സ്മാർട്ട്ഫോണുകളിൽ എംആധാർ (mAadhaar) ആപ്പ് ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കുന്നത് എങ്ങനെ

|

യുഐഡിഎഐ (യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ) ആധാർ സേവനങ്ങൾക്കുള്ള ആപ്പായ എംആധാർ (mAadhaar) പുറത്തിറക്കിയിട്ടുണ്ട്. ഈ ആപ്പ് ആൻഡ്രോയിഡ്, ഐഒെസ് ഡിവൈസുകളിൽ ലഭ്യമാണ്. നിങ്ങളുടെ ആധാറുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും നിങ്ങളുടെ സ്മാർട്ട്ഫോണിൽ നേരിട്ട് ആക്സസ് ചെയ്യാൻ ഈ ആപ്പിലൂടെ സാധിക്കുന്നു. നിങ്ങൾ പോകുന്ന എല്ലായിടത്തും ആധാർ കാർഡിന്റെ ഹാർഡ് കോപ്പി കൊണ്ടുപോകുന്നതിനുപകരം ആധാർ വിശദാംശങ്ങൾ സോഫ്റ്റ് കോപ്പിയായി ആക്സസ് ചെയ്യാൻ കഴിയും എന്നതാണ് ഈ ആപ്പിന്റെ സവിശേഷത.

 

എംആധാർ ആപ്പ്

എംആധാർ ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ നിങ്ങളുടെ പ്രൊഫൈൽ, രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ, വിലാസം, പേര്, ഫോട്ടോഗ്രാഫ്, ലിംഗഭേദം, മറ്റ് വിവരങ്ങൾ എന്നിവ ആപ്പിൽ സേവ് ചെയ്യപ്പെടും എന്ന കാര്യം ശ്രദ്ധിക്കുക. വാഹനങ്ങളുടെ വിവരങ്ങളും ഡ്രൈവിങ് ലൈസൻസും കൊണ്ടുനടക്കുന്നതിന് പകരം ഉപയോഗിക്കുന്ന എംപരിവാഹൻ ആപ്പ് പോലെ എളുപ്പം ഉപയോഗിക്കാവുന്ന ആപ്പാണ് എംആധാർ. ഈ ആപ്പ് നിങ്ങളുടെ ഫോണിൽ ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് വിശദമായി നോക്കാം.

ഇൻസ്റ്റഗ്രാമിൽ ആക്ടീവ് ആയിരിക്കുന്നതും ലാസ്റ്റ് സീനും മറച്ചുവെയ്ക്കാംഇൻസ്റ്റഗ്രാമിൽ ആക്ടീവ് ആയിരിക്കുന്നതും ലാസ്റ്റ് സീനും മറച്ചുവെയ്ക്കാം

എംആധാർ ആപ്പ് ഡൌൺലോഡ് ചെയ്യുന്നത് എങ്ങനെ

എംആധാർ ആപ്പ് ഡൌൺലോഡ് ചെയ്യുന്നത് എങ്ങനെ

നിങ്ങൾക്ക് എംആധാർ ആപ്പ് ഡൗൺലോഡ് ചെയ്യണമെങ്കിൽ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചെയ്താൽ മതി. ഈ ആപ്പ് ഏത് ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണിലും ഐഫോണിലും ലഭ്യമാകും.

• നിങ്ങൾ ഉപയോഗിക്കുന്നത് ആൻഡ്രോയിഡ് ഫോൺ ആണെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോറും ആപ്പിൾ ഐഫോൺ ആണെങ്കിൽ ആപ്പിൾക് ആപ്പ് സ്റ്റോറും തുറക്കുക.

• എംആധാർ എന്ന് സെർച്ച് ചെയ്യുക

• നിങ്ങൾക്ക് നിരവധി ഓപ്ഷനുകൾ ലഭിക്കും, എന്നാൽ യുഐഡിഎഐയുടെ എംആധാർ ആപ്പ് തിരഞ്ഞെടുക്കണം.

• ആപ്പ് ഇൻസ്റ്റാൾ ചെയ്യുക

• സ്മാർട്ട്‌ഫോണിൽ ആപ്പ് തുറക്കുക.

