നിങ്ങളുടെ ഫേസ്ബുക്കിലെ സെര്‍ച്ച് ഹിസ്റ്ററി എങ്ങനെ ഡിലീറ്റ് ചെയ്യാം?

Written By:

ഫേസ്ബുക്ക് 1.44 ബില്ല്യന്‍ ഉപഭോക്താക്കള്‍ മാസവും ഉപയോഗിക്കുന്ന ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റാണ്. ഫേസ്ബുക്കിലെ സര്‍ച്ച് ഓപ്ഷന്‍ എല്ലാവര്‍ക്കും അറിയാം എന്നു വിശ്വസിക്കുന്നു, അതിലൂടെയാണ് നമ്മള്‍ നമ്മുടെ സുഹൃത്തുക്കളെ തിരയുന്നത്.

നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ മറ്റുളളവര്‍ നോക്കുന്നുണ്ടോ? എങ്ങനെ അറിയാം?

നിങ്ങളുടെ ഫേസ്ബുക്കിലെ സെര്‍ച്ച് ഹിസ്റ്ററി എങ്ങനെ ഡിലീറ്റ് ചെയ്യാം?

ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ നിങ്ങള്‍ തിരയുന്ന എല്ലാ വിവരങ്ങളും ഒരു വലിയ ഡാറ്റാ ബയിസായി സൂക്ഷിക്കുന്നുണ്ട്. എന്നിരുന്നാലും പിന്നൊരിക്കല്‍ നിങ്ങള്‍ തിരഞ്ഞതിന്റെ വിവരങ്ങള്‍ കണ്ടെത്താന്‍ ഇത് സഹായിക്കുന്നു.

5000 രൂപയില്‍ താഴെ വിലയുളള മികച്ച 4ജി സ്മാര്‍ട്ട്‌ഫോണുകള്‍!!!

ഒരു പരിമിതി വരെ നിങ്ങള്‍ക്ക് ഫേസ്ബുക്കിലെ ഡേറ്റകള്‍ സൂക്ഷിച്ചാല്‍ മതിയെങ്കില്‍ ആവശ്യമില്ലാത്തത് നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യാവുന്നതാണ്.

എങ്ങനെ ഫേസ്ബുക്ക് സെര്‍ച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്യാം എന്നു നോക്കാം, അതിനായി സ്ലൈഡര്‍ നീക്കുക.

ഹോണര്‍ 5സി, റെഡ്മി നോട്ട് 5: മികച്ച ക്യാമറ ഏതിന്?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ അക്കൗണ്ട് ലോഗിന്‍ ചെയ്യുക

ആദ്യമായി, നിങ്ങളുടെ ഫേസ്ബുക്ക് യൂസര്‍ നെയിമും പാസ്‌വേഡും കൊടുത്ത് ലോഗിന്‍ ചെയ്യുക.

ആക്ടിവിറ്റി ലോഗ്

ഫേസ്ബുക്ക് ഹോം പേജില്‍ മുകളിലായി വലതു കോര്‍ണറില്‍ ഡൗണ്‍ അരോ ക്ലിക്ക് ചെയ്യുക, അതിനു ശേഷം ആക്ടിവിറ്റി ലോഗ് തിരഞ്ഞെടുക്കുക.

ആക്ടിവിറ്റി ലോഗ് മെനു

ഇപ്പോള്‍ നിങ്ങള്‍ക്ക് ഇടതു വശത്തായി ഓപ്ഷനുകളുടെ പട്ടിക അടങ്ങുന്ന ആക്ടിവിറ്റി ലോഗ് സ്‌ക്രീന്‍ കാണുന്നതായിരിക്കും. ഇനി 'Click on More' എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ലിസ്റ്റ് വികസിക്കുന്നതായിരിക്കും. അതിനു ശേഷം 'Search' സെലക്ട് ചെയ്യുക.

സെര്‍ച്ച് ഹിസ്റ്ററി ഡിലീറ്റ് ചെയ്യുക

ഈ വിന്‍ഡോയില്‍ നിങ്ങള്‍ സെര്‍ച്ച് ചെയ്ത ഡാറ്റകള്‍ കാണാവുന്നതാണ്. ഇനി നിര്‍ദ്ദിഷ്ട സര്‍ച്ചില്‍ ക്ലിക്ക് ചെയ്യുക, ശേഷം 'Block icon'ണില്‍ ക്ലിക്ക് ചെയ്ത് ഡ്രോപ്പ്- ഡൗണ്‍ മെനുവില്‍ പോയി ഡിലീറ്റ് സെലക്ട് ചെയ്യുക, അതിനു ശേഷം ഡയലോഗ് ബോക്‌സ് സ്ഥിരീകരിക്കുക.

ഹിസ്റ്ററി എല്ലാം ഡിലീറ്റ് ചെയ്യുക

ഒരേ സമയം നിങ്ങളുടെ ഹിസ്റ്ററി എല്ലാം ഡിലീറ്റ് ചെയ്യണമെങ്കില്‍, ആ പേജിന്റെ മുകളില്‍ 'Clear Search Link' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ഡയലോഗ് ബോക്‌സ് സ്ഥിരീകരിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Facebook is the most popular social networking site with 1.44 billion monthly active users.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot