ഐഡിയ 3ജിയില്‍ നിന്നും അണ്‍ലിമിറ്റഡ് 4ജി ഡാറ്റ 1 രൂപയ്ക്ക്!
റിലയന്‍സ് ജിയോ കൂടാതെ മറ്റു ടെലികം കമ്പനികളായ എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ എന്നിവയെല്ലാം ഉപഭോക്താക്കളെ എങ്ങനെ ആകര്‍ഷിക്കണം എന്ന രീതിയിലാണ് ഓഫറുകള്‍ നല്‍കുന്നത്.
ഇപ്പോള്‍ ഐഡിയയുടെ പുതിയ താരിഫ് പ്ലാനാണ് 1 രൂപയ്ക്ക് 4ജി ഡാറ്റ, അതും ഐഡിയ 3ജിയില്‍ നിന്നും. ഈ ഓഫറിനായി നിങ്ങള്‍ ഒരു മൊബൈല്‍ ഷോപ്പിലും പോകേണ്ട ആവശ്യം ഇല്ല. എല്ലാ ഐഡിയ പ്രീപെയ്ഡ് 3ജി ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ അവരുടെ ഫോണില്‍ നിന്നും ഒരു നമ്പര്‍ ഡയല്‍ ചെയ്ത് നേടാവുന്നതാണ്.

അണ്‍ലിമിറ്റഡ് 4ജി പ്ലാനിനെ കുറിച്ച് നിങ്ങള്‍ അറിയേണ്ടത്
. ഐഡിയയുടെ ഈ പ്ലാന്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കു വേണ്ടി മാത്രമാണ്.
. ഇതിനൊരു പരിമിത കാലയളവ് മാത്രമാണ്.
. അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് ലഭിക്കുന്നു
. ഈ പ്ലാനിന്റെ വാലിഡിറ്റി ഒരു മണിക്കൂര്‍ മാത്രമായിരിക്കും.
. ഒരു രൂപയാണ് ഈ ഓഫറിന് ഈടാക്കുന്നത്.
എങ്ങനെ ഈ പ്ലന്‍ ആക്ടിവേറ്റ് ചെയ്യാം?

സ്റ്റെപ്പ് 1
ആദ്യം നിങ്ങളുെട ഐഡിയ പ്രീപെയ്ഡ് മൊബൈലില്‍ നിന്നും *800*57# എന്ന USSD കോഡ് ഡയല്‍ ചെയ്യുക.

സ്റ്റെപ്പ് 2
അപ്പോള്‍ നിങ്ങള്‍ക്ക് സ്‌ക്രീനില്‍ പോപ്-അപ്പ് ലഭിക്കുന്നതായിരിക്കും. അതില്‍ '1' എന്ന മറുപടി നല്‍കുക.

സ്റ്റെപ്പ് 3
വിവിധ ഓപ്ഷനോടു കൂടി വീണ്ടും ഒരു പോപ്പ്-അപ്പ് ലഭിക്കുന്നതാണ്. ഉറപ്പാക്കാന്‍ വേണ്ടി വീണ്ടും '1' എന്നത് തിരഞ്ഞെടുത്ത് മറുപടി നല്‍കുക.

സ്റ്റെപ്പ് 4
അപ്പോള്‍ നിങ്ങള്‍ക്ക് 'Recharge Successful' എന്ന മെസേജ് ലഭിക്കുന്നതാണ്.

ശ്രദ്ധിക്കുക
ഒരു പ്രാവശ്യം ഒരു നമ്പറില്‍ ഈ ഓഫര്‍ ആക്ടിവേറ്റ് ചെയ്തു കഴിഞ്ഞാല്‍ വീണ്ടും ആ നമ്പറില്‍ ഈ ഓഫര്‍ ചെയ്യാന്‍ സാധിക്കുന്നതല്ല.



Click it and Unblock the Notifications