• 'ക്രിയേറ്റ് പാസ്വേർഡ് ബിഫോർ ഇംപോർട്ടിങ് യുവർ ആധാർ പ്രൊഫൈൽ ഓൺ ദിസ് മൊബൈൽ എന്ന ഫോം കാണും

• ഒരു പാസ്വേർഡ് നൽകുക

പ്രൊഫൈൽ
 

മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചെയ്താൽ തന്നെ നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ എംആധാർ ആപ്പ് ഡൗൺലോഡ് ആവുകയും പ്രൊഫൈൽ സെറ്റാവുകയും ചെയ്യും. ഇത്രയും ചെയ്താൽ മാത്രം പോര. ഇനി നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ എംആധാർ ആപ്പിലേക്ക് ആധാർ വിശദാംശങ്ങൾ ലിങ്ക് ചെയ്യേണ്ടതുണ്ട്. ഇതും വളരെ എളുപ്പമാണ്. ഇത്തരത്തിൽ ലിങ്ക് ചെയ്തില്ലെങ്കിൽ നിങ്ങളുടെ ഫോണിൽ എംആധാർ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് വച്ചിരിക്കുന്നതുകൊണ്ട് കാര്യമൊന്നും ഇല്ല എന്നത് കൂടി ഓർക്കുക. അതുകൊണ്ട് തന്നെ എംആധാർ ആപ്പിലേക്ക് ആധാർ കാർഡ് വിവരങ്ങൾ ലിങ്ക് ചെയ്യേണ്ടത് എങ്ങനെയാണ് എന്ന് നോക്കാം.

യൂട്യൂബ് ചാനൽ ആരംഭിക്കുന്നത് എങ്ങനെ? അറിയേണ്ടതെല്ലാംയൂട്യൂബ് ചാനൽ ആരംഭിക്കുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം

വിവരങ്ങൾ ലിങ്ക് ചെയ്യാൻ

വിവരങ്ങൾ ലിങ്ക് ചെയ്യാൻ

• 12 അക്ക ആധാർ നമ്പർ നൽകുകയോ ആധാർ കാർഡോ കീയോ സ്കാൻ ചെയ്യുകയോ ചെയ്യുക.

• നിങ്ങൾ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ യുഐഡിഎഐയുമായി ലിങ്ക് ചെയ്തിരിക്കുന്നത് തന്നെയാണെന്ന് ഉറപ്പാക്കുക.

• വിശദാംശങ്ങൾ നൽകി കഴിഞ്ഞാൽ, ചെക്ക് ക്ലിക്കുചെയ്യുക. നിങ്ങൾ സ്ക്രീൻ റിഫ്രഷ് ചെയ്യുകയോ ക്ലോസ് ചെയ്യുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക.

• മൊബൈൽ നമ്പറിലേക്ക് നിങ്ങൾക്ക് ഒരു ഒടിപി ലഭിക്കും. ഈ ഒടിപി നൽകി സബ്മിറ്റ് ചെയ്യുക

ആധാർ പ്രൊഫൈൽ

മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചെയ്തുകഴിഞ്ഞാൽ എംആധാർ ആപ്പിന്റെ ഹോംപേജിൽ പോയി നിങ്ങളുടെ പ്രൊഫൈൽ ടാപ്പുചെയ്ത് നിങ്ങൾക്ക് ആധാർ പ്രൊഫൈൽ കാണാൻ കഴിയും. നിങ്ങൾ ക്രിയേറ്റ് ചെയ്ത പ്രൊഫൈൽ പാസ്‌വേഡ് നൽകി വിവരങ്ങൾ നേടാനും സാധിക്കും. മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം വളരെ എളുപ്പം ചെയ്യാവുന്നതാണ്. ഇത് ചെയ്താലുള്ള ഗുണം നിങ്ങളുടെ ആധാർ കാർഡ് എപ്പോഴും കൊണ്ടുനടക്കേണ്ടതില്ല എന്നതാണ്. നിങ്ങളുടെ ഫോണിൽ നിന്നും ധാരാളം സ്റ്റോറേജ് അപഹരിക്കുന്നതോ സുരക്ഷിതമല്ലാത്തതോ ആയ ആപ്പല്ല എം ആധാർ എന്നതിനാൽ ഇത് ഡൌൺലോഡ് ചെയ്യാവുന്നതാണ്.

ഫോളോ ചെയ്യാതെ തന്നെ പ്രൈവറ്റ് ഇൻസ്റ്റഗ്രാം പ്രൊഫൈലിലെ ഫോട്ടോകൾ കാണാംഫോളോ ചെയ്യാതെ തന്നെ പ്രൈവറ്റ് ഇൻസ്റ്റഗ്രാം പ്രൊഫൈലിലെ ഫോട്ടോകൾ കാണാം

Best Mobiles in India

English summary
UIDAI (Unique Identification Authority of India) has launched mAadhaar, an app for Aadhaar services. This app is available on Android and iOS devices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X