ആപ്പിൾ ഐഫോൺ 13 മോഡലുകൾ പുറത്തിറങ്ങുക റിവേഴ്സ് വയർലെസ് ചാർജിങ് സപ്പോർട്ടുമായി

|

ആപ്പിൾ തങ്ങളുടെ ഐഫോൺ എക്സ്, ഐഫോൺ 8, 8 പ്ലസ് മോഡലുകൾ അവതരിപ്പിച്ച 2017 മുതൽ തന്നെ ഡിവൈസുകളിൽ വയർലെസ് ചാർജിങ് സപ്പോർട്ട് നൽകാൻ ആരംഭിച്ചിരുന്നു. ഇതിന് ശേഷം പുറത്തിറങ്ങിയ എല്ലാ ഐഫോൺ മോഡലുകളും വയർലെസ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നവയാണ്. പുറത്തിറങ്ങാൻ പോകുന്ന ഐഫോൺ 13 സീരിസിലെ മോഡലുകളിൽ ഈ ഫീച്ചർ ഉണ്ടായിരിക്കുമെന്നാണ് സൂചനകൾ. ഇത് ഐഫോൺ സാങ്കേതികവിദ്യയുടെ പുതിയ ചുവടുവെപ്പായിരിക്കും.

മാഗ്‌സേഫ് സാങ്കേതികവിദ്യ

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 12 സീരീസിലെ ആപ്പിളിന്റെ പുതിയ മാഗ്‌സേഫ് സാങ്കേതികവിദ്യ റിവേഴ്‌സ് ചാർജിങിന് കഴിയുന്നതാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എങ്കിലും ഫോണുകൾ പുറത്തിറങ്ങിയപ്പോൾ റിവേഴ്സ് ചാർജിങ് സപ്പോർട്ട് ഉണ്ടായിരുന്നില്ല. ഐഫോൺ 13 സീരിസിലെ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് വയർലെസ് ഇയർബഡുകൾ പോലുള്ള ഡിവൈസുകൾ ചാർജ് ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നത്.

ഡ്രോണുകളെ തടയുന്ന ആന്റി ഡ്രോൺ സംവിധാനം വികസിപ്പിക്കാനൊരുങ്ങി പോലീസ്ഡ്രോണുകളെ തടയുന്ന ആന്റി ഡ്രോൺ സംവിധാനം വികസിപ്പിക്കാനൊരുങ്ങി പോലീസ്

ചാർജിങ് സംവിധാനം

സാംസങ് ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ ഇതിനകം തന്നെ തങ്ങളുടെ ഡിവൈസുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ വയർലസ് റിവേഴ്സ് ചാർജിങ് സംവിധാനം അടുത്ത തലമുറയിലെ ഐഫോണുകളിലും ഉടൻ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐഫോൺ 12 സീരീസിൽ ചേർത്ത മാഗ് സേഫ് വയർലെസ് ചാർജിങ് കോയിലിൽ ചില മാറ്റങ്ങൾ വരുത്തിയായിരിക്കും പുതിയ ഡിവൈസിൽ ഉപയോഗിക്കുക എന്നും ഈ സംവിധാനം റിവേഴ്സ് ചാർജിങ് സപ്പോർട്ട് ചെയ്യുമെന്നുമാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.

