ഇൻസ്റ്റാഗ്രാമിലെ മെസേജുകൾ ഒളിപ്പിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

|

ലോകത്തിലെ തന്നെ ജനപ്രിയ സോഷ്യൽ മീഡിയ ആപ്പാണ് ഇൻസ്റ്റാഗ്രാം. യുവാക്കൾക്കിടയിൽ ആപ്പിന് വലിയ ജനപ്രിതിയാണ് ഉള്ളത്. റീൽസ്, സ്റ്റോറീസ് അടക്കുള്ള നിരവധി ഫീച്ചറുകൾ ഇൻസ്റ്റാഗ്രാം നൽകുന്നുണ്ട്. പ്രൈവസിക്കും സുരക്ഷയ്ക്കും ഇൻസ്റ്റാഗ്രാം പ്രാധാന്യം നൽകുന്നുണ്ട്. എങ്കിലും മെസേജുകൾ ഹെഡ് ചെയ്യാനുള്ള ഫീച്ചർ ആപ്പ് നൽകുന്നില്ല. മറ്റാരെങ്കിലും നമ്മുടെ ഇൻസ്റ്റാഗ്രാം ആപ്പ് തുറന്നാലും അവർക്ക് നിങ്ങളുടെ സ്വകാര്യ മെസേജുകൾ കാണാതിരിക്കാൻ ചെയ്യേണ്ട മറ്റ് ചില ഫീച്ചറുകൾ ഇൻസ്റ്റഗ്രാം നൽകുന്നുണ്ട്.

 

ഹൈഡ് ചാറ്റ്

തിരഞ്ഞെടുക്കുന്ന ചാറ്റുകൾ മാത്രം ഒളിപ്പിച്ച് വെക്കാനുള്ള "ഹൈഡ് ചാറ്റ്" എന്ന ഓപ്‌ഷൻ ഇൻസ്റ്റാഗ്രാം നൽകുന്നില്ല. എന്നാൽ രണ്ട് വഴികളിലൂടെ മെസേജുകൾ ഹൈഡ് ചെയ്യാൻ സാധിക്കും. ആരും കാണരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന നിങ്ങളുടെ സ്വകാര്യ മെസേജുകൾ ഹൈഡ് ചെയ്യാൻ എന്താണ് ചെയ്യേണ്ടത് എന്നാണ് നമ്മളിന്ന് നോക്കുന്നത്. ഇതിനായി വാനിഷ് മോഡ് ഉപയോഗിക്കുകയോ അക്കൌണ്ട് ടൈപ്പ് മാറ്റുകയോ ചെയ്യാവുന്നതാണ്. ഈ രണ്ട് രീതികളും എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം.

ആധാർ നമ്പർ വ്യാജമാണോ എന്ന് പരിശോധിക്കാൻ വളരെ എളുപ്പംആധാർ നമ്പർ വ്യാജമാണോ എന്ന് പരിശോധിക്കാൻ വളരെ എളുപ്പം

വാനിഷ് മോഡ്

വാനിഷ് മോഡ്

• ആൻഡ്രോയിഡിലോ ഐഫോണിലോ ഇൻസ്റ്റാഗ്രാം ആപ്പ് തുറന്ന് ചാറ്റ്സിലേക്ക് പോകുക

• നിങ്ങൾ ഹൈഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ചാറ്റ് തുറക്കുക

• ചാറ്റ് ഒളിപ്പിക്കുന്നതിന് വാനിഷ് മോഡ് ആക്ടിവേറ്റ് ചെയ്യാൻ മുകളിലേക്ക് സ്വൈപ്പ് ചെയ്യുക

• ഇനി നിങ്ങൾക്ക് ചാറ്റ് തുടരാം, അയക്കുന്ന ആളുകൾ നിങ്ങളുടെ മെസേജ് വായിച്ചുകഴിഞ്ഞാൽ അവ അപ്രത്യക്ഷമാകും. ഈ മോഡിൽ നിങ്ങൾക്ക് ജിഫ് ഫയലുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവയും ഷെയർ ചെയ്യാൻ സാധിക്കും. അവ കണ്ടുകഴിഞ്ഞാൽ ഉടനെ അപ്രത്യക്ഷമാകും.

• വീണ്ടും സ്വൈപ്പുചെയ്തുകൊണ്ട് നിങ്ങൾക്ക് ഈ മോഡ് ഓഫാക്കാനാകും. ആ പ്രത്യേക ചാറ്റിന്റെ ഭാഗമായ ഉപയോക്താക്കൾക്ക് സ്ക്രീൻഷോട്ടുകൾ എടുക്കാനും മെസേജുകൾ റിപ്പോർട്ടുചെയ്യാനും കഴിയുമെന്ന കാര്യം ശ്രദ്ധിക്കുക.

