Home
How to

നെറ്റ്ഫ്ലിക്സിൽ സിനിമകൾ ഓഫ്‌ലൈൻ ഡൌൺലോഡ് ചെയ്യുന്നതെങ്ങനെ

ലോക്ക്ഡൌൺ കാലത്ത് വീട്ടിലിരിക്കുന്നവർക്ക് പലപ്പോഴും ഉണ്ടാകാറുള്ള പ്രധാന പ്രശ്നമാണ് ഇന്റർനെറ്റിന്റെ വേഗത. നെറ്റ്ഫ്ലിക്സ് അടക്കമുള്ള സ്ട്രീമിങ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ ഇടയ്ക്ക് ഇന്റർനെറ്റ് കട്ട് ആയി പോവുകയോ വേഗത കുറയുകയോ ചെയ്താൽ നമ്മൾ കാണുന്ന സിനിമകളോ സീരിയസോ ഇടയിൽ വച്ച് നിർത്തേണ്ടി വരും. ഇത്തരം അവസരങ്ങളിൽ സുഗഗമായി സിനിമകൾ ആസ്വദിക്കാൻ ഒരു വഴിയുണ്ട്.

ആമസോൺ

ആമസോൺ പ്രൈമിൽ സാധാരണയായി നമ്മൾ ഓഫ്ലൈൻ ഡൌൺലോഡ് ഓപ്ഷൻ ഉപയോഗിക്കാറുണ്ട്. എന്നാൽ നെറ്റ്ഫ്ലിക്സിൽ അടുത്ത കാലം വരെ ഇതിനുള്ള സംവിധാനം ഉണ്ടായിരുന്നില്ല. എന്നാലിപ്പോൾ നെറ്റ്ഫ്ലിക്സിലും സിനിമകളും ഷോകളും ഡൌൺലോഡ് ചെയ്യാൻ സാധിക്കും. ഓഫ്ലൈൻ ഡൌൺലോഡ് ചെയ്ത് സിനിമകളും സീരിസുകളും എങ്ങനെ ആസ്വദിക്കാം എന്നാണ് നമ്മളിന്ന് നോക്കുന്നത്. ഇതിനായി അത്യാവശ്യം വേഗതയുള്ള ഇന്റർനെറ്റ് കണക്ഷൻ ആവശ്യമാണ്.

നെറ്റ്ഫ്ലിക്സിൽ സിനിമകൾ എങ്ങനെ ഡൌൺലോഡ് ചെയ്യാം

നെറ്റ്ഫ്ലിക്സിൽ സിനിമകൾ എങ്ങനെ ഡൌൺലോഡ് ചെയ്യാം

നിങ്ങളുടെ സ്മാർട്ട്‌ഫോണിലെ നെറ്റ്ഫ്ലിക്സ് ആപ്ലിക്കേഷൻ ഇല്ലെങ്കിൽ അത് ഡൌൺലോഡ് ചെയ്യുക എന്നതാണ് നിങ്ങൾ ആദ്യം ചെയ്യേണ്ടത്. നിങ്ങളുടെ ഓട്ടോ-അപ്‌ഡേറ്റ് ഓണല്ലെങ്കിൽ നിങ്ങൾ ആപ്പിൾ ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ, വിൻഡോസ് സ്റ്റോർ എന്നിവയിൽ നിന്ന് നേരിട്ട് അപ്ലിക്കേഷൻ അപ്‌ഡേറ്റ് ചെയ്യേണ്ടതായി വരും. അപ്‌ഡേറ്റ് പൂർത്തിയാക്കിക്കഴിഞ്ഞാൽ നിങ്ങളുടെ സ്മാർട്ട്‌ഫോണിലെ നെറ്റ്ഫ്ലിക്സ് അപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക.

സ്റ്റാൻഡേർഡ്, ഹൈ ക്വാളിറ്റി വീഡിയോ

സ്റ്റാൻഡേർഡ്, ഹൈ ക്വാളിറ്റി വീഡിയോ

നിങ്ങൾക്ക് ആവശ്യുള്ള കണ്ടന്റ് ഏത് നിലവാരത്തിലാണ് ആസ്വദിക്കേണ്ടത് എന്ന് തിരഞ്ഞെടുക്കേണ്ടതുണ്ട്. നെറ്റ്ഫ്ലിക്സ് രണ്ട് നിലവാരങ്ങളിലാണ് കണ്ന്റ് നൽകുന്നത്. സ്റ്റാൻഡേർഡ് 720pയും, 1080p റെസല്യൂഷനുമാണ് ഈ രണ്ട് ക്വാളിറ്റികൾ. ഇതിൽ ആവശ്യമുള്ള ക്വാളിറ്റി തിരഞ്ഞെടുക്കേണ്ടതുണ്ട്. ഹൈ റെസലൂഷൻ കൂടുതൽ സ്റ്റോറേജ് എടുക്കും. സ്റ്റാൻഡേർഡ് ക്വാളിറ്റി ഡിവൈസിലെ കുറച്ച് സ്റ്റോറേജ് സ്പപൈസ് മാത്രമേ ഉപയോഗിക്കുകയുള്ളു.

ക്വാളിറ്റി

കണ്ടന്റിന്റെ ക്വാളിറ്റി തിരഞ്ഞെടുക്കുന്നതിന് ഇടതുവശത്തുള്ള മെയിൻ മെനു ഐക്കൺ തിരഞ്ഞെടുക്കുക. താഴേക്ക് സ്ക്രോൾ ചെയ്ത് അപ്ലിക്കേഷൻ സെറ്റിങ്സ് തിരഞ്ഞെടുക്കുക. ഡൌൺ‌ലോഡ് ടൈറ്റിലിന് കീഴിലുള്ള വീഡിയോ ക്വാളിറ്റിയിൽ‌ ടാപ്പ് ചെയ്യുക. നിങ്ങളുടെ ആവശ്യകത അനുസരിച്ച് വീഡിയോ ഗുണനിലവാരം തിരഞ്ഞെടുക്കുക. ഫോണിൽ സ്റ്റോറേജ് സ്പൈസ് ഉണ്ടെങ്കിൽ മാത്രം ഹൈ ക്വാളിറ്റി തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.

