ജിയോ സിം കാര്‍ഡ് ലഭിക്കാന്‍ നിങ്ങള്‍ യോഗ്യരാണോ?

Written By:

റിലയല്‍സ് ജിയോ 4ജി ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയിട്ട് തികച്ചും ഒരു മാസം പോലും ആയില്ല. ഇന്ത്യന്‍ ടെലികോം മേഖലയില്‍ വന്‍ ഭൂകമ്പം സൃഷ്ടിക്കുകയാണ് ജിയോ ഇപ്പോള്‍, കാരണം അതിന്റെ ആകര്‍ഷകമായ ഓഫറുകളായ ഫ്രീ വോയിസ് കോളും മെസേജിങ്ങ് ഓഫറുമൊക്കെയാണ്.

ജിയോ സിം ഇഫക്റ്റുകള്‍: ഫോണ്‍ ഓവര്‍ ഹീറ്റിങ്ങ്, ശരിയാണോ?

ജിയോ സിം കാര്‍ഡ് ലഭിക്കാന്‍ നിങ്ങള്‍ യോഗ്യരാണോ?

എന്നാല്‍ ഇപ്പോള്‍ ഒരോ ദിവസം കഴിയുന്തോറും ജിയോ പുതിയ പുതിയ സവിശേഷതകളാണ് കൊണ്ടു വരുന്നത്. ജിയോ സിം ആക്ടിവേഷനെ അടിസ്ഥാനമാക്കി ആപ്ലിക്കേഷന്‍ നിഷേധിക്കുന്നു എന്ന പരാതിയും ഇതിനിടയില്‍ കേള്‍ക്കുന്നുണ്ട്.

ജിയോ 4ജി വിജയിക്കാന്‍ 7 കാരണങ്ങള്‍!

നിങ്ങള്‍ ഒരു പുതിയ ജിയോ സിമ്മിന് അപേക്ഷിക്കുമ്പോള്‍ എന്തെക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നു പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആധാര്‍ കാര്‍ഡില്‍ ലോക്കല്‍ അഡ്രസ്സ് ആയിരിക്കണം

പലര്‍ക്കു അറിയാത്ത ഒരു കാര്യമാണിത്. നിങ്ങള്‍ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ നിങ്ങള്‍ അവിടുത്തെ റെസിഡന്റ് അല്ലെങ്കില്‍ eKYC നിയമപ്രകാരം നിങ്ങളുടെ ആപ്ലിക്കേഷന്‍ നിഷേധിക്കുന്നതാണ്.

അതായത് നിങ്ങളള്‍ ബംഗലൂരുവില്‍ താമസിക്കുകയും എന്നാല്‍ നിങ്ങളുടെ ആധാര്‍ അഡ്രസ്സ് കേരളത്തിലേതുമായാല്‍ നിങ്ങള്‍ക്ക് ജിയോ സിം ലഭിക്കുന്നതല്ല. കാരണം ആധാര്‍ അഡ്രസ്സ് നിങ്ങളുടെ സ്വന്തം സ്ഥലമായ കേരളത്തിലേതായിരിക്കും.

(ചില സ്‌റ്റോറുകളില്‍ മാത്രമായിരിക്കും ഈ നിയമം)

 

മറ്റുളള രാജ്യങ്ങളിലെ ഉപഭോക്താക്കളാണോ?

നിങ്ങള്‍ മറ്റുളള രാജ്യത്തുളളരാണെങ്കില്‍ ജിയോ സിം പെട്ടന്നു കിട്ടാന്‍ സാധിക്കില്ല. അതിനായി നിങ്ങള്‍ പ്രൂഫ്- ഓഫ്-അഡ്രസ് (POA), പ്രൂഫ്-ഓഫ്- ഐഡന്റിറ്റി (POI) എന്നിവയുമായി റിലയന്‍സ് ഡിജിറ്റല്‍ സ്‌റ്റോറിന്റെ മുന്നില്‍ ക്യൂ നില്‍ക്കേണ്ടി വരുന്നതാണ്. എന്നാല്‍ എല്ലാ വിശദാംശങ്ങളും കൃത്യമാണെന്ന് ഉറപ്പു വരുത്തുകയും വേണം.

പോര്‍ട്ടിങ്ങിന് 90 ദിവസത്തെ വ്യത്യാസം വേണം

നിങ്ങള്‍ പുതിയ റിലയന്‍സ് ജിയോ സിമ്മിന് അപേക്ഷിക്കാതെ പഴയ നമ്പര്‍ തന്നെ നിലനില്‍ത്താര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടിങ്ങ് (MNP) ആണ് ഏറ്റവും ഉചിതം.

എന്നാല്‍ പല ഉപഭോക്താക്കള്‍ക്കും ഇതറിയില്ല, അതായത് ഒരു പ്രാവശ്യത്തെ പോര്‍ട്ടിങ്ങ് കഴിഞ്ഞാല്‍ ഇനി 90 ദിവസം കഴിഞ്ഞാലെ അടുത്ത പോര്‍ട്ടിങ്ങ് ചെയ്യാന്‍ സാധിക്കു എന്ന്. 90 ദിവസത്തില്‍ കുറവാണെങ്കില്‍ നിങ്ങളുടെ അപേക്ഷ തളളിക്കളയുന്നതാണ്.

 

തെറ്റായ ബാര്‍കോഡ് നമ്പര്‍

പുതിയ റിലയന്‍സ് ജിയോ അപേക്ഷകനാണെങ്കില്‍ MyJio Appല്‍ നിന്നും ലഭിക്കുന്ന ബാര്‍കോഡ് ഹാജരാക്കേണ്ടതാണ്. എന്നാല്‍ നിരവധി കേസുകളില്‍ ഉപഭോക്താക്കള്‍ തെറ്റായ ബാര്‍കോഡ് നല്‍കുകയും അവരുടെ അപേക്ഷ നിരസിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ ബാര്‍കോഡ് കൃത്യമായി അറിഞ്ഞിരിക്കണം.

ശരിയായ ഹാന്‍ഡ്‌സെറ്റ്

4ജി VoLTE പിന്തുണയ്ക്കുന്ന സ്മാര്‍ട്ട്‌ഫോണുകളിലായിരിക്കും ജിയോ സിം കൃത്യമായി ഉപയോഗിക്കാന്‍ സാധിക്കുന്നത്. അതായത് സാംസങ്ങ്, എല്‍ജി, മൈക്രോമാക്‌സ്, യൂ, അസ്യൂസ്, ജിയോണി, കാര്‍ബണ്‍, ലാവ, ക്‌സോളോ, പാനസോണിക്, സാന്‍സൂയ്, വീഡിയോകോണ്‍, സോണി, ടിസിഎന്‍ എന്നിവയില്‍ ജിയോ സിം ഉപയോഗിക്കാം.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ആന്‍ഡ്രോയിഡ് ഫോണില്‍ എങ്ങനെ വൈഫൈ സിഗ്നല്‍ കൂട്ടാം?

കമ്പ്യൂട്ടറിന്റെ സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ എളുപ്പ വഴികള്‍!

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

15,000 രൂപയില്‍ താഴെ: ജിയോ സിം ഉപയോഗിക്കാന്‍ അനുയോജ്യമായ സ്മാര്‍ട്ട്‌ഫോണുകള്‍!

English summary
It has been just one week since the launch of most discussed Reliance Jio 4G connection and the entire Indian Telco sector is experiencing a massive shift.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot