നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ?

|

വാട്ട്സ്ആപ്പ് ഇന്ന് ദശലക്ഷക്കണക്കിന് ആളുകളുടെ പ്രിയപ്പെട്ട മെസ്സേജിങ് പ്ലാറ്റ്‌ഫോമാണ്. ഫേസ്ബുക്കിന് കീഴിൽ പ്രവർത്തിക്കുന്ന വാട്ട്സ്ആപ്പിന് കൃത്യമായ സമയങ്ങളിൽ നിരവധി അപ്‍ഡേറ്റുകളും ഫീച്ചറുകളും ലഭിക്കുന്നു. വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിൻറെ ജനപ്രീതി ദിനംപ്രതി വർദ്ധിക്കുകയാണ്, ഇതിനുള്ള തെളിവാണ് വാട്‌സ്ആപ്പ് സ്റ്റാറ്റസിന് ഇപ്പോൾ ആഗോളതലത്തിൽ പ്രതിദിനം 500 ദശലക്ഷം ഉപയോക്താക്കൾ ഉള്ളത്. ലളിതമായി പറഞ്ഞാൽ, ലോകമെമ്പാടുമുള്ള 500 ദശലക്ഷം ആളുകൾ ദിവസവും വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ പങ്കിടുന്നു.

കൂടുതൽ വായിക്കുക: നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് എങ്ങനെ ഡിലീറ്റ് ചെയ്യാം ?

സ്മാർട്ട്‌ഫോണിൽ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ഡൗൺലോഡ്

വാട്ട്സ്ആപ്പിൽ അവതരിപ്പിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ശ്രദ്ധ നേടിയ ഒരു ഫീച്ചറാണ് സ്റ്റാറ്റസ് അപ്‍ഡേറ്റ്. ഫോട്ടോകളും ഷോർട്ട്-വീഡിയോകളുമാണ് സ്റ്റാറ്റസ് അപ്‍ഡേറ്റായി പോസ്റ്റ് ചെയ്യാൻ കഴിയുന്നത്. 24 മണിക്കൂർ കഴിയുമ്പോൾ ഇവ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ഇങ്ങനെയുള്ള പല കാര്യങ്ങൾക്കായി വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ഫീച്ചർ നല്ല രീതിയിൽ ഉപയോഗിക്കുന്നവരാണ് നമ്മൾ. മറ്റുള്ളവരുടെ സ്റ്റാറ്റസ് കണ്ട് സന്ദേശങ്ങൾ അയക്കുവാൻ സാധിക്കുമെങ്കിലും അവ ഡൗൺലോഡ് ചെയ്യാൻ സാധിക്കുമായിരുന്നില്ല.
.

 വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ?

പക്ഷെ, നമുക്ക് മറ്റൊരു രീതിയിൽ സ്റ്റാറ്റസ് ഫോട്ടോകളും, വിഡിയോകളും ഡൗൺലോഡ് ചെയ്യുവാൻ കഴിയും. സംഗതി സത്യമാണ്, ഇനി മുതൽ നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ട സ്റ്റാറ്റസ് ഏതുതന്നെ ആയാലും ഡൗൺലോഡ് ചെയ്യ്ത് സൂക്ഷിക്കാവുന്നതാണ്. ഇതിനായി നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്ഫോണിൽ ഒരു ഫയൽ മാനേജർ നിർമ്മിക്കണം. പ്ലേയ്സ്റ്റോറിൽ ലഭ്യമായ ഏതൊരു ഫയൽ മാനേജർ ആപ്പും നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാം. ഗൂഗിൾ ഫയൽസ് ആപ്പ് വഴി എങ്ങനെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ഡൗൺലോഡ് ചെയ്യ്ത് സൂക്ഷിക്കാമെന്ന് നമുക്ക് ഇവിടെ പരിശോധിക്കാം.

വാട്ട്‌സ്ആപ്പ് വഴി റിലയൻസ് ജിയോ റീചാർജ് സേവനം എങ്ങനെ ഉപയോഗപ്പെടുത്താം ?വാട്ട്‌സ്ആപ്പ് വഴി റിലയൻസ് ജിയോ റീചാർജ് സേവനം എങ്ങനെ ഉപയോഗപ്പെടുത്താം ?

നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ?

നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ?

  • നിങ്ങളുടെ സ്മാർട്ട്ഫോണിലെ ഗൂഗിൾ ഫയൽസ് ആപ്പ് തുറന്ന് ഹാംബർഗർ ഐക്കണിൽ ക്ലിക്ക് ചെയ്‌ത് സെറ്റിങ്‌സ് ഓപ്ഷൻ തുറക്കുക.
  • അടുത്ത സ്‌ക്രീനിൽ 'ഷോ ഹിഡൻ ഫയൽസ്' എന്ന ബട്ടൺ ഓൺ ചെയ്യുക.
  • എന്നിട്ട് ഗൂഗിൾ ഫയൽസ് ആപ്പിൻറെ മെയിൻ മെനുവിൽ 'ഇന്റെർണൽ സ്റ്റോറേജ്' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • പിന്നീട് വാട്ട്സ്ആപ്പ് ഫോൾഡർ തുറന്ന്, മീഡിയ ബട്ടൺ ഓപ്ഷൻ ക്ലിക്ക് ചെയ്യ്ത ശേഷം സ്റ്റാറ്റസ് എന്ന ടാബ് ക്ലിക്ക് ചെയ്യുക.
  • തുറന്ന ഫോൾഡറിൽ സ്റ്റാറ്റസ് ഇട്ടിട്ടുള്ള ഫോട്ടോകളും, വിഡിയോകളും കാണാം. സേവ് ചെയ്യേണ്ട ഫോട്ടോയോ അല്ലെങ്കിൽ വീഡിയോ കുറച്ചു നേരം അമർത്തിപിടിക്കുക, അപ്പോൾ ഡൗൺലോഡ് ചെയ്യപ്പെടുന്നത് കാണുവാൻ സാധിക്കും.
  • നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ?

    ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിൽ നിങ്ങളുടെ സുഹൃത്തുക്കളുടെയും കുടുംബത്തിൻറെയും വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ ചെയ്യുന്നത് എളുപ്പമാണ്. നിങ്ങളുടെ സുഹൃത്തുക്കളുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസുകൾ ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് അവരെ അറിയിക്കുന്നത് നന്നായിരിക്കും. വാട്‌സ്ആപ്പ് അടുത്തിടെ ഒരു പ്രധാന ചർച്ചയായി മാറിയിരുന്നു. പ്രധാനമായും ഇന്ത്യൻ ഉപയോക്താക്കൾക്കായി പുതിയ സ്വകാര്യതാ നയം അവതരിപ്പിച്ചതാണ് ഇതിന് കാരണം. വാട്‌സ്ആപ്പിൻറെ പുതിയ സ്വകാര്യതാ നയം, പ്ലാറ്റ്‌ഫോം അതിന്റെ മാതൃ കമ്പനിയായ ഫെയ്‌സ്ബുക്കുമായി ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നതായി ഡാറ്റ വെളിപ്പെടുത്തുന്നു. ഈ പോളിസി മെയ് 15 മുതൽ പ്രാബല്യത്തിൽ വന്നു.

    കൂടുതൽ വായിക്കുക: ആമസോൺ പ്രൈം വീഡിയോ ഇനിമുതൽ ജിയോ ഫൈബർ സെറ്റ്-ടോപ്പ് ബോക്സിലും

Best Mobiles in India

English summary
Another way we can download status photos and videos. True, this can be bypassed-but not unless you're a techie who knows what he's doing. To do this you need to create a file manager on your Android smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X