വാട്ട്‌സ്ആപ്പിൽ ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്യ്തിട്ടുണ്ടോയെന്ന് എങ്ങനെ കണ്ടെത്താം?

|

ഏവരുടെയും പ്രിയപ്പെട്ട മെസ്സഞ്ചർ ആപ്പാണ് വാട്ട്‌സ്ആപ്പ്. നിങ്ങളുടെ കോൺടാക്റ്റിൽ വരുന്ന ആരെങ്കിലും നിങ്ങളുടെ നമ്പർ ഏതെങ്കിലും കാരണവശാൽ ബ്ലോക്ക് ചെയ്താൽ പിന്നെ നിങ്ങൾക്ക് ആ കോൺടാക്റ്റിലേക്ക് മെസ്സേജ് അയക്കാനോ, നിങ്ങളുടെ സ്റ്റാറ്റസ് കാണണോ ഒന്നും തന്നെ സാധിക്കില്ല. നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് അറിയുവാനുള്ള ഫീച്ചറുകളൊന്നും വാട്ട്‌സ്ആപ്പ് ഇതുവരെ അവതരിപ്പിച്ചിട്ടുമില്ല. എന്നാൽ നിങ്ങളെ ആരെങ്കിലും വാട്ട്‌സ്ആപ്പിൽ ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ ചില കാര്യങ്ങൾ നിങ്ങളെ സഹായിക്കും. അത്തരത്തിലുള്ള കാര്യങ്ങൾ ഏതൊക്കെയാണെന്നാണ് ഇന്നിവിടെ നമ്മൾ ചർച്ച ചെയ്യുന്നത്.

 

വാട്ട്‌സ്ആപ്പിൽ ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്യ്തിട്ടുണ്ടോയെന്ന് എങ്ങനെ കണ്ടെത്താം?

ലാസ്റ്റ് സീൻ/ ഓൺലൈൻ

ലാസ്റ്റ് സീൻ/ ഓൺലൈൻ

  • നിങ്ങളുടെ കോൺടാക്റ്റിൽ വരുന്ന ഒരാളുടെ വാട്ട്‌സ്ആപ്പ് ചാറ്റ് തുറക്കുമ്പോൾ അയാളുടെ പേരിൻറെ അടുത്ത് 'ലാസ്റ്റ് സീൻ' സമയം അല്ലെങ്കിൽ 'ഓൺലൈൻ' എന്നിങ്ങനെയുള്ള സൂചകങ്ങൾ ദൃശ്യമാകുന്നില്ലെങ്കിൽ അത് നിങ്ങളെ ബ്ലോക്ക് ചെയ്യ്തത് കൊണ്ടായിരിക്കും. എന്നാൽ, ഈ ഒരു സൂചന കൊണ്ട് മാത്രം നിങ്ങൾ ബ്ലോക്ക് ചെയ്യപ്പെട്ടുവെന്ന കാര്യം ഉറപ്പിക്കാനാവില്ല. ''ലാസ്റ്റ് സീൻ' സെറ്റിങ്സിൽ മാറ്റം വരുത്തിയാലും ലാസ്റ്റ് സീൻ സമയം അല്ലെങ്കിൽ ഓൺലൈൻ കാണിക്കണമെന്നില്ല.
  • കൂടുതൽ വായിക്കുക: ആപ്പിൾ ഐഫോൺ 13 മോഡലുകൾ പുറത്തിറങ്ങുക റിവേഴ്സ് വയർലെസ് ചാർജിങ് സപ്പോർട്ടുമായി

    പ്രൊഫൈൽ ഫോട്ടോ

    പ്രൊഫൈൽ ഫോട്ടോ

    • നിങ്ങളുടെ കോൺടാക്റ്റിൽ ആരെങ്കിലും വാട്ട്‌സ്ആപ്പിൽ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ ആ വ്യക്തിയുടെ പ്രൊഫൈൽ ഫോട്ടോ കാണുവാൻ സാധിക്കില്ല. ചിലപ്പോൾ, ആ വ്യക്തി ബ്ലോക്ക് ചെയ്യുമ്പോൾ എന്തായിരുന്നു പ്രൊഫൈൽ ഫോട്ടോ അത് തന്നെ മാറ്റമില്ലാതെ തുടരും. ഈ സൂചനകൾ നിങ്ങൾക്ക് അറിയുവാൻ സാധിക്കുന്നെങ്കിൽ ഒരു പക്ഷെ ആ വ്യക്തി നിങ്ങളെ ബ്ലോക്ക് ആക്കിയിരിക്കും.
    • സന്ദേശം അയക്കുമ്പോൾ ഉണ്ടാകുന്ന തടസം
       

