200% ജിയോ നെറ്റ്‌വര്‍ക്കിന്റെ സ്പീഡ് കൂട്ടാന്‍ 6 വഴികള്‍!

Written By:

റിലയന്‍സ് ജിയോ വിപണിയില്‍ ഇറങ്ങിയപ്പോള്‍ ലൈഫ് മൊബൈലില്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുമായിരുളളൂ, എന്നാല്‍ ഇപ്പോള്‍ ഇത് മിക്ക ഫോണുകളിലും ഉപയോഗിക്കാം എന്നായി. ജിയോയുടെ നെറ്റ്‌വര്‍ക്ക് സ്പീഡ് 10 മുതല്‍ 20 Mbps വരെയാണ്.

നിങ്ങളുടെ വാട്ട്‌സാപ്പ് പ്രൊഫൈല്‍ മറ്റുളളവര്‍ സന്ദര്‍ശിച്ചോ എന്ന് എങ്ങനെ അറിയാം?

റിലയന്‍സ് ജിയോ സിം ഇപ്പോള്‍ അനേകം ഉപഭോക്താക്കള്‍ ഉപയോഗിക്കുന്നു. ഒടുവില്‍ അതിന്റെ ഡൗണ്‍ലോഡ് അപ്‌ലോഡ് സ്പീഡ് കുറയുന്നതായി കാണുന്നു, അതായത് 150 മുതല്‍ 500 kbps വരെയാകുന്നു.

ജിയോ കണക്ടിവിറ്റിയില്‍ പ്രശ്‌നം നേരിടുന്ന ഉപഭോക്താക്കള്‍ക്ക് ചില തന്ത്രങ്ങളിലൂടെ 4ജി കണക്ടിവിറ്റിയുടെ സ്പീഡ് കൂട്ടാന്‍ സാധിക്കുന്നതാണ്. അത് എങ്ങനെയാണെന്നു നോക്കാം....

ഇന്റര്‍നെറ്റ് ഇല്ലാതെ വാട്ട്‌സാപ്പ് എങ്ങനെ ഉപയോഗിക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എപിഎന്‍ ക്രമീകരണങ്ങള്‍ മാറ്റുക

അതിനായി താഴെ പറയുന്ന രീതികള്‍ ചെയ്യേണ്ടതാണ്,

. സെറ്റിങ്ങ്‌സില്‍ പോകുക
. മൊബൈല്‍ നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുക്കുക
. LTE നെറ്റ്‌വര്‍ക്ക് തിരഞ്ഞെടുത്ത്, ബാക്ക് ബട്ടണ്‍ പ്രസ് ചെയ്യുക.
. ആക്‌സസ്സ് പോയിന്റ് നെയിം (APN) തിരഞ്ഞെടുക്കുക.
. സ്‌ക്രോള്‍ ചെയ്ത് 'APN Protocol' മാറ്റി IPv4/IPv6 എന്നാക്കുക
. വീണ്ടും സ്‌ക്രോള്‍ ചെയ്ത് 'Bearer'എന്ന ഓപ്ഷന്‍ തുരഞ്ഞെടുത്ത് LTE സെലക്ട് ചെയ്യുക.
. എല്ലാ സെറ്റിങ്ങ്‌സും സേവ് ചെയ്യുക.
. ഇനി ഡാറ്റ കണക്ഷന്‍ ടേണ്‍ ഓണ്‍ ചെയ്ത്, നെറ്റ്‌വര്‍ക്ക് സ്പീഡ് ചെക്ക്‌ചെയ്യാം.

 

റൂട്ട് ചെയ്ത ഫോണുകളില്‍

3G/4G സ്പീഡ് ഒപ്റ്റിമൈസര്‍ എപികെ (Speed Optimizer apk) നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുക.
. 'Apply Tweak' എന്നതില്‍ ക്ലിക്ക് ചെയ്യുക.
. ഇനി ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്താല്‍ സ്പീഡ് കൂടുന്നതായി കാണാം.

റൂട്ട് ചെയ്യാത്ത ഫോണില്‍ വിപിഎന്‍ ഉപയോഗിക്കുക

. അതിനായി 'Snap VPN' പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക. ഈ ആപ്പ് ഫ്രീയായി ലഭിക്കുന്നതാണ്.
. ഈ ആപ്സ്സില്‍ നിന്നും നിങ്ങള്‍ക്ക് പല രാജ്യങ്ങളുടേയും സിഗ്നല്‍ ബലം കാണാവുന്നതാണ്.
. ഇതിന്‍ നിന്നും സിഗ്നല്‍ ബലം കൂടിയ രാജ്യം തിരഞ്ഞെയുക്കാം.
. ആദ്യ ശ്രമത്തില്‍ തന്നെ ഇത് കണക്ടാകാന്‍ ബുദ്ധിമുട്ടായിരിക്കും. അതിനാല്‍ വീണ്ടും ചെയ്യുക.
. ഒരിക്കല്‍ കണക്ടായതിനു ശേഷം ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത് പരിശോധിക്കാവുന്നതാണ്.

LTE ബാന്‍ഡ് മാറ്റുക

. അതിനായി LTE എഞ്ചിനീയറിങ്ങ മോഡ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക. നിങ്ങള്‍ക്ക് USSD കോഡ് അറിയാമെങ്കില്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ട ആവശ്യം ഇല്ല.
. 2300 MHz ഉപയോഗിച്ച് LTE ബാന്‍ഡ് 40 യിലേയ്ക്കു മാറ്റുക.
. എല്ലാ മാറ്റങ്ങളും സേവ് ചെയ്യുക.
. ഇനി ഇന്റര്‍നെറ്റ് സ്പീഡ് കൂടുന്നതാണ്.

സര്‍വ്വര്‍ നെയിം മാറ്റി കൊടുക്കുക

. അതിനായി APN സെറ്റിങ്ങ്സ്സില്‍ പോയി സ്‌ക്രോള്‍ ചെയ്യുക.
. അവിടെ സെര്‍വര്‍ ഓപ്ഷനില്‍ www.google.com എന്നു നല്‍കി സെറ്റിങ്ങ്‌സ് സേവ് ചെയ്യുക.
. ഇനി ഇന്റര്‍നെറ്റ് കണക്ട് ചെയ്ത് സ്പീഡ് പരിശോധിക്കുക.

ബെയറര്‍ സെറ്റിങ്ങ്‌സ് (Bearer Settings)

സ്‌റ്റോക്ക് ആന്‍ഡ്രോയിഡില്‍ (Stock Android) റണ്‍ ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമേ ഇത് പ്രവര്‍ത്തിക്കൂ.

. ഓപ്പണ്‍ സെറ്റിങ്ങ്‌സ് > മോര്‍ > സെല്ലുലാര്‍ നെറ്റ്‌വര്‍ക്ക്‌സ്
. ഇവിടെ നിങ്ങള്‍ക്ക് JioNet as an existing APN എന്നു കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.
. അപ്പോള്‍ 'Bearer unspecified' എന്ന ഓപ്ഷന്‍ കാണാം.
. അതില്‍ LTE എന്നാക്കി സേവ് ചെയ്യുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റിലയന്‍സ് ജിയോ 4ജി ടവര്‍ സിഗ്നല്‍ നിങ്ങളുടെ പ്രദേശത്ത് ഉണ്ടോ?

English summary
Prior to the commercial availability, the Reliance Jio service was available only to specific users such as LYF phone users.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot