ജിയോ മീറ്റ് കമ്പ്യൂട്ടറുകളിൽ ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്നതെങ്ങനെ

|

കൊറോണ വൈറസ് വ്യാപിക്കുകയും രാജ്യം ലോക്ക്ഡൌണിൽ ആവുകയും ചെയ്ത സമയത്ത് ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിരവധി പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കിയ കമ്പനികളിലൊന്നാണ് ജിയോ. ജിയോമാർട്ട്, ജിയോ മീറ്റ് തുടങ്ങിയ പല സേവനങ്ങളും ഈ അവസരത്തിൽ ജിയോ ആരംഭിച്ചു. സൂം വീഡിയോ കോൺഫറൻസിംഗ് സേവനത്തിനുള്ള ബദൽ സംവിധാനമാണ് ജിയോ മീറ്റ്. ഇത് ഇന്ത്യയിലെ എല്ലാ പ്രധാന പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.

ജിയോ മീറ്റ് സവിശേഷതകൾ
 

ജിയോ മീറ്റ് സവിശേഷതകൾ

ജിയോ മീറ്റ് സൂം ആപ്പിനുള്ള ഒരു ഇന്ത്യൻ ബദൽ ആപ്പാണ്. സൂമിന് സമാനമായി ഒരു സമയം 100 ഉപയോക്താക്കളെ വരെ സപ്പോർട്ട് ചെയ്യാൻ കഴിയുന്ന പ്ലാറ്റ്ഫോമാണ് ഇത്. ഈ സേവനം തികച്ചും സൌജന്യവുമാണ്. കൂടാതെ വൺടൈം കോളിംഗിനെ ഈ ആപ്പ് സപ്പോർട്ട് ചെയ്യുന്നു. സുരക്ഷാ സംവിധാനങ്ങളിലെ പ്രശ്നങ്ങൾ കാരണം സൂമിനെതിരായി വലിയ വിമർശനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതേസമയം ജിയോ മീറ്റിൽ മികച്ച സുരക്ഷാ സംവിധാനങ്ങളാണ് ഉള്ളത്.

കൂടുതൽ വായിക്കുക: ഗൂഗിൾ പ്ലേ സ്റ്റോറിൽ വീണ്ടും ജോക്കർ മാൽവെയർ, സൂക്ഷിച്ചില്ലെങ്കിൽ സ്മാർട്ട്ഫോൺ അപകടത്തിലാകും

കമ്പ്യൂട്ടറുകളിൽ ജിയോമീറ്റ് ഉപയോഗിക്കുന്നതെങ്ങനെ

കമ്പ്യൂട്ടറുകളിൽ ജിയോമീറ്റ് ഉപയോഗിക്കുന്നതെങ്ങനെ

നിങ്ങളുടെ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളിലും ലാപ്ടോപ്പിലും ജിയോ മീറ്റ് ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. ഇതിനായി താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചെയ്താൽ മതി.

ഘട്ടം 1: നിങ്ങളുടെ ഇന്റർനെറ്റ് ബ്രൌസർ തുറന്ന് https://jiomeetpro.jio.com/home വെബ്സൈറ്റ് സന്ദർശിക്കുക

ഘട്ടം 2: വെബ്‌ഇനാറിൽ പങ്കെടുക്കാൻ ഹോം പേജ് നിങ്ങളോട് ആവശ്യപ്പെടും. പേജിന്റെ താഴേക്ക് സ്ക്രോൾ ചെയ്ത് വിൻഡോസ് പിസിക്കായുള്ള ആപ്പ് ഡൌൺലോഡ് ചെയ്യാനനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: നിങ്ങൾ ഡൌൺലോഡ് ലിങ്കിൽ ക്ലിക്കുചെയ്യുമ്പോൾ അത് വിൻഡോസ് ഡൌൺലോഡ് പേജിലേക്ക് റീഡയറക്ട് ചെയ്യുന്നു. അവിടെ .exe ഫയൽ ലഭിക്കും, അത് പിസിയിലോ ലാപ്ടോപ്പിലോ ഓട്ടോമാറ്റിക്കായി ഡൌൺലോഡ് ആവും.

ഘട്ടം 4: ഡൌൺലോഡ് ചെയ്തുകഴിഞ്ഞാൽ, ജിയോ മീറ്റിന്റെ ഇൻസ്റ്റാളേഷൻ പ്രക്രിയ ആരംഭിക്കും. ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ, നിങ്ങളുടെ ഡെസ്ക്ടോപ്പിൽ ഒരു ഷോർട്ട്കട്ടും ലഭിക്കും.

കമ്പ്യൂട്ടറിൽ ജിയോ മീറ്റ് ഉപയോഗിക്കുന്നതെങ്ങനെ

കമ്പ്യൂട്ടറിൽ ജിയോ മീറ്റ് ഉപയോഗിക്കുന്നതെങ്ങനെ

ജിയോ മീറ്റ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ പിസിയിലോ ലാപ്ടോപ്പിലോ ഇൻസ്റ്റാൾ ചെയ്യുക. അതിന് ശേഷം കോളുകൾക്കും വെബിനാറുകൾക്കും കോൺഫറൻസിംഗിനുമായി നിങ്ങൾക്ക് ഈ ആപ്പ് ഉപയോദഗിക്കാം. നേരത്തെ സൂചിപ്പിച്ചതുപോലെ നൂറ് ആളുകളെ വരെ ഉൾപ്പെടുത്തി ജിയോ മീറ്റിൽ ഗ്രൂപ്പ് കോളുകൾ ചെയ്യാൻ സാധിക്കും. ജിയോ മീറ്റ് ഉപയോഗിക്കാനും വളരെ എളുപ്പമാണ്. എങ്ങനെയാണ് ഈ സേവനം ഉപയോഗിക്കുന്നത് എന്ന് നോക്കാം.

ഷോർട്ട്കട്ട് ഐക്കൺ
 

ഘട്ടം 1: ഷോർട്ട്കട്ട് ഐക്കൺ ക്ലിക്ക് ചെയ്തോ സ്റ്റാർട്ട് മെനുവിൽ സെർച്ച് ചെയ്തോ നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിയോ മീറ്റ് അപ്ലിക്കേഷൻ തുറക്കുക.

ഘട്ടം 2: ആപ്പ് ഓപ്പൺ ചെയ്ത് കഴിഞ്ഞാൽ, നിങ്ങളുടെ ഇമെയിൽ ഐഡി, പാസ്‌വേഡ്, ഒടിപി എന്നിവ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യേണ്ടതുണ്ട്. ഒ‌ടി‌പി ഉപയോഗിച്ച് സൈൻ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ഫോണിലും ആപ്പ് ഇൻസ്റ്റാൾ ചെയ്ത് സെറ്റ് ചെയ്തിരിക്കണം.

ഘട്ടം 3: കോളുകളോ മീറ്റിങ്ങുകളോ ചെയ്യാതെ മറ്റുള്ളവരുടെ വെബിനാറിലോ മീറ്റിംഗിലോ നിങ്ങൾക്ക് ഗസ്റ്റ് ആയി കയറാൻ സാധിക്കും. ഇതിനായി മീറ്റിംഗ് ഐഡി URL നൽകി കോൺഫറൻസ് കോളിൽ ജോയിൻ ചെയ്താൽ മതി.

കൂടുതൽ വായിക്കുക: ലോകത്തെ കൊവിഡ് -19 ട്രാക്കിംഗ് ആപ്പുകളിൽ ആരോഗ്യ സേതു ഒന്നാം സ്ഥാനത്ത്

Most Read Articles
Best Mobiles in India

Read more about:
English summary
Jio Meet comes as an Indian alternative Zoom and can support up to 100 users at a time just like Zoom. The platform is free to use and supports one-on-one calling as well.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X