      സന്ദേശം അയക്കുമ്പോൾ ഉണ്ടാകുന്ന തടസം

      • നിങ്ങളെ ബ്ലോക്ക് ചെയ്യ്തതായി സംശയിക്കുന്ന വ്യക്തിയുടെ വാട്ട്‌സ്ആപ്പ് ചാറ്റ് ബോക്‌സിൽ മെസ്സേജ് അയച്ചാൽ ഒരു ടിക് മാർക്ക് മാത്രമേ കാണിക്കൂകയുള്ളു. അതായത് നിങ്ങളുടെ സന്ദേശം സെൻറ് ആയിട്ടുണ്ട്, പക്ഷെ 'ഡബിൾ ടിക്ക്' മാർക്ക് വരാത്തതുകൊണ്ട്‌ ഡെലിവർ ആയിട്ടില്ല എന്നർത്ഥം. നിങ്ങൾ അയക്കുന്ന എല്ലാ സന്ദേശങ്ങളും ഇപ്പോഴും ''ഒറ്റ ടിക്ക്' മാത്രമാണ് കാണിക്കുന്നതെങ്കിൽ ആ വ്യക്തി നിങ്ങളെ ബ്ലോക്ക് ചെയ്തതായിരിക്കാം.
      • സിനിമ ചിത്രീകരണത്തിന് ഏറ്റവും മികച്ച ക്യാമറ സ്മാർട്ഫോണുകൾസിനിമ ചിത്രീകരണത്തിന് ഏറ്റവും മികച്ച ക്യാമറ സ്മാർട്ഫോണുകൾ

        വാട്ട്‌സ്ആപ്പ് കോൾ ചെയ്യാൻ കഴിയില്ല

        വാട്ട്‌സ്ആപ്പ് കോൾ ചെയ്യാൻ കഴിയില്ല

        • നിങ്ങളെ ബ്ലോക്ക് ചെയ്യ്തതായി സംശയിക്കുന്ന വ്യക്തിയ്ക്ക് വാട്ട്‌സ്ആപ്പ് കോൾ ചെയ്യുക. കോൾ കണക്റ്റ് ആവുന്നില്ലെങ്കിൽ മിക്കവാറും ആ വ്യക്തി നിങ്ങളെ ബ്ലോക്ക് ചെയ്തതായിരിക്കാം. 
        • വാട്ട്‌സ്ആപ്പിൽ ഒരു ഗ്രൂപ്പ് ഉണ്ടാക്കുക

          വാട്ട്‌സ്ആപ്പിൽ ഒരു ഗ്രൂപ്പ് ഉണ്ടാക്കുക

          • നിങ്ങളെ ബ്ലോക്ക് ചെയ്തതായി സംശയിക്കുന്ന ഒരു കോൺ‌ടാക്റ്റ് ഉപയോഗിച്ച് ഒരു ഗ്രൂപ്പ് ഉണ്ടാക്കാൻ നിങ്ങൾ ശ്രമിക്കുകയാണെങ്കിൽ ആ ഗ്രൂപ്പിലെ നിങ്ങൾ‌ക്ക് നിങ്ങളുടെ കോൺടാക്റ്റ് നമ്പർ മാത്രമേ കാണുവാൻ സാധിക്കുകയുള്ളു. അതായത്, നിങ്ങളെ ബ്ലോക്ക് ചെയ്യ്തു എന്ന് സംശയിക്കുന്നയാളെ നിങ്ങൾ ഉണ്ടാക്കിയ ഗ്രൂപ്പ് അംഗങ്ങളുടെ പട്ടികയിൽ കാണുവാൻ സാധിക്കില്ല.
          •  റിയൽമി സ്മാർട്ട്ഫോണുകൾക്ക് 35 ശതമാനം വരെ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് റിയൽമി സ്മാർട്ട്ഫോണുകൾക്ക് 35 ശതമാനം വരെ വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട്

Best Mobiles in India

English summary
There are a few ways for WhatsApp users to determine whether or not someone has blocked them on the platform. Because it wants to protect its customers' privacy, WhatsApp has been vague about alerting them if they've been prohibited.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X