കണ്ട്ന്റ് ഡൗൺലോഡ്

കണ്ട്ന്റ് ഡൗൺലോഡ്

വീഡിയോ ക്വാളിറ്റി തിരഞ്ഞെടുത്ത് കഴിഞ്ഞാൽ നെറ്റ്ഫ്ലിക്സ് അപ്ലിക്കേഷനിലെ ഹോം പേജിലേക്ക് മടങ്ങുക, അവിടെ നിന്ന് നിങ്ങൾക്ക് പ്രിയപ്പെട്ട സിനിമകളും ഷോകളും തിരഞ്ഞെടുക്കാം. മുകളിൽ സൂചിപ്പിച്ചതുപോലെ, നിങ്ങൾക്ക് എല്ലാ ടൈറ്റിലുകളും ഡൌൺലോഡ് ചെയ്യാൻ കഴിയില്ല. ചില നിയന്ത്രണങ്ങൾ ഇക്കാര്യത്തിൽ നെറ്റ്ഫ്ലിക്സ് വച്ചിട്ടുണ്ട്. ഡൌൺലോഡ് ചെയ്യാവുന്ന കണ്ടന്റ് എളുപ്പത്തിൽ കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്ന സംവിധാനങ്ങൾ നെറ്റ്ഫ്ലിക്സ് ഒരുക്കിയിട്ടുണ്ട്.

ഡൌൺലോഡ്

ഡൌൺലോഡ് ചെയ്യാവുന്ന കണ്ടന്റുകൾ കണ്ടെത്താൻ സ്‌ക്രീനിന്റെ മുകളിൽ ഇടത് കോണിലുള്ള മെനു ബട്ടണിൽ ക്ലിക്കുചെയ്യുക. ഹോം വിഭാഗത്തിന് ചുവടെ "അവൈലബിൾ ഫോർ ഡൌൺ‌ലോഡ്" എന്ന വിഭാഗം നിങ്ങൾക്ക് കാണാൻ കഴിയും. ഓഫ്‌ലൈൻ ഡൌ‌ലോഡിനായി കമ്പനി ലഭ്യമാക്കുന്ന എല്ലാ കണ്ടന്റുകളും ഇവിടെ നിങ്ങൾക്ക് ലഭിക്കും. ടൈറ്റിലുകളിൽ താഴെയായി ഡൌൺലോഡ് ആരോസ് കാണാം. ആവശ്യമുള്ളവയുടെ താഴെയുള്ള ഡൌൺലോഡ് ബട്ടൻ ടച്ച് ചെയ്ത് ഡൌൺലോഡ് ആരംഭിക്കാം.

കണ്ടന്റ് പരിശോധിക്കുക

കണ്ടന്റ് പരിശോധിക്കുക

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മറ്റ് ഒഎസ് ഉപയോഗിക്കുന്നവരെക്കാൾ ഒരു ഫീച്ചർ തങ്ങളുടെ ആപ്ലിക്കേഷനിൽ അധികമായി ലഭിക്കുന്നുണ്ട്. ആപ്പിൽ നിന്നും ഡൌൺലോഡ് ചെയ്യുമ്പോൾ ഡിവൈസിലെ സ്റ്റോറേജ് സ്പൈയിസ് തിരഞ്ഞെടുക്കാൻ നെറ്റ്ഫ്ലിക്സ് അപ്ലിക്കേഷൻ ഉപയോക്താക്കളെ അനുവദിക്കുന്നു. എല്ലാ ഡൌൺ‌ലോഡുകളും പൂർത്തിയാക്കിക്കഴിഞ്ഞാൽ നിങ്ങൾക്ക് ഓഫ് ലൈനായി നെറ്റ്ഫ്ലിക്സ് ആസ്വദിക്കാൻ സാധിക്കും.

നെറ്റ്ഫ്ലിക്സ്

നെറ്റ്ഫ്ലിക്സ് അപ്ലിക്കേഷനിലെ ഡൗൺലോഡ് വിഭാഗത്തിൽ നിന്ന് നിങ്ങൾക്ക് ഡൌൺലോഡ് ചെയ്ത കണ്ട്ന്റുകൾ ആക്സസ് ചെയ്യാൻ കഴിയും. മെനു ബട്ടണിൽ ടാപ്പ് ചെയ്താൽ ഡൌൺലോഡ് ഓപ്ഷൻ കാണാം. ഡൌൺലോഡ് ഓപ്ഷനിൽ മൈ ഡൌൺലോഡ്സ് എന്ന വിഭാഗത്തിലായിരിക്കും നിങ്ങൾ ഓഫ്ലൈനായി കാണാൻ ഡൌൺലോഡ് ചെയ്ത് വച്ച കണ്ടന്റുകൾ ഉണ്ടാവുക. ഡൌൺലോഡ് ചെയ്ത് കഴിഞ്ഞ മൈ ഡൌൺലോഡ്സിൽ പോയി ഫയൽ പരിശോധിക്കുന്നത് നല്ലതാണ്.

Best Mobiles in India

English summary
You can download movies and shows from Netflix which you can watch later on your Android, iOS, and Windows 10 devices. Do note that certain titles are not available for offline download so you need to first pull the list of titles which are available for download.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X