വാട്സ്ആപ്പ് സ്റ്റാറ്റസ് ഡൌൺലോഡ് ചെയ്യാം, വേറെ ആപ്പുകളുടെ സഹായം ഇല്ലാതെ തന്നെ

|

2017 ഫെബ്രുവരിയിലാണ് വാട്സ്ആപ്പ് സ്റ്റാറ്റസ് ഫീച്ചർ ഔദ്യോഗികമായി പുറത്തിറക്കിയത്. ഉപയോക്താക്കൾക്ക് ഇടയിൽ ഈ ഫീച്ചറിന് ഏറെ ജനപ്രിതി ലഭിച്ചു. വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെ നമ്മൾ ഷെയർ ചെയ്യുന്ന ടെക്സ്റ്റുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവയെല്ലാം കോൺടാക്റ്റിലുള്ള എല്ലാവർക്കും കാണാൻ കഴിയും. 24 മണിക്കൂറാണ് സ്റ്റാറ്റസുകളുടെ ആയുസ്. ഈ ഫീച്ചർ നേരത്തെ തന്നെ സ്‌നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം പോലുള്ള ആപ്പുകളിൽ ഉണ്ടായിരുന്നതാണ്.

വാട്സ്ആപ്പ് സ്റ്റാറ്റസുകൾ

സുഹൃത്തുക്കളുടെ വാട്സ്ആപ്പ് സ്റ്റാറ്റസുകൾ കണ്ട്, ആ വീഡിയോയോ ഫോട്ടോയോ വേണമെങ്കിൽ നമ്മൾ അവർക്ക് മെസേജ് അയക്കാറാണ് പതിവ്. ഫോട്ടോകൾ നമുക്ക് സ്ക്രീൻ ഷോട്ട് എടുത്ത് ഉപയോഗിക്കാം. എന്നാൽ വീഡിയോകൾക്ക് വേണ്ടി സ്റ്റാറ്റസ് ഇട്ട ആളിനോട് ചോദിക്കേണ്ടി വരുന്നു. പലപ്പോഴും അവരത് അയച്ച് തരണം എന്നില്ല. അതുകൊണ്ട് തന്നെ സ്റ്റാറ്റസ് ഡൌൺലോഡ് ചെയ്യാൻ പലരും തേർഡ് പാർട്ടി ആപ്പുകളുടെ സഹായം തേടാറുണ്ട്. ഇത്തരം ആപ്പുകൾ സുരക്ഷിതമായിരിക്കണം എന്നില്ല. ഇനി നിങ്ങൾക്ക് ഇത്തരം ആപ്പുകളുടെ സഹായം ഇല്ലാതെ തന്നെ സ്റ്റാറ്റസുകൾ ഡൌൺലോഡ് ചെയ്യാം.

നിങ്ങളുടെ പിഎഫ് ബാലൻസ് പരിശോധിക്കാൻ വളരെ എളുപ്പംനിങ്ങളുടെ പിഎഫ് ബാലൻസ് പരിശോധിക്കാൻ വളരെ എളുപ്പം

സ്റ്റാറ്റസ് ഡൌൺലോഡ് ചെയ്യാം

നിങ്ങളുടെ ഫോണിൽ ഒരു ഫയൽ മാനേജർ ആപ്പ് ഉണ്ടെങ്കിൽ നിങ്ങൾക്ക് വാട്സ്ആപ്പ് സ്റ്റാറ്റസുകൾ ഡൌൺലോഡ് ചെയ്ത് ലഭിക്കും. നിലവിൽ ഫയർ മാനേജർ ആപ്പ് ഇല്ലെങ്കിൽ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഇത്തരം ഫയൽമാനേജർ ആപ്പുകൾ സുരക്ഷിതമാണ് എന്ന് ഉറപ്പാക്കുക. വിശ്വസിക്കാവുന്ന സോഴ്സുകളിൽ നിന്നുള്ള ആപ്പുകൾ മാത്രം ഡൌൺലോഡ് ചെയ്യുക. മാൽവെയർ ആപ്പുകൾ ഡൌൺലോഡ് ചെയ്താൽ നിങ്ങളുടെ ഫോണും ഡാറ്റയുമെല്ലാം അപകടത്തിലാകും.

