ബ്രോഡ്ബാന്റിൽ മികച്ച വൈഫൈ കണക്റ്റിവിറ്റി ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

|

ഇന്ത്യയിലെ വീടുകളിലും ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് ഒരു സാധാരണ കാര്യമായി മാറിയിരിക്കുന്നു. ആളുകൾ ഉപയോഗിക്കുന്ന ഗാഡ്‌ജെറ്റുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതുകൊണ്ടും സ്മാർട്ട് ടിവികൾ സജീവമായവും വർക്ക് ഫ്രം ഹോം രീതി വർധിച്ചതും ബ്രോഡ്ബാന്റ് കണക്ഷനുകൾ വർധിക്കാൻ കാരണമായിട്ടുണ്ട്. ഇന്ത്യയിൽ നിലവിൽ 1 ജിബിപിഎസ് വരെ ഡാറ്റ വേഗത നൽകുന്ന ബ്രോഡ്ബാന്റ് സേവനങ്ങൾ ലഭ്യമാണ്. ഇന്ത്യയിലെ ഗ്രാമങ്ങളിലേക്ക് പോലും കമ്പനികൾ ബ്രോഡ്ബാന്റ് സേവനം ലഭ്യമാക്കുന്ന കാലം കൂടിയാണ് ഇത്.

 

ബ്രോഡ്‌ബാൻഡ്

ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ എടുക്കുന്നവർ വയർലെസ് റൂട്ടർ തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. മികച്ച വേഗതയിൽ വൈഫൈ കണക്ഷൻ ലഭിക്കുന്നതിന് റൂട്ടറിന്റെ ഫീച്ചറുകൾ നോക്കി വേണം വാങ്ങാൻ. റൂട്ടറിന്റെ സവിശേഷതകളിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം ബാൻഡ് സ്റ്റിയറിങ് ആണ്. ഓരോ പുതിയ റൂട്ടറിലും ബാൻഡ് സ്റ്റിയറിങ് സാങ്കേതികവിദ്യയുണ്ട്, ഈ സാങ്കേതികവിദ്യ വൈഫൈ വേഗതയെയും കണക്ടിവിറ്റിയെയും സ്വാധീനിക്കുന്ന ഘടകമാണ്.

കൂടുതൽ വായിക്കുക: വാട്സ്ആപ്പ് വഴി നിങ്ങളുടെ അടുത്തുള്ള കോവിഡ് -19 വാക്സിനേഷൻ സെന്ററുകൾ കണ്ടെത്താംകൂടുതൽ വായിക്കുക: വാട്സ്ആപ്പ് വഴി നിങ്ങളുടെ അടുത്തുള്ള കോവിഡ് -19 വാക്സിനേഷൻ സെന്ററുകൾ കണ്ടെത്താം

എന്താണ് ബാൻഡ് സ്റ്റിയറിങ്

എന്താണ് ബാൻഡ് സ്റ്റിയറിങ്

2.4GHz നെറ്റ്‌വർക്കുകളെ സപ്പോർട്ട് ചെയ്യുന്ന പഴയ ഡിവൈസുകളെയും അൾട്രാ ഫാസ്റ്റ് 5GHz നെറ്റ്‌വർക്ക് സപ്പോർട്ടുള്ള പുതിയ ഡിവൈസുകളെയും ഇന്റർനെറ്റിലേക്ക് റൂട്ടർ ബന്ധിപ്പിക്കുന്ന ഒരു സാങ്കേതികതയാണ് ബാൻഡ് സ്റ്റിയറിംഗ്. ഡ്യൂവൽ ബാൻഡ് വൈ ഫൈയെ സപ്പോർട്ട് ചെയ്യുന്ന റൂട്ടറുകളിൽ മാത്രമേ ബാൻഡ് സ്റ്റിയറിംഗ് സാധ്യമാകൂ എന്നത് ശ്രദ്ധേയമാണ്. റൂട്ടറിന് ഡ്യൂവൽ ബാൻഡ് വൈഫൈ സപ്പോർട്ട് ഇല്ലെങ്കിൽ ഇതിന് 2.4GHz, 5GHz എന്നിവ സപ്പോർട്ട് ചെയ്യാൻ കഴിയില്ല.

2.4GHz
 

2.4GHz വൈഫൈ നെറ്റ്‌വർക്കുകൾ പഴയ ഡിവൈസുകളെ കണക്ട് ചെയ്യുന്നതിനാണ്. 2.4GHz വൈഫൈ നെറ്റ്‌വർക്കുകളിലേക്ക് കണക്റ്റുചെയ്യാൻ ബാൻഡ് സ്റ്റിയറിങ് റൂട്ടറിനെ സഹായിക്കുന്നു. ഇതിനായി നിങ്ങൾ രണ്ട് നെറ്റ്‌വർക്കുകളും മാനുവലായി കണക്റ്റുചെയ്യേണ്ടതില്ല. ഈ ഓരോ ഡിവൈസിന്റെയും ശേഷിയെ അടിസ്ഥാനമാക്കി, റൂട്ടർ ബന്ധപ്പെട്ട നെറ്റ്‌വർക്ക് ബാൻഡിനെ അതിലേക്ക് കൊണ്ടുപോകുന്നു. ഈ രീതിയിൽ, 2.4GHz, 5GHz നെറ്റ്‌വർക്കുകൾ നിങ്ങളുടെ ഡിവൈസുകളിൽ റൂട്ടർ ഉപയോഗിച്ച് വിഭജിച്ച് നൽകുന്നു. ഇത് കണക്റ്റിവിറ്റി പ്രശ്നങ്ങളും നെറ്റ്‌വർക്ക് പ്രശ്നങ്ങളും ഒഴിവാക്കും.

കൂടുതൽ വായിക്കുക: ആധാർ കാർഡിലെ ജനന തിയ്യതി ഓൺലൈനായി എളുപ്പം തിരുത്താംകൂടുതൽ വായിക്കുക: ആധാർ കാർഡിലെ ജനന തിയ്യതി ഓൺലൈനായി എളുപ്പം തിരുത്താം

എന്തിനാണ് ഡ്യൂവൽ-ബാൻഡ് റൂട്ടറുകൾ

എന്തിനാണ് ഡ്യൂവൽ-ബാൻഡ് റൂട്ടറുകൾ

ഇന്ന് ഇന്റർനെറ്റ് കണക്ഷൻ ആവശ്യമായ നിരവധി ഡിവൈസുകൾ നമ്മൾ ഉപയോഗിക്കുന്നുണ്ട്. സ്മാർട്ട് സ്പീക്കറുകൾ, സെറ്റ്-ടോപ്പ് ബോക്സുകൾ എന്നിവയടക്കമുള്ളവ ഉൾപ്പെടുന്ന സ്മാർട്ട് ഹോം പ്രൊഡക്ടുകളും നമ്മൾ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ ഇന്റർനെറ്റ് ആവശ്യങ്ങൾ വളരെ വലുതാണ്. ഒരേ വൈ-ഫൈ നെറ്റ്‌വർക്കിലേക്ക് കണക്റ്റുചെയ്യുന്ന സ്മാർട്ട് ബൾബുകൾ അടക്കമുള്ള ഐഒടി ഡിവൈസുകളുടെ ഉപയോഗത്തിനിടെയിൽ നമുക്ക് പലപ്പോഴും ഇന്റർനെറ്റ് കണക്ടിവിറ്റി പ്രശ്നങ്ങൾ അനുഭവപ്പെടും.

നെറ്റ്‌വർക്ക്

ഇത്തരം അവസരങ്ങളിൽ നെറ്റ്‌വർക്കിലെ തിരക്ക് കുറയ്ക്കാനായി സഹായിക്കുന്ന സംവിധാനം കൂടിയാണ് ബാൻഡ് സ്റ്റിയറിങ്. അതുകൊണ്ടാണ് ഡ്യുവൽ-ബാൻഡ് വൈഫൈ റൂട്ടറുകൾ വാങ്ങണം എന്ന് പറയുന്നത്. ഈ റൂട്ടറുകൾ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് അവരുടെ ഡിവൈസ് കണക്റ്റുചെയ്യാൻ ആഗ്രഹിക്കുന്ന നെറ്റ്‌വർക്ക് ബാൻഡ് കൺട്രോൾ ചെയ്യാൻ സാധിക്കും. വൈഫൈ നെറ്റ്‌വർക്കുകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് അവരുടെ മുൻഗണന അനുസരിച്ച് നെറ്റ്‌വർക്ക് ബാൻഡ് മാനുവലായി മാറ്റാനും സാധിക്കും.

കൂടുതൽ വായിക്കുക: കാർഡ് ഇല്ലാതെ തന്നെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: കാർഡ് ഇല്ലാതെ തന്നെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം; അറിയേണ്ടതെല്ലാം

Most Read Articles
Best Mobiles in India

English summary
Those who take broadband internet connection have several things to consider when choosing a wireless router. You need to look at the features of the router to get the best speed WiFi connection.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X