മാഗ് സേഫ്
 

ഐഫോൺ 12 സീരീസിലുള്ള ആപ്പിൾ മാഗ്നറ്റിക് വയർലെസ് ചാർജിങ് സംവിധാനത്തിലുള്ള മാഗ് സേഫ് ഉപയോഗിച്ച് ഐഫോൺ 12 ബാറ്ററി 15W വരെ വേഗതയിൽ ചാർജ് ചെയ്യാൻ സാധിക്കും. 2021ൽ പുറത്തിറങ്ങുന്ന ഐഫോൺ മോഡലുകൾക്ക് അൽപ്പം വലിയ കോയിലുകൾ ഉണ്ടായിരിക്കുമെന്നാണ് സൂചനകൾ. ഇത് അല്പം കൂടി വേഗത്തിൽ ചാർജ് ചെയ്യാൻ സഹായിക്കും. ഐഫോൺ 13 സീരിസിൽ റിവേഴ്‌സ് വയർലെസ് ചാർജിങ് ഉൾപ്പെടുത്തിയാൽ തന്നെ ഇത് വയർലെസ് ചാർജിംഗ് കേസുകളുള്ള എയർപോഡുകൾ, ആപ്പിൾ വാച്ച് എന്നിവയിൽ മാത്രമായിരുക്കും ഉപയോഗിക്കാൻ സാധിക്കുക.

108 എംപി ക്യാമറയുള്ള ഇന്ത്യയിലെ കിടിലൻ സ്മാർട്ട്ഫോണുകൾ108 എംപി ക്യാമറയുള്ള ഇന്ത്യയിലെ കിടിലൻ സ്മാർട്ട്ഫോണുകൾ

ഐഫോൺ 13

ഐഫോൺ 13 മോഡലുകളുടെ ബാറ്ററി ശേഷി ആപ്പിൾ വർദ്ധിപ്പിക്കുന്നതായും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ടോപ്പ് എൻഡ് മോഡലായ ഐഫോൺ 13 പ്രോ മാക്സിൽ ഐഫോൺ 12 പ്രോ മാക്‌സിലെ 3,687 എംഎഎച്ച് ബാറ്ററിക്ക് പകരം 4,352 എംഎഎച്ച് ബാറ്ററി ഉണ്ടായിരിക്കും. ഐഫോൺ 13, ഐഫോൺ 13 പ്രോയ്ക്ക് എന്നിവയിൽ 3,095 എംഎഎച്ച് ബാറ്ററി ഉണ്ടായിരിക്കും. ഐഫോൺ 13 മിനി 2,406 എംഎഎച്ച് ബാറ്ററിയുമായിട്ടായിരിക്കും വരുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

120Hz OLED ഡിസ്‌പ്ലേ

ഐഫോണിന്റെ പുതിയ സീരിസിലെ പ്രോ മോഡലുകളിലെ 120Hz OLED ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്നാണ് സൂചനകൾ. മറ്റ് ഐഫോൺ 13 മോഡലുകൾ 60 ഹെർട്സ് ഡിസ്പ്ലെയുമായിട്ടായിരിക്കും വരുന്നത്. ഡിസ്പ്ലേ വലുപ്പം ഒന്നുതന്നെയാണെങ്കിലും കഴിഞ്ഞ വർഷത്തെക്കാൾ 33 ശതമാനം ചെറിയ നോച്ചായിരിക്കും ഡിവൈസിൽ ഉണ്ടാവുക. ഐഫോൺ 13ൽ ആഫെയ്‌സ് ഐഡി സെൻസറുകളും ഓൾവേയ്സ് ഓൺ ഡിസ്‌പ്ലേയും ഉണ്ടായിരിക്കുമെന്നും സൂചനകൾ ഉണ്ട്. ഈ ഡിവൈസുകളിലെ ക്യാമറ ബമ്പ് ഐഫോൺ 12 പ്രോയേക്കാൾ വലുതായിരിക്കുമെന്നും പറയപ്പെടുന്നു. വരും ദിവസങ്ങളിൽ ഈ ഡിവൈസുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് വരും.

മണിക്കൂറകൾക്കുള്ളിൽ ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിമിന് 10 മില്ല്യൺ ഡൌൺലോഡ്സ്മണിക്കൂറകൾക്കുള്ളിൽ ബാറ്റിൽഗ്രൌണ്ട്സ് മൊബൈൽ ഇന്ത്യ ഗെയിമിന് 10 മില്ല്യൺ ഡൌൺലോഡ്സ്

Best Mobiles in India

English summary
Reports suggest that Apple's upcoming iPhone 13 series models will have a reverse wireless charging support.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X