ഇനി ചതി പറ്റരുത്; ഒറിജിനൽ, ഡൂപ്ലിക്കേറ്റ് ഉത്പന്നങ്ങൾ തിരിച്ചറിയാൻ ഇതാ ഒരു മാർഗം
നിലവിൽ ഇത് ഡിജിറ്റൽ കാലമാണ് നിരവധി ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്തോടെയാണ് നമ്മൾ ഇന്ന് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഇതിൽ ഏതെങ്കിലും ഒരു ഉപകരണത്തിന് കേടുപറ്റിക്കഴിഞ്ഞാൽ തന്നെ നമ്മുടെ ധാരാളം പ്രവർത്തികളെ ഇത് ബാധിക്കുന്നതായിരിക്കും. അയതിനാൽ ഇത്തരത്തിൽ എന്തെങ്കിലും കേടുപറ്റിയാൽ ഉടൻ തന്നെ ഇതിന് ബദലായി മറ്റ് ഉപകരണം വാങ്ങാനാണ് നമ്മൾ ശ്രമിക്കുന്നത്.
ഓൺലൈനായും ഓഫ്ലൈനായും ഇത്തരത്തിൽ ധാരാളം ഉപകരണങ്ങൾ നമ്മുക്ക് ലഭിക്കുന്നതാണ്. എന്നാൽ ഈ ഡിജിറ്റൽ ലോകത്ത് നമ്മൾ ധാരാളമായി പറ്റിക്കപ്പെടാനും സാധ്യതയുണ്ട്. നിരവധി തട്ടിപ്പുകളാണ് ഓരോ ദിവസവും ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. പുതിയ തരത്തിലാണ് ഓരോ തട്ടിപ്പും നടക്കുന്നത്. ഇത്തരത്തിൽ ഒരു തട്ടിപ്പാണ് ഡുപ്ലിക്കേറ്റ് സാധനങ്ങൾ നൽകി ഉപഭോക്താക്കളെ വഞ്ചിക്കുന്ന രീതി. ഒറിജിനൽ ഉത്പന്നത്തിന്റെ വില നൽകി നമ്മൾ വാങ്ങുന്ന സാധനം ഉപയോഗിച്ച് കഴിഞ്ഞായിരിക്കും ഡുപ്ലിക്കേറ്റാണെന്ന് തിരിച്ചറിയുക.

നിരവധി ആളുകളാണ് ഓരോ ദിവസവും ഇത്തരത്തിൽ പറ്റിക്കപ്പെടുക. എന്നാൽ ഇത്തരം തട്ടിപ്പുകളിൽ നിന്ന് ഇനി നിങ്ങൾക്ക് വളരെ എളുപ്പത്തിൽ രക്ഷപെടാവുന്നതാണ്. ഇതിനായി ഒരു ആപ്പ് മാത്രം നിങ്ങൾ ഇൻസ്റ്റാൾ ചെയ്താൽ മതിയാകും. ബിഐഎസ് കെയർ ആപ്പ് (Bis Care App) എന്നാണ് ഈ ആപ്പിന്റെ പേര്. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ഈ ആപ്പ് ലഭ്യമാണ്. ആദ്യമായി ഈ ആപ്പ് നിങ്ങൾ ഡൗൺലോഡ് ചെയ്യുക.
ഈ ആപ്പ് ഓപ്പൺ ചെയ്യുമ്പോൾ ധാരാളം ഓപ്ഷനുകൾ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. ഇതിൽ വെരിഫൈ ആർ നമ്പർ അണ്ടർ സിആർഎസ് എന്ന ഒരു ഓപ്ഷൻ കാണാൻ സാധിക്കുന്നതാണ്. ഇതിൽ ക്ലിക്ക് ചെയ്യുക. ഇനി നിങ്ങൾ വാങ്ങിയ ഉത്പന്നത്തിലോ ഉത്പന്നത്തിന്റെ കവറിലോ ഉള്ള ആർ നമ്പർ കോപ്പി ചെയ്യുക. ഉദാഹരണത്തിന് നിങ്ങൾ ഒരു മൊബൈൽ ചാർജർ ആണ് വാങ്ങിയത് എന്ന് സങ്കൽപ്പിക്കുക.

