നിങ്ങൾക്ക് ഇഷ്ടമുള്ള ബിഎസ്എൻഎൽ ഫാൻസി നമ്പർ ഓൺലൈനായി നേടാം

|

ഫാൻസി നമ്പരുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കാത്ത ആളുകൾ കുറവായിരിക്കും. നമുക്ക് ഇഷ്ടപ്പെട്ട നമ്പരുകളോ ഓർത്ത് വെക്കാൻ എളുപ്പമുള്ള നമ്പരുകളോ സ്വന്തം ഫോണിൽ ഉണ്ടായിരിക്കുക എന്നത് നമുക്കും ആഗ്രഹമുള്ള കാര്യമായിരിക്കും. നേരത്തെ ഫാൻസി നമ്പരുകൾ സ്വന്തമാക്കാനുള്ള കടമ്പകൾ ധാരാളമായിരുന്നു. എന്നാലിന്ന് ഓൺലൈനായി തന്നെ ഫാൻസി നമ്പരുകൾ തിരഞ്ഞെടുക്കാൻ സാധിക്കും. ഇതിനായി ഇന്ത്യയിലെ പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ സൌകര്യം ഒരുക്കുന്നുണ്ട്.

 

നമ്പർ ലഭിക്കുന്നത് എങ്ങനെ

ഇന്ത്യയിലെ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്കും പ്രീപെയ്ഡ് ഉപയോക്താക്കൾക്കും ബിഎസ്എൻഎൽ ഫാൻസി നമ്പറുകൾ നൽകുന്നു. ഉപഭോക്താക്കൾ അവർക്ക് ആവശ്യമുള്ള ഫാൻസി നമ്പർ തിരഞ്ഞെടുക്കാൻ ഇ-ലേലത്തിൽ പങ്കെടുക്കേണ്ടതുണ്ട്. ലേലത്തിന് മുമ്പ് ടെലികോം ഓപ്പറേറ്ററുടെ രജിസ്ട്രേഷൻ ആവശ്യമാണ്. ഇ-ലേലത്തിൽ പങ്കെടുത്ത് വരിക്കാർക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന വ്യത്യസ്ത പാറ്റേണുകളായി ബിഎസ്എൻഎൽ ഫാൻസി നമ്പറുകളെ തരം തിരിച്ചിരിക്കും. മറ്റേതൊരു ലേലവും പോലെ കൂടുതൽ തുക നൽകുന്ന ആളിനാണ് നമ്പർ ലഭിക്കുക.

ഫാൻസി നമ്പരുകൾ

ബി‌എസ്‌എൻ‌എൽ സൈറ്റിൽ ലഭ്യമായ വിശദാംശങ്ങൾ അനുസരിച്ച് നിങ്ങളുടെ കമ്മ്യൂണിറ്റി ഐഡന്റിറ്റി മറ്റുള്ളവരിൽ നിന്ന് ലളിതമാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു നിർദ്ദിഷ്ട ശ്രേണിയിലുള്ളതാണ് ഫാൻസി നമ്പരുകൾ. ബിഎസ്എൻഎല്ലിന്റെ ഫാൻസി നമ്പറുകൾ അവയുടെ ആവർത്തനത്തിന്റെയും പ്രാതിനിധ്യത്തിന്റെയും ക്രമം അനുസരിച്ച് വ്യത്യസ്ത പാറ്റേണുകളായി വേർതിരിച്ചിരിക്കുന്നു. ഈ പാറ്റേണുകളെ അവയുടെ അടിസ്ഥാന ലേല തുകകൾ നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തിൽ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിച്ചിരിക്കും.

ഇ-ലേലം
 

ഫാൻസി നമ്പറുകൾക്ക് ആവശ്യക്കാർ ഏറെയുള്ളതിനാൽ ഈ നമ്പറുകൾ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് ബിഎസ്എൻഎൽ അതിന്റെ വെബ്സൈറ്റിലൂടെ ഇ-ലേലം നടത്തുന്നു. സ്ഥിരമായി നടക്കുന്ന ഇ-ലേലത്തിലൂടെ ഫാൻസി നമ്പറുകൾ നൽകുന്നു. ഓരോ സർക്കിളും അവരുടേതായ ഇ-ലേലം നടത്തുന്നു. ബിഎസ്എൻഎൽ സൈറ്റിൽ നിന്ന് നിങ്ങളുടെ സർക്കിളിലെ ലേലത്തിന്റെ ഷെഡ്യൂൾ നോക്കാവുന്നതാണ്. നിങ്ങളുടെ സർക്കിൾ പരിഗണിക്കാതെ തന്നെ ബിഎസ്എൻഎൽ ഫാൻസി നമ്പർ ലഭിക്കുന്നതിന് ഇ-ലേലത്തിൽ പങ്കെടുക്കാൻ നിങ്ങൾ സ്വയം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. എങ്ങനെയാണ് രജിസ്റ്റർ ചെയ്യേണ്ടത് എന്നും ഫാൻസി ബിഎസ്എൻഎൽ നമ്പർ ഓൺലൈനായി നേടാമെന്നും നോക്കാം.

ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോൺ അടിപൊളിയാക്കാൻ 10 മാർഗങ്ങൾആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോൺ അടിപൊളിയാക്കാൻ 10 മാർഗങ്ങൾ

ഇ-ലേലത്തിൽ പങ്കെടുത്താൻ ചെയ്യേണ്ടത് ഇത്ര മാത്രം

ഇ-ലേലത്തിൽ പങ്കെടുത്താൻ ചെയ്യേണ്ടത് ഇത്ര മാത്രം

• ഇ-ലേലത്തിനുള്ള സൈറ്റിൽ കയറി നിങ്ങളുടെ സർക്കിൾ തിരഞ്ഞെടുക്കുക.

• മുകളിലെ ബാറിൽ നിന്ന് ലോഗിൻ/രജിസ്റ്റർ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

• നിങ്ങളുടെ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും നൽകുക. നിങ്ങൾ നൽകിയ ഇമെയിൽ ഐഡിയിൽ ലോഗിൻ വിശദാംശങ്ങൾ ബിഎസ്എൻഎൽ അയച്ചു തരും

• ലോഗിൻ/രജിസ്റ്റർ ലിങ്കിൽ ക്ലിക്ക് ചെയ്തതിന് ശേഷം ലോഗിൻ ടാബ് തിരഞ്ഞെടുത്ത് നിങ്ങളുടെ മൊബൈൽ നമ്പറും പാസ്‌വേഡും നൽകുക.

• പ്രക്രിയ പൂർത്തിയാക്കാൻ ലോഗിൻ ക്ലിക്ക് ചെയ്യുക.

• ലഭ്യമായ ഫാൻസി നമ്പറുകൾ കാണാൻ സൈറ്റിലെ സൈഡ്‌ബാറിൽ നിന്ന് അവൈലബിൾ നമ്പേഴ്സ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

• നിങ്ങൾ ലേലം വിളിക്കാൻ ആഗ്രഹിക്കുന്ന നമ്പർ തിരഞ്ഞെടുക്കുക. തുടർന്ന് കണ്ടിന്യൂ ടു കാർട്ട് ക്ലിക്ക് ചെയ്യുക.

• റീഫണ്ടബിൾ രജിസ്ട്രേഷൻ തുക അടച്ച് ലേലത്തിന്റെ അവസാന തീയതി രേഖപ്പെടുത്തുക.

• മേൽപ്പറഞ്ഞ കാര്യങ്ങൾ ചെയ്ത് രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ ഇ-ലേലത്തിൽ പങ്കെടുക്കുന്നതിന് നിങ്ങൾ തിരഞ്ഞെടുത്ത ഫാൻസി നമ്പറിനായി ഏറ്റവും കുറഞ്ഞ ബിഡ് നൽകേണ്ടതുണ്ട്.

രജിസ്ട്രേഷൻ ഫീസ്

ബിഎസ്എൻഎൽ ഓരോ ഫാൻസി നമ്പറിനുമുള്ള ലേലക്കാരുടെ പട്ടികയിൽ നിന്ന് മൂന്ന് പാർട്ട്ണർമാരെ തിരഞ്ഞെടുക്കും. സർക്കിളിൽ ഇ-ലേലം അവസാനിപ്പിച്ച് 10 ദിവസത്തിനുള്ളിൽ പങ്കെടുക്കുന്ന ബാക്കിയുള്ളവർക്ക് രജിസ്ട്രേഷൻ ഫീസ് തിരികെ ലഭിക്കുമെന്ന് ടെലികോം അതിന്റെ നിബന്ധനകളിലും വ്യവസ്ഥകളിലും വ്യക്തമാക്കുന്നുണ്ട്. ഫാൻസി നമ്പറുകൾക്കായി തിരഞ്ഞെടുത്ത മൂന്ന് പാർട്ട്ണർമാരെ അവരുടെ ലേല തുകയുടെ അടിസ്ഥാനത്തിൽ എച്ച്1, എച്ച്2, എച്ച്3 എന്നിങ്ങനെ തരംതിരിക്കും.

