Home
How to

ആൻഡ്രോയിഡ് ഫോണുകളിൽ ആപ്പുകൾ ഒളിപ്പിക്കുന്നതെങ്ങനെ?

നമ്മുടെ ഫോൺ സുഹൃത്തുക്കളോ ബന്ധുക്കളോ ആയ പലരും വാങ്ങി ഉപയോഗിക്കാറുണ്ട്. ഇത്തരം അവസരങ്ങളിൽ പല ആപ്പുകളും അവർ കാണുന്നത് നമുക്ക് താല്പര്യം ഇല്ലത്ത കാര്യമായിരിക്കാം. അതുകൊണ്ട് തന്നെ ചില ആപ്പുകൾ ഒളിപ്പിച്ച് വെക്കേണ്ടത് ആവശ്യമാണ്. ഇതിനായുള്ള സംവിധാനങ്ങൾ എല്ലാ സ്മാർട്ട്ഫോണുകളിലും ഉണ്ട്. ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ ആപ്പുകൾ ഹൈഡ് ചെയ്യുന്നത് എങ്ങനെ എന്നാണ് നമ്മളിന്ന് നോക്കുന്നത്.

ആപ്പുകൾ ഒളിപ്പിക്കാം

ആൻഡ്രോയിഡ് ഫോണുകളിൽ ഓരോന്നിലും ആപ്പുകൾ ഒളിപ്പിച്ച് വെക്കാനുള്ല പ്രക്രിയ വ്യത്യസ്തമാണ്. ഓരോ ബ്രാനറുകളുടെ തങ്ങളുടെ യുഐയിൽ ഇതിനുള്ള സംവിധാനം വ്യത്യസ്ത രീതിയിലാണ് നൽകിയിട്ടുള്ളത്. മിക്ക ബ്രാൻഡുകളും ആപ്പുകൾ ഹൈഡ് ചെയ്യാനുള്ള ഓപ്ഷൻ മാത്രം നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ തേർഡ് പാർട്ടി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യണ്ട ആവശ്യമില്ല. വൺപ്ലസ്, സാംസങ്, ഷവോമി, പോക്കോ, റെഡ്മി, റിയൽമി എന്നീ ബ്രാന്റുകളുടെ സ്മാർട്ട്ഫോണുകളിൽ എങ്ങനെയാണ് ആപ്പുകൾ ഹൈഡ് ചെയ്യുന്നത് എന്ന് നോക്കാം.

വൺപ്ലസ് ഫോണുകളിൽ ആപ്പ് ഹൈഡ് ചെയ്യാം

വൺപ്ലസ് ഫോണുകളിൽ ആപ്പ് ഹൈഡ് ചെയ്യാം

വൺപ്ലസ് സ്‌മാർട്ട്‌ഫോൺ കൈവശമുള്ളവർ ഹിഡൻ സ്‌പെയ്‌സിലേക്ക് കയറാനായി ഡ്രോയറിൽ വലതുവശത്തേക്ക് സ്ലൈഡ് ചെയ്താൽ മതി. നിങ്ങൾ ഡ്രോയർ ഉപയോഗിക്കുന്നില്ലെങ്കിൽ ഇതിനായി ഹോം സ്ക്രീനിൽ രണ്ട് വിരലുകൾ വച്ച് പുറത്തേക്ക് സ്ലൈഡ് ചെയ്യുക. ഇത് ചെയ്തുകഴിഞ്ഞാൽ പ്ലസ് (+) ഐക്കണിൽ ടാപ്പുചെയ്യുക. നിങ്ങളുടെ സ്മാർട്ട്‌ഫോൺ നിങ്ങളുടെ സ്മാർട്ട്‌ഫോണിലുള്ള എല്ലാ ആപ്പുകളും ഇതിലൂടെ കാണിക്കും. നിങ്ങൾക്ക് ഒളിപ്പിക്കേണ്ടത് തിരഞ്ഞെടുത്ത് ടിക്ക് മാർക്ക് ഐക്കണിൽ ടാപ്പുചെയ്യാം. ഇതിനുശേഷം, നിങ്ങൾക്ക് ഹൈഡ് ചെയ്യേണ്ട ഇടം കണ്ടെത്താം. ഹിഡൻ സ്‌പെയ്‌സിലേക്ക് പാസ്‌വേഡ് സെറ്റ് ചെയ്യാനും വൺപ്ലസ് അനുവദിക്കുന്നുണ്ട്.

സാംസങ് ഫോണുകളിൽ ആപ്പ് ഹൈഡ് ചെയ്യാം

സാംസങ് ഫോണുകളിൽ ആപ്പ് ഹൈഡ് ചെയ്യാം

സാംസങ് സ്മാർട്ട്ഫോണുകളിൽ കൂടുതൽ ഓപ്‌ഷനുകൾ ആക്‌സസ് ചെയ്യുന്നതിന് ഉപയോക്താക്കൾ ഹോം സ്‌ക്രീനിൽ ദീർഘനേരം അമർത്തണം. ഇങ്ങനെ ചെയ്താൽ "ഹോം സ്‌ക്രീൻ സെറ്റിങ് " തുറന്ന് വരും. ഇതിൽ ഹൈഡ് ആപ്പ്സ് ഓപ്ഷൻ ടാപ്പ് ചെയ്യുക. നിങ്ങളുടെ ആപ്‌സ് ട്രേയിൽ നിന്നും ഹോം സ്‌ക്രീനിൽ നിന്നും ഹൈഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ആപ്പുകൾ തിരഞ്ഞെടുക്കുക. നിങ്ങളുടെ ഹൈഡ് ചെയ്തിരിക്കുന്ന ആപ്പുകളുടെ ലിസ്റ്റിൽ നിന്ന് ഏതെങ്കിലും ആപ്പ് നീക്കംചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ആ ആപ്പിന് അടുത്തുള്ള മൈനസ് (-) ഐക്കണിൽ ടാപ്പ് ചെയ്യുക.

ഷവോമി, റെഡ്മി, പോക്കോ, എംഐ ഫോണുകളിൽ ആപ്പ് ഹൈഡ് ചെയ്യാം

ഷവോമി, റെഡ്മി, പോക്കോ, എംഐ ഫോണുകളിൽ ആപ്പ് ഹൈഡ് ചെയ്യാം

ഷവോമി, റെഡ്മി, പോക്കോ, എംഐ സ്മാർട്ട്ഫോണുകളിൽ ആപ്പ് ഹൈഡ് ചെയ്യാൻ കുറച്ച് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഇതിൽ ആദ്യം സെറ്റിങ്സിലേക്ക് പോവുക. അതിൽ ആപ്പ്സ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ആപ്പ് ലോക്ക് എന്നതിൽ ടാപ്പ് ചെയ്യുക. ഇതിൽ നിങ്ങൾ ഹൈഡ് ചെയ്ത ആപ്പുകളുടെ ടാബ് കണ്ടെത്തും. നിങ്ങൾ ഒളിപ്പിക്കാൻ ആഗ്രഹിക്കുന്ന ആപ്പുകളിൽ ടാപ്പ് ചെയ്താൽ അവ ഈ വിഭാഗത്തിലേക്ക് മാറ്റപ്പെടും. ഈ ഒളിപ്പിച്ച ആപ്പുകൾക്കായി ഒരു പാസ്‌വേഡ് സെറ്റ് ചെയ്യാനും സാധിക്കും. നിങ്ങൾക്ക് ആപ്പ് ഹൈഡ് ചെയ്യാൻ താൽപ്പര്യമില്ലെങ്കിലും അതേ ആപ്പ് പാസ്‌വേഡ് ഉപയോഗിച്ച് ലോക്ക് ചെയ്യാം.

റിയൽമി ഫോണുകളിൽ ആപ്പ് ഹൈഡ് ചെയ്യാം

റിയൽമി ഫോണുകളിൽ ആപ്പ് ഹൈഡ് ചെയ്യാം

റിയൽമി സ്മാർട്ട്ഫോണുകളിൽ ആപ്പുകൾ ഒളിപ്പിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ അൽപ്പം സങ്കീർണ്ണമാണ്. ഉപയോക്താക്കൾ സെറ്റിങ്സിൽ പോയി അതിൽ സെക്യൂരിറ്റി എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. സെക്യൂരിറ്റി ഓപ്ഷനിൽ ആപ്പ് എൻക്രിപ്ഷൻ തിരഞ്ഞെടുത്ത് പ്രൈവസി പാസ്‌കോഡ് നൽകുക. തുടർന്ന് നിങ്ങൾ ഹൈഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ആപ്പുകൾ തിരഞ്ഞെടുക്കുക. തുടർന്ന് ഹൈഡ് ഹോം സ്‌ക്രീൻ ഐക്കൺസ് എന്നത് എനേബിൾ ചെയ്യുക. ഇതിനുശേഷം നിങ്ങൾ ആപ്പിനായി ആക്‌സസ് നമ്പർ സെറ്റ് ചെയ്യണം. ഇത്രയും ചെയ്തുകഴിഞ്ഞാൽ നിങ്ങൾക്ക് ഒരു മെസേജ് ലഭിക്കും, അതിൽ "ഹൈഡ് ഹോം സ്‌ക്രീൻ ഐക്കൺസ്, ഡോണ്ട് ഡിസ്പ്ലെ ഓൺ റീസന്റ് ടാസ്ക്സ്, ഡോണ്ട് ഡിസ്പ്ലെ നോട്ടിഫിക്കേഷൻസ്" എന്നിവ ഉണ്ടായിരിക്കും. പിന്നീട് ഈ ആപ്പുകൾ ഓപ്പൺ ചെയ്ത് ഡയൽപാഡിൽ പോയി ആക്സസ് നമ്പർ നൽകിയാൽ മതി.

Best Mobiles in India

English summary
Here is how to hide apps in android smartphones. The process of hiding apps is different in each of the Android phones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X