ഗൂഗിൾ അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാൻ ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ചെയ്യേണ്ടത് എങ്ങനെ
ഇമെയിൽ അക്കൌണ്ട് എന്നത് ഇന്ന് മെയിലുകൾ അയയ്‌ക്കാനോ സ്വീകരിക്കാനോ മാത്രമായിട്ടുള്ളതല്ല. ഉപയോക്താക്കൾ അവരുടെ സെൻസിറ്റീവ് ഡാറ്റകൾ ഇമെയിൽ അക്കൌണ്ടിൽ സ്റ്റോർ ചെയ്ത് വെക്കുന്നുണ്ട്. നിങ്ങളുടെ ഡാറ്റ സുരക്ഷിതമാക്കി വെക്കാൻ ഇ-മെയിൽ അക്കൌണ്ട് സുരക്ഷിതമാക്കേണ്ടത് അത്യാവശ്യമാണ്. മറ്റാർക്കെങ്കിലും നമ്മുടെ മെയിൽ ഐഡിയിലേക്ക് ആക്സസ് ലഭിക്കുന്നത് നമ്മുടെ ഡാറ്റ നഷ്ടപ്പെടുന്നതും ദുരുപയോഗം ചെയ്യുന്നതുമായ കാര്യങ്ങളിലേക്ക് നയിക്കുന്നു.

നിങ്ങൾ ഒരു സ്വകാര്യ ഇമെയിൽ സേവനമായാണ് ജിമെയിൽ ഉപയോഗിക്കുന്നതെങ്കിൽ അതിന്റെ സുരക്ഷയ്ക്കായി നിങ്ങൾക്ക് ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ (രണ്ട്-ഘട്ട പരിശോധന) ഉപയോഗിക്കാം. ഇത് നിങ്ങളുടെ അക്കൗണ്ടിന് ഒരു അധിക സുരക്ഷ നൽകുന്നു. വാട്സ്ആപ്പിലും മറ്റും ടു സ്റ്റെപ്പ് വെരിഫിക്കേഷൻ ഉപയോഗിച്ചിട്ടുള്ള ആളുകൾക്ക് ഈ സുരക്ഷാ രീതിയുടെ ഗുണം തിരിച്ചറിയാൻ സാധിക്കും. ഗൂഗിൾ അക്കൗണ്ടിന്റെ സുരക്ഷാ ഫീച്ചറുകളിലും ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ നൽകിയിട്ടുണ്ട്.

ഗൂഗിൾ അക്കൌണ്ടിലെ ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ അക്കൗണ്ടിലേക്ക് സുരക്ഷയുടെ ഒരു അധിക ലെയർ ചേർക്കുന്നു. ഗൂഗിൾ അക്കൗണ്ട് ആക്‌സസ് ചെയ്യുന്നതിന് ഒരു യൂസർ നെയിമും പാസ്‌വേഡും ആവശ്യമാണ്. എന്നിരുന്നാലും, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ വരുന്ന ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ഓണായിരിക്കുമ്പോൾ പാസ്‌വേഡിനൊപ്പം ഒരു ഒടിപി പാസ്‌വേഡും ആവശ്യമാണ്. ഗൂഗിൾ+, ജിമെയിൽ, ഹാങ്ഔട്ട്സ് മുതലായവ പോലുള്ള ഗൂഗിളിന്റെ എല്ലാ കണക്‌റ്റുചെയ്‌ത ആപ്പുകളെും ഈ ഫീച്ചർ സുരക്ഷിതമാക്കുന്നു.

ചെയ്യേണ്ടത് ഇത്രമാത്രം
• ഇതിനായി ആദ്യം നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് തുറക്കണം.
• അതിനുശേഷം, മുകളിൽ വലതുവശത്തുള്ള നിങ്ങളുടെ ഫോട്ടോയിൽ ക്ലിക്കുചെയ്യുക.
• ഇവിടെ നിങ്ങൾ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് മാനേജ് ചെയ്യാനുള്ള എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം.
• നാവിഗേഷൻ പാനലിൽ സെക്യൂരിറ്റി എന്ന ഓപ്ഷൻ കാണാം. ഇത് തിരഞ്ഞെടുക്കണം
• പുതിയ പേജിലെ സൈനിംഗ് ഇൻ ഗൂഗിൾ ഓപ്ഷനിൽ 2 സ്റ്റെപ്പ് വെരിഫിക്കേഷൻ തിരഞ്ഞെടുക്കുക.
• നിങ്ങളുടെ അക്കൗണ്ട് പാസ്‌വേഡ് നൽകണം.

• സൈനിംഗ് ഇൻ ഗൂഗിൾ ഓപ്ഷനിൽ പ്രോംപ്റ്റ്, സെക്യൂരിറ്റി കീസ്, ടെക്‌സ്‌റ്റ് മെസേജസ്, വോയ്‌സ് കോൾസ് എന്നിങ്ങനെ സൈൻ ഇൻ ചെയ്യാനുള്ള മറ്റ് നിരവധി ഓപ്‌ഷനുകളും കാണാം. ഇതിൽ നിങ്ങൾക്ക് ഏതെങ്കിലും തിരഞ്ഞെടുക്കാം.
• ഈ കാര്യങ്ങൾ പൂർത്തിയാക്കിയ ശേഷം, നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക.
• കുറച്ച് സമയത്തിന് ശേഷം, നിങ്ങളുടെ ഫോണിൽ ഒരു ഒടിപി വരും. അത് നിങ്ങൾ ബോക്സിൽ പൂരിപ്പിച്ച് ടേൺ ഓൺ എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
• ഇത്രയും ചെയ്ത് കഴിഞ്ഞാൽ ബാക്കപ്പ് കോഡുകൾ, ഓതന്റിക്കേറ്റർ ആപ്പ്, സുരക്ഷാ കീ (എക്സ്ട്രാ ബാക്കപ്പ് സ്റ്റെപ്സ്) എന്നിവയും ആക്റ്റിവേറ്റ് ചെയ്യാൻ കഴിയുന്ന ഒരു പുതിയ പേജിലേക്ക് എത്തും.
• ഈ സ്റ്റെപ്സ് ചെയ്താൽ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിൽ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ നിങ്ങൾക്ക് എളുപ്പത്തിൽ പ്രവർത്തനക്ഷമമാക്കാം. ഇത് നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് സുരക്ഷിതമാക്കും.

ജിമെയിലിലെ അനാവശ്യ മെയിലുകൾ ഒറ്റയടിക്ക് ഡിലീറ്റ് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം
• ജിമെയിൽ ഓപ്പൺ ചെയ്യുക, നിങ്ങളുടെ ഇമെയിൽ ഐഡിയും പാസ്‌വേഡും നൽകുക.
• ഇൻബോക്സിലേക്ക് പോയാൽ സോഷ്യൽ മീഡിയയിൽ നിന്നുള്ള മെയിലുകൾക്കും പ്രമോഷണൽ ഇമെയിലുകൾക്കുമായി പ്രത്യേക ടാബുകൾ കാണാം ഇവയെല്ലാം മിക്കപ്പോഴും അനാവശ്യമായിരിക്കും.
• നിങ്ങൾ ഡിലീറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന മെയിലുകൾ പ്രമോഷണൽ ആയാലും സോഷ്യൽ ആയാലും അവയുടെ ടാബ് ഓപ്പൺ ചെയ്യുക.
• സെലക്ട് ഓൾ ഓപ്ഷൻ നോക്കുക, അത് മുകളിൽ ഇടതുവശത്തുള്ള ഒരു ബോക്സാണ്.
• "ഡിലീറ്റ് ഓൾ ഫ്രം ദാറ്റ് കാറ്റഗറി" എന്ന ഒരു ഓപ്ഷൻ കാണാം
• ഈ ഓപ്ഷൻ തിരഞ്ഞെടുക്കുക.
• ഡിലീറ്റ് ഓപ്ഷൻ സ്ഥിരീകരിക്കാൻ ഓകെ ക്ലിക്കുചെയ്യുക, ഇമെയിലുകൾ ഇല്ലാതാക്കാൻ കുറച്ച് സമയമെടുത്തേക്കാം.


Click it and Unblock the Notifications








