ജിമെയിൽ പാസ്‌വേഡ് മറന്നാലും ഗൂഗിൾ ക്രോമിലൂടെ തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്ര മാത്രം

|

ഔദ്യോഗിക കാര്യങ്ങൾക്ക് വേണ്ടിയായാലും ആപ്പുകൾ ഉപയോഗിക്കുന്നതിനായാലുമെല്ലാം നമുക്ക് ജിമെയിൽ അക്കൌണ്ട് ആവശ്യമാണ്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ എന്നിങ്ങനെ നിരവധി സോഷ്യൽമീഡിയ പ്ലാറ്റ്ഫോണുകൾ ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാം. ഇതിന്റെയെല്ലാം പാസ്‌വേഡ് ഓർമ്മിക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. പല പാസ്‌വേഡുകളും നമ്മൾ മറന്നുപോകാറും ഉണ്ട്. എല്ലാ പ്ലാറ്റ്ഫോമുകളിലും ലോഗിൻ ചെയ്യുമ്പോൾ പാസ്‌വേഡ് മറന്നാൽ ഫോർഗോട്ട് പാസ്‌വേഡ് എന്ന ഓപ്ഷനിലൂടെ ലോഗിൻ ചെയ്യാൻ സാധിക്കും.

 

ഫോർഗോട്ട് പാസ്‌വേഡ്

ഫോർഗോട്ട് പാസ്‌വേഡ് ക്ലിക്ക് ചെയ്ത് വീണ്ടും പാസ്‌വേഡ് സെറ്റ് ചെയ്യുക എന്ന ബുദ്ധിമുട്ടുള്ള കാര്യമാണ്. പലപ്പോഴും നമ്മൾ ലോഗിൻ ചെയ്യാൻ ഉപയോഗിച്ച ഫോൺ നമ്പർ ഇതിനായി ആവശ്യമായി വരും. ഇത് കൈയ്യിൽ ഇല്ലെങ്കിൽ പാസ്‌വേഡ് ഇല്ലാതെ അക്കൌണ്ട് ആക്സസ് ചെയ്യാൻ സാധിക്കുകയില്ല. എന്നാൽ ഇനി നിങ്ങൾ പാസ്‌വേഡ് മറന്നുപോയാലും എളുപ്പം അവ ലഭിക്കും. ഫോർഗോട്ട് പാസ്‌വേഡ് ഓപ്ഷൻ ക്ലിക്ക് ചെയ്യാതെ തന്നെ നമുക്ക് ജിമെയിൽ അക്കൌണ്ടിലേക്ക് ആക്സസ് നേടാം. ഇതിനായി ഗൂഗിൾ ക്രോം ആണ് നമ്മളെ സഹായിക്കുന്നത്.

ഗൂഗിൾ മാപ്സിൽ പാർക്കിങ് സ്പോട്ടുകൾ സേവ് ചെയ്യുന്നതെങ്ങനെഗൂഗിൾ മാപ്സിൽ പാർക്കിങ് സ്പോട്ടുകൾ സേവ് ചെയ്യുന്നതെങ്ങനെ

അക്കൗണ്ട് ഐഡി

നിങ്ങളുടെ എല്ലാ അക്കൗണ്ട് ഐഡികളും പാസ്‌വേഡുകളും കാണിക്കുന്ന ഒരു സെറ്റിങ്സ് ഗൂഗിൾ ക്രോം നൽകുന്നുണ്ട്. ഈ ഫീച്ചറിനെ ഓട്ടോഫിൽ എന്നാണ് വിളിക്കുന്നത്. ഈ ഓപ്‌ഷൻ ഉപയോഗിച്ച് മറന്ന് പോയ പാസ്‌വേഡോ ഐഡിയോ വീണ്ടും കാണമെങ്കിൽ നിങ്ങളുടെ ഐഡിയും പാസ്‌വേഡും നിങ്ങൾ നേരത്തെ ബ്രൗസറിൽ സേവ് ചെയ്‌തിരിക്കണം. ഓട്ടോഫിൽ ഫീച്ചർ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും നിങ്ങൾക്ക് മറന്ന് പോയ പാസ്‌വേഡ് ഗൂഗിൾ ക്രോം വഴി എങ്ങനെ കണ്ടെത്താമെന്നും നോക്കാം.

പാസ്‌വേഡ് കണ്ടെത്താം
 

പാസ്‌വേഡ് കണ്ടെത്താം

• നിങ്ങളുടെ ഡെസ്‌ക്‌ടോപ്പിലോ മൊബൈൽ ഫോണിലോ ക്രോം ബ്രൗസർ തുറക്കുക.

• വെബ്‌സൈറ്റിന്റെ വലത് കോണിൽ, നിങ്ങൾക്ക് സെറ്റിങ്സ് ഓപ്ഷൻ കാണാം. അതിൽ ക്ലിക്ക് ചെയ്യുക.

• സ്ക്രീനിന്റെ അങ്ങേയറ്റത്തെ ഇടത് മൂലയിൽ കാണിച്ചിരിക്കുന്ന ഓട്ടോഫിൽ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

• ആദ്യ ഓപ്ഷനായ പാസ്‌വേഡ്സ് എന്നതിൽ ക്ലിക്ക് ചെയ്യുക.

• ക്രോമിൽ സേവ് ചെയ്തിട്ടുള്ള എല്ലാ അക്കൗണ്ട് പാസ്‌വേഡുകളും ഇവിടെ കാണാൻ കഴിയും.

ഫേസ്ബുക്കിൽ 3ഡി അവതാറുകൾ സൃഷ്ടിക്കുന്നതെങ്ങനെ?ഫേസ്ബുക്കിൽ 3ഡി അവതാറുകൾ സൃഷ്ടിക്കുന്നതെങ്ങനെ?

പാസ്‌വേഡ് വിസിബിലിറ്റി

ഇനി നിങ്ങൾക്ക് പാസ്‌വേഡ് വിസിബിലിറ്റി എന്ന ഐക്കണിൽ ക്ലിക്കുചെയ്‌ത ശേഷം ത്രീ ഡോട്ടുകളിലോ ഹോട്ട്-ഡോഗ് മെനുവിലോ ക്ലിക്ക് ചെയ്‌ത് നിങ്ങൾ മറന്ന ഐഡിയും പാസ്‌വേഡും കോപ്പി ചെയ്യാൻ സാധിക്കും. നിങ്ങൾ മുമ്പ് ക്രോമിൽ പാസ്‌വേഡ് സേവ് ചെയ്തിട്ടില്ലെങ്കിൽ അക്കൗണ്ടിലേക്കുള്ള ആക്‌സസ് വീണ്ടെടുക്കാനുള്ള ഏക മാർഗം അത് റീ സെറ്റ് ചെയ്യുക എന്നതാണ്. ഇതിനായി ഫോൺ നമ്പരിലേക്ക് വരുന്ന ഒടിപി ഉപയോഗിക്കാവുന്നതാണ്.

ജിമെയിലിലെ അനാവശ്യ മെയിലുകൾ ഒറ്റയടിക്ക് ഡിലീറ്റ് ചെയ്യാം

ജിമെയിലിലെ അനാവശ്യ മെയിലുകൾ ഒറ്റയടിക്ക് ഡിലീറ്റ് ചെയ്യാം

നിങ്ങളുടെ ജിമെയിൽ ഇൻബോക്സിലെ അനാവശ്യ ഇമെയിലുകൾ ഓരോന്നും ഡിലീറ്റ് ചെയ്തുകൊണ്ടിരിക്കുക എന്നത് എളുപ്പമുള്ള പണിയല്ല. ഇത്തരം അവസരങ്ങളിൽ ഉപയോഗിക്കാൻ പ്രത്യേക സംവിധാനം തന്നെ ജിമെയിൽ നൽകുന്നുണ്ട്. ആവശ്യമില്ലാത്ത മെസേജുകൾ ഒറ്റയടിക്ക് ഡീലീറ്റ് ചെയ്യുന്നത് എങ്ങനെയാണ് എന്ന് നോക്കാം.

ആപ്പിൾ എയർപോഡ്സ് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുമായി കണക്റ്റ് ചെയ്യുന്നതെങ്ങനെആപ്പിൾ എയർപോഡ്സ് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുമായി കണക്റ്റ് ചെയ്യുന്നതെങ്ങനെ

ഇമെയിൽ

• ജിമെയിൽ ഓപ്പൺ ചെയ്യുക, നിങ്ങളുടെ ഇമെയിൽ ഐഡിയും പാസ്‌വേഡും നൽകുക.

• ഇൻബോക്സിലേക്ക് പോയാൽ സോഷ്യൽ മീഡിയയിൽ നിന്നുള്ള മെയിലുകൾക്കും പ്രമോഷണൽ ഇമെയിലുകൾക്കുമായി പ്രത്യേക ടാബുകൾ കാണാം ഇവയെല്ലാം മിക്കപ്പോഴും അനാവശ്യമായിരിക്കും.

• നിങ്ങൾ ഡിലീറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന മെയിലുകൾ പ്രമോഷണൽ ആയാലും സോഷ്യൽ ആയാലും അവയുടെ ടാബ് ഓപ്പൺ ചെയ്യുക.

• സെലക്ട് ഓൾ ഓപ്ഷൻ നോക്കുക, അത് മുകളിൽ ഇടതുവശത്തുള്ള ഒരു ബോക്സാണ്.

• "ഡിലീറ്റ് ഓൾ ഫ്രം ദാറ്റ് കാറ്റഗറി" എന്ന ഒരു ഓപ്ഷൻ കാണാം

• ഈ ഓപ്ഷൻ തിരഞ്ഞെടുക്കുക.

• ഡിലീറ്റ് ഓപ്ഷൻ സ്ഥിരീകരിക്കാൻ ഓകെ ക്ലിക്കുചെയ്യുക, ഇമെയിലുകൾ ഇല്ലാതാക്കാൻ കുറച്ച് സമയമെടുത്തേക്കാം.

Best Mobiles in India

English summary
We can recover the forgotten Gmail account password without using Forgot Password option. Google Chrome is helping us with this.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X