ഫാൻസി നമ്പർ കണക്ഷൻ

ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലത്തിൽ പങ്കെടുത്ത ആളാണ് എച്ച്1. ഇയാൾ ഫാൻസി നമ്പർ കണക്ഷൻ എടുക്കുന്നില്ലെങ്കിൽ എച്ച്2 എന്ന ആളിന് ഇത് ലഭിക്കും. ഫാൻസി നമ്പർ ലഭിക്കുന്നതിന് ലേലക്കാരൻ അവരുടെ അഡ്രസ് പ്രൂഫും ഐഡന്റിറ്റി വിശദാംശങ്ങളും നൽകേണ്ടതുണ്ട്. ഇന്ത്യൻ പൗരന്മാർക്ക് പുറമെ രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾക്കും ഫാൻസി നമ്പറുകൾക്കായുള്ള ഇ-ലേലത്തിൽ പങ്കെടുക്കാം.

എന്താണ് സാറ്റലൈറ്റ് ഇന്റർനെറ്റ്?, ഇതിന്റെ വേഗതയും പ്രവർത്തനവും എങ്ങനെ?എന്താണ് സാറ്റലൈറ്റ് ഇന്റർനെറ്റ്?, ഇതിന്റെ വേഗതയും പ്രവർത്തനവും എങ്ങനെ?

ബി‌എസ്‌എൻ‌എൽ ടോക്ക് ടൈം, ഇൻറർനെറ്റ്, എസ്എംഎസ് ബാലൻസ് എങ്ങനെ അറിയാം

ബി‌എസ്‌എൻ‌എൽ ടോക്ക് ടൈം, ഇൻറർനെറ്റ്, എസ്എംഎസ് ബാലൻസ് എങ്ങനെ അറിയാം

ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് തങ്ങളുടെ എസ്എംഎസ് ബാലൻസ്, ടോക്ക് ടൈം, ഡാറ്റ ബാലൻസ് എന്നിവ അറിയുന്നതിനായി കമ്പനി ചില യുഎസ്എസ്ഡി കോഡുകൾ നൽകിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് കമ്പനി ആപ്പ് വഴിയും ടോൾ ഫ്രീ നമ്പറുകൾ വഴിയും ബാലൻസ് അറിയാൻ സാധിക്കും. നിങ്ങളുടെ ബിഎസ്എൻഎൽ നമ്പരിലെ ബാലൻസ് പരിശോധിക്കുന്നതിന് നിങ്ങൾ '* 123 * 2 #' അല്ലെങ്കിൽ '* 123 * 1 #' അല്ലെങ്കിൽ '* 123 * 5 #' അല്ലെങ്കിൽ '* 125 #' എന്ന നമ്പരുകളിൽ ഒന്ന് ഡയൽ ചെയ്യുക. ബിഎസ്എൻഎൽ ടോൾ ഫ്രീ കോളിങ് സേവനങ്ങളും ഉപയോക്താക്കൾക്കായി നൽകുന്നുണ്ട്. ഇതിലൂടെ ഉപയോക്താവിന്റെ പ്രീപെയ്ഡ് കണക്ഷനിൽ ബാക്കിയുള്ള എസ്എംഎസുകളുടെയും ഡാറ്റയുടെയും വിവരങ്ങളും പ്ലാനിന്റെ വാലിഡിറ്റി അവസാനിക്കുന്നത് എപ്പോഴാണ് എന്നും അറിയാൻ സാധിക്കും. ഇതിനായി 1503 എന്ന നമ്പരിലേക്കാണ് വിളിക്കേണ്ടത്.

മൈ ബിഎസ്എൻഎൽ ആപ്പ്

നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ മൈ ബിഎസ്എൻഎൽ ആപ്പ് വഴിയും ബാലൻസ് അറിയാം. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ ആപ്പ് ഡൌൺലോഡ് ചെയ്യാം. ആപ്പിൽ നിങ്ങളുടെ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് കഴിഞ്ഞാൽ ആ കണക്ഷനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാകും. ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് തങ്ങളുടെ പ്രീപെയ്ഡ് നമ്പരിലുള്ള എല്ലാ സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പിലൂടെ ലഭിക്കും.

Best Mobiles in India

English summary
You can get BSNL fancy numbers online. For this, BSNL is conducting an e-auction. Prepaid and postpaid fancy numbers can be obtained through e-auction on the website.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X