കോവിഡ്-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യുന്നതെങ്ങനെ?

|

ജീവിത പരിസരങ്ങളെ ആകമാനം മാറ്റമറിട്ട കോവിഡ്-19 എന്ന വൈറസ് ഒരു വർഷത്തിലേറെയായി ലോകത്താകമാനം ഭീതി പടർത്തുന്നു. രാജ്യം ലോക്ക്ഡൌണിലേക്ക് നിങ്ങയത് മുതൽ നിരവധി സംഭവവികാസങ്ങൾ കോറോണ കാലത്ത് നടന്നിട്ടുണ്ട്. സാങ്കേതിക വിദ്യ അതിന് സാധ്യമായ കാര്യങ്ങൾ ചെയ്ത കാലം കൂടിയാണ് ഇത്. ഓൺലൈനായുള്ള ജോലി, സാധനങ്ങൾ വാങ്ങൽ, പണമിടപാടുകൾ എന്നിങ്ങനെയുള്ള കാര്യങ്ങളിലൂടെ സാങ്കേതികവിദ്യ നമ്മെ സഹായിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാർ
 

കേന്ദ്ര സർക്കാർ കോറോണയെ നേരിടാനായി ഉണ്ടാക്കിയ സാങ്കേതി സഹായങ്ങളിൽ ഒന്നാണ് ആരോഗ്യ സേതു ആപ്പ്. കേസുകളുടെ എണ്ണവും സമീപത്തുള്ള രോഗബാധിതരുടെ സ്ഥിതിവിവരക്കണക്കുകളും കണാനായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത ആപ്പാണ് ഇത്. ഇപ്പോഴിതാ കൊവിഡ് വാക്സിൽ രാജ്യത്ത് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. കോവിഡ് -19 വാക്സിനേഷന്റെ ആദ്യ ഘട്ടം ജനുവരിയിൽ മുൻ‌നിര ആരോഗ്യ പ്രവർത്തകർക്ക് നൽകിയിരുന്നു. ഇതിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിച്ചിട്ടുണ്ട്. ഇന്ന് തന്നെയാണ് വാക്സിനേഷൻ പ്രോഗ്രാമിന്റെ രജിസ്ട്രേഷനും ആരംഭിച്ചത്. കോ-വിൻ ആപ്പിൽ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കും.

കൂടുതൽ വായിക്കുക:

ഓൺലൈൻ

കോവിൻ -19 വാക്സിനേഷൻ വിശദാംശങ്ങൾക്കായുള്ള ഡാഷ്‌ബോർഡായി കോ-വിൻ ആപ്പും ഓൺലൈൻ പോർട്ടലും പ്രവർത്തിക്കും. മുൻ‌നിര ആരോഗ്യ പ്രവർത്തകർ, തിരഞ്ഞെടുത്ത ആളുകൾ എന്നിവർക്ക് രജിസ്റ്റർ ചെയ്യുന്നതിനൊപ്പം വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യാനും ഇത് സഹായിക്കും. ആരോഗ്യ സേതു ആപ്പ് വഴിയും ഇത് ചെയ്യാൻ സാധിക്കും. സ്മാർട്ട്‌ഫോണുകളിൽ കോവിഡ്-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് എങ്ങനെ ഡൌൺലോഡ് ചെയ്യുന്നതെങ്ങനെ എന്നാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

കോവിൻ ആപ്പ്, വെബ്‌സൈറ്റ് വഴി കോവിഡ് -19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യാം

കോവിൻ ആപ്പ്, വെബ്‌സൈറ്റ് വഴി കോവിഡ് -19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യാം

കോവിൻ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഗൂഗിൾ പ്ലേ സ്റ്റോറോ ആപ്പിൽ ആപ്പ് സ്റ്റോറോ ഉപയോഗിക്കാം. ഇൻസ്റ്റാൾ ചെയ്ത് ആപ്പ് തുറക്കുക. സർ‌ട്ടിഫിക്കറ്റ് ഡൌൺ‌ലോഡുചെയ്യുന്നതിന് നിങ്ങൾക്ക് കോവിൻ ഔദ്യോഗിക വെബ്സൈറ്റിലും കയറാം. സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യാനായി രജിസ്ട്രേഷൻ പൂർത്തിയാക്കണം. രജിസ്ട്രേഷനായി ഒടിപി, അധാർ കാർഡ് പോലുള്ള ഐഡന്റിറ്റി പ്രൂഫ് അപ്‌ലോഡ് എന്നിങ്ങനെയുള്ള ഘട്ടങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. നിങ്ങൾ ഇതിനകം തന്നെ വാക്സിനേഷൻ എടുത്തിട്ടുണ്ടെങ്കിൽ ആ സമയത്ത് നൽകിയ 14 അക്ക റഫറൻസ് ഐഡി ഉപയോഗിച്ച് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഡഔൺലോഡ് ചെയ്യാം.

കൂടുതൽ വായിക്കുക: നിങ്ങളുടെ പരിസരത്തും ജിയോഫൈബർ ലഭ്യമാണോ? എളുപ്പം പരിശോധിക്കാംകൂടുതൽ വായിക്കുക: നിങ്ങളുടെ പരിസരത്തും ജിയോഫൈബർ ലഭ്യമാണോ? എളുപ്പം പരിശോധിക്കാം

ആരോഗ്യ സേതു ആപ്പ് വഴി കോവിഡ് 19 വാക്സിനേഷൻ സർട്ടിഫിക്കേറ്റ് ഡൌൺലോഡ് ചെയ്യാം.
 

ആരോഗ്യ സേതു ആപ്പ് വഴി കോവിഡ് 19 വാക്സിനേഷൻ സർട്ടിഫിക്കേറ്റ് ഡൌൺലോഡ് ചെയ്യാം.

നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ ആരോഗ്യസേതു ആപ്പ് ഓപ്പൺ ചെയ്യുക. നിങ്ങൾ ബ്ലൂടൂത്ത് ഓൺ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക. ആപ്പിന്റെ ഹോംപേജിലുള്ള കോവിൻ വാക്സിനേഷൻ ഓപ്ഷൻ തിരഞ്ഞെടുക്കുക. "വാക്സിനേഷൻ സർട്ടിഫിക്കറ്റ്" ഓപ്ഷന് ചുവടെയുള്ള 'കണ്ടിന്യൂ' ടാബിൽ ക്ലിക്ക് ചെയ്യുക. വാക്സിനേഷൻ കേന്ദ്രത്തിൽ നിന്നും നിങ്ങൾക്ക് ലഭിച്ചിട്ടുള്ള 14 അക്ക റഫറൻസ് ഐഡി നൽകണം. നിങ്ങളുടെ സ്മാർട്ട്‌ഫോണുകളിൽ കോവിഡ്-19 സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്യുന്നതിന് 'ഗെറ്റ് സർട്ടിഫിക്കേറ്റ്' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

Most Read Articles
Best Mobiles in India

English summary
Co-Win app and online portal will serve as a dashboard for covin-19 vaccination details.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X