2ജി/3ജി സ്മാര്‍ട്ട്‌ഫോണുകളില്‍ 4ജി സിം ഉപയോഗിക്കാന്‍ സാധിക്കുമോ?

Written By:

അടുത്തകാലമായി ഇന്ത്യയില്‍ 4ജി നെറ്റ്‌വര്‍ക്ക് ഉപയോഗം വര്‍ദ്ധിച്ചു വരുകയാണ്. ഇതിനെ പിന്തുണയ്ക്കാനായി അനേകം റിപ്പോര്‍ട്ടുകളും ഉണ്ട്.

ഇപ്പോള്‍ 3ജിയുടെ വില തന്നെ 4ജിയ്ക്കും നല്‍കിയതായി നിങ്ങള്‍ കേട്ടിട്ടില്ലേ? കൂടാതെ 4ജി നെറ്റ്‌വര്‍ക്ക് വളര്‍ന്നതിനാല്‍ 4ജി സ്മാര്‍ട്ട്‌ഫോണുകലുടെ വിലയും കുത്തനെ കുറഞ്ഞു.

ആരാണ് നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ നോക്കുന്നതെന്ന് 3 മിനിറ്റില്‍ അറിയാം!

2ജി/3ജി സ്മാര്‍ട്ട്‌ഫോണുകളില്‍ 4ജി സിം ഉപയോഗിക്കാന്‍ സാധിക്കുമോ?

ഇപ്പോള്‍ വിപണിയില്‍ അനേകം 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ ഉളളതിനാല്‍ ഉപഭോക്താക്കള്‍ ആശയക്കുഴപ്പത്തിലാണ്, അതില്‍ 4ജി സിം അല്ലാതെ 2ജിയോ 3ജിയോ ഉപയോഗിക്കാമോ എന്നതില്‍.

2016ലെ കിടിലന്‍ 7ജിബി റാം സ്മാര്‍ട്ട്‌ഫോണുകള്‍!

നിങ്ങളുടെ ഈ ആശയക്കുഴപ്പം പരിഹരിക്കാനായി ഇതിനെ കുറിച്ചു കൂടുതല്‍ വ്യക്തതയിലേയ്ക്കു കടക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഏതു സിമ്മും എല്ലാ ഉപകരണത്തിലും പ്രവര്‍ത്തിക്കും

ആദ്യം നിങ്ങള്‍ മനസ്സിലാക്കേണ്ടത് 2ജി, 3ജി,4ജി ഏതു സിമ്മുമാകട്ടെ അത് എല്ലാ ഉപകരണത്തിലും പ്രവര്‍ത്തിക്കുമെന്നാണ്. നിങ്ങള്‍ക്ക് 4ജി സിം കാര്‍ഡ് 3ജി/2ജി ഫോണിലും, അതു പോലെ 2ജി/3ജി സിം കാര്‍ഡ് 4ജി ഫോണിലും ഉപയോഗിക്കാം. ഇതെല്ലാം സാധ്യമാണ്.

ഡിവൈസിനെ അടിസ്ഥാനമാക്കി ഡാറ്റ സ്പീഡ് വ്യത്യാസമായിരിക്കും

നിങ്ങള്‍ ഉപയോഗിക്കുന്ന സിം കാര്‍ഡിനേയും ഫോണിനേയും അടിസ്ഥാനമാക്കി ആയിരിക്കും ഡാറ്റ സ്പീഡ്. ഒരു 4ജി പ്രാപ്തമാക്കിയ ഉപകരണത്തില്‍ 4ജി സിം ഉപയോഗിച്ചു എന്നു കരുതി ഹൈ സ്പീഡ് ഡാറ്റ ആസ്വദിക്കാന്‍ കഴിയണമെന്നില്ല. അത് 4ജി നെറ്റ്‌വര്‍ക്കിനെ ആശ്രയിച്ചിരിക്കും.

4ജി സിമ്മിന് എല്ലാ സിഗ്നലുകളേയും സ്വീകരിക്കാന്‍ കഴിയും

4ജി സിം കാര്‍ഡിന് 2ജി, 3ജി, 4ജി എന്നീ എല്ലാ സിഗ്നലുകളേയും സ്വീകരിക്കാനുളള കഴിവുണ്ട്. നിങ്ങള്‍ ഇപ്പോള്‍ 4ജി സിം കാര്‍ഡ് 2ജി/3ജി ഫോണില്‍ ഉപയോഗിക്കുകയാണെങ്കില്‍ അതിന് 2ജി/3ജി സ്പീഡ് മാത്രമേ ലഭിക്കൂ.

അതു പോലെ 4ജി സ്മാര്‍ട്ട്‌ഫോണില്‍ സിഗ്നല്‍ സ്പീഡ് 4ജി ഡ്രോപ്പായാല്‍ 2ജി അല്ലെങ്കില്‍ 3ജി സ്പീഡായിരിക്കും ലഭിക്കുന്നത്.

 

കോള്‍ ചെയ്യുന്നതില്‍ പ്രശ്‌നം ഒന്നും തന്നെ ഇല്ല

2ജി/3ജി പിന്തുണയ്ക്കുന്ന ഡിവൈസില്‍ 4ജി സിം ഉപയോഗിച്ച് കോളുകള്‍ ചെയ്യുന്നതില്‍ യാതൊരു പ്രശ്‌നവും ഇല്ല.

4ജി സ്പീഡ് ആസ്വദിക്കാന്‍ 4ജി ഫോണ്‍ ഉപയോഗിക്കൂ

4ജി സ്പീഡ് ആസ്വദിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും 4ജി നെറ്റ്‌വര്‍ക്ക് പിന്തുണയ്ക്കുന്ന 4ജി ഫോണ്‍ തന്നെ ഉപയോഗിക്കേണ്ടതാണ്, കൂടാതെ നിങ്ങള്‍ താമസിക്കുന്ന പ്രദേശത്തും 4ജി നെറ്റ്‌വര്‍ക്ക് കവറേജ് ഉണ്ടായിരിക്കണം.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

കമ്പ്യൂട്ടറിന്റെ സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ എളുപ്പ വഴികള്‍!

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി വേഗത്തില്‍ ചാര്‍ജ്ജ് ചെയ്യാന്‍ 9 വഴികള്‍!


 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ ഐഫോണില്‍ എങ്ങനെ റിലയന്‍സ് 4ജി സിം ഉപയോഗിക്കും?

English summary
In the recent times, you can notice service providers offering 4G tariffs at the price of 3G. This is one reason that has triggered the usage of 4G.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot