ട്വിറ്ററിലെ വീഡിയോകൾ ഫോണിലേക്ക് എളുപ്പം ഡൌൺലോഡ് ചെയ്യാം

|

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രധാനപ്പെട്ട ഒന്നാണ് ട്വിറ്റർ. ട്വിറ്ററിൽ ധാരാളം വീഡിയോകളും ഫോട്ടോകളും നമ്മൾ കാണാറുണ്ട്. ഇവ ഡൌൺലോഡ് ചെയ്യാനും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഷെയർ ചെയ്യാനും സ്റ്റോറികളും സ്റ്റാറ്റസുകളും ആക്കാനും നമ്മൾ ശ്രമിക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ട്വിറ്റർ വീഡിയോകൾ ഫോണിലേക്ക് ഡൌൺലോഡ് ചെയ്യാൻ എളുപ്പമാണ്. ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിൽ എങ്ങനെയാണ് ട്വിറ്റർ വീഡിയോകൾ ഡൌൺലോഡ് ചെയ്യുന്നത് എന്നാണ് നമ്മളിന്ന് നോക്കുന്നത്.

 

വീഡിയോ ഡൌൺലോഡ്

ട്വിറ്ററിൽ നിന്നും ഫോണിലേക്ക് നേരിട്ട് വീഡിയോ ഡൌൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമല്ല. എന്നാൽ നിങ്ങൾക്ക് തേർഡ് പാർട്ടി ആപ്പുകളോ വെബ്സൈറ്റുകളോ ഉപയോഗിച്ച് വീഡിയോ ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ആൻഡ്രോയിഡിൽ ഇതിനായി ഡൗൺലോഡ് ട്വിറ്റർ വീഡിയോസ് എന്നൊരു ആപ്പ് തന്നെയുണ്ട്. ഐഒഎസിൽ ഇത്തരം ആപ്പുകൾ ലഭ്യമല്ല എന്നതിനാൽ പ്രത്യേക വെബ്സൈറ്റ് വഴി നിങ്ങൾക്ക് വീഡിയോ ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

വാട്സ്ആപ്പ് വോയിസ് കോളുകളും ഇനി നിങ്ങൾക്ക് റെക്കോർഡ് ചെയ്യാംവാട്സ്ആപ്പ് വോയിസ് കോളുകളും ഇനി നിങ്ങൾക്ക് റെക്കോർഡ് ചെയ്യാം

ആൻഡ്രോയിഡ് ഫോണിൽ ട്വിറ്റർ വീഡിയോകൾ ഡൌൺലോഡ് ചെയ്യുന്നത് എങ്ങനെ
 

ആൻഡ്രോയിഡ് ഫോണിൽ ട്വിറ്റർ വീഡിയോകൾ ഡൌൺലോഡ് ചെയ്യുന്നത് എങ്ങനെ

• നിങ്ങളുടെ ഫോണിൽ ട്വിറ്റർ ആപ്പ് തുറക്കുക.

• നിങ്ങൾക്ക് ആവശ്യമുള്ള ട്വീറ്റ് തിരഞ്ഞെടുക്കാം

• 'ഷെയർ' ഓപ്ഷൻ തിരഞ്ഞെടുക്കുക.

• 'കോപ്പി ദി ലിങ്ക് ടു ട്വീറ്റ്' ഓപ്ഷൻ ടാപ്പ് ചെയ്യുക

• അടുത്തതായി 'ഡൗൺലോഡ് ട്വിറ്റർ വീഡിയോസ് ആപ്പ്' ഓപ്പൺ ചെയ്ത് നിങ്ങൾ മുമ്പ് ട്വിറ്ററിൽ നിന്ന് കോപ്പി ചെയ്ത ലിങ്ക് ആപ്പ് പേസ്റ്റ് ചെയ്യുക

• സ്ക്രീനിന്റെ താഴെ വലത് ഭാഗത്ത് ഒരു ഡൗൺലോഡ് ഓപ്ഷൻ കാണാം, അതിൽ ടാപ്പ് ചെയ്യുക.

• തന്നിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ആവശ്യമുള്ള ക്വാളിറ്റി തിരഞ്ഞെടുത്ത് ഡൗൺലോഡ് ഓപ്ഷൻ തിരഞ്ഞെടുക്കുക. വീഡിയോ നിങ്ങളുടെ ഫോണിലേക്ക് ഡൗൺലോഡ് ചെയ്യും.

• ഡൗൺലോഡ് ചെയ്ത വീഡിയോ പരിശോധിക്കുന്നതിന് നിങ്ങളുടെ ഫോണിലെ ഗാലറി ഓപ്പൺ ചെയ്താൽ മതി.

ഐഫോണിൽ ട്വിറ്റർ വീഡിയോ ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ

ഐഫോണിൽ ട്വിറ്റർ വീഡിയോ ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ

• നിങ്ങളുടെ ഐഫോണിൽ ട്വിറ്റർ ആപ്പ് തുറക്കുക. നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യേണ്ട വീഡിയോയുടെ ട്വീറ്റ് കണ്ടെത്തുക.

• ട്വീറ്റിലെ ഷെയർ ഓപ്ഷന് ചുറ്റും ഹോവർ ചെയ്ത് ട്വീറ്റിലേക്കുള്ള ലിങ്ക് കോപ്പി ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.

• നിങ്ങളുടെ ഐഫോണിൽ https://www.twittervideodownloader.com എന്ന ലിങ്ക് ബ്രൗസർ ഓപ്പൺ ചെയ്യുക

• നിങ്ങൾ മുമ്പ് ട്വിറ്ററിൽ നിന്ന് കോപ്പി ചെയ്തക ട്വീറ്റിന്റെ ലിങ്ക് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന സ്ഥലത്ത് പേസ്റ്റ് ചെയ്യുക. പിന്നീട് ഡൗൺലോഡ് ഓപ്ഷനിൽ ക്ലിക്കുചെയ്യുക.

• നിങ്ങൾക്ക് വീഡിയോ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന റസലൂഷൻ തിരഞ്ഞെടുക്കുക.

• വീഡിയോ ഒരു പുതിയ വിൻഡോയിൽ ഓപ്പൺ ചെയ്യുക. സ്ക്രീനിന്റെ ചുവടെയുള്ള ഷെയർ ബട്ടണിൽ ക്ലിക്ക് ചെയ്ത് ഫയലുകളിലേക്ക് സേവ് ചെയ്യുക ഓപ്ഷൻ തിരഞ്ഞെടുക്കുക.

• മൈ ഐഫോൺ ഓപ്ഷൻ തിരഞ്ഞെടുത്ത് സേവ് ക്ലിക്കുചെയ്യുക.

• നിങ്ങളുടെ ഐഫോണിലെ ഫയൽസ് ആപ്പിൽ നിന്ന് ഡൗൺലോഡ് ചെയ്ത വീഡിയോസ് നിങ്ങൾക്ക് ആക്‌സസ് ചെയ്യാൻ കഴിയും.

• ഡൗൺലോഡ് ചെയ്ത ട്വിറ്റർ വീഡിയോ ഫയലിൽ ക്ലിക്ക് ചെയ്ത് താഴെയുള്ള ഷെയർ ബട്ടണിൽ ടാപ്പ് ചെയ്യുക.

• സേവ് വീഡിയോ തിരഞ്ഞെടുക്കുക, വീഡിയോ നിങ്ങളുടെ ഐഫോണിന്റെ ഫോട്ടോ ആപ്പിൽ സേവ് ചെയ്യപ്പെടും.

പാസ്‌വേഡ് ഇല്ലാതെ തന്നെ ലാപ്ടോപ്പുകൾ ഉപയോഗിക്കാംപാസ്‌വേഡ് ഇല്ലാതെ തന്നെ ലാപ്ടോപ്പുകൾ ഉപയോഗിക്കാം

വീഡിയോ ഫോൺ സ്റ്റോറേജിലേക്ക് ഡൌൺലോഡ് ആകും

മുകളിൽ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചെയ്താൽ നിങ്ങളുടെ ഡിവൈസിലേക്ക് ട്വിറ്ററിലുള്ള വീഡിയോകൾ ഡൌൺലോഡ് ചെയ്യാൻ സാധിക്കും. ട്വിറ്ററിൽ കാണുന്ന വീഡിയോകൾ ഓഫ്ലൈനായി ഫോണിലെ സ്റ്റോറേജിലേക്ക് ഡൌൺലോഡ് ചെയ്യാനും അവ മറ്റുള്ളവർക്ക് വാട്സ്ആപ്പിലും മറ്റും അയച്ചു കൊടുക്കാനും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിൽ പോസറ്റ് ചെയ്യാനും ഇതിലൂടെ സാധിക്കും. ശ്രദ്ധിക്കേണ്ട കാര്യം മുകളിൽ കൊടുത്തിരിക്കുന്നത് ഇൻസ്റ്റഗ്രാമിൽ നിന്ന് ഔദ്യോഗികമായി വീഡിയോ ഡൌൺലോഡ് ചെയ്യാൻ ലഭിക്കുന്ന ടൂളുകൾ അല്ല എന്നതാണ്.

Best Mobiles in India

English summary
The option to download video directly from Twitter to phone is not available. But you can download the video using third party apps or websites.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X