MOST READ: ഇന്ത്യക്കാർക്ക് വൻ ഭീഷണി; ഡാർക്ക് വെബ് ചോർത്തിയത് 81.5 കോടി ആളുകളുടെ ആധാർ വിവരങ്ങൾ
ഈ ചാർജറിലോ ഇതിന്റെ കവറിലോ ഇംഗ്ലീഷ് ലെറ്റർ R-ഇൽ തുടങ്ങുന്ന ചില നമ്പറുകൾ നൽകിയിട്ടുണ്ടാകും. ഇതാണ് കോപ്പി ചെയ്യേണ്ടത്. ഇത് കോപ്പി ചെയ്തതിന് ശേഷം ആപ്പിൽ വെരിഫൈ ആർ നമ്പർ അണ്ടർ സിആർഎസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ആവിശ്യപ്പെടുന്ന സ്ഥലത്ത് ഈ നമ്പർ പേസ്റ്റ് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ ഉത്പന്നത്തിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാൻ സാധിക്കുന്നതായിരിക്കും.
മാനുഫാക്ചറിങ് നെയിം, പ്രൊഡക്ട് ക്യാറ്റഗറി തുടങ്ങിയ ഉത്പാദനവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇത്തരത്തിൽ അറിയാൻ സാധിക്കുക. ഇതിന് പുറമെ ഉത്പന്നത്തിന്റെ ബ്രാൻഡ് നെയിം കൂടി അറിയാൻ സാധിക്കുന്നതായിരിക്കും ഇത്തരത്തിൽ ബ്രാൻഡ് നെയിം നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണെങ്കിൽ നിങ്ങൾ വാങ്ങിയ ഉത്പന്നം ഒറിജിനൽ ആണെന്ന് സ്ഥിരീകരിക്കാവുന്നതാണ്. അതേ സമയം നിങ്ങൾ Rനമ്പറുകൾ പേസ്റ്റ് ചെയ്യുമ്പോൾ ഡിറ്റൈൽസ് ഒന്നും കാണിക്കുന്നില്ലെങ്കിൽ ഈ ഉപകരണം ഡൂപ്ലിക്കേറ്റ് ആയിരിക്കും.
ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിൽ ഈ വിദ്യ ഫലിക്കുന്നതായിരിക്കും. ഒരു പക്ഷെ ചിലർക്ക് ഈ ആർ നമ്പർ കണ്ടെത്താൻ പ്രയാസമായിരിക്കും കാരണം വളരെ ചെറിയ അക്ഷരത്തിലാണ് ഇവ എഴുതിയിരിക്കുന്നത്. എന്നാൽ നിങ്ങളുടെ ഉപകരണത്തിലെ ഐഇസി ചിഹ്നം നിങ്ങൾക്ക് വളരെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുന്നതായിരിക്കും. അത്യാവശ്യം വലുപ്പത്തിലാണ് ചാർജറുകളിൽ ഈ ചിഹ്നം നൽകുക. ഈ ചിഹ്നത്തിന്റെ തൊട്ടുതാഴെ ആയിട്ടാണ് സാധാരണ കമ്പനികൾ ആർ നമ്പർ നൽകുക.
ഓഫ്ലൈനായി ഉത്പന്നം വാങ്ങുമ്പോൾ ഇക്കാര്യം പരിശോധിച്ചിട്ട് വാങ്ങുന്നതായിരിക്കും നല്ലത്. അതേ സമയം ഓൺലൈനായിട്ടാണ് നിങ്ങൾ സാധനങ്ങൾ വാങ്ങുന്നത് എങ്കിൽ ഉത്പന്നം ഉപയോഗിക്കും മുമ്പ് ഇക്കാര്യം പരിശോധിക്കണം. ഇത് ഡൂപ്ലിക്കേറ്റ് ആണെന്ന് തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ ഇത് വാങ്ങിച്ച സൈറ്റിലേക്ക് റിട്ടേൺ ചെയ്യുന്നതായിരിക്കും നല്ലത്. ചതിയിൽ പെടാതിരിക്കാൻ ഈ മാർഗം വളരെയധികം ഉപകരിക്കുന്നതാണ്.


Click it and Unblock the Notifications








