ജിയോ ഫൈബർ ബ്രോഡ്ബാന്റ് കണക്ഷൻ ഓൺലൈനായി നേടാം, ചെയ്യേണ്ടത് ഇത്ര മാത്രം

|

രാജ്യത്തെ ഫൈബർ ബ്രോഡ്ബാന്റ് വിപണിയിൽ ഏറ്റവും ശക്തമായ കമ്പനികളിൽ ഒന്നാണ് റിലയൻസ് ജിയോ. ജിയോ ഫൈബർ എല്ലായിടങ്ങളിലേക്കും എത്തിക്കാൻ പരിശ്രമിക്കുന്നതിനൊപ്പം തന്നെ ഉപയോക്താക്കളെ തങ്ങളുടെ പ്ലാനുകളിലേക്ക് ആകർഷിക്കാനും കമ്പനി ശ്രദ്ധിക്കുന്നുണ്ട്. മികച്ച സേവനം തന്നെയാണ് വളരെ ചുരുങ്ങിയ കാലയളവിൽ ഇത്രയും വലിയ ഫൈബർ ബ്രോഡ്ബാന്റ് ശൃങ്കല വികസിപ്പിക്കാൻ ജിയോ ഫൈബറിന് സാധിച്ചതിനുള്ള പ്രധാന കാരണം. ജിയോ ഫൈബർ കണക്ഷൻ ലഭിക്കാനും വളരെ എളുപ്പമാണ്.

 

ജിയോ ഫൈബർ

ജിയോ ബ്രോഡ്‌ബാൻഡ് അഥവാ ജിയോ ഫൈബർ കണക്ഷന് വേണ്ടി നമുക്ക് ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കും. ഇന്ത്യയിൽ മിക്കവാറും നഗരങ്ങളിൽ വിവിധ പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് പ്ലാനുകളിലൂടെ സജീവമായി സേവനം നൽകുന്ന ജിയോ ഫൈബർ കണക്ഷൻ ഓൺലൈനായി ബുക്ക് ചെയ്ത് നേടുന്നതിനൊപ്പം പ്ലാനുകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഓൺലൈനായി തന്നെ ലഭിക്കും. നമുക്ക് ഓൺലൈനായി ബില്ലുകൾ അടയ്ക്കാനും സാധിക്കും. 30 എംബിപിഎസ് മുതൽ 1 ജിബിപിഎസ് വരെ വേഗത നൽകുന്ന പ്ലാനുകൾ ജിയോ ഫൈബർ നൽകുന്നുമുണ്ട്.

ഇന്റർനെറ്റ് കണക്റ്റിവിറ്റി

അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റിയ്‌ക്കൊപ്പം, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി+ ഹോട്ട്‌സ്റ്റാർ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ ഓവർ-ദി-ടോപ്പ് (OTT) ആപ്പുകളിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകളും ജിയോ ഫൈബർ തങ്ങളുടെ പ്ലാനുകളിലൂടെ നൽകുന്നു. എയർടെൽ, ബിഎസ്എൻഎൽ എസിടി ഫൈബർ തുടങ്ങിയ ബ്രോഡ്ബാന്റ് സേവനദാതാക്കൾക്കെതിരെയാണ് ജിയോ ഫൈബർ മത്സരിക്കുന്നത്. ഈ മത്സരം കൂടുതൽ ശക്തമാക്കാനാണ് ഓൺലൈനായി കണക്ഷൻ എടുക്കാനുള്ള സംവിധാനം ജിയോഫൈബർ നൽകിയിരിക്കുന്നത്. ഇത് എങ്ങനെയാണ് എന്ന് നോക്കാം.

IRCTC വെബ്സൈറ്റിലൂടെ അതിവേഗം തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇക്കാര്യങ്ങൾ ചെയ്താൽ മതിIRCTC വെബ്സൈറ്റിലൂടെ അതിവേഗം തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇക്കാര്യങ്ങൾ ചെയ്താൽ മതി

ജിയോഫൈബർ കണക്ഷൻ ഓൺലൈനായി നേടാം
 

ജിയോഫൈബർ കണക്ഷൻ ഓൺലൈനായി നേടാം

• ജിയോഫൈബർ രജിസ്ട്രേഷൻ വെബ്‌പേജിലേക്ക് പോകുക.

• നിങ്ങളുടെ പേരും മൊബൈൽ നമ്പരും നൽകി ജനറേറ്റ് ഒടിപി എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

• നിങ്ങളുടെ ഫോണിൽ ലഭിച്ച ആറ് അക്ക വൺ ടൈം പാസ്‌വേഡ് (OTP) നൽകുക

• നിങ്ങൾക്ക് ഏത് വിലാസത്തിലേക്കാണോ കണക്ഷൻ ആവശ്യമുള്ളത് ആ വിലാസം നൽകുക.

• സബ്മിറ്റ് ക്ലിക്ക് ചെയ്യുക.

കൺഫർമേഷൻ മെസേജ്

ഇത്രയും കാര്യങ്ങൾ ചെയ്ത് കഴിഞ്ഞാൽ നിങ്ങൾ നൽകിയിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് ജിയോ നിങ്ങൾക്ക് ഒരു കൺഫർമേഷൻ മെസേജ് അയയ്ക്കും. ബ്രോഡ്‌ബാൻഡ് കണക്ഷൻ ലഭിക്കുന്നതിന് ആവശ്യമായ രേഖകളുടെ ഒറിജിനലിൽ തയ്യാറാക്കി വെക്കു. ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ (DoT) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് നിങ്ങൾക്ക് ആധാർ കാർഡോ അതല്ലെങ്കിൽ ഏതെങ്കിലും വാലിഡായ തിരിച്ചറിയൽ രേഖകളോ വിലാസത്തിന്റെ തെളിവായി നൽകാവുന്നതാണ്.

രാജ്യത്തെ ഏറ്റവും വലിയ വയർഡ് ബ്രോഡ്‌ബാൻഡ്

അടുത്തിടെ പുറത്ത് വന്ന ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ ജിയോ ഫൈബർ ബിഎസ്എൻഎല്ലിനെ പിന്തള്ളുകളും 4.34 ദശലക്ഷത്തിലധികം വരിക്കാരുമായി രാജ്യത്തെ ഏറ്റവും വലിയ വയർഡ് ബ്രോഡ്‌ബാൻഡ് സേവനദാതാവായി മാറി എന്നുമാണ്. തങ്ങളുടെ പ്ലാനുകൾ തന്നെയാണ് ജിയോ ഫൈബറിനെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. വില കുറഞ്ഞത് മുതൽ 1 ജിബിപിഎസ് വേഗത നൽകുന്നത് വരെയുള്ള മികച്ച ബ്രോഡ്ബാന്റ് പ്ലാനുകൾ ജിയോ ഫൈബർ തങ്ങളുടെ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്.

സ്‌മാർട്ട്‌ഫോണിൽ വൈഫൈ സിഗ്നൽ ശക്തിപ്പെടുത്താനുള്ള വഴികൾസ്‌മാർട്ട്‌ഫോണിൽ വൈഫൈ സിഗ്നൽ ശക്തിപ്പെടുത്താനുള്ള വഴികൾ

ജിയോഫൈബർ പ്ലാനുകൾ

ജിയോഫൈബർ പ്ലാനുകൾ

ജിയോഫൈബറിന്റെ പ്ലാനുകൾ ആരംഭിക്കുന്നത് 399 രൂപ മുതലാണ്. ഈ പ്ലാനിനെ ബ്രൌൺസ് ബ്രോഡ്‌ബാൻഡ് പ്ലാൻ എന്നാണ് വിളിക്കുന്നത്, ഈ പ്ലാനിലൂടെ കമ്പനി 30എംബിപിഎസ് വേഗതയിൽ അൺലിമിറ്റഡ് ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഇതിനൊപ്പം ഉപയോക്താക്കൾക്ക് ഇന്ത്യയിലെ ഏത് നമ്പരുകളിലേക്കും സൌജന്യമായി അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും. രണ്ടാമത്തെ പ്ലാൻ സിൽവർ പ്ലാനാണ്. 699 രൂപയാണ് ഈ പ്ലാനിന്റെ വില. പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 100എംബിപിഎസ് വേഗതയിലുള്ള ഇന്റർനെറ്റാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് ഡാറ്റയും പ്ലാൻ നൽകുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും ലഭിക്കും.

ഗോൾഡ് പ്ലാൻ

മൂന്നാമത്തെ ജിയോ ഫൈബർ പ്ലാനിനെ ഗോൾഡ് പ്ലാൻ എന്നാണ് വിളിക്കുന്നത്. 999 രൂപയാണ് ഒരു മാസത്തേക്കായി ഈ പ്ലാനിന് നൽകേണ്ടത്. ഉപയോക്താക്കൾക്ക് 150 എംബിപിഎസ് വരെ വേഗതയിൽ അൺലിമിറ്റഡ് ഇന്റർനെറ്റാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഇതിനൊപ്പം കമ്പനി ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും 11 ഒടിടി ആപ്പുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും നൽകുന്നു. ജിയോ ഫൈബർ ഡയമണ്ട് പ്ലാനിന് 1,499 രൂപയാണ് വില. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 300 എംബിപിഎസ് വേഗതയുള്ള അൺലിമിറ്റഡ് ഇന്റർനെറ്റാണ് നൽകുന്നത്. പ്ലാൻ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. 12 ഒടിടി ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി ആക്സസും ഈ പ്ലാൻ നൽകുന്നു.

ഡയമണ്ട്+

ജിയോ ഫൈബറിന്റെ ഡയമണ്ട്+ എന്ന പ്ലാനിന് പ്രതിമാസം 2,499 രൂപയാണ് വില, 4,000 ജിബി വരെ ഡാറ്റയാണ് ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. 500 എംബിപിഎസ് വേഗതയും പ്ലാൻ നൽകുന്നു. അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും 12 ഒടിടി ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ഈ പ്ലാൻ നൽകുന്നുണ്ട്. ജിയോ ഫൈബറിന്റെ പ്ലാറ്റിനം പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 1 ജിബിപിഎസ് വേഗതയിലുള്ള ഡാറ്റയാണ് ലഭിക്കുന്നത്. മാസത്തിൽ 3,999 രൂപയാണ് ഈ പ്ലാനിനായി നൽകേണ്ടത്. 7,500 ജിബി വരെ ഡാറ്റയും ഉപയോക്താക്കൾക്ക് ലഭിക്കും. മറ്റെല്ലാ പ്ലാനുകളെയും പോലെ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ആനുകൂല്യങ്ങളും 12 ഒടിടി ആപ്പുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിലൂടെ ലഭിക്കും.

ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോൺ അടിപൊളിയാക്കാൻ 10 മാർഗങ്ങൾആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോൺ അടിപൊളിയാക്കാൻ 10 മാർഗങ്ങൾ

ടൈറ്റാനിയം ബ്രോഡ്ബാന്റ് പ്ലാൻ

ജിയോ ഫൈബറിന്റെ ഏറ്റവും വില കൂടിയ പ്ലാനാണ് ടൈറ്റാനിയം ബ്രോഡ്ബാന്റ് പ്ലാൻ. ഈ പ്ലാനിനായി ഒരു മാസത്തേക്ക് 8,499 രൂപയാണ് നൽകേണ്ടി വരുന്നത്. പ്ലാറ്റിനം പ്ലാനിന് സമാനമായ ആനുകൂല്യങ്ങൾ തന്നെയാണ് ഈ പ്ലാനിലും ലഭിക്കുന്നത്. ഈ രണ്ട് പ്ലാനുകളും തമ്മിലുള്ള പ്രധാന വ്യത്യാസം ഈ പ്ലാനിലൂടെ 1 ജിബിപിഎസ് വരെ വേഗതയിൽ 15,000 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഇത് വളരെ മികച്ച വേഗതയും ഡാറ്റയും തന്നെയാണ്. പ്രീമിയം ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് കമ്പനി ഈ പ്ലാൻ പുറത്തിറക്കിയിരിക്കുന്നത്.

Best Mobiles in India

English summary
We can register online for Jio Broadband or Jio Fiber connection. Let's see how to get Jio Fiber Broadband Connection Online.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X