നിങ്ങളുടെ പാൻ കാർഡ് മൊബൈലിലേക്ക് ഡൌൺലോഡ് ചെയ്യാം; ചെയ്യേണ്ടത് ഇത്ര മാത്രം

|

18 വയസ് പൂർത്തിയായ ഓരോ ഇന്ത്യൻ പൌരനും ഉണ്ടായിരിക്കേണ്ട രേഖയാണ് പാൻ കാർഡ്. നമ്മുടെ കൈയ്യിലെല്ലാം പാൻ കാർഡ് ഉണ്ടായിരിക്കും. പലപ്പോഴും പാൻകാർഡിന്റെ സോഫ്റ്റ് കോപ്പിയും നമുക്ക് ആവശ്യമായി വരും. ഇത്തരം അവസരങ്ങളിൽ കൈയ്യിലുള്ള പാൻ കാർഡിന്റെ ഫോട്ടോ എടുക്കുകയോ സ്കാൻ ചെയ്യുകയോ വേണ്ട. നമുക്ക് സർക്കാർ വെബ്സൈറ്റിൽ നിന്ന് തന്നെ പാൻ കാർഡിന്റെ കോപ്പി ഡൌൺലോഡ് ചെയ്ത് എടുക്കാൻ സാധിക്കും.

പാൻ കാർഡ്

ആദായനികുതിയുമായി ബന്ധപ്പെട്ടോ ബാങ്ക് അക്കൌണ്ടുമായി ബന്ധപ്പെട്ടോ പല കാര്യങ്ങൾക്കും നമുക്ക് പാൻകാർഡ് ആവശ്യമാണ്. നിങ്ങളുടെ പാൻ കാർഡിന്റെ ഒരു PDF ഫയലോ സോഫ്റ്റ് കോപ്പിയോ ഡൌൺലോഡ് ചെയ്ത് എടുക്കാൻ വളരെ എളുപ്പമാണ്. ഇതിനായുള്ള സംവിധാനം കേന്ദ്രസർക്കാർ ഒരുക്കിയിട്ടുണ്ട്. എങ്ങനെയാണ് പാൻകാർഡ് ഡൌൺലോഡ് ചെയ്യുന്നതെന്ന് വിശദമായി നോക്കാം.

മഴക്കാലമല്ലേ... സ്‌മാർട്ട്‌ഫോണുകളും മറ്റ് ഗാഡ്‌ജറ്റുകളും നശിക്കാതിരിക്കാൻമഴക്കാലമല്ലേ... സ്‌മാർട്ട്‌ഫോണുകളും മറ്റ് ഗാഡ്‌ജറ്റുകളും നശിക്കാതിരിക്കാൻ

ആദായനികുതി

ആദായനികുതിയുമായി ബന്ധപ്പെട്ടോ ബാങ്ക് അക്കൌണ്ടുമായി ബന്ധപ്പെട്ടോ പല കാര്യങ്ങൾക്കും നമുക്ക് പാൻകാർഡ് ആവശ്യമാണ്. നിങ്ങളുടെ പാൻ കാർഡിന്റെ ഒരു PDF ഫയലോ സോഫ്റ്റ് കോപ്പിയോ ഡൌൺലോഡ് ചെയ്ത് എടുക്കാൻ വളരെ എളുപ്പമാണ്. ഇതിനായുള്ള സംവിധാനം കേന്ദ്രസർക്കാർ ഒരുക്കിയിട്ടുണ്ട്. എങ്ങനെയാണ് പാൻകാർഡ് ഡൌൺലോഡ് ചെയ്യുന്നതെന്ന് വിശദമായി നോക്കാം.

ഏത് വിഭാഗമാണ് നിങ്ങളുടെ പാൻ കാർഡ്
 

നിങ്ങളുടെ പാൻ കാർഡ് നിർമ്മിച്ചിരിക്കുന്നത് NSDL അല്ലെങ്കിൽ UTIITSL ആണ. ഈ രണ്ട് സ്ഥാപനങ്ങളും ഇന്ത്യയിലെ ആദായ നികുതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നവയാണ്. നിങ്ങളുടെ പാൻ കാർഡിന്റെ പിൻഭാഗത്ത് നോക്കി ഏത് വിഭാഗമാണ് നിങ്ങളുടെ പാൻ കാർഡ് നിർമ്മിച്ചതെന്ന് കണ്ടുപിടിക്കുക. ഇത് മനസിയാക്കിയാൽ മാത്രമേ പാൻ കാർഡിന്റെ കോപ്പി ഫോണിലേക്ക് ഡൌൺലോഡ് ചെയ്യാൻ സാധിക്കുകയുള്ളു.

ഫോൺ നഷ്ടമായോ? ഗൂഗിൾപേയും ഫോൺപേയും പേടിഎമ്മും ബ്ലോക്ക് ചെയ്യാൻ മറക്കണ്ടഫോൺ നഷ്ടമായോ? ഗൂഗിൾപേയും ഫോൺപേയും പേടിഎമ്മും ബ്ലോക്ക് ചെയ്യാൻ മറക്കണ്ട

NSDL പാൻ കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം

NSDL പാൻ കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം

https://www.onlineservices.nsdl.com/paam/requestAndDownloadEPAN.html എന്ന വെബ്സൈറ്റ് തുറക്കുക.

• ഇതിൽ നിങ്ങൾക്ക് രണ്ട് ഓപ്ഷനുകൾ കാണാം - അക്നോളജ്മെന്റ് നമ്പറും പാൻ നമ്പറും. പാനിൽ ടാപ്പ് ചെയ്യുക.

• നിങ്ങളുടെ 10 അക്ക പാൻ നമ്പർ നൽകുക, തുടർന്ന് നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകുക.

• അടുത്തതായി നിങ്ങൾ ജനിച്ച മാസവും വർഷവും നൽകുക. തുടർന്ന് ക്യാപ്‌ച പൂരിപ്പിക്കുക.

ഒടിപി

• എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച് കഴിഞ്ഞാൽ, സബ്മിറ്റിൽ ടാപ്പ് ചെയ്യുക.

• നിങ്ങൾ ഇനി ഒടിപി ജനറേറ്റ് ചെയ്യണം. നിങ്ങൾക്ക് ഒടിപി ഏത് രീതിയിൽ വേണമെന്ന് തിരഞ്ഞെടുക്കാം. ഇമെയിലിലോ മൊബൈലിലോ ഒടിപി ലഭിക്കും.

• ഒടിപി നൽകി വാല്യേഷൻ ക്ലിക്ക് ചെയ്യുക.

• ഇപ്പോൾ നിങ്ങളുടെ ഇ-പാൻ കാർ PDF അല്ലെങ്കിൽ XML ഫോർമാറ്റിൽ സ്ക്രീനിൽ കാണും.

• ഏതെങ്കിലും ഫോർമാറ്റിൽ ക്ലിക്ക് ചെയ്യുക, അത് നിങ്ങളുടെ ഫോണിൽ ഡൗൺലോഡ് ചെയ്യപ്പെടും.

• നിങ്ങളുടെ പാൻ കാർഡ് പഴയതാണെങ്കിൽ ഡൗൺലോഡ് ചെയ്യാൻ 8.26 രൂപ നൽകേണ്ടി വരും.

സ്മാർട്ട്ഫോണിലെ ബാറ്ററിയുടെ ആയുസ് വർധിപ്പിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിസ്മാർട്ട്ഫോണിലെ ബാറ്ററിയുടെ ആയുസ് വർധിപ്പിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

UTIITSL പാൻ കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം

UTIITSL പാൻ കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം

https://www.pan.utiitsl.com/PAN_ONLINE/ePANCheckCard.action എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പാൻ കാർഡിന്റെ ഔദ്യോഗിക സർക്കാർ വെബ്സൈറ്റ് തുറക്കുക.

• MM/YYYY ഫോർമാറ്റിൽ ജനിച്ച മാസവും വർഷവും തുടർന്ന് 10 അക്ക പാൻ നമ്പരും നൽകുക.

• ക്യാപ്‌ച നൽകി സബ്മിറ്റ് ചെയ്യുക

ഒടിപി മോഡ്

• നിങ്ങൾക്ക് ലഭിക്കേണ്ട ഒടിപി മോഡ് തിരഞ്ഞെടുക്കുക - ഇമെയിൽ അല്ലെങ്കിൽ മൊബൈൽ എന്നീ ഓപ്ഷനുകളാണ് ഇതിലുള്ലത്.

• ഗെറ്റ് ഒടിപി ടാപ്പ് ചെയ്യുക.

• ഒടിപി നൽകി സബ്മിറ്റ് ടാപ്പ് ചെയ്യുക.

ഇപ്പോൾ നിങ്ങളുടെ പാൻ കാർഡ് സ്വയമേവ ഡൗൺലോഡ് ചെയ്യപ്പെടും. നിങ്ങളുടെ പാൻ കാർഡ് പഴയതാണെങ്കിൽ ഈ വെബ്സൈറ്റിലും 8.26 രൂപ നൽകേണ്ടി വരും.