അക്കൌണ്ട് ടൈപ്പ് മാറ്റാം
 

അക്കൌണ്ട് ടൈപ്പ് മാറ്റാം

• നിങ്ങളുടെ പ്രൊഫൈൽ തുറന്ന് മുകളിൽ വലത് കോണിലുള്ള മൂന്ന് മെനു ലൈനുകളിൽ ടാപ്പ് ചെയ്യുക

• സെറ്റിങ്സ്> അക്കൗണ്ട്> ചേഞ്ച് അക്കൗണ്ട് ടൈപ്പ്> ബിസിനസ് അക്കൗണ്ട് എന്നത് തിരഞ്ഞെടുക്കുക

• ഇത്രയും ചെയ്തുകഴിഞ്ഞാൽ മെസേജ് സെക്ഷനിൽ പോയി നിങ്ങൾ ഹൈഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ചാറ്റ് തുറക്കുക

• ഇനി 'മൂവ് ടു ജനറൽ' ഓപ്ഷനിൽ ടാപ്പ് ചെയ്യുക

• സെറ്റിങ്സിലേക്ക് തിരികെ പോയി പേഴ്സണൽ അക്കൗണ്ടിലേക്ക് മാറുക, നിങ്ങളുടെ ഹൈഡ് ചെയ്യേണ്ട ചാറ്റുകൾ ഇനി മെസേജ് വിഭാഗത്തിൽ കാണിക്കില്ല.

നഷ്ടമായ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ കണ്ടെത്താൻ ഉള്ള എളുപ്പ വഴിനഷ്ടമായ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ കണ്ടെത്താൻ ഉള്ള എളുപ്പ വഴി

ബിസിനസ് അക്കൌണ്ട്

ബിസിനസ് അക്കൌണ്ടിലേക്ക് മാറ്റി ഈ ചാറ്റുകൾ ഹൈഡ് ചെയ്താൽ അത് തിരികെ ലഭിക്കുന്നതിനായി നിങ്ങളുടെ ബിസിനസ്സ് അക്കൗണ്ടി വീണ്ടും മാറുകയും ആ ചാറ്റ് "ജനറൽ" എന്നതിൽ നിന്ന് "പ്രൈമറി" എന്നതിലേക്ക് മാറ്റുകയും വേണം. ഇതുവഴി നിങ്ങളുടെ ഹൈഡ് ചെയ്ത ചാറ്റുകൾ വീണ്ടും കാണാൻ സാധിക്കും. മുകളിൽ സൂചിപ്പിച്ച രണ്ട് രീതികളിൽ വച്ച് ഏറ്റവും മികച്ചത് വാനിഷ് മോഡ് തന്നെയാണ്.

റീൽസ് ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ

റീൽസ് ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ

ഇൻസ്റ്റാഗ്രാമിലെ ജനപ്രിയ ഫീച്ചറുകളിൽ ഒന്നാണ് റീൽസ്. നമുക്ക് ഇഷ്ടപ്പെട്ട മറ്റൊരാളുടെ റീൽസ് വീഡിയോ നമ്മുടെ ഫോണിലേക്ക് ഡൌൺലോഡ് ചെയ്യാൻ ശ്രമിച്ചാൽ സാധിക്കണം എന്നില്ല. തേർഡ് പാർട്ടി ആപ്പുകളുടെ സഹായത്തോടെ മാത്രമേ നമുക്ക് റീൽസ് ഫോണിലേക്ക് ഡൌൺലോഡ് ചെയ്യാൻ സാധിക്കുകയുള്ളു. ഇത് എങ്ങനെയാണ് എന്ന് നോക്കാം.

വാട്സ്ആപ്പ് സ്റ്റാറ്റസ് ഡൌൺലോഡ് ചെയ്യാം, വേറെ ആപ്പുകളുടെ സഹായം ഇല്ലാതെ തന്നെവാട്സ്ആപ്പ് സ്റ്റാറ്റസ് ഡൌൺലോഡ് ചെയ്യാം, വേറെ ആപ്പുകളുടെ സഹായം ഇല്ലാതെ തന്നെ

റീൽസ് ഡൌൺലോഡ് ചെയ്യാം

• നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ ഇൻസ്റ്റാഗ്രാം തുറന്ന് ആപ്പിലെ റീൽസ് വിഭാഗത്തിലേക്ക് പോകുക.

• നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന റീൽസിന്റെ ലിങ്ക് കോപ്പി ചെയ്യുക

• നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള റീൽസ് ഡൗൺലോഡർ ആപ്പ് തുറന്ന് നിങ്ങൾ മുമ്പ് കോപ്പി ചെയ്ത റീൽസിന്റെ ലിങ്ക് പേസ്റ്റ് ചെയ്യുക

• ഇനി ഡൗൺലോഡ് ബട്ടൺ ടാപ്പ് ചെയ്യുക. ഇത്രയും ചെയ്താൽ നിങ്ങളുടെ സ്മാർട്ട്ഫോണിൽ റീൽസ് ഡൗൺലോഡ് ചെയ്യാൻ തുടങ്ങും. നിങ്ങളുടെ ഫോണിന്റെ ഗാലറി ആപ്പിൽ നിങ്ങൾക്കത് ആക്‌സസ് ചെയ്യാൻ കഴിയും.

Best Mobiles in India

English summary
Instagram does not provide the "hide chat" option to hide only selected chats. But messages can be hidden in two ways.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X