Home
How to

മറ്റുള്ളവരുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് നിങ്ങളുടെ ഫോണിലേക്ക് ഡൌൺലോഡ് ചെയ്യാം

വാട്സ്ആപ്പ് തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ആദ്യഘട്ടത്തിൽ ചാറ്റിങിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. പിന്നീടെ ഓരോ അപ്ഡേറ്റിലൂടെയും ആപ്പ് കൂടുതൽ ഫീച്ചറുകൾ പ്ലാറ്റ്ഫോമിൽ കെണ്ടുവന്നു. ഉപയോക്താക്കൾക്ക് ഫോട്ടോകളും വീഡിയോകളും ഡോക്യുമെന്റുകളും ഷെയർ ചെയ്യാനും പണം അയക്കാനും വാട്സ്ആപ്പിലൂടെ ഇന്ന് സാധിക്കും. വാട്സ്ആപ്പിലെ ഏറ്റവും ആകർഷകമായ ഫീച്ചറുകളിൽ ഒന്നാണ് സ്റ്റാറ്റസ്. ഇൻസ്റ്റഗ്രാമിൽ സ്റ്റോറീസ് ഷെയർ ചെയ്യുന്നത് പോലെ എളുപ്പത്തിൽ വാട്സ്ആപ്പിൽ ഫോട്ടോകളും വീഡിയോകളും സ്റ്റാറ്റസായി ഇടാം. 24 മണിക്കൂർ മാത്രം ആയുസ്സുള്ള ഈ സ്റ്റാറ്റസുകളുടെ പരമാവധി ദൈർഘ്യം 30 സെക്കന്റാണ്.

വാട്സ്ആപ്പ് സ്റ്റാറ്റസ്

സുഹൃത്തുക്കളോ ബന്ധുക്കളോ ഷെയർ ചെയ്ത സ്റ്റാറ്റസ് നിങ്ങൾക്ക് നിങ്ങളുടെ സ്റ്റാറ്റസായി വെക്കാനോ മറ്റൊരാൾക്ക് അയച്ചുകൊടുക്കാനോ ആയി ഡൌൺലോഡ് ചെയ്യണം എന്നുണ്ടാവും. ഇതിനുള്ള സംവിധാനം വാട്സ്ആപ്പ് നൽകുന്നില്ല. പലപ്പോഴും നമ്മൾ സ്റ്റാറ്റസ് കണ്ട ഉടനേ അത് അയച്ച് തരാനാണ് ആവശ്യപ്പെടുന്നത്. ഇത്തരം അവസരങ്ങൾ ഒഴിവാക്കാൻ നിങ്ങൾക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സ്റ്റാറ്റസുകൾ ഡൌൺലോഡ് ചെയ്യാൻ സാധിക്കും. ഫോട്ടോ ആണെങ്കിൽ സ്ക്രീൻ ഷോട്ട് എടുക്കുക എന്ന ഓപ്ഷനും നമുക്ക് മുന്നിലുണ്ട്. എന്നാൽ വീഡിയോകൾ ഇത്തരത്തിൽ ലഭിക്കുകയില്ല. ഇത്തരം വീഡിയോകൾ നിങ്ങളുടെ സ്മാർട്ട്ഫോണിലേക്ക് എളുപ്പത്തിൽ ഡൌൺലോഡ് ചെയ്യാൻ സാധിക്കും.

വാട്സ്ആപ്പ് സ്റ്റാറ്റസുകളിലെ വീഡിയോ

ലളിതമായ കാര്യങ്ങൾ ചെയ്തുകൊണ്ട് നിങ്ങളുടെ ഫോണിൽ വാട്സ്ആപ്പ് സ്റ്റാറ്റസുകളിലെ വീഡിയോ സേവ് ചെയ്യാൻ സാധിക്കും. ഇതിനായി നിങ്ങൾക്ക് ഒരു ഫയൽ ഫോൾഡറോ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നുള്ള സ്റ്റാറ്റസ് സെർവർ ആപ്പോ ഉപയോഗിക്കാം. ആൻഡ്രോയിഡിനുള്ള സൗജന്യ ഫയൽ മാനേജർ ആപ്പായ ഗൂഗിൾ ഫയൽസ് ആപ്പ് ഉപയോഗിച്ചും നിങ്ങൾക്ക് സ്റ്റാറ്റസുകൾ ഡൌൺലോഡ് ചെയ്യാൻ സാധിക്കും. ആരുടെയെങ്കിലും വീഡിയോ സ്റ്റാറ്റസുകൾ കണ്ടാൽ അവ എങ്ങനെയാണ് സേവ് ചെയ്യുന്നത് എന്ന് നോക്കാം. ഇതിനായി താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചെയ്യാം.

ചെയ്യേണ്ടത് ഇത്രമാത്രം

ചെയ്യേണ്ടത് ഇത്രമാത്രം

• ഗൂഗിൾ ഫയൽസ് ആപ്പ് ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യുക

• ആപ്പിന്റെ മുകളിൽ ഇടത് കോണിലുള്ള മെനു ഐക്കണിൽ ടാപ്പ് ചെയ്യുക.

• സെറ്റിങ്സ് ഓപ്ഷനിലേക്ക് പോയി 'ഷോ ഹിഡൻ ഫയൽസ്' എന്ന ഓപ്ഷൻ ഓണാക്കുക.

• നിങ്ങളുടെ ഡിവൈസിന്റെ ഫയൽ മാനേജറിലേക്ക് പോയി ഇന്റേണൽ സ്റ്റോറേജിലെ വാട്സ്ആപ്പ് എന്ന ഫോൾഡർ തിരഞ്ഞെടുക്കുക. ഇതിൽ മീഡിയ എന്ന ഫോൾഡറും ഇതിനകത്ത് സ്റ്റാറ്റസ് എന്ന ഫോൾഡറും കാണാം. ഇത് തിരഞ്ഞെടുക്കുക.

• നിങ്ങൾ വാട്സ്ആപ്പിൽ കണ്ട സ്റ്റാറ്റസുകൾ സ്റ്റാറ്റസ് എന്ന ഫോൾഡറിൽ കാണിക്കും. ഇതിൽ നിന്നും നിങ്ങൾക്ക് ആവശ്യമുള്ളത് സേവ് ചെയ്യാം. ഇതിനായി വീഡിയോ തിരഞ്ഞെടുക്കുക.

• വീഡിയോയിൽ കുറച്ച് നേരം ടച്ച് ചെയ്താൽ അതിൽ ഓപ്ഷൻസ് കാണാം. ഓപ്ഷൻസിൽ കോപ്പി ടാപ്പുചെയ്യുക.

• കോപ്പി ഓപ്ഷൻ തിരഞ്ഞെടുത്ത് ഫോണിന്റെ ഇന്റേണൽ സ്റ്റോറേജിൽ വീഡിയോ സേവ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുക.

ഡൌൺലോഡ്

മുകളിൽ പറഞ്ഞിരിക്കുന്നത് വളരെ ലളിതവും സുരക്ഷിതവുമായ രീതിയിൽ വാട്സ്ആപ്പ് സ്റ്റാറ്റസുകൾ ഫോണിലേക്ക് ഡൌൺലോഡ് ചെയ്യാനുള്ള വഴിയാണ്. ഇത് കൂടാതെ നിങ്ങൾക്ക് സ്റ്റാറ്റസ്-സേവർ പോലുള്ള തേർഡ് പാർട്ടി ആപ്പുകളും ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന വാട്സ്ആപ്പ് വീഡിയോ തിരഞ്ഞെടുത്ത് സേവ് ഐക്കണിൽ ടാപ്പുചെയ്താൽ മാത്രം മതിയാകും. ഇതിലൂടെ സേവ് ചെയ്യപ്പെടുന്ന മീഡിയ ഫോണിന്റെ ഇന്റേണൽ സ്റ്റോറേജിൽ ഉണ്ടായിരിക്കും.

പ്രൈവസി

ആരുടെയെങ്കിലും സ്റ്റാറ്റസുകൾ ഡൌൺലോഡ് ചെയ്യാൻ വളരെ എളുപ്പമാണ്. എങ്കിലും നിങ്ങൾ ആരുടെ സ്റ്റാറ്റസ് ആണോ ഡൌൺലോഡ് ചെയ്യാൻ പോകുന്നത് അതിന് മുമ്പ് അയാളോട് അനുമതി വാങ്ങാാൻ ശ്രദ്ധിക്കുക. പ്രൈവസിയിലേക്കുള്ള കടന്ന് കയറ്റമാകുന്ന രീതിയിലുള്ള വീഡിയോകൾ ഡൌൺലോഡ് ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതുകൊണ്ട് തന്നെ അനുമതി വളരെ പ്രധാനപ്പെട്ട കാര്യമാണ്.

Best Mobiles in India

English summary
You can download whatsapp status of your contacts easly. Here is the step by step guide that explains how to save whatsapp status in your phone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X