ഫേസ്ബുക്ക് പോസ്റ്റ് ഹിറ്റാകുന്നതെങ്ങനെ?

Written By:

ഫേസ്ബുക്ക് ലൈക്ക് കൊതിക്കാത്തവര്‍ ആരും തന്നം ഇല്ല. ലൈക്ക് ചെയ്യാമോ എന്ന് ചോദിച്ച് ഫേസ്ബുക്ക് ചാറ്റ് ബോക്‌സില്‍ കിടന്നു കരയുന്നവര്‍ വരെയുണ്ട്. എന്നാല്‍ പെണ്ണുങ്ങള്‍ക്ക് ഇതിന്റെ ഒന്നും ആവശ്യം തന്നെ ഇല്ല, അവര്‍ എന്ത് ഇട്ടാലും ഒരു 15 ലൈക്ക് ഉറപ്പാണ്.

വിപണിയില്‍ ഇറങ്ങാന്‍ പോകുന്ന കിടിലല്‍ ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍!!!

ഇപ്പോള്‍ ഫേസ്ബുക്ക് പ്രധാന്യം വളരെ കൂടുതലാണ്. പല ജോലികള്‍ക്കും ഇപ്പോള്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ബയോഡാറ്റയില്‍ ചേര്‍ക്കണം. കാലത്തിനൊത്ത് മാറിയാല്‍ നിങ്ങളെ കാത്തിരിക്കുന്നത് അവസരത്തിനൊത്ത ഒരു പുതു ലോകയാതിരിക്കും.

നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട മൊബൈല്‍ ഫോട്ടോഗ്രാഫി ട്രിക്‌സുകള്‍

ഫേസ്ബുക്കില്‍ നിങ്ങള്‍ നല്ല ഒരു പോസ്റ്റ് ഇടുമ്പോള്‍ ലൈക്ക് കിട്ടാന്‍ കുറച്ചു കുറുക്കു വഴികള്‍ ഇവിടെ പറയാം. അറിയാനായി സ്ലൈഡര്‍ നീക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

KSEB പീക്ക് ടൈം

സമയത്ത് പോസ്റ്റ് ഇടുക, അതായത് പീക്ക് ടൈം എന്നു പറയുന്നത് KSEB പീക്ക് ടൈം എന്നു വിളിക്കുന്ന സമയമാണ്, അത് 6-10നും ഇടയ്ക്കാണ്. അന്യായ പോസ്റ്റ് ആണെങ്കിന്‍ ഒന്നും ചെയ്യാതെ തന്നെ കയറി പൊക്കോളും.

ഓണ്‍ലൈന്‍ ഫ്രണ്ട്സ്സിനെ ടാഗ് ചെയ്യുക

നിങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ തന്നെ ഓണ്‍ലൈന്‍ ആയിട്ടുളള ഫ്രണ്ട്സ്സിനെ ടാഗ് ചെയ്യുക, എന്നാല്‍ ശ്രദ്ധിക്കുകയും വേണം, ആവശ്യമില്ലാത്ത കമന്റുകള്‍ ഇടുകയാണെങ്കില്‍ അത് ഡിലീറ്റ് ചെയ്തിരിക്കണം.

ടാഗ് ചെയ്യുമ്പോള്‍ സൂക്ഷിക്കുക

ഫേസ്ബുക്ക് ടാഗില്‍ ലിമിറ്റ് വച്ചിരിക്കുന്നത് നിങ്ങള്‍ വാരിവലിച്ച് ടാഗ് ചെയ്യാതിരിക്കാനാണ്. കൂടുതലായി ടാഗ് ചെയ്താല്‍ ടോപ്പ് ന്യൂസില്‍ വരാനുളള സാധ്യത കുറവാണ്.

കമന്റ് ചെയ്യാന്‍ പ്രേരിപ്പിക്കുക

എല്ലാവരേയും കമന്റ് ചെയ്യാന്‍ പ്രേരിപ്പിക്കുക, അതിനായി അത്തരത്തിലുളള അടിക്കുറിപ്പുകള്‍ കൊടുക്കുക.

പബ്ലിക്ക് ഗ്രൂപ്പില്‍ അംഗമാകുക

സ്വന്തമായി ഒരു പോസ്റ്റ് വിജയിപ്പിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പബ്ലിക്ക് ഗ്രൂപ്പില്‍ അംഗമാകുക. ആദ്യമൊക്കെ കടപ്പാട് വെച്ചിട്ട് പിന്നെ പതിയെ അവിടുന്ന് പോസ്റ്ററുകള്‍ എടുക്കാന്‍ നോക്കുക.

ഇമേജ് പോസ്റ്ററുകള്‍

ഇമേജ് പോസ്റ്ററുകള്‍ സ്വന്തം വാളില്‍ അപ്‌ലോഡ് ചെയ്യാന്‍ ശ്രമിക്കുക. ഉദാഹരണത്തിന് മമ്മൂട്ടിയുടെ ഒരു ഫോട്ടോയാണെങ്കില്‍ മമ്മൂട്ടി ഫാന്‍സിനെ ടാഗ് ചെയ്യുക. നിങ്ങള്‍ ഏതോ സംഭവമാണെന്ന് ഫേസ്ബുക്ക് പതിയെ വിചാരിച്ചു കൊളളും.

പോസ്റ്റുകള്‍ ഹിറ്റായാല്‍

അടുപ്പിച്ച് അഞ്ചാറു പോസ്റ്റുകള്‍ ഹിറ്റായിക്കഴിഞ്ഞാല്‍ നിങ്ങളുടെ പോസ്റ്റുകള്‍ പബ്ലിക്ക് ഇന്‍ട്രസ്റ്റ് ഉളളവയാണെന്ന് ഫേസ്ബുക്ക് മനസ്സിലാക്കും. അങ്ങനെ നിങ്ങളുടെ പോസ്റ്ററുകള്‍ ടോപ്പ് ന്യൂസില്‍ വരാന്‍ തുടങ്ങുകയും ചെയ്യും.

പോസ്റ്റ് അപ്‌ലോഡ് ചെയ്തു കഴിഞ്ഞാല്‍

ഒരു പോസ്റ്റ് അപ്‌ലോഡ ചെയ്തു കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസം കഴിയുമ്പോള്‍ അതിന്റെ കാലം കഴിഞ്ഞു എന്ന് ഒരിക്കലും വിചാരിക്കരുത്. ടാഗ് ചെയ്ത് ഫ്രണ്ട്സ്സ് ലൈക്ക് ചെയ്തു എന്ന് ഉറപ്പായാല്‍ ഉടനെ ആ ടാഗുകള്‍ പുതുക്കുക. (പഴയ ടാഗുകള്‍ മാറ്റി പുതിയ ടാഗുകള്‍ ചേര്‍ക്കുക). ഈ ഒരു പ്രക്യിയ തുടര്‍ന്നു കൊണ്ടേ ഇരിക്കുക.

ഹിറ്റ് ആകാന്‍

ഹീറ്റാകാന്‍ എളുപ്പ വഴി ഒഴുക്കിനൊപ്പം നീന്തുക എന്നതാണ്. അതായത്, ഏതാണോ ട്രെന്‍ഡ് അതനുസരിച്ച് ഇടുക.

വെബ് മാസ്റ്ററെ ഉപേക്ഷിക്കാതിരിക്കുക

24 മണിക്കൂറും നെറ്റില്‍ കുത്തിയിരിക്കുന്നവരാണ് വെബ് മാസ്റ്റര്‍മാര്‍. ഇവരെ ഉപേക്ഷിക്കാതിരിക്കുക. ഇവരുമായി നിരന്തരം ചാറ്റ് ചെയ്യുന്നത് പലപ്പോഴും ഉപകരിക്കും. ഇവര്‍ക്ക് ലൈക്ക് വാരി തരുന്നതില്‍ ഒരു പിശുക്കും ഉണ്ടാകില്ല.

പോസ്റ്റിന്റെ കാലം കഴിഞ്ഞു എന്നു വിചാരിക്കരുത്

പലപ്പോഴും ഫേസ്ബുക്കില്‍ തകര്‍ന്നോടുന്ന പോസ്റ്റുകള്‍ രണ്ടു വര്‍ഷം മുന്‍പേ ഇറങ്ങിയതായിരിക്കും.

Fake കളുടെ ഉപയോഗം

ഒരു ഗ്രൂപ്പില്‍ നിങ്ങളുടെ പോസ്റ്റ് ചര്‍ച്ച ചെയ്തു കാണണമെങ്കില്‍ അതിന് ഏറ്റവും നല്ല മാര്‍ഗ്ഗമാണ് fake കളുടെ ഉപയോഗം. സ്വന്തം പോസ്റ്റുകള്‍ സ്വന്തം fake കള്‍ ഉപയോഗിച്ച് കമന്റ് ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്യാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഈ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഇപ്പോള്‍ ഇന്ത്യയില്‍ വാങ്ങാം!!!


English summary
A big part of the game we play as Community Managers is trying to find ways to get fans engaged and involved with our pages.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot