ഇൻസ്റ്റഗ്രാമിലെ റീൽസ് നിങ്ങളുടെ സ്മാർട്ട്ഫോണിലേക്ക് ഡൗൺലോഡ് ചെയ്യാം

|

ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഫോട്ടോ, വീഡിയോ ഷെയറിങ് ആപ്പുകളിലൊന്നാണ് ഇൻസ്റ്റഗ്രാം. അടുത്ത കാലത്തായി ഇൻസ്റ്റാഗ്രാം വീഡിയോ കണ്ടന്റുകൾക്ക് കൂടുതൽ പ്രാധാന്യം നൽകാൻ ആരംഭിച്ചു. ഇൻസ്റ്റഗ്രാം ആപ്പിനുള്ളിലെ ഷോർട്ട് വീഡിയോ വിഭാഗമായ റീൽസ് വലിയ ജനപ്രിതിയാണ് നേടിയത്. ടിക്ടോക് നിരോധനം ഇന്ത്യയിൽ റീൽസിന്റെ ജനപ്രിതി വളരെ വേഗത്തിൽ തന്നെ വർധിപ്പിച്ചു. ഈ വർഷം വീഡിയോകൾക്കായിരിക്കും പ്രാധാന്യം നൽകുക എന്ന് ഇൻസ്റ്റാഗ്രാം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ റീൽസിനായി നിരവധി പുതിയ ഫീച്ചറുകളും ഇൻസ്റ്റഗ്രാം അവതരിപ്പിക്കുന്നു.

 

ഇൻസ്റ്റഗ്രാം

ഇൻസ്റ്റഗ്രാമിൽ ഐജിടിവി വീഡിയോസ്, സ്റ്റോറീസ്, ലൈവ് വീഡിയോസ്, റീൽസ് എന്നീ നിരവധി വിഭാഗങ്ങളിൽ നമുക്ക് വീഡിയോകൾ പോസ്റ്റ് ചെയ്യാം. മറ്റ് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ ഷെയർ ചെയ്യുന്നതിനോ വാട്സ്ആപ്പ് വഴി സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കാനോ ഇത്തരം റീൽസ് ഡൌൺലോഡ് ചെയ്യേണ്ടി വരാറുണ്ട്. നമുക്ക് ഇഷ്ടപ്പെട്ട മറ്റൊരാളുടെ റീൽസ് വീഡിയോ നമ്മുടെ ഫോണിലേക്ക് ഡൌൺലോഡ് ചെയ്യാൻ ശ്രമിച്ചാൽ സാധിക്കണം എന്നില്ല. തേർഡ് പാർട്ടി ആപ്പുകളുടെ സഹായത്തോടെ മാത്രമേ നമുക്ക് റീൽസ് ഫോണിലേക്ക് ഡൌൺലോഡ് ചെയ്യാൻ സാധിക്കുകയുള്ളു.

ലാപ്ടോപ്പ് അമിതമായി ചൂടാകുന്നത് എന്തുകൊണ്ട്, പരിഹാരം എന്തൊക്കെലാപ്ടോപ്പ് അമിതമായി ചൂടാകുന്നത് എന്തുകൊണ്ട്, പരിഹാരം എന്തൊക്കെ

ഇൻസ്റ്റഗ്രാം റീൽസ്

ഇൻസ്റ്റഗ്രാമിലുള്ള റീൽസ് ഡൌൺലോഡ് ചെയ്യാൻ സഹായിക്കുന്ന നിരവധി ആപ്പുകൾ ഇന്ന് ലഭ്യമാണ്. ഇതിൽ ഏതെങ്കിലും ഇൻസ്റ്റാൾ ചെയ്താൽ നമുക്ക് എളുപ്പത്തിൽ റീൽസ് വീഡിയോകൾ സ്മാർട്ട്ഫോണിലേക്ക് ഡൌൺലോഡ് ചെയ്യാൻ സാധിക്കും. നിങ്ങളുടെ കൈയ്യിൽ ഉള്ളത് ഐഫോൺ ആണെങ്കിൽ നിങ്ങൾക്ക് ഇൻസ്റ്റാഡിപി, ഐഗ്രാം.ഐഒ എന്നീ ആപ്പുകളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ നിങ്ങൾ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്ന ആളാണ് എങ്കിൽ റീൽസ് ഡൌൺലോഡർ എന്ന പേരിലുള്ള ആപ്പാണ് ഇൻസ്റ്റാൾ ചെയ്യേണ്ടത്.

റീൽസ് ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ
 

റീൽസ് ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ

• നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ ഇൻസ്റ്റാഗ്രാം തുറന്ന് ആപ്പിലെ റീൽസ് വിഭാഗത്തിലേക്ക് പോകുക.

• നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന റീൽസിന്റെ ലിങ്ക് കോപ്പി ചെയ്യുക

• നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള റീൽസ് ഡൗൺലോഡർ ആപ്പ് തുറന്ന് നിങ്ങൾ മുമ്പ് കോപ്പി ചെയ്ത റീൽസിന്റെ ലിങ്ക് പേസ്റ്റ് ചെയ്യുക

• ഇനി ഡൗൺലോഡ് ബട്ടൺ ടാപ്പ് ചെയ്യുക. ഇത്രയും ചെയ്താൽ നിങ്ങളുടെ സ്മാർട്ട്ഫോണിൽ റീൽസ് ഡൗൺലോഡ് ചെയ്യാൻ തുടങ്ങും. നിങ്ങളുടെ ഫോണിന്റെ ഗാലറി ആപ്പിൽ നിങ്ങൾക്കത് ആക്‌സസ് ചെയ്യാൻ കഴിയും.

സ്മാർട്ട്ഫോണിൽ നിന്നും ഫേസ്ബുക്കിലേക്ക് എച്ച്ഡി വീഡിയോ അപ്ലോഡ് ചെയ്യുന്നതെങ്ങനെസ്മാർട്ട്ഫോണിൽ നിന്നും ഫേസ്ബുക്കിലേക്ക് എച്ച്ഡി വീഡിയോ അപ്ലോഡ് ചെയ്യുന്നതെങ്ങനെ

റിൽസ് ഉണ്ടാക്കുന്നത് എങ്ങനെ

റിൽസ് ഉണ്ടാക്കുന്നത് എങ്ങനെ

റീൽസിൽ ഉപയോക്താക്കൾക്ക് ഓഡിയോ, എആർ ഇഫക്റ്റുകൾ, മറ്റ് ക്രിയേറ്റീവ് ടൂളുകൾ എന്നിവയെല്ലാം ഉപയോഗിച്ച് 60 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോകൾ ഷെയർ ചെയ്യാം. ഇൻസ്റ്റഗ്രാം റീൽസിന്റെ ക്യാമറയിൽ ഷൂട്ട് ചെയ്യുകയോ ഗാലറിയിൽ നിന്നും വീഡിയോകൾ അപ്ലോഡ് ചെയ്യോകയോ ചെയ്ത് റീൽസ് ഉണ്ടാക്കാം. എങ്ങനെയാണ് റീൽസ് ഉണ്ടാക്കുന്നതെന്നും ഷെയർ ചെയ്യുന്നത് എന്നുമാണ് നമ്മൾ നോക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് റീൽസ് ഉണ്ടാക്കാൻ സാധിക്കും. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് ഘട്ടം ഘട്ടമായി കാണാം.

റീൽസ്

• ആപ്പിൽ വലത്തേക്ക് സ്വൈപ്പ് ചെയ്‌ത് സ്‌ക്രീനിന്റെ താഴെയുള്ള റീൽസ് ഓപ്‌ഷൻ ടാപ്പ് ചെയ്യുക. തുടർന്ന് ആപ്പിൽ മുകളിലുള്ള പ്ലസ് ഐക്കണിൽ ടാപ്പ് ചെയ്യുക.

• വീഡിയോ റെക്കോർഡ് ചെയ്യാൻ വീഡിയോ പ്ലെയർ ഐക്കണിന്റെ നടുവിൽ പിടിക്കുക.

• ആവശ്യമുള്ള സ്പീഡ് തിരഞ്ഞെടുത്ത് ചിത്രങ്ങളും സ്റ്റിക്കറുകളും മ്യൂസിക്കും റീലിലേക്ക് ചേർക്കുക.

• റീൽ ഷെയർ ചെയ്യുന്നതിന് മുമ്പ്മുമ്പ് അത് കാണുന്നതിന് പ്രിവ്യൂ ബട്ടൺ ടാപ്പ് ചെയ്യുക.

• നിങ്ങളെ ഫോളോ ചെയ്യുന്ന ആളുകളുമായി ഷെയർ ചെയ്യാൻ ഷെയർ ടാപ്പ് ചെയ്യുക. നിങ്ങൾക്ക് ടൈറ്റിലും മറ്റും കൊടുക്കാനുള്ള ഓപ്ഷനും ഇതിൽ ലഭിക്കുന്നു.

ഫോണിലെ ഡ്യൂപ്ലിക്കേറ്റ് കോൺടാക്റ്റുകൾ തലവേദനയാകുന്നോ? ഇതാ പരിഹാരംഫോണിലെ ഡ്യൂപ്ലിക്കേറ്റ് കോൺടാക്റ്റുകൾ തലവേദനയാകുന്നോ? ഇതാ പരിഹാരം

Most Read Articles
Best Mobiles in India

English summary
Third party apps are required to download Instagram Reels to smartphone. Let's see how to easily download Instagram Reels to your smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X