സൺ ഡയറക്റ്റ്, ടാറ്റ സ്കൈ, എയർടെൽ ഡിടിഎച്ച് എന്നിവയിൽ വിക്ടേഴ്സ് ചാനൽ എങ്ങനെ ലഭിക്കും?

|

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) വിക്ടേഴ്സ് ചാനൽ വഴി 1 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് ആരംഭിച്ചിരിക്കുകയാണ്. 11 ക്ലാസ് ഒഴികെയുള്ള ക്ലാസുകളാണ് ആരംഭിച്ചിരിക്കുന്നത്. ടൈം ടേബിൾ ഉണ്ടാക്കി പ്രത്ഭരായ അധ്യാപകരുടെ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്ന വിക്ടേഴ്സ് ചാനലിന്റെ ഓൺലൈൻ ക്ലാസുകൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ മികച്ച പ്രതികരണമാണ് ഉണ്ടായത്.

പൊതു വിദ്യാഭ്യാസ വകുപ്പ്

പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഔദ്യോഗിക ചാനലായ കൈറ്റ് വിക്ടേഴ്സ് ചാനൽ ഓൺ‌ലൈനായി ലൈവ് സ്ട്രീം ചെയ്യാനും സാധിക്കും. ലോക്ക്ഡൗൺ കാരണം അധ്യയന വർഷം ആരംഭിക്കുന്നത് വൈകുമെന്ന സാഹചര്യത്തിലാണ് സർക്കാർ ഇത്തരമൊരു നടപടിയിലേക്ക് കടന്നത്. കേരളത്തിലെ എല്ലാ ഡിടിഎച്ച്, കേബിൾ ഓപ്പറേറ്റർമാരും കൈറ്റ് വിക്ടേഴ്സ് ചാനൽ സൌജന്യമായി ലഭ്യമാക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു.

വിക്ടേഴ്സ് ചാനൽ ലഭിക്കാൻ ചെയ്യേണ്ടത്.

വിക്ടേഴ്സ് ചാനൽ ലഭിക്കാൻ ചെയ്യേണ്ടത്.

ഓൺലൈനായി കൈറ്റ് വിക്ടേഴ്സ് സ്ട്രീം ചെയ്യാൻ ആഗ്രഹിക്കുന്നവർ കൈറ്റ് വിക്ടേഴ്സ് ചാനലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം. വെബ്സൈറ്റിലെ ഒരു ലിങ്കിൽ ക്ലിക്ക് ചെയ്താൽ സ്ട്രീമിങ് ആരംഭിക്കാം. കൈറ്റ് വിക്ടേഴ്സ് ചാനൽ പൂർണ്ണമായും സൌജന്യമാണ് ഇതിന് യാതൊരു വിധ സബ്സ്ക്രിപ്ഷൻ ഫീസും നൽകേണ്ടതില്ല. ടാറ്റ സ്കൈ, എയർടെൽ ടിവി, സൺ ഡയറക്ട്, കേരള വിഷൻ, മറ്റ് നെറ്റ്‌വർക്കുകൾ എന്നിവയിലെല്ലാം വിക്ടേഴ്സ് ചാനൽ ലഭ്യമാകും.

കൂടുതൽ വായിക്കുക: ആദായനികുതി റിട്ടേൺ ഓൺലൈനായി ഫയൽ ചെയ്യുന്നതെങ്ങനെ? അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: ആദായനികുതി റിട്ടേൺ ഓൺലൈനായി ഫയൽ ചെയ്യുന്നതെങ്ങനെ? അറിയേണ്ടതെല്ലാം

കൈറ്റ് വിക്ടേഴ്സ് ലഭിക്കുന്ന ചാനൽ നമ്പരുകൾ

കൈറ്റ് വിക്ടേഴ്സ് ലഭിക്കുന്ന ചാനൽ നമ്പരുകൾ

ടാറ്റ സ്കൈയിലെ വിക്ടേഴ്സ് ചാനൽ നമ്പർ - 756

എയർടെൽ ഡിടിഎച്ചിലെ വിക്ടേഴ്സ് ചാനൽ നമ്പർ - 437, 438, 439

സൺ ഡയറക്ടിലെ വിക്ടേഴ്സ് ചാനൽ നമ്പർ - 793

കേരള ദർശനത്തിലെ വിക്ടേഴ്സ് ചാനൽ നമ്പർ - 42

ഇടുക്കി വിഷനിലെ വിക്ടേഴ്സ് ചാനൽ നമ്പർ - 49

വീഡിയോകോൺ ഡി 2 എച്ച് വിക്ടേഴ്സ് ചാനൽ നമ്പർ - 642

ഏഷ്യാനെറ്റ് ഡിജിറ്റൽ ചാനലിലെ വിക്ടേഴ്സ് ചാനൽ നമ്പർ - 411

ഡെൻ നെറ്റ്‌വർക്കിലെ വിക്ടേഴ്‌സ് ചാനൽ നമ്പർ - 639

കൈറ്റ് വിക്ടേഴ്സ് ചാനൽ ലൈവ് സെഷൻ ടെലികാസ്റ്റ് സമയങ്ങൾ

കൈറ്റ് വിക്ടേഴ്സ് ചാനൽ ലൈവ് സെഷൻ ടെലികാസ്റ്റ് സമയങ്ങൾ

ക്ലാസ് 12- രാവിലെ 8:30 മുതൽ 10:30 വരെ

പത്താം ക്ലാസ്- രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12:30 വരെ

ഒൻപതാം ക്ലാസ്- വൈകിട്ട് 4:30 മുതൽ 5:30 വരെ

എട്ടാം ക്ലാസ്- വൈകിട്ട് 3:30 മുതൽ 4:30 വരെ

ഏഴാം ക്ലാസ്- വൈകിട്ട് 3 മണി മുതൽ 3:30 വരെ

ആറാം ക്ലാസ്- ഉച്ചയ്ക്ക് 2:30 മുതൽ 3 മണി വരെ

അഞ്ചാം ക്ലാസ്- ഉച്ചയ്ക്ക് 2 മണി മുതൽ 2:30 വരെ

നാലാം ക്ലാസ്- ഉച്ചയ്ക്ക് 1:30 മുതൽ 2 മണി വരെ

മൂന്നാം ക്ലാസ്- ഉച്ചക്ക് 1 മുതൽ 1.30 വരെ

രണ്ടാം ക്ലാസ്- ഉച്ചയ്ക്ക് 12:30 മുതൽ 1 മണി വരെ

ഒന്നാം ക്ലാസ്- രാവിലെ 10:30 മുതൽ 11 വരെ

തത്സമയ സെഷനുകൾ

ക്ലാസ് 11 ഒഴികെ 1 മുതൽ 12 വരെയുള്ള ക്ലാസുകൾക്ക് തത്സമയ സെഷനുകൾ ലഭ്യമാണ്. എല്ലാ ക്ലാസുകളും തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെയാണ് നടക്കുന്നത്. ഒന്നാം ക്ലാസിന് അരമണിക്കൂറാണ് സമയമെങ്കിൽ അത് പ്ലസ്ടു ക്ലാസിലെത്തുമ്പോൾ രണ്ട് മണിക്കൂർ വരെയാകുന്നു. ഓൺലൈനിലൂടെ ലഭ്യമാകുന്ന ക്ലാസുകളുടെ സെഷനുകൾ ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്ന രീതിയിൽ ലഭ്യമാകും.

കൂടുതൽ വായിക്കുക: മദ്യം വാങ്ങുന്നതിനുള്ള ഇ-ടോക്കണുകൾക്കായി ബെവ് ക്യു ആപ്പിൽ എസ്എംഎസ് ബുക്കിംഗ് ചെയ്യുന്നതെങ്ങനെ?കൂടുതൽ വായിക്കുക: മദ്യം വാങ്ങുന്നതിനുള്ള ഇ-ടോക്കണുകൾക്കായി ബെവ് ക്യു ആപ്പിൽ എസ്എംഎസ് ബുക്കിംഗ് ചെയ്യുന്നതെങ്ങനെ?

Best Mobiles in India

Read more about:
English summary
The Kerala State Government has recently announced online classes for Class 1 to Class 12 (except Class 11) which will be accessible to students through the Kerala Infrastructure and Technology for Education (KITE) Victers channel.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X