നിങ്ങളുടെ വാട്സ്ആപ്പ് ഡിപി മറ്റുള്ളവരിൽ നിന്നും മറച്ചുവെക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

|

ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ് ഇന്ത്യയിൽ വൻതോതിൽ ഉപയോഗിക്കപ്പെടുന്ന ആപ്പാണ്. ലോഞ്ച് ചെയ്തിതിന് ശേഷം ഇത്രയും വർഷത്തിനിടയിൽ ആപ്പിൾ നിരവധി സവിശേഷതകൾ കൊണ്ടുവന്നിട്ടുണ്ട്. ഓരോ അപ്ഡേറ്റിലും മികച്ച സവിശേഷതകളാണ് വാട്സ്ആപ്പ് തങ്ങളുടെ പ്ലാറ്റ്ഫോമിൽ കൊണ്ടുവരുന്നത്. ഉപയോഗിക്കുന്ന ആളുകളുടെ സൌകര്യത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകുന്നവയാണ് ഈ സവിശേഷതകളെല്ലാം. വാട്സ്ആപ്പ് പ്രൊഫൈൽ ഫോട്ടോകൾ എങ്ങനെ മാറ്റാമെന്നും നീക്കം ചെയ്യാമെന്നും നമുക്കെല്ലാം അറിയാം. എന്നാൽ ചില ആളുകളിൽ നിന്ന് മാത്രം ഡിപികൾ മറച്ചുവെക്കാനുള്ള ഫീച്ചറും ആപ്പിൽ നൽകുന്നുണ്ട്. ഇത് എങ്ങനെയാണ് എന്നാണ് നമ്മളിന്ന് നോക്കുന്നത്.

 

ആർക്കും ഡിപി കാണാതിരിക്കാനുള്ള ഓപ്ഷൻ

ആർക്കും ഡിപി കാണാതിരിക്കാനുള്ള ഓപ്ഷൻ

എല്ലാവരിൽ നിന്നും പ്രൊഫൈൽ ഫോട്ടോ മറച്ചുവെക്കാനുള്ള ഫീച്ചർ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിൽ ഉള്ള വാട്സ്ആപ്പ് നൽകുന്നുണ്ട്. ഇതൊരു ഇൻ-ബിൽറ്റ് ഫീച്ചർ തന്നെയാണ്. ഇത് എങ്ങനെയാണ് എന്ന് നോക്കാം.

• നിങ്ങളുടെ ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഒഎസ് ഡിവൈസിൽ വാട്സ്ആപ്പ് ഓപ്പൺ ചെയ്യുക

• സെറ്റിങ്സ് > അക്കൗണ്ട് > പ്രൈവസി > പ്രൊഫൈൽ ഫോട്ടോ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക

• നിങ്ങളുടെ ഫോട്ടോ എല്ലാവരിൽ നിന്നും മറച്ചുവെക്കാൻ 'നോ വൺ' ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഇൻസ്റ്റാഗ്രാമിൽ ലൈവ് വീഡിയോ ഷെഡ്യൂൾ ചെയ്യുന്നതെങ്ങനെ?ഇൻസ്റ്റാഗ്രാമിൽ ലൈവ് വീഡിയോ ഷെഡ്യൂൾ ചെയ്യുന്നതെങ്ങനെ?

വാട്സ്ആപ്പ് ഡിപി/പ്രൊഫൈൽ ഫോട്ടോ തിരഞ്ഞെടുക്കുന്ന ആളുകളിൽ നിന്നും മറച്ചുവെക്കാം

വാട്സ്ആപ്പ് ഡിപി/പ്രൊഫൈൽ ഫോട്ടോ തിരഞ്ഞെടുക്കുന്ന ആളുകളിൽ നിന്നും മറച്ചുവെക്കാം

ഒരു ആളിൽ നിന്നോ ഒരു കൂട്ടം ആളുകളിൽ നിന്നോ നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോ മറയ്ക്കാൻ നിങ്ങളെ അനുവദിക്കുന്ന ഇൻ-ബിൽറ്റ് ഫീച്ചർ വാട്സ്ആപ്പിൽ ഇല്ല. എന്നാൽ നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോ കാണിക്കാൻ താല്പര്യമില്ലെങ്കിൽ ആ കോൺടാക്ട് നിങ്ങൾക്ക് ഡിലീറ്റ് ചെയ്യാം. ഇത്തരത്തിൽ ഡിലീറ്റ് ചെയ്ത് ഡിപി കാണുന്നതിന് നിങ്ങളുടെ കോൺടാക്ടിനെ മാത്രം അനുവദിക്കുന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ നിങ്ങളുടെ ഫോണിലുള്ള കോൺടാക്ടുകൾക്ക് മാത്രമേ നിങ്ങളുടെ ഫോട്ടോ കാണാൻ കഴിയുകയുള്ളു.

കോൺടാക്ടിന് മാത്രം ഫോട്ടോ കാണുന്ന രീതിയിൽ മാറ്റാം
 

കോൺടാക്ടിന് മാത്രം ഫോട്ടോ കാണുന്ന രീതിയിൽ മാറ്റാം

നിങ്ങളുടെ വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് സെറ്റിങ്സ് തിരഞ്ഞെടുക്കുക. ഇതിൽ അക്കൗണ്ട് ഓപ്ഷൻ തിരഞ്ഞെടുക്കുക. അക്കൌണ്ട് ഓപ്ഷനിലെ പ്രൈവസി ഓപ്ഷനും അതിലെ > പ്രൊഫൈൽ ഫോട്ടോ ഓപ്ഷനും തിരഞ്ഞെടുക്കുക. 'മൈകോൺടാക്റ്റ്സ്' എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക. ഇത്രയും ചെയ്താൽ നിങ്ങളുടെ ഡിപി കോൺടാക്റ്റ് ലിസ്റ്റിലുള്ള ആളുകൾക്ക് മാത്രമേ കാണാൻ സാധിക്കുക. നിങ്ങൾ ബ്ലോക്ക് ചെയ്‌ത കോൺടാക്റ്റ് ഉണ്ടെങ്കിൽ ആ വ്യക്തിക്കും നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോ കാണാൻ സാധിക്കില്ല. മുകളിൽ സൂചിപ്പിച്ചത് പോലെ ഫോട്ടോ കാണിക്കേണ്ട എന്നാണെങ്കിൽ ആ കോൺടാക്ട് ഡിലീറ്റ് ചെയ്ത് സെറ്റിങ്സിൽ കോൺടാക്ടുകൾക്ക് മാത്രം ഫോട്ടോ കാണുന്ന രീതിയിൽ മാറ്റാം.

ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക്: നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈൽ എങ്ങനെ ലോക്ക് ചെയ്യാം?ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക്: നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈൽ എങ്ങനെ ലോക്ക് ചെയ്യാം?

കോൺടാക്റ്റ്സ്

തിരഞ്ഞെടുത്ത കോൺടാക്റ്റുകളിൽ നിന്ന് ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈൽ ഫോട്ടോ മറച്ചുവെക്കാൻ സഹായിക്കുന്ന ഒരു പുതിയ ഫീച്ചറിൽ വാട്സ്ആപ്പ് നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഈ ഫീച്ചർ വൈകാതെ തന്നെ എല്ലാവർക്കും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിങ്ങളുടെ ഡിപി മറച്ചുവെക്കാൻ ആ കോൺടാക്ട് നിങ്ങൾക്ക് ഡിലീറ്റ് ചെയ്യേണ്ടി വരുന്നില്ല എന്നതാണ് ഈ ഫീച്ചറിന്റെ ഗുണം. തിരഞ്ഞെടുത്ത കോൺടാക്റ്റുകളിൽ നിന്ന് സ്റ്റാറ്റസ് ഹൈഡ് ചെയ്യാനും തിരഞ്ഞെടുത്ത വ്യക്തിയുമായി സ്റ്റാറ്റസ് ഷെയർ ചെയ്യാനും വാട്സ്ആപ്പ് ഇതിനകം നമ്മളെ അനുവദിക്കുന്നുണ്ട്.

പ്രൊഫൈൽ ഫോട്ടോ

തിരഞ്ഞെടുത്ത കോൺടാക്റ്റുകളിൽ നിന്ന് നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോ മറച്ചുവെക്കാൻ ഇൻസ്റ്റന്റ് മെസേജിങ് സേവനമായ വാട്സ്ആപ്പ് വൈകാതെ തന്നെ സംവിധാനം കൊണ്ടുവരും. നിലവിലെ ടാബിൽ മൂന്ന് ഓപ്‌ഷനുകളാണ് വാട്സ്ആപ്പ് നൽകുന്നത്. ഇതിൽ എവരിവൺ, മൈ കോൺടാക്‌റ്റ്സ്, നോ വൺ എന്നീ ഓപ്ഷനുകളാണ് ഉള്ളത്. പുതിയ ടാബിൽ എവരിവൺ, മൈ കോൺടാക്റ്റ്സ്, മൈ കോൺടാക്റ്റ്സ് എക്സപ്റ്റ് എന്നീ ഓപ്ഷനുകൾ ഉണ്ടായിരിക്കും. ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈൽ ഫോട്ടോ ഹൈഡ് ചെയ്ത് വയ്ക്കാൻ ഈ ആവശ്യമുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്.

സ്മാർട്ട്ഫോണിലെ വീഡിയോ വയർലസ് ആയി ടിവിയിൽ പ്ലേ ചെയ്യുന്നത് എങ്ങനെസ്മാർട്ട്ഫോണിലെ വീഡിയോ വയർലസ് ആയി ടിവിയിൽ പ്ലേ ചെയ്യുന്നത് എങ്ങനെ

Best Mobiles in India

English summary
Let's see how to use the option to hide your WhatsApp DP from the people you choose.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X