ഫയൽസ് ബൈ ഗൂഗിൾ

ഫയൽ മാനേജർ ആപ്പുകളിൽ ഏറ്റവും മികച്ചത് ഫയൽസ് ബൈ ഗൂഗിൾ എന്ന ആപ്പാണ്. ഇത് ഗൂഗിൾ തന്നെ നിർമ്മിച്ച ഒരു സുരക്ഷിതമായ ആപ്പാണ്. ഈ ആപ്പ് ഡൌൺലോഡ് ചെയ്ത് കഴിഞ്ഞാൽ നിങ്ങൾ ഡൌൺലേോഡ് ചെയ്യേണ്ട വാട്സ്ആപ്പ് സ്റ്റാറ്റസ് എളുപ്പം ലഭിക്കും. സ്റ്റാറ്റസുകളിൽ വരുന്ന വീഡിയോയോ ഫോട്ടോയോ നിങ്ങളുടെ ഡിവൈസിൽ കുറച്ച് സമയത്തേക്ക് സ്റ്റോർ ചെയ്യപ്പെടും. അത് ഫോണിൽ കണ്ടെത്തി സ്ഥിരമായി സേവ് ചെയ്യുകയാണ് നമ്മൾ ചെയ്യേണ്ടത്. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ നോക്കാം.

കാർ എസിയുടെ എഫിഷ്യൻസി കൂട്ടാനുള്ള എളുപ്പവഴികൾകാർ എസിയുടെ എഫിഷ്യൻസി കൂട്ടാനുള്ള എളുപ്പവഴികൾ

വാട്സ്ആപ്പ് സ്റ്റാറ്റസുകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം

വാട്സ്ആപ്പ് സ്റ്റാറ്റസുകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം

• ഫയൽസ് ബൈ ഗൂഗിൾ ആപ്ലിക്കേഷൻ തുറക്കുക

• മുകളിൽ വലത് ഹാംബർഗർ മെനുവിലേക്ക് (മൂന്ന് വരകളുള്ള ഐക്കൺ) പോയി സെറ്റിങ്സ് ഓപ്ഷനിൽ ക്ലിക്കുചെയ്യുക

• സെറ്റിങ് ഓപ്‌ഷനിൽ, "ഷോ ഹൈഡ് ഫയൽസ്" എന്ന ഓപ്‌ഷൻ കണ്ടെത്തി അത് ടോഗിൾ ചെയ്യാൻ താഴേക്ക് സ്ക്രോൾ ചെയ്യുക

• ഫയൽസ് ബൈ ഗൂഗിൾ ആപ്പിന്റെ പ്രധാന പേജിലേക്ക് തിരികെ പോയി 'ഇന്റേണൽ സ്റ്റോറേജ്' ഓപ്ഷൻ നോക്കുക

• ഇതിൽ ആൻഡ്രോയിഡ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക

• തുറന്ന് വരുന്ന ഫോൾഡറുകളിൽ മീഡിയ ക്ലിക്ക് ചെയ്യുക

സ്റ്റാറ്റസ് സേവ് ചെയ്യാം

• വ്യത്യസ്ത ആപ്പുകളിൽ നിന്നുള്ള ഡാറ്റയുള്ള പേരുകളുടെ ഒരു ലിസ്റ്റ് നിങ്ങൾക്ക് കാണാം

• വാട്സ്ആപ്പ് എന്ന പേരുള്ളതിൽ ക്ലിക്ക് ചെയ്യുക

• "മീഡിയ" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക

• തുറന്ന് വരുന്ന ഓപ്ഷനുകളഇൽ "സ്റ്റാറ്റസ്" എന്ന ഓപ്ഷൻ കാണും, അതിൽ ക്ലിക്ക് ചെയ്യുക

• തുറന്ന് വരുന്ന പേജിൽ നിങ്ങൾ അടുത്തിടെ കണ്ട എല്ലാ സ്റ്റാറ്റസുകളും കാണും.

• നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന സ്റ്റാറ്റസിൽ ക്ലിക്ക് ചെയ്യുക

• മുകളിൽ വലതുവശത്തുള്ള ത്രീ-ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്ത് 'മൂവ് ടു' ഓപ്‌ഷൻ അമർത്തി ഇന്റേൽ സ്റ്റോറേജ് സെലക്ട് ചെയ്യുക

• നിങ്ങൾക്ക് അത് ഗൂഗിൾ ക്ലൗഡ് വഴിയോ മറ്റേതെങ്കിലും ആപ്പ് വഴിയോ ഷെയർ ചെയ്യാനും സ്റ്റോർ ചെയ്യാനും സാധിക്കും.

പണമയച്ച് പണം നേടാം; വാട്സ്ആപ്പ് പേയിലൂടെ ക്യാഷ്ബാക്ക് നേടുന്നതെങ്ങനെപണമയച്ച് പണം നേടാം; വാട്സ്ആപ്പ് പേയിലൂടെ ക്യാഷ്ബാക്ക് നേടുന്നതെങ്ങനെ

Best Mobiles in India

English summary
We can download our contact's WhatsApp status to our smartphone without the help of other apps. Let's see what needs to be done for this.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X