10 ജിബി 4ജി ഡാറ്റ: 93 രൂപയ്ക്ക് ജിയോയില്‍ നിന്നും എങ്ങനെ ലഭിക്കും?
റിലയന്‍സ് ജിയോ സിമ്മിനു വേണ്ടി ഇപ്പോഴും വന്‍ തിരക്കാണ് റിലയന്‍സ് ഡിജിറ്റല്‍ സ്‌റ്റോറുകളില്‍. 4ജി സേവനത്തിനു പുറമേ ജിഗാഫൈബര്‍ ബ്രോഡാബാന്‍ഡ് സേവനം തുടങ്ങാനുളള പ്ലാനിലാണ് ജിയോ കമ്പനി.
ഈ വര്‍ഷം അവസാനം വരെ സൗജന്യ 4ജി ഡാറ്റയും അണ്‍ലിമിറ്റഡ് സേവനവും നല്‍കുന്ന ജിയോയുടെ വെല്‍ക്കം ഓഫറാണ് ആരേയും ആകര്‍ഷിക്കുന്നത്.
ഇതു കൂടാതെ ഒട്ടനവധി ഓഫറുകളും നല്‍കുന്നുണ്ട്. റിലയന്‍സ് ജിയോയില്‍ 10ജിബി 4ജി ഡാറ്റ 93 രൂപയ്ക്ക് എങ്ങനെ ലഭിക്കുമെന്നു നോക്കാം.

റിലയല്‍സ് കമ്മ്യൂണിക്കേഷന്‍സ് ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ പ്രയോജനപ്പെടുത്താന്‍ യോഗ്യരാണ്.
റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് CDMA സേവനം ഉപയോഗിക്കുന്നവര്‍ക്ക് ഈ സേവനം ലഭ്യമാണ്.

10ജിബി 4ജി ഡാറ്റ 93 രൂപയ്ക്ക്
ആര്‍കോം സിഡിഎംഎ (RCom CDMA) ഉപഭോക്താക്കള്‍ക്ക് 93 രൂപയ്ക്ക് 4ജി ഡാറ്റ ഉപയോഗിക്കാവുന്നതാണ്. ഓരോ പ്രദേശം കണക്കിലെടുത്ത് ചിപ്പോള്‍ 97 രൂപയാകും ഈടാക്കുന്നത്.

90% ആര്‍കോം വരിക്കാരും 4ജി സേവനം തിരഞ്ഞെടുത്തു കഴിഞ്ഞു
ഈ ഓഫര്‍ റിലയന്‍സ് ജിയോ പ്രഖ്യാപിച്ചതിനു ശേഷം 90% ആര്‍കോം വരിക്കാനും റിലയന്‍സ് ജിയോയുടെ 4ജി സേവനം തിരഞ്ഞെടുത്തു കഴിഞ്ഞു.

ഏറ്റവും ചിലവു കുറഞ്ഞ 4ജി ഡാറ്റ
റിലയല്‍സ് ജിയോയുടെ ഏറ്റവും ചിലവു കുറഞ്ഞ സേവനമാണ് 10ജിബി 4ജി ഡാറ്റ 93 രൂപയ്ക്ക് ലഭിക്കുന്നത്.

ഡിഡിഎംഎ (CDMA ) സേവനം വിപുലീകരിക്കാന്‍ തീരുമാനം
റിലയന്‍സ് രാജ്യത്തുടനീളം CDMA സേവനം ആരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ട്. കൂടുതല്‍ ഉപഭോക്താക്കള്‍ ഈ പദ്ധതിയിലേയ്ക്ക് വരുമെന്നു പ്രതീക്ഷിക്കുന്നു.



Click it and Unblock the Notifications