എത്ര മാത്രം സുരക്ഷിതമാണ് ഗൂഗിൾ പേയിലെ ട്രാൻസാക്ഷനുകൾ? അറിയേണ്ടതെല്ലാംഎത്ര മാത്രം സുരക്ഷിതമാണ് ഗൂഗിൾ പേയിലെ ട്രാൻസാക്ഷനുകൾ? അറിയേണ്ടതെല്ലാം

ഇ-പാൻ കാർഡ് പാസ്‌വേഡ്

ഇ-പാൻ കാർഡ് പാസ്‌വേഡ്

ഇ-പാൻ കാർഡ് (PDF) ഡൌൺലോഡ് ചെയ്താലും ഫോണിൽ ഓപ്പൺ ചെയ്യാൻ സാധിക്കണം എന്നില്ല. ഇത് പാസ്വേഡിലൂടെ സുരക്ഷിതമാക്കിയ ഫയൽ ആയിരിക്കും. ഇങ്ങനെയാണെ് നിങ്ങളുടെ ഫോണിലേക്ക് പാൻകാർഡ് ലഭിക്കുന്നത് എങ്കിൽ DDMMYYYY ഫോർമാറ്റിൽ നിങ്ങളുടെ ജനനത്തീയതി നൽകേണ്ടി വരും.

ഓർത്തിരിക്കേണ്ട പ്രധാന കാര്യങ്ങൾ

ഓർത്തിരിക്കേണ്ട പ്രധാന കാര്യങ്ങൾ

നിങ്ങളുടെ പാൻ കാർഡിൽ വിവരങ്ങൾ എന്തെങ്കിലും കുറേ കാലമായി അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ നിങ്ങൾക്ക് PDF കോപ്പി ഡൗൺലോഡ് ചെയ്യാൻ കഴിയില്ല. അതുകൊണ്ട് തന്നെ പിഡിഎഫ് ഡൗൺലോഡ് ചെയ്യുന്നതിനായി നിങ്ങൾ ആദ്യം ഒപ്പ് അല്ലെങ്കിൽ ഫോട്ടോ പോലുള്ള ഏറ്റവും പുതിയ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണം. തുടർന്ന് PDF കോപ്പി വീണ്ടും ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കാം. ഇത് കൂടാതെ നിങ്ങളുടെ ആധാർ കാർഡ് പാൻ കാർഡുമായി ലിങ്ക് ചെയ്തിരിക്കണം. ഇതിനായി ചെയ്യേണ്ട കാര്യം കൂടി നോക്കാം. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് പാൻ കാർഡും ആധാർ കാർഡും തമ്മിൽ ലിങ്ക് ചെയ്യാൻ സാധിക്കും.

ഇനി ടൈപ്പും ചെയ്യേണ്ട; വാട്സ്ആപ്പ് മെസേജ് അയയ്ക്കാൻ വളരെയെളുപ്പംഇനി ടൈപ്പും ചെയ്യേണ്ട; വാട്സ്ആപ്പ് മെസേജ് അയയ്ക്കാൻ വളരെയെളുപ്പം

പാനും ആധാറും എങ്ങനെ ലിങ്ക് ചെയ്യാം

പാനും ആധാറും എങ്ങനെ ലിങ്ക് ചെയ്യാം

• www.incometaxindiaefiling.gov.in എന്ന വെബ്സൈറ്റ് തുറന്ന് 'ലിങ്ക് ആധാർ' ക്ലിക്ക് ചെയ്യുക

• നിങ്ങളുടെ പാൻ നമ്പർ, ആധാർ നമ്പർ, നിങ്ങളുടെ മുഴുവൻ പേര്, പേജിൽ ചോദിച്ച മറ്റ് വിശദാംശങ്ങൾ എന്നിവ നൽകുക.

• ക്യാപ്‌ച കോഡ് നൽകുക.

• പേജിന്റെ താഴെ നൽകിയിരിക്കുന്ന ‘ലിങ്ക് ആധാർ' ബട്ടണിൽ ക്ലിക്ക് ചെയ്യുക. ലിങ്ക് ആകുന്ന അപ്‌ഡേറ്റിന് 10 ദിവസം വരെ എടുത്തേക്കാം.

Best Mobiles in India

English summary
There are many instances where PDF copy of PAN Card is required. In such cases, we can download the copy of PAN card from the government website itself.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X