻ പ്രക്രിയയും ഡിജിറ്റൽ രീതിയിലേക്ക് മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഉപയോക്താക്കൾ ബയോമെട്രിക് പരിശോധനയിലൂടെ എല്ലാം സമർപ്പിക്കണം.

ട്രായ് ഡാറ്റ

റിലയൻസ് ജിയോയുമായി താരതമ്യപ്പെടുത്തുമ്പോൾ എല്ലാ മാസവും എയർടെൽ കൂടുതൽ ഉപഭോക്താക്കളെ നെറ്റ്വർക്കിലേക്ക് ചേർക്കുന്നു. എയർടെൽ 4.37 ലക്ഷം ഉപഭോക്താക്കളെയാണ് ചേർത്തതെന്ന് ട്രായ് ഡാറ്റയിൽ നിന്നും വ്യക്തമാകുന്നു. കഴിഞ്ഞ നവംബറിൽ 6.81 ദശലക്ഷം ഉപഭോക്താക്കൾ എം‌എൻ‌പി സേവനം തിരഞ്ഞെടുത്തുവെന്നും ഒക്ടോബറിലെ 529.60 ദശലക്ഷത്തിൽ നിന്ന് 536.41 ദശലക്ഷമായി എംഎൻപി അപേക്ഷകൾ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ഡാറ്റയിൽ നിന്നും വ്യക്തമാകുന്നു. ആളുകൾ ധാരാളമായി ഈ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.

കൂടുതൽ വായിക്കുക: സിഗ്നൽ ആപ്പിൽ ചാറ്റ് ഹൈഡ് ചെയ്യുന്നതെങ്ങനെകൂടുതൽ വായിക്കുക: സിഗ്നൽ ആപ്പിൽ ചാറ്റ് ഹൈഡ് ചെയ്യുന്നതെങ്ങനെ

Best Mobiles in India

English summary
All telecom operators in India provide MNP services to their customers. This service allows you to switch from an existing telecom operator to another network without changing the number.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X