ഇൻസ്റ്റഗ്രാമിൽ ആക്ടീവ് ആയിരിക്കുന്നതും ലാസ്റ്റ് സീനും മറച്ചുവെയ്ക്കാം

|

പുതിയ തലമുറ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ മുൻപന്തിയിൽ നിൽക്കുന്ന പ്ലാറ്റ്ഫോമാണ് ഇൻസ്റ്റാഗ്രാം. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ആപ്പ് ഓരോ അപ്ഡേറ്റിലും നിരവധി പുതിയ സവിശേഷതകൾ കൊണ്ടുവരുന്നുണ്ട്. സുരക്ഷിതത്വവും മികച്ച ഫീച്ചറുകളുമായി ജനപ്രീതി നേടിയ ആപ്പിൽ ഷോർട്ട് വീഡിയോകൾക്കായി റീൽസും ദൈർഘ്യമേറിയ വീഡിയോകൾക്കായി ഐജിടിവിയുമൊക്കെ ഉണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറികളും ഏറെ ജനപ്രീതി നേടിയ ഫീച്ചറുകളാണ്.

ഇൻസ്റ്റഗ്രാം

ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന ആളുകൾ ആക്ടീവ് ആയി ഓൺലൈനിൽ ഉണ്ടോ എന്നും അവസാനം ഓൺലൈനിൽ ഉണ്ടായത് എന്നാണ് എന്നുമെക്കെയുള്ള കാര്യങ്ങൾ ഡയറക്ട് മെസേജ് അഥവാ ഡിഎം ഓപ്ഷനിൽ കാണാറുണ്ട്. ഒരാൾ ഓൺലൈനിൽ ഉണ്ടോ അതോ എത്ര സമയം മുമ്പാണ് ഓൺലൈനിൽ ഉണ്ടായിരുന്നത് എന്നീ കാര്യങ്ങൾ കാണിക്കുന്നതാണ് ആക്റ്റിവ് സ്റ്റാറ്റസ്". നിങ്ങളുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന് നിങ്ങൾ ആക്ടീവ് ആയി ഉണ്ടോ ലാസ്റ്റ് സീൻ എപ്പോഴാണ് എന്നീ കാര്യങ്ങൾ കാണിക്കേണ്ട എന്നാണ് എങ്കിൽ അത് മറച്ചുവെയ്ക്കാനുള്ള ഫീച്ചറും ഇൻസ്റ്റഗ്രാം നൽകുന്നുണ്ട്.

യൂട്യൂബ് ചാനൽ ആരംഭിക്കുന്നത് എങ്ങനെ? അറിയേണ്ടതെല്ലാംയൂട്യൂബ് ചാനൽ ആരംഭിക്കുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം

ലാസ്റ്റ് സീൻ

"ലാസ്റ്റ് സീൻ", "ഓൺലൈൻ" സ്റ്റാറ്റസുകൾ മറച്ചുവെക്കാൻ ആഗ്രഹിക്കുന്ന നിരവധി ആളുകൾ ഉണ്ട്. ഇതിനുള്ള സംവിധാനം എളുപ്പത്തിൽ തന്നെ ചെയ്യാവുന്നതാണ്. "ആക്റ്റിവിറ്റി സ്റ്റാറ്റസ്" ഓഫാക്കാനാൻ ആൻഡ്രോയിഡ് ഡിവൈസിലും ഐഒഎസ് ഡിവൈസിലും എന്താണ് ചെയ്യേണ്ടത് എങ്ങനെയാണ് എന്നാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന ആളുകൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു ഫീച്ചർ തന്നെയായിരിക്കും ഇത്. ഈ ഫീച്ചർ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് വിശദമായി നോക്കാം.

സ്മാർട്ട്ഫോണിൽ ആക്ടിവിറ്റി സ്റ്റാറ്റസ് ഹൈഡ് ചെയ്യാം

സ്മാർട്ട്ഫോണിൽ ആക്ടിവിറ്റി സ്റ്റാറ്റസ് ഹൈഡ് ചെയ്യാം

ആക്ടീവിറ്റി സ്റ്റാറ്റസ് ഓഫ് ചെയ്യാനോ ഓൺ ചെയ്യാനോ ഇൻസ്റ്റാഗ്രാമിന്റെ ഡെസ്ക്ടോപ്പ് വെബ്സൈറ്റിൽ കയറേണ്ട ആവശ്യമില്ല. നിങ്ങളുടെ ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിലെ ഇൻസ്റ്റഗ്രാം ആപ്പിലൂടെ തന്നെ ഇത് ചെയ്യാവുനമ്നതാണ്. സന്ദർശിക്കേണ്ടതില്ല. ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകൾ വഴിയും ഇത് ചെയ്യാം. ചുവടെ കൊടുത്തിരിക്കുന്നത് ആൻഡ്രോയിഡ് ഫോണിലെ ആപ്പിൽ എങ്ങനെയാണ് ആക്ടീവ് സ്റ്റാറ്റസ് ഹൈഡ് ചെയ്യുന്നത് എന്നതാണ്. ഐഒഎസിലും ഇതിൽ വലിയ മാറ്റങ്ങൾ ഒന്നും ഇല്ല. സ്റ്റെപ്പുകളെല്ലാം അതേപടി തന്നെയാണ് ചെയ്യേണ്ടത്.

ഡ്രൈവിങ് ലൈസൻസ് ഇനി കൊണ്ടുനടക്കേണ്ട, ഫോണിലെ ഡിജിലോക്കർ ആപ്പിൽ സൂക്ഷിക്കാംഡ്രൈവിങ് ലൈസൻസ് ഇനി കൊണ്ടുനടക്കേണ്ട, ഫോണിലെ ഡിജിലോക്കർ ആപ്പിൽ സൂക്ഷിക്കാം

ചെയ്യേണ്ടത് ഇത്രമാത്രം

• ഇൻസ്റ്റാഗ്രാം ആപ്പ് ഓപ്പൺ ചെയ്യുക. ലാസ്റ്റ് സീൻ സ്റ്റാറ്റസ് ഡിസൈബിൾ ചെയ്യാൻ ആഗ്രഹിക്കുന്ന അക്കൗണ്ടിൽ നിന്നാണ് നിങ്ങൾ ലോഗിൻ ചെയ്തിരിക്കുന്നതെന്ന് ഉറപ്പാക്കുക.

• നിങ്ങളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ തിരഞ്ഞെടുത്ത് ഹോം സ്ക്രീനിന്റെ മുകളിൽ വലതുവശത്തായുള്ള മൂന്ന് തിരശ്ചീനമായ വരകളിൽ ക്ലിക്ക് ചെയ്യുക. ഓപ്പൺ ആയി വരുന്ന ഓപ്ഷനിൽ സെറ്റിങ്സ് ഓപ്ഷൻ തിരഞ്ഞെടുക്കുക

• സെറ്റിങ്സിലെ "പ്രൈവസി" ഓപ്ഷൻ ടാപ്പ് ചെയ്യുക

• ഇനി ആക്റ്റിവിറ്റി സ്റ്റാറ്റസ് ഓപ്ഷൻ കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക.

• ഓപ്പൺ ആയി വരുന്ന വിൻഡോയിലെ "ഷോ ആക്റ്റിവിറ്റി സ്റ്റാറ്റസ്" ഓപ്ഷൻ ടോഗിൾ ചെയ്യുക

ആക്ടീവിറ്റി സ്റ്റാറ്റസ്

മുകളിലുള്ള കാര്യങ്ങൾ ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ ആക്ടീവിറ്റി സ്റ്റാറ്റസ് (ലാസ്റ്റ് സീൻ/ ഓൺലൈൻ) എന്നിവ നിങ്ങളുടെ ഇൻസ്റ്റാഗ്രാം കോൺടാക്റ്റുകളിൽ നിന്ന് മറച്ചു വെയ്ക്കും. ഇത് കോൺവർസേഷൻ വിൻഡോയിൽ നിന്ന് റീഡി റസീപ്റ്റ് (മറ്റൊരാൾ അയച്ച മെസേജ് നിങ്ങൾ കണ്ടു എന്ന് അയാളെ അറിയിക്കുന്ന സംവിധാനം) ഓഫാക്കില്ല. റീഡ് രസീത് പ്രൊവിഷൻ ഓഫുചെയ്യാൻ ഇൻസ്റ്റാഗ്രാം യാതൊരു വഴിയും നൽകുന്നില്ല.

ഫോളോ ചെയ്യാതെ തന്നെ പ്രൈവറ്റ് ഇൻസ്റ്റഗ്രാം പ്രൊഫൈലിലെ ഫോട്ടോകൾ കാണാംഫോളോ ചെയ്യാതെ തന്നെ പ്രൈവറ്റ് ഇൻസ്റ്റഗ്രാം പ്രൊഫൈലിലെ ഫോട്ടോകൾ കാണാം

ഓൺലൈൻ

നിങ്ങൾ ഇൻസ്റ്റഗ്രാമിൽ ഓൺലൈനായി ഉണ്ടോ ഇല്ലയോ എന്ന കാര്യം മറ്റുള്ള ആളുകളെ അറിയിക്കാതിരിക്കാനുള്ള വഴിയാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. ഇത് എല്ലാവർക്കും ഉപയോഗപ്പെടുന്ന കാര്യമായിരിക്കില്ല. ഇൻസ്റ്റഗ്രാമിൽ കൂടുതൽ മെസേജുകൾ വരുന്നതോ അതല്ലെങ്കിൽ ഓൺലൈനിൽ ഉണ്ടെന്ന് മറ്റുള്ളവരെ അറിയിക്കാൻ താല്പര്യമില്ലാത്തതോ ആയ ആളുകൾക്ക് ഉപയോഗിക്കാവുന്ന ഒരു ഫീച്ചറാണ് ഇത്. ഇത്തരം സമാന ഫീച്ചർ നമ്മൾ ഫേസ്ബുക്കിന്റെ തന്നെ മെസഞ്ചറിലും വാട്സ്ആപ്പിലും കണ്ടിട്ടുള്ളതാണ്. ഉപയോക്താക്കൾക്ക് തങ്ങളുടെ അക്കൌണ്ടിന് മേൽ കൂടുതൽ നിയന്ത്രണങ്ങൾ നൽകുന്ന ഫീച്ചറാണ് ഇവ.

Best Mobiles in India

English summary
Activity status shows your last seen and online on Instagram. These are easy to hide. Instagram app has a option for hide